സൈബർ ബുള്ളിയിംഗ് (Cyber Bullying) - സൈബർ ലോകത്ത് പകച്ചു പോകുന്ന കുട്ടികളെ നമുക്ക് രക്ഷിക്കാം
ലോകത്തിന്റെ അതിർവരമ്പുകൾ ഇന്റ്ർനെറ്റ് എന്ന സാങ്കേതിക വിപ്ലവത്തൊടെ ഇല്ലാതായിക്കഴിഞ്ഞു. വിവര ശേഖരണത്തിനായി മറ്റ് മാധ്യമങളെക്കാൾ ഇന്റർനെറ്റ് എന്ന മാധ്യമം മഹാഭൂരിപക്ഷവും ഉപയോഗിക്കുന്നു. പാഠ്യ പാഠ്യേതര പ്രവർത്തനങൾക്ക് കുട്ടികൾ ഉപയോഗിക്കൂന്നത് ഇന്റ്ർനെറ്റ് സങ്കേതങ്ങളെയാണ്. നന്മതിന്മകളും പ്രലോഭനങളും നിറഞ്ഞ നമ്മുടെ ലോകത്തെ പോലെ തന്നെ 'സൈബർ ലോകവും' മാറിക്കഴിഞ്ഞു. ഇമെയിലും സോഷ്യൽ നെറ്റ് വർക്കിംങ് സൈറ്റുകളും ചാറ്റ് റുമുകളെല്ലാം തങളുടെ ജീവിതത്തിന്റെ ഭാഗമായി എല്ലാവരും കാണൂന്നതുപോലെ കുട്ടികളും ഇവയെ തങളുടെ ജീവിതത്തിന്റെ ഭാഗമാക്കിക്കഴിഞ്ഞു. പക്ഷേ ഇവിടെ പതിയിരിക്കുന്ന ചതിക്കുഴികളിൽ അറിഞ്ഞോ അറിയാതയോ കുട്ടികൾ വീഴുന്നു. സൈബർ ക്രൈമുകൾക്ക് ഇരകളാവുകയും ഉൾപ്പെടുകയും ചെയ്യുന്ന കുട്ടീകളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ് . അറിവില്ലായമകൊണ്ടാണ് കുട്ടീകളിൽ പലരും 'സൈബർ ക്രൈമുകളിൽ ഉൾപ്പെടൂന്നത്.
{സൈബർ ലോകം എന്നതിൽ സോഷ്യൽ മീഡിയാകൾ , ഇമെയിലുകൾ, ചാറ്റ്/മെസഞ്ചർ സർവീസുകൾ , ബ്ലോഗുകൾ , മൊബൈലുകൾ , ടാബുകൾ , മറ്റ് ഗാഡ്ജറ്റുകൾ ...... ഒക്കെ ഉൾപ്പെടൂന്നതാണ്}
:: എന്താണ് സൈബർ ക്രൈം ::
ഇന്റർനെറ്റ് സാങ്കേതിക വിദ്യ ഉപയോഗിച്ചോ ഉപയോഗിക്കാതയോ ഇലക്ട്രോണീക് ഉപകരണങൾ ഉപയോഗിച്ച് നടത്തുന്ന ഏതൊരു കുറ്റവും സൈബർ ക്രൈമിന്റെ പരിധിയിൽ പെടൂന്നതാണ്. സൈബർ ക്രൈമുകൾക്ക് കർശനമായ ശിക്ഷകളാണ് നമുടെ നിയമത്തിൽ പറഞ്ഞിരിക്കുന്നത്. ഇന്റർനെറ്റ്/സങ്കേതിക വിദ്യകളിൽ കൂടിയുള്ള കുറ്റകൃത്യങൾ/ദുരുപയോഗങ്ങൾ തടയാൻ ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ്(ഐറ്റി ആക്റ്റ്) തന്നെ നമ്മുടെ രാജ്യത്ത് നിലവിൽ ഉണ്ട്. (THE INFORMATION TECHNOLOGY ACT, 2000 , Information Technology (Amendment) Act, 2008.)
:: കുട്ടികളിലെ ഇന്റ്ർനെറ്റ് ഉപയോഗം ::
സൈബർ ഇടങൾ ഇന്ന് കുട്ടികൾക്കും അന്യമല്ല. ഇന്റ്ർനെറ്റ് ഉപയോഗിക്കാൻ ഇന്ന് കമ്പ്യൂട്ടറുകൾ/ലാപ്ടോപ്പുകൾ വേണമെന്നില്ല. ടാബുകളിലും മൊബൈലുകളിലും ഇന്റർനെറ്റ് ഉപയോഗിക്കാം എന്നുള്ളതുകൊൻട് കുട്ടികൾക്ക് ഇനറ്റ്ർനെറ്റ് സൗകര്യം തങളുടെ കൈവശം തന്നെയുണ്ട്. കുട്ടികളുടേ മൊബൈൽ/ഗാഡ്ജറ്റ്
ഉപയോഗം ഒരു പരിധിക്കപ്പുറത്തേക്ക് മാതാപിതാക്കൾക്ക് നിയന്ത്രിക്കാനും കഴിയാറില്ല. സോഷ്യൽ നെറ്റ്വർക്കിംങ്ങ സൈറ്റുകളിലും മെസ്ഞ്ചർ/ചാറ്റ് സർവീസുകളിലും കുട്ടികളുടെ ഇടപെടലുകൾ എങനെയുള്ളതാണന്ന് മറ്റുള്ളവർക്ക് നിരീക്ഷിക്കാനും കഴിയുന്നില്ല. സ്വതന്ത്ര്യത്തിന്റെ പുതുമേഖലകളാണ് 'വെർച്യൽ(സൈബർ) ലോകം' കുട്ടികൾക്ക് നൽകുന്നത്. ആ സ്വാതന്ത്ര്യം ആരും അറിയുന്നില്ല/നിരീക്ഷിക്കുന്നില്ല , നിയമം ബാധകമല്ല എന്നുള്ള മിഥ്യാ ധാരണയോടെ
ഉപയോഗം ഒരു പരിധിക്കപ്പുറത്തേക്ക് മാതാപിതാക്കൾക്ക് നിയന്ത്രിക്കാനും കഴിയാറില്ല. സോഷ്യൽ നെറ്റ്വർക്കിംങ്ങ സൈറ്റുകളിലും മെസ്ഞ്ചർ/ചാറ്റ് സർവീസുകളിലും കുട്ടികളുടെ ഇടപെടലുകൾ എങനെയുള്ളതാണന്ന് മറ്റുള്ളവർക്ക് നിരീക്ഷിക്കാനും കഴിയുന്നില്ല. സ്വതന്ത്ര്യത്തിന്റെ പുതുമേഖലകളാണ് 'വെർച്യൽ(സൈബർ) ലോകം' കുട്ടികൾക്ക് നൽകുന്നത്. ആ സ്വാതന്ത്ര്യം ആരും അറിയുന്നില്ല/നിരീക്ഷിക്കുന്നില്ല , നിയമം ബാധകമല്ല എന്നുള്ള മിഥ്യാ ധാരണയോടെ
ഇടപെടുമ്പോഴാണ് 'സൈബർ ക്രൈ'മിലേക്ക് കുട്ടികൾ വീഴുകയും/വിധേയരാവുകയും ചെയ്യുന്നത്.
