നമ്മുടെ കുട്ടികൾക്ക് എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്??നമ്മുടെ കുട്ടികൾ കഴുകന്മാരായി മാറുകയാണോ?? ലൈംഗീക അഭിനിവേശം ശമിപ്പിക്കാൻ അവർ കുഞ്ഞുങ്ങളേയും തങ്ങളെക്കാൾ മുതിർന്നവരേയും ഇരകളാക്കി മാറ്റുന്നു !!! ഒരു വർഷത്തിനിടയ്ക്ക് കൗമാരക്കാരായ കുട്ടികൾ ഒറ്റയ്ക്ക് നടത്തിയ കൊലപാതകങ്ങളുടെ എണ്ണം മൂന്ന് !!! അതിൽ രണ്ട് കൊലപാതകങ്ങൾ മാനഭംഗങ്ങൾക്കിടയിൽ. ഒരു കൊലപാതകം സ്വന്തം കൂട്ടുകാരനെ !! ആ കൊലപാതകങ്ങളിലേക്ക്...
കേസ് 1:: സജിനയുടെ(25 വയസ്)കൊലപാതകം
കേസ് 1:: സജിനയുടെ(25 വയസ്)കൊലപാതകം
കേസ് 2:: ശ്രീജ എന്ന നാലരവയസുകാരിയുടെ കൊലപാതകം
കേസ് 3 :: ലെജിൻ വർഗീസിന്റെ(14 വയസ്) കൊലപാതകം
ആദ്യത്തെ രണ്ട് കേസിലും പിടിയിലായ കുട്ടികൾക്ക് പ്രായം 13 വയസ്. എട്ടാം ക്ലാസിൽ പഠിക്കൂന്ന പ്രായം!! അവരാണ് ബലാത്സംഗ ശ്രമത്തിനിടയിൽ കൊലപാതകം നടത്തിയത്. വെറും 13 വയസിൽ ലൈംഗീക മോഹപൂർത്തീകരണത്തിനായി ഇന്ങനെയുള്ള കൊലപാതകം നടത്തേണ്ടിവരുന്ന ഇവരുടെ മനസിൽ എങ്ങനെയായിരിക്കും ലൈംഗീക ചിന്തകൾ കടന്നിരിക്കുക. ലൈംഗീകവിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ഒരു കൂട്ടർ വാദിക്കുമ്പോൾ ഒരു കൂട്ടർ അതിനെ എതിർക്കുകയും ചെയ്യുന്നു. രണ്ടു കൂട്ടർക്കും തന്ങളുടെ വാദഗതികളെ സ്ഥാപിക്കാൻ കാരണങ്ങളും ഉണ്ടാവും. പക്ഷേ തെറ്റായ ലൈംഗികപാഠങ്ങൾ തെറ്റായ രിതിയിൽ കുട്ടികൾക്ക് കിട്ടുന്നതിനെക്കാൾ എന്തുകൊണ്ടും നല്ലതായിരിക്കൂം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്ന 'സെക്സ് എഡ്യൂക്കേഷൻ' വഴി ലഭിക്കൂന്നത്. പലരിൽ നിന്നും കൈമറിഞ്ഞെത്തുന്ന കൊച്ചുപുസ്തകങ്ങളും,നീല ക്ലിപ്പിന്ങുകളും കുട്ടികളുടെ മനസില് ഭ്രാന്തമായ ലൈംഗീക മോഹങ്ങൾ ഉണർത്തുന്നുണ്ട്. വിലകുറഞ്ഞ ഫോണുകളിൽ പോലും 'മെമ്മറി'യും വീഡിയോ സംവിധാനവും ഉള്ളതുകൊണ്ട് നീല ചിത്രങ്ങൾ പാത്തും പതുങ്ങിയും ഇരുട്ടത്ത് ഇരുന്ന കാണേണ്ട ആവശ്യവും ഇന്നില്ല. പക്ഷേ കൗമാരത്തിലേക്ക് കടന്ന രണ്ട് പേർ ബലാത്സംഗശ്രമത്തെ തുടർന്നുള്ള കൊലപാതക കേസുകളിൽ ഉൾപ്പെടുമ്പോൾ അവരെന്ങനെ അന്ങനെയുള്ള കൊലപാതകന്ങളിലേക്ക് എത്തി എന്ന് സമൂഹം ചിന്തിക്കേണ്ടതാണ്.