:: കുട്ടികൾക്ക് എതിരെയുള്ള സൈബർ ക്രൈമുകൾ ::
കുട്ടികൾക്ക് എതിരെയുള്ള / കുട്ടികൾ വിധേയരാകുന്ന സൈബർ കുറ്റകൃത്യങ്ങൾ എന്തെല്ലാമാണന്ന് നമുക്ക് നോക്കാം
1. സൈബർ ബുള്ളിയിംഗ് (Cyber Bullying) - ഭീക്ഷണിപ്പെടൂത്തി അധികാരം സ്ഥാപിക്കൽ
2. സൈബർ പ്രെഡറ്റേഴ്സ് ( Online/Cyber Predators)
3. വ്യക്തിവിവര മോഷ്ണം ( Identity Theft)
4. കുട്ടികളുടെ അശ്ലീലത ( Child Pornography) , പീഡോഫീലിയ (Pedophilia - ബാല ലൈംഗികപീഡനം)
:: 1.സൈബർ ബുള്ളിയിംഗ് (Cyber Bullying) ::
സൈബർ ലോകത്ത് കുട്ടികൾക്ക് നേരെയുള്ള ഉപദ്രവിക്കൽ , ഭീക്ഷ്ണിപ്പെടുത്തൽ,അധികാരം സ്ഥാപിക്കൽ എന്നൊക്കെ നമുക്ക് സൈബർ ബുള്ളിയിംഗിനെ പറയാം. ഇലക്ട്രോണിക് മാധ്യമത്തിലൂടെ (മൊബൈൽ,കമ്പ്യൂട്ടറുകൾ....) കുട്ടിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള മെസേജുകൾ , ചിത്രങൾ , വീഡിയോകൾ
ഒക്കെ മെയിൽ വഴിയോ വെബ്സൈറ്റുകൾ വഴിയോ സോഷ്യൽ മീഡിയാകൾ വഴിയോ കുട്ടികൾ തന്നെ അയിച്ചു കൊടൂക്കൂന്നത്/പ്രചരിപ്പിക്കൂന്നത് സൈബർ ബുള്ളിംയിംഗിൽ ഉൾപ്പെടൂന്നതാണ്. കുട്ടികൾ ഏത് സമയത്തും സൈബർ ബുള്ളിംയിംഗിനെ വിധേയമാകാം. മിനിട്ടൂകൾക്കകം ഷെയർ, ഫോർവേഡ് സാങ്കേതികതകൾ ഉപയോഗിച്ച് കൂടുതൽ ആളുകളിലേക്ക് ബുള്ളിയിംഗിനു ഉപയോഗിക്കുന്ന മെസേജുകൾ/ചിത്രങ്ങൾ/വീഡിയോകൾ വ്യാപിക്കുകയും ചെയ്യും.
ഒക്കെ മെയിൽ വഴിയോ വെബ്സൈറ്റുകൾ വഴിയോ സോഷ്യൽ മീഡിയാകൾ വഴിയോ കുട്ടികൾ തന്നെ അയിച്ചു കൊടൂക്കൂന്നത്/പ്രചരിപ്പിക്കൂന്നത് സൈബർ ബുള്ളിംയിംഗിൽ ഉൾപ്പെടൂന്നതാണ്. കുട്ടികൾ ഏത് സമയത്തും സൈബർ ബുള്ളിംയിംഗിനെ വിധേയമാകാം. മിനിട്ടൂകൾക്കകം ഷെയർ, ഫോർവേഡ് സാങ്കേതികതകൾ ഉപയോഗിച്ച് കൂടുതൽ ആളുകളിലേക്ക് ബുള്ളിയിംഗിനു ഉപയോഗിക്കുന്ന മെസേജുകൾ/ചിത്രങ്ങൾ/വീഡിയോകൾ വ്യാപിക്കുകയും ചെയ്യും.
ഇമെയിൽ , മെസഞ്ചർ/ചാറ്റ് ആപ്ലിക്കേഷൻ , സോഷ്യൽ മീഡിയ , ബ്ലോഗുകൾ , മൊബൈൽ ഫോൺ , ഓൺലൈൻ ഗെയിമുകൾ, ആശയ വിനിമയത്തിന് ഉപയോഗിക്കുന്ന മറ്റ് ഇലക്ട്രോണിക ഉപകരണങ്ങൾ/സങ്കേതങൾ വഴിയായി ഒരു കുട്ടിയ ശല്യം ചെയ്യുക,ഭീക്ഷ്ണിപ്പെടൂത്തുക,അപകീർത്തിപ്പെടൂത്തുക, തുടങ്ങിയവ ചെയ്യുന്നതു വഴി അവരുടെമേൽ അധികാരം സ്ഥാപിക്കൽ ചെയ്യുന്നതിനെ സൈബർ ബുള്ളീയിംഗ് എന്ന് പറയാം..
{
Data Security Council of India(DSCI) തയ്യാറാക്കിയ Cyber Crime Investgation Maual ൽ സൈബർ ബ്ള്ളിയിംഗിനെ നിർവചിക്കുന്നത് ഇങ്ങനെയാണ്.
When individuals , specifically when the victim is a child , is threatended , harassed or targeted using communication measn like computers and internet or mobile devices it is called cyber bullying
}
കുട്ടികളിൽ 70 ശതമാനത്തോളം പേർ സൈബർ ബുള്ളിയിംഗിനു വിധേയരാകുന്നു. ഇങനെയുള്ള കുറ്റങളിൽ
സഹപാഠികളോ കൂട്ടൂകാരോ ഒക്കെയായിരിക്കും പ്രതികൾ. ഗോസീപ്പുകളോ , എപ്പോഴെങ്കിലും മറ്റുള്ളവർ എടുത്ത ചിത്രങളോ , കുട്ടീകൾ സ്വയം എടുത്ത ചിത്രങൾ മറ്റുള്ളവർക്ക് നൽകിയതോ , സ്വകാര്യ ഇടങളിലോ വീഡിയോകൾ എടുത്ത് സുഹൃത്തുക്കൾക്ക് കൈമാറിയതോ ഒക്കെയായിരിക്കാം ഇങ്ങനെ പ്രചരിപ്പിക്കുന്നത്. കുട്ടികൾ തമ്മിൽ ഉണ്ടാകുന്ന ചെറിയ പ്രശ്നങളുടെ പേരിൽ കുട്ടികൾ തമ്മിൽ ഇങനെ മെസേജുകൾ/ചിത്രങൾ/വീഡിയോകൾ പ്രചരിപ്പിക്കാറുണ്ട്. ഒരു തമാശ എന്ന രീതിയിലും ഇങനെ സൈബർ സ്പേസിൽ പ്രചരണം നടത്തുന്നത് , ഇത് കുറ്റകരമായ ഒരു പ്രവൃത്തിയാണന്ന് അറിഞ്ഞു കൊൻടായിരിക്കുകയില്ല. ചിത്രങളും വീഡിയോകളും മറ്റും പ്രചരിപ്പിക്കുന്നതുമാത്രമല്ല സൈബർ ബുള്ളിംയിംഗ് . സൈബർ ഇടങളിലെ കളിയാക്കലുകൾ , കുറ്റപ്പെടുത്തലുകൾ , ഇല്ലാക്കഥകളുടെ പ്രചരണം , നിസാരവത്ക്കരണം , ഒരു കുട്ടിയുടെ സ്വകാര്യ വിവരങ്ങൾ അവരുടെ അനുവാദം ഇല്ലാതെ പരസ്യപ്പെടുത്തൽ ,വെല്ലുവിളികൾ ഒക്കെ സൈബർ ബുള്ളിയിംഗിൽ ഉൾപ്പെടൂന്നതാണ്. ആൺകുട്ടികളെക്കൾ കൂടുതൽ പെൺകുട്ടികൾ സൈബർ ബുള്ളിയിംഗിനു വിധേയമാകുന്നു.
സഹപാഠികളോ കൂട്ടൂകാരോ ഒക്കെയായിരിക്കും പ്രതികൾ. ഗോസീപ്പുകളോ , എപ്പോഴെങ്കിലും മറ്റുള്ളവർ എടുത്ത ചിത്രങളോ , കുട്ടീകൾ സ്വയം എടുത്ത ചിത്രങൾ മറ്റുള്ളവർക്ക് നൽകിയതോ , സ്വകാര്യ ഇടങളിലോ വീഡിയോകൾ എടുത്ത് സുഹൃത്തുക്കൾക്ക് കൈമാറിയതോ ഒക്കെയായിരിക്കാം ഇങ്ങനെ പ്രചരിപ്പിക്കുന്നത്. കുട്ടികൾ തമ്മിൽ ഉണ്ടാകുന്ന ചെറിയ പ്രശ്നങളുടെ പേരിൽ കുട്ടികൾ തമ്മിൽ ഇങനെ മെസേജുകൾ/ചിത്രങൾ/വീഡിയോകൾ പ്രചരിപ്പിക്കാറുണ്ട്. ഒരു തമാശ എന്ന രീതിയിലും ഇങനെ സൈബർ സ്പേസിൽ പ്രചരണം നടത്തുന്നത് , ഇത് കുറ്റകരമായ ഒരു പ്രവൃത്തിയാണന്ന് അറിഞ്ഞു കൊൻടായിരിക്കുകയില്ല. ചിത്രങളും വീഡിയോകളും മറ്റും പ്രചരിപ്പിക്കുന്നതുമാത്രമല്ല സൈബർ ബുള്ളിംയിംഗ് . സൈബർ ഇടങളിലെ കളിയാക്കലുകൾ , കുറ്റപ്പെടുത്തലുകൾ , ഇല്ലാക്കഥകളുടെ പ്രചരണം , നിസാരവത്ക്കരണം , ഒരു കുട്ടിയുടെ സ്വകാര്യ വിവരങ്ങൾ അവരുടെ അനുവാദം ഇല്ലാതെ പരസ്യപ്പെടുത്തൽ ,വെല്ലുവിളികൾ ഒക്കെ സൈബർ ബുള്ളിയിംഗിൽ ഉൾപ്പെടൂന്നതാണ്. ആൺകുട്ടികളെക്കൾ കൂടുതൽ പെൺകുട്ടികൾ സൈബർ ബുള്ളിയിംഗിനു വിധേയമാകുന്നു.
:: ഏതെല്ലാ രീതിയിലാണ്/വിധത്തിലാണ് സൈബർ ബുള്ളിയിംഗ് നടക്കുന്നത്? ::
നമൂക്ക് സൈബർ ബുള്ളീയിംഗ് രീതികളെ താഴെപ്പറയുന്ന രീതിയിൽ തിരിക്കാവുന്നതാണ്
വികാരപരമായത് (Flaming)
ശല്യം ചെയ്യലുകൾ (Harassment)
അപകീർത്തിപ്പെടുത്തൽ (denigration)
ആൾമാറാട്ടം (Impersonation)
വിവരങൾ പുറത്താക്കി ചതിക്കൽ (Outing and Trickery)
ഒഴിവാക്കൽ (Exclusion)
:: വികാരപരമായത് (Flaming) ::
ഇലക്ട്രോണിക് മാധ്യമങ്ങൾ ഉപയോഗിച്ച് 'ഇര'യുടെ മൊബൈലിലേക്കോ എഓഷ്യൽ
നെറ്റ്വർക്കിംങ് പ്രൊഫൈലുകളിലേക്കോ മെയിലിലേക്കോ മെസേജ് അക്കൗൻടുകലീലേക്കോ ദെഷ്യപ്പെടുന്നരീതിയിലുള്ള/വികാരപരമായ രീതിയിലുള്ള സന്ദേശങ്ങൾ മോശമായ ഭാഷ ഉപയോഗിച്ച് അയിക്കൂക.
നെറ്റ്വർക്കിംങ് പ്രൊഫൈലുകളിലേക്കോ മെയിലിലേക്കോ മെസേജ് അക്കൗൻടുകലീലേക്കോ ദെഷ്യപ്പെടുന്നരീതിയിലുള്ള/വികാരപരമായ രീതിയിലുള്ള സന്ദേശങ്ങൾ മോശമായ ഭാഷ ഉപയോഗിച്ച് അയിക്കൂക.