നീല സിഡികളിൽ നിന്നും മാഗസനുകളിൽ നിന്നും ലഭിക്കുന്ന അതിശയോക്തി കലർന്ന രതി ചിത്രന്ങൾ(ബന്ധങ്ങൾ) പ്രയോഗിക്കാൻ കൗമാരക്കാർ വഴി തേടൂന്നു എന്നറിയുമ്പോൾ സമൂഹം ജാഗ്രതപുലർത്തേണ്ടിയിരിക്കുന്നു. ലൈംഗീക പൂർത്തീകരണം എന്നതിനുമപ്പുറം കൊലപാതകങ്ങളിലേക്ക് അവർ നയിക്കപ്പെടുന്നു. പണ്ട് പെട്ടികടകളിൽ ഒളിപ്പിച്ച 'കൊച്ചുപുസ്തകങ്ങളിൽ' നിന്നുള്ള 'അറിവുകൾ' ആയിരുന്നെങ്കിൽ ഇന്ന് കൗമാരക്കാർക്ക് കിട്ടൂന്നത് മൊബൈൽ കൈമാറ്റം വഴി 'ചലിക്കൂന്ന അറിവുകൾ' ആണ്. കൊലപാതകങ്ങൾക്ക് വേണ്ടി അവർ തിരഞ്ഞെടുക്കുന്ന വഴിയും അതിനുള്ള തയ്യാറെടുപ്പുകളും എത്ര ഭയാനകരമാണ്? സജിനയെ കൊലപ്പെടൂത്തിയ കൗമാരക്കാരൻ ബ്ലേഡുകൊണ്ട് അവരുടെ കഴുത്ത് മുറിക്കൂകയും കല്ലെടൂത്ത് തലയിൽ ഇടുകയും ചെയ്തു. ശ്രീജ എന്ന നാലരവയസുകാരിയെ കൊലപ്പെടുത്തിയ കൗമാരക്കാരൻ ആ കുഞ്ഞിന്റെ ശരീരം മരപ്പൊത്തിൽ ഒളിപ്പിച്ചിട്ട് ഒന്നും അറിയാത്തതുപോലെ എല്ലാവരോടും പെരുമാറുകയും ചെയ്തു.
മൂന്നാമത്തെ കേസിൽ പറയുന്ന ലെജിനെ സഹപാഠി കൊലപ്പെടുത്താൻ കാരണം വളരെ നിസാരമാണ്. ക്ലാസിൽ സംസാരിച്ചതിനു പേരെഴുതി എന്നുള്ള കാരണം കൊണ്ടുള്ള വഴക്കും അതിനുള്ള പ്രതികാരവും ആയിരുന്നു കൊലപാതകം. താനെങ്ങനെ കൊലപാതകി ആയി ഈ കേസിൽ പിടിയിലായ കൗമാരക്കാരൻ പറയുന്നുണ്ട്,ശിഥിലമായ കുടുംബ ബന്ധവും സ്നേഹക്കുറവും അരക്ഷിത ബോധവും ഒക്കെയാണ് തന്നെ കൊലപാതകി ആക്കിയതെന്നാണ് അവൻ പറയുന്നത്. കൊലപാതക പരമ്പരകൾ നിറഞ്ഞ ഇംഗ്ലീഷ് സിനിമകളിൽ നിന്നുള്ള പ്രചോദനവും കൊലപാതകത്തിനു കാരണമായി. പ്രതികാരം ഉള്ളിൽ കൊണ്ടു നടന്ന് സഹപാഠിയെ കൊലപ്പെടുത്താൻ പോലും മടിക്കാത്തരീതിയിലേക്ക് നമ്മുടെ കുട്ടികൾ എത്തിക്കഴിഞ്ഞു. 'പ്രതികാരം തീർക്കാനുള്ളതാണ്' എന്ന പരസ്യവാചകത്തോടെ സിനിമകൾ പോലും നമ്മുടെ മുന്നിൽ എത്തുന്നുണ്ട്.
സിനിമയെക്കാൾ അപകടകാരി ചില ടെലിവിഷൻ സീരിയലുകൾ ആണ്.സെക്സും വയലൻസും ഉള്ള സിനിമകൾ 'എ','യു/എ' സർട്ടിഫിക്കറ്റോടെ തീയറ്ററിൽ എത്തുമ്പോൾ വയലസ്/പിരിമുറുക്കും സൃഷ്ടിക്കുന്ന സീരിയലുകൾ ഒരു സർട്ടിഫിക്കറ്റോ പരിശോധനയോ ഇല്ലാതെയാണ് കുടുംബത്തിന്റെ മുന്നിലേക്ക് എത്തുന്നത്. ജനപ