::ശല്യം ചെയ്യലുകൾ (Harassment)::
ക്രൂരമായതോ ദുഷ്ടത നിറഞ്ഞതോ ഭീക്ഷണിപ്പെടൂത്തുന്നതോ ആയ സന്ദേശങൾ കൈമാറുന്നത്. ഇത്തരം സന്ദേശങൾ 'ഇര'യ്ക്കോ മറ്റുള്ളവർക്കോ(ഇര ഉൾപ്പെടൂന്ന സൈബർ ഇടത്തിലേക്ക്) കൈമാറ്റം ചെയ്യാം. ഉദാഹരണത്തിന് ഒരു കുട്ടിയുടെ ഏതെങ്കിലും തരത്തിലുള്ള ഫോട്ടോകൾ/വീഡിയോകൾ കൈവശപ്പെടൂത്തിയിട്ട് അതുപയോഗിച്ച് കുട്ടിയെ ഭീക്ഷണിപ്പെടൂത്തുന്നത്. കുട്ടിയുടെ ഏതെങ്കിലും തരത്തിലുള്ള ഫോട്ടോകളിൽ ദുരുദ്ദേശ്യത്തോടെ മറ്റ് ചിത്രങ്ങളുടെ ഭാഗങ്ങൾ കൂട്ടീച്ചേർത്ത് പ്രചരിപ്പിക്കുന്നതെല്ലാം സൈബർ ബുള്ളീയിംഗിൽ ഉൾപ്പെടുന്നതാണ്. അതുപോലെ തന്നെ കുട്ടികളെ ശാരീര പ്രകൃതത്തിന്റെയോ ജാതി/ മതത്തിന്റെയോ വ്യക്തിപരമായ ജീവിത നിലവാരങ്ങളുടെ പേരിലോ ഉള്ള കളിയാക്കലുകൾ (പോസ്റ്റ് ചെയ്യുന്ന ഫോട്ടോകൾക്ക് , തടിച്ചവൾ/ൻ , കറുത്തവൻ/ൾ , ഇരട്ടപ്പേരുകൾ വിളിക്കൽ എന്നൊക്കെയുള്ള കമന്റുകൾ).
ലൈംഗീകമായ മുതലെടുപ്പുകൾ എന്ന ഉദ്ദേശ്യത്തോടെയുള്ള ശല്യം ചെയ്യലുകളും ബുള്ളിയിംഗിൽ ഉൾപ്പെടുന്നതാണ്.
:: അപകീർത്തിപ്പെടുത്തൽ (denigration) ::
കുട്ടിയെ മോശക്കരൻ/മോശക്കാരിയാക്കി ചിത്രീകരിക്കൂക എന്ന ഉദ്ദേശ്യത്തോടെ എന്തെങ്കിലും രീതിയിൽ സൈബർ ഇടങ്ങളിൽ ചെയ്യുന്നത്. ഉദാഹരണത്തിന് കുട്ടിയെക്കുറിച്ച് എന്തെങ്കിലും തരത്തിലുള്ള ഗോസിപ്പുകൾ ഉണ്ടാക്കി അത് സൈബർ ഇടങ്ങളിൽ പ്രചരിപ്പിക്കുക. ഇല്ലാക്കഥകൾ പ്രചരിപ്പിക്കുക, ഫോട്ടോകൾ ഉപയോഗിച്ച് മോശക്കാരൻ/മോശക്കാരിയാക്കി ചിത്രീകരിക്കുക. ഒരു കുട്ടിയുടെ പേരിൽ ഏതെങ്കിലും രീതിയിലുള്ള ഫേസ്ബുക്ക് പേജുകൾ ബ്ലോഗുകൾ തുടങ്ങുന്നതും സൈബർ ബുള്ളിയിംഗ് ആണ്.
:: ആൾമാറാട്ടം ::
ആൾമാറാട്ടം നടത്തുന്നത് രണ്ടു രീതിയിലാണ്. ഒന്നാമത്, 'ഇര'യുടെ പ്രൊഫൈൽ/അക്കൗണ്ട് ഏതെങ്കിലും രിതിയിൽ ഉപയോഗിച്ച്. രൻടാമത്, ഇരയുടെ പേരിനോട് സാമ്യമുള്ള രീതിയിൽ പുതിയ അക്കൗൻട്/പ്രൊഫൈൽ തയ്യാറാക്കി.
ഒരു കുട്ടി ഉപയോഗിച്ചു കൊണ്ടിരുന്ന കമ്പ്യൂട്ടറിൽ/മറ്റ് ഡിവൈസുകളിൽ സോഷ്യൽ മീഡിയ/മെയിൽ/ചാറ്റ് അക്കൗണ്ടുകൾ സൈൻ ഔട്ട് ചെയ്യാതെ പോകുമ്പോൾ മറ്റൊരു കുട്ടി ആ അക്കൗണ്ടിലൂടേ മറ്റുള്ളവർക്ക് മോശപ്പെട്ട രീതിയിൽ മെയിൽ/മെസേജ്/പോസ്റ്റുകൾ അയക്കുന്നത്. (മൊബൈൽ പോലുള്ള ഉപകരണങ്ങളിൽ മിക്കവരും തങ്ങളുടെ 'സൈബർ സ്പേസുകൾ' ലോഗൗട്ട് ചെയ്യാറില്ല). അല്ലങ്കിൽ പാസ്വേഡ് മനസിലാക്കിയതിനു ശേഷം അതിൽ പ്രവേശിച്ച് അനാവശ്യ ഇടപെടലുകൾ നടത്തുക.
ഒരു കുട്ടി ഉപയോഗിക്കൂന്ന രീതിയിലുള്ള അക്കൗണ്ടുകൾ/പ്രൊഫൈലുകൾ മറ്റൊരു കുട്ടി ഉണ്ടാക്കൂന്നു. ഒറ്റ നോട്ടത്തിൽ ഈ വ്യാജ പ്രൊഫൈൽ തിരിച്ചറിയാൻ കഴിയില്ല. പ്രൈഫൈൽ പേരിൽ ഒരക്ഷരം കൂട്ടിയോ കുറച്ചോ ഒക്കെയാണ് ഇങ്ങനെ വ്യാജ അക്കൗൻട് ഉണ്ടാക്കുന്നത്. എന്നിട്ട് ആ അക്കൗണ്ട് വഴി മറ്റുള്ളവരുടെ പോസ്റ്റുകളിൽ അനാവശ്യമായ രീതിയിൽ ഇടപെടലുകൾ നടത്തുക. മറ്റുള്ളവർക്ക് മെസേജുകൾ/മെയിലുകൾ അയക്കുക.
:: വിവരങ്ങൾ പരസ്യമാക്കി ചതിക്കൽ/അപമാനിക്കൽ ::
ഒരു കുട്ടിയുടെ വ്യക്തിപരമായ വിവരങ്ങൾ ആ കുട്ടിയുടെ അനുവാദം ഇല്ലാതെ മറ്റൊരു കുട്ടി 'സൈബർ സ്പേസിൽ' മറ്റുള്ളവർക്ക് കൈമാറം ചെയ്യുന്നത്. ഒരു കുട്ടിയുടെ രോഗാവസ്ഥ, എന്തെങ്കിലും രീതിയിൽ മുൻ കാലത്ത് അനുഭവിച്ചതായ പീഡനങ്ങൾ/ കഷ്ടതകൾ ഒക്കെ ഇങ്ങനെ പങ്കുവയ്ക്കപ്പെടുന്നത് കുട്ടിയെ മാനസികമായി തകർക്കാൻ പോന്നതായിരിക്കും. ഒരു കുട്ടി ഉൾപ്പെട്ട ഫോട്ടൊകൾ ആ കുട്ടിയുടെ അനുവാദം ഇല്ലാതെ ടാഗ് ചെയ്ത് ആ കുട്ടിയുടെ പ്രൊഫൈൽ വാളിൽ എത്തിക്കൂന്നതും ഒരു തരത്തിലുള്ള സൈബർ ബുള്ളിയിംഗ് ആണ്.
:: ഒഴിവാക്കൽ ::
ഒരു കുട്ടിയെ ആ കുട്ടി ഉൾപ്പെടുന്ന 'സൈബർ ഇടങ്ങളിലെ സ്ഥലങ്ങളിൽ'(ഗ്രൂപ്പ്,കമ്യൂണിറ്റി...) നിന്ന് കാരണങ്ങൾ ഒന്നും തന്നെ ഇല്ലാതെ ഒഴിവാക്കുന്നതും സൈബർ ബുള്ളീയിംഗ് ആണ്.
:: സൈബർ ബുള്ളിയിംഗും ഫേസ്ബുക്കും ::
കുട്ടികളിൽ ഭൂരിപക്ഷവും ഉപയോഗിക്കുന്ന സോഷ്യൽ വെബ്സൈറ്റ് ഫേസ്ബുക്കാണ്. അതുകൊൻടു തന്നെ കുട്ടികൾ ഏറ്റവും കൂടുതൽ സൈബർ ബുള്ളിയിംഗിനു വിധേയമാകുന്ന 'സൈബർ ഇടവും' ഫേസ്ബുക്ക് തന്നെയാണ്. അതുകൊൻടു തന്നെ സൈബർ ബുള്ളിയിംഗ് തടയാൻ ഫേസ്ബുക്ക് തന്നെ നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. പക്ഷേ ആ നിർദ്ദേശങ്ങൾ ഒന്നു പോലും നമ്മളാരും വായിച്ചു നോക്കാറില്ല എന്നതാണ് സത്യം. ഫേസ്ബുക്ക് കമ്യൂണിറ്റി സ്റ്റാൻഡേർഡിനും ഫേസ്ബുക്ക് ടേംസിനും വിപരീതമാകകൊണ്ട് സൈബർ ബുള്ളീയിംഗ് ഒരുതരത്തിലും ഫേസ്ബുക്കിൽ അനുവദനീയമല്ല എന്നാണ് ഫേസ്ബുക്ക് പറയുന്നത്. സൈബർ ബുള്ളിയിംഗിനു വിധേയമായി എന്നു തോന്നിയാൽ ആ പോസ്റ്റ് റിപ്പോർട്ട് ചെയ്യാനും അത്തരം പോസ്റ്റുകളുടെ സ്ക്രീൻ ഷോട്ട് എടുക്കാനും സൈബർ ബുള്ളിയിംഗ് നടത്തുന്ന ആളെ ബ്ലോക് ചെയ്യാനുമാണ് ഫേസ് ബുക്ക് പറയുന്നത്...
ഫേസ് ബുക്കിന്റെ 'സൈബർ ബുള്ളിയിംഗിനെക്കുറിച്ചുള്ള മുന്നറിയിപ്പും അതിനെതിരെ എടുക്കേണ്ട നടപടികളും ഇവിടെ നിന്ന് വായിക്കാം :: Bullying Prevent Bullying
Microsoft Corporation നു വേൻടി Cross-Tab Marketing Services & Telecommunications Research Group നടത്തിയ ഒരു പഠനത്തിൽ, സൈബർ ബുള്ളിയിംഗിൽ ഇരുപത്തഞ്ച് രാജ്യങളിൽ മൂന്നാം സ്ഥാനമാണ് ഇന്ത്യക്ക്. അവരുടെ പഠനത്തിൽ കണ്ടത്തിയ ചില കാര്യങ്ങൾ..
:: സൈബർ ഇടങ്ങളിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരേപോലെ സൗബർ ബുള്ളീയിംഗിനു വിധേയമാകുന്നു. (52% -53 %)
:: ആൺകുട്ടികളും പെൺകുട്ടികളും സൈബർ ബുള്ളീയിംഗിൽ ഒരേപോലെ നിരാശരാണ്. (80% - 79 %)
:: ആൺകുട്ടികൾക്ക് പെൺകുട്ടികളെക്കാൾ സൈബർ ബുള്ളിയിംഗിനുക്കൂറിച്ച് അവബോധം ഉണ്ട്. (78% - 60 %)
അവർ തയ്യാറാക്കിയ ഗ്രാഫ് കാണുക (ചിത്രം :: 21.1)
:: സൈബർ ബുള്ളിയിംഗ് കുട്ടികളെ എങ്ങനെ ബാധിക്കുന്നു ::
ഓൺലൈനിൽ 43% കുട്ടികളും ബുള്ളിങ്ങിനു വിധേയമാകുന്നുൻട്. കുട്ടികളിൽ ഭൂരിഭാഗവും മൊബൈൽ ഫോൺ വഴിയാണ് ബുള്ളിങ്ങിനു വിധേയമാകുന്നത്. സൈബർ സ്പേസിലെ കളിയാക്കൽ/കുറ്റപ്പെടുത്തലുകൾ പൊതുഇടങളിലെ പോലെ തന്നെ കുട്ടികളെ ബാധിക്കുന്നു. നിരാശബോധത്തിലേക്കും പഠിത്തക്കുറവിലേക്കും അവർ മാറുന്നു. പൊതുഇടങല്ലീൽ നിന്നും സമൂഹത്തിൽ നിന്നും പിന്മാറാൻ അവർ ശ്രമിക്കുന്നു. ചിലർക്ക് മാനസികമായ പ്രശ്നങൾ ഉണ്ടാവുന്നു. സൈബർ ബുള്ളിങ്ങിന്റെ ഫലമായി ചില കുട്ടികൾ ആത്മഹത്യ ചെയ്തതായി വാർത്തകൾ വന്നിട്ടൂണ്ട്.
:: സൈബർ ബുള്ളിയിംഗിനു വിധേയമായ കുട്ടിയ തിരിച്ചറിയാമോ? ::
പ്രത്യക്ഷത്തിൽ സൈബർ ബുള്ളിയിംഗിനു വിധേയമായ കുട്ടിയ തിരിച്ചറിയാൻ കഴിയില്ലങ്കിലും കുട്ടികൾ പ്രകടിപ്പിക്കുന്ന ചില പെരുമാറ്റങ്ങളിലൂടെ ചില സൂചനകൾ ലഭിക്കും. ഇങനെയുള്ള സൂചനകൾ ലഭിച്ചാൽ കുട്ടിയുമായി സംസാരിച്ച് സൈബർ ബുള്ളിയിംഗിനു വിധേയമായിട്ടുണ്ടോ എന്ന് മനസിലാക്കുന്നതാണ് ഉചിതം.
:: ഇന്റ്ർനെറ്റ്/മൊബൈൽ ഉപയോഗത്തിനു ശേഷം കുട്ടി അപ്സെറ്റായി കാണപ്പെട്ടാൽ
:: പതിവിനു വിപരീതമായി വളരെ കൂടുതൽ/കുറച്ചു സമയം 'സൈബർ ഇടങ്ങൾ' /മൊബൈൽ ഉപയോഗിച്ചാൽ
:: സഹപാഠികളെയും കൂട്ടൂകാരെയും ഒഴിവാക്കുന്നുണ്ടങ്കിൽ
:: പതിവായി പങ്കെടുക്കുന്ന ഒഴിവു വേളകൾ / സന്ദർശനങ്ങൾ എന്നിവയിൽ നിന്ന് മാറി നിന്നാൽ
:: ഉറക്കക്കുറവ്
:: സൈബർ ബുള്ളിംയിംഗ് എങനെ തടയാം ::
:: 'സൈബർ ഇടങ്ങളിലെ' അക്കൗണ്ടുകളിലെ privacy settings ഉചിതമായ രീതിയിൽ ഉപയോഗിക്കുക.
:: മറ്റുള്ളവരെ ബഹുമാനിക്കുകയും എന്തണ് 'സൈബർ ഇടങ്ങളിൽ' തങ്ങൾ പോസ്റ്റ് ചെയ്യുന്നതെന്ന് ചിന്തിക്കുക.
:: ചിത്രങൾ/വീഡിയോകൾ/സന്ദേശങൾ അപ്‌ലോഡ് ചെയ്തിട്ട് പിന്നീട് ഡിലീറ്റ് ചെയ്താലും 'സൈബർ ഇടങ്ങളിൽ' നിന്ന് അത് പ്രത്യക്ഷമാവുകയില്ലന്ന് മനസിലാക്കുക.
:: ഫേക്ക് ഐഡികളിൽ/അപരിചിതരിൽ നിന്ന് വരുന്ന എല്ലാതരത്തിലുമുള്ള റിക്വസ്റ്റുകൾ ഒഴിവാക്കൂക.
:: ആരിൽ നിന്നെങ്കിലും മോശം പെരുമാറ്റം ഉൻടായാൽ അവരെ ബ്ലോക്ക് ചെയ്യുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്യുക.
:: അപരിചിതരിൽ നിന്ന് വരുന്ന മോശപ്പെട്ട മെസേജുകൾ/കമ്ന്റുകൾ/മെയിലുകൾ എന്നിവയ്ക്ക് മറുപിടി നൽകാതെ അവഗണിക്കുക.
:: ഇത്തരത്തിൽ വരുന്ന മെസേജ്/ചിത്രം/വീഡിയോ/കമന്റ് മെയിൽ/സൈറ്റ് ഐഡികളെ ബ്ലോക്ക് ചെയ്യാം.
:: ഇത്തരത്തിൽ വരുന്ന മെസേജ്/ചിത്രം/വീഡിയോ/കമന്റുകൾ തെളിവായി സൂക്ഷിച്ച് പോലീസിൽ പരാതി നൽകാം.
:: ചിത്രങൾ/ വീഡിയോകൾ ദുരുപയോഗം ചെയ്യപ്പെടൂന്നതുകൊണ്ട് സോഷ്യൽ മീഡിയാകളിൽ പോസ്റ്റ് ചെയ്യുന്നവയുടെ സെറ്റിംങ്ങ് ഉചിതമായ രീതിയിൽ തിരഞ്ഞെടുക്കുക.
:: സൈബർ ബുള്ളിയിംഗിനു വിധേയമാകുന്നുവെങ്കിൽ മാതാപിതാക്കളുടെ സഹായം തേടുക.
>> വ്യക്തി വിവരങ്ങൾ അപരിചിതർക്ക് കാണാവുന്ന രീതിയിൽ പ്രസിദ്ധീകരിക്കരുത്
:: മാതാപിതാക്കൾക്കും അദ്ധ്യാപകർക്കും ചെയ്യാൻ കഴിയുന്നത് ::
മാതാപിതാക്കൾ
:: കമ്പ്യൂട്ടറുകളിൽ ഫയർവാളുകൾ/ഫിൽറ്ററുകൾ ഉപയോഗിച്ച് കുട്ടികളുടെ ഇന്റ്ർനെറ്റ് ഉപയോഗം നിയന്ത്രിക്കാം.
:: സൈബർ ബുള്ളിയിംഗിന്റെ അനന്തരഫലങ്ങളെക്കുറിച്ചും നിയമവശങ്ങളെക്കുറിച്ചും കുട്ടികളെ പറഞ്ഞ് മനസിലാക്കിക്കുക.
:: സൈബർ ഇടങ്ങളിൽ ഉപയോഗിക്കേണ്ട മര്യാദകളെക്കുറിച്ച് അവരോട് സംസാരിക്കുക. നല്ല ഒരു സൈബർ ഉപഭോക്താവാൻ പരിശീലിപ്പിക്കുക.
:: കുട്ടിയുടേ സ്കൂളുകളിൽ ഇന്റ്ർനെറ്റ് സുരക്ഷയെക്കുറിച്ച് ക്ലാസുകൾ/സെമിനാറുകൾ എടുക്കൂന്നുണ്ടോ എന്ന് അന്വേഷിക്കുക. ഇല്ലങ്കിൽ അതിനെക്കുറിച്ച് അദ്ധ്യാപകരോട് പറയുക.
:: കുട്ടികളുടെ 'സൈബർ ഇടപെടലുകൾ' നിരീക്ഷിക്കുക.
:: സൈബർ ഇടങ്ങളിൽ കുട്ടികൾ വ്യക്തി വിവരങ്ങൾ നൽകുന്നില്ലന്ന് ഉറപ്പ് വരുത്തുക.
:: കുട്ടികൾ സൈബർ ബുള്ളീയിംഗിനു ഇരയായി എന്ന് മനസിലാക്കിയാൽ/ കുട്ടികൾ അതിനെക്കുറിച്ച് നിങ്ങളോട് സംസാരിച്ചാൽ കുട്ടികളെ കൂടുതൽ കുറ്റപ്പെടൂത്തി സംസാരിക്കാതെ 'സൈബർ ബുള്ളിയിംഗിനുള്ള' സാഹചര്യം എന്താണന്ന് മനസിലാക്കി ഉചിതമായി പെരുമാറുക. ഗുരുതരമായ കുറ്റമാണന്ന് നിങ്ങൾക്ക് തോന്നിയാൽ പോലീസിൽ പരാതി നൽകുക. നിങ്ങടെ കുട്ടിക്ക് എല്ലാവിധ മാനസികമായ പിന്തുണയും നൽകുക.
:: കുട്ടികൾക്ക് ഒരു പ്ലാറ്റ് ഫോമിൽ തന്നെ(ഉദാ.ഫേസ്ബുക്കീൽ തന്നെ) ഒന്നിൽക്കൂടുതൽ പ്രൊഫൈലുകൾ ഉണ്ടങ്കിൽ അത് എന്തിനാണ് ഉപയോഗിക്കുന്നതെന്ന് മനസിലാക്കുക.
:: കുട്ടികൾ മൊബൈൽ ഫോണുകളിൽ ഉപയോഗിക്കുന്ന സിം നിങ്ങളുടെ തന്നെ പേരിലുള്ളതാണന്ന് ഉറപ്പ് വരുത്തുക. (മറ്റുള്ളവർ നൽകിയതല്ലന്ന് ഉറപ്പ് വരുത്തുക). {നിങ്ങളുടെ പേരിലുള്ള സിം തന്നെയാണങ്കിൽ അതിലെ ഡേറ്റാ ഉപയോഗം , കോളുകൾ ഒക്കെ നിങ്ങൾക്ക് അറിയാൻ കഴിയും}
അദ്ധ്യാപകർ
:: ഐടി ക്ലാസുകളിൽ സൈബർ സുരക്ഷയെക്കുറിച്ചും സൈബർ ക്രൈമിനെക്കുറിച്ചും പഠിപ്പിക്കുക/സെമിനാറുകൾ നടത്തുക.
:: സൈബർ ക്രൈമുകളെക്കുറിച്ച് കുട്ടികളിൽ ഒരു അവബോധം സൃഷ്ടിക്കുക.
:: കമ്പ്യൂട്ടർ/ഇന്റ്ർനെറ്റ് ലാബുകൾ എന്നിവയ്ക്ക് പൊതുവായ ഉപയോഗ നിയമങ്ങൾ ഉൻടാക്കുക.
:: കുട്ടികൾ സൈബർ ബുള്ളിയിംഗിനു സ്കൂൾ കമ്പ്യൂട്ടർ/ഇന്റ്ർനെറ്റ് ലാബുകൾ ഉപയോഗിക്കുന്നില്ലന്ന് ഉറപ്പ് വരുത്തുക.
:: സൈബർ ബുള്ളിയിംഗിനു എന്താണ് നമ്മുടെ നിയമ വ്യവസ്ഥയിൽ ശിക്ഷ ::
F. No. 24013/07/Misc/2011-CSR.III നമ്പരിൽ Government of India/ Bharat Sarkar Ministry of Home Affairs/Grih Mantralaya ഇന്ത്യയിലെ എല്ലാ സംസ്ഥാനങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് Advisory on Preventing & Combating Cyber Crime against Children എന്ന സബ്ജകറ്റിൽ 4th January, 2012 ൽ അയച്ച കത്തിൽ സൈബർ ബുള്ളിയിംഗിനു നൽകുന്ന ശിക്ഷയെക്കുറിച്ച് ഇങ്ങനെ പറയുന്നു..
Cyber Bullying: Acts of harassment, embarrassment, taunting, insulting or threatening behaviour towards a victim by using internet, e-mail or other electronic communication device.
In such crimes Sections 66A, 66C and 66E along with Section 506, 509 IPC can be invoked depending upon the nature and facts of the case.
(Cyber Crime Investgation Maual ൽ സൈബർ ബുള്ളിയിംഗിനുള്ള ശിക്ഷയിൽ IPC 500,504,507,508 എന്നീ വകുപ്പുകൾ കൂടിയുണ്ട്)
{ഈ വകുപ്പുകളിലെ ശിക്ഷയെക്കുറിച്ചറിയാൽ അനുബന്ധം 1 നോക്കുക.}
==========================
:അനുബന്ധം ഒന്ന്: വകുപ്പുകൾ
66A. Any person who sends, by means of a computer resource or a communication device,—
(a) any information that is grossly offensive or has menacing character; or
(b) any information which he knows to be false, but for the purpose of causing annoyance, inconvenience, danger, obstruction, insult, injury, criminal intimidation, enmity, hatred or ill will, persistently by making use of such computer resource or a communication device,
(c) any electronic mail or electronic mail message for the purpose of causing annoyance or inconvenience or to deceive or to mislead the addressee or recipient about the origin of such messages, shall be punishable with imprisonment for a term which may extend to three years and with fine.
‘Explanation.— For the purpose of this section, terms “electronic mail” and “electronic mail message” means a message or information created or transmitted or received on a computer, computer system, computer resource or communication device including attachments in text, images, audio, video and any other electronic record, which may be transmitted with the message.
66C. Whoever, fraudulently or dishonestly make use of the electronic signature, password or any other unique identification feature of any other person, shall be punished with imprisonment of either description for a term which may extend to three years and shall also be liable to fine with may extend to rupees one lakh.
66E. Whoever, intentionally or knowingly captures, publishes or transmits the image of a private area of any person without his or her consent, under circumstances violating the privacy of that person, sall be punished with imprisonment which may extend to three years or with fine not exceeding two lakh rupees, or with both.
Explanation.— For the purposes of this section—
(a) “transmit” means to electronically send a visual image with the intent that it be viewed by a person or persons;
(b) “capture”, with respect to an image, means to videotape, photograph, film or record by any means;
(c) “private area” means the naked or undergarment clad genitals, public area, buttocks or female breast:
(d) “publishes” means reproduction in the printed or electronic form and making it available for public;
(e) “under circumstances violating privacy” means circumstances in which a person can have a reasonable expectation that—
(i) he or she could disrobe in privacy, without being concerned that an image of his private area was being captured; or
(ii) any part of his or her private area would not be visible to the public, regardless of whether that person is in a public or private place.
IPC 500. Punishment for defamation
Whoever defames another shall be punished with simple imprisonment for a term which may extend to two years, or with fine, or with both.
504. Intentional insult with intent to provoke breach of the peace
Whoever intentionally insults, and thereby gives provocation to any person, intending or knowing it to be likely that such provocation will cause him to break the public peace, or to commit any other. offence, shall be punished with imprisonment of either description for a term which may extend to two years, or with fine, or with both.
506. Punishment for criminal intimidation
Whoever commits, the offence of criminal intimidation shall be punished with imprisonment of either description for a term which may extend to two years, or with fine, or with both;
If threat be to cause death or grievous hurt, etc- and if the threat be to cause death or grievous hurt, or to cause the destruction of any property by fire, or to cause an offence punishable with death or 152[imprisonment for life], or with imprisonment for a term which may extend to seven years, or to impute, unchastity to a woman, shall be punished with imprisonment of either description for a term which may extend to seven years, or With fine, or with both.
507. Criminal intimidation by an anonymous communication
Whoever commits the offence of criminal intimidation by an anonymous communication, or having taken precaution to conceal the name or abode of the person from whom the threat comes, shall be punished with imprisonment of either description for a term which may extend to two years, in addition to the punishment provided for the offence by the last preceding section.
508. Act caused by inducing person to believe that he will be rendered an object of the Divine displeasure
Whoever voluntarily causes or attempts to cause any person to do anything which that person is not legally bound to do, or to omit to do anything which he is legally entitled to do, by inducing or attempting to induce that person to believe that he or any person in whom he is interested will become or will be rendered by some act of the offender an object of Divine displeasure if he does not do the thing which it is the object of the offender to cause him to do, or if he does the thing which it is the object of the offender to cause him to omit, shall be punished with imprisonment of either description for a term which may extend to one year, or with fine, or with both.
509. Word, gesture or act intended to insult the modesty of a woman
Whoever, intending to insult the modesty of any woman, utters any word, makes any sound or gesture, or exhibits any object, intending that such word or sound shall be heard, or that such gesture or object shall be seen, by such woman, or intrudes upon the privacy of such woman, shall be punished with simple imprisonment for a term which may extend to one year, or with fine, or with both.
അനുബന്ധം 2 :: വിവരങ്ങൾക്ക് അടിസ്ഥാനമാക്കിയവ
1. http://www.advocatekhoj.com/library/bareacts/indianpenalcode/index.php?Title=Indian%20Penal%20Code,%201860
2. THE INFORMATION TECHNOLOGY (AMENDMENT) BILL, 2008
3. INFORMATION TECHNOLOGY ACT, 2000 & INFORMATION TECHNOLOGY (AMENDMENT) ACT, 2008 - Frequently Asked Questions - DATA SECURITY COUNCIL OF INDIA :: PDF
4. Cyber Crime Investigation Manual - DATA SECURITY COUNCIL OF INDIA :: PDF
5. http://www.stopcyberbullying.org/index2.html
6. Cyberbullying :: Intervention and Prevention Strategies - National Association of Schoo; Psychologists -PDF
7. Cyberbullying: Identification, Prevention, & Response (Sameer Hinduja, Ph.D. , Justin W. Patchin, Ph.D. © 2014 Cyberbullying Research Center - PDF
8. http://www.stopbullying.gov
9. http://www.internetsafety101.org/cyberbullying.htm
10. http://www.suescheffblog.com/articles/
11. Online Bullying Among Youth 8-17 Years Old – India - :: Prepared by Cross-Tab Marketing Services & Telecommunications Research Group for Microsoft Corporation -PDF
12. cyberbullying.us
അനുബന്ധം 3 :: ചിത്രങ്ങളും ഗ്രാഫും ::
1. http://static1.squarespace.com/static/522f7cdbe4b056ca5e8127f6/t/5523bdfce4b0cefeaac2c28e/1428405767797/cyber-bullying-word-art
2. https://bandt-au.s3.amazonaws.com/information/uploads/2015/06/cyberbullying.jpg?5fbcd8
3. http://www.uberreview.com/wp-content/uploads/cyberbully.jpg
4. http://www.lawnow.org/wp-content/uploads/2013/07/SR1376.jpg
5. http://www.stopcyberbullying.org/images/main_logo.gif
6. cyberbullying.us
1. http://www.advocatekhoj.com/library/bareacts/indianpenalcode/index.php?Title=Indian%20Penal%20Code,%201860
2. THE INFORMATION TECHNOLOGY (AMENDMENT) BILL, 2008
3. INFORMATION TECHNOLOGY ACT, 2000 & INFORMATION TECHNOLOGY (AMENDMENT) ACT, 2008 - Frequently Asked Questions - DATA SECURITY COUNCIL OF INDIA :: PDF
4. Cyber Crime Investigation Manual - DATA SECURITY COUNCIL OF INDIA :: PDF
5. http://www.stopcyberbullying.org/index2.html
6. Cyberbullying :: Intervention and Prevention Strategies - National Association of Schoo; Psychologists -PDF
7. Cyberbullying: Identification, Prevention, & Response (Sameer Hinduja, Ph.D. , Justin W. Patchin, Ph.D. © 2014 Cyberbullying Research Center - PDF
8. http://www.stopbullying.gov
9. http://www.internetsafety101.org/cyberbullying.htm
10. http://www.suescheffblog.com/articles/
11. Online Bullying Among Youth 8-17 Years Old – India - :: Prepared by Cross-Tab Marketing Services & Telecommunications Research Group for Microsoft Corporation -PDF
12. cyberbullying.us
അനുബന്ധം 3 :: ചിത്രങ്ങളും ഗ്രാഫും ::
1. http://static1.squarespace.com/static/522f7cdbe4b056ca5e8127f6/t/5523bdfce4b0cefeaac2c28e/1428405767797/cyber-bullying-word-art
2. https://bandt-au.s3.amazonaws.com/information/uploads/2015/06/cyberbullying.jpg?5fbcd8
3. http://www.uberreview.com/wp-content/uploads/cyberbully.jpg
4. http://www.lawnow.org/wp-content/uploads/2013/07/SR1376.jpg
5. http://www.stopcyberbullying.org/images/main_logo.gif
6. cyberbullying.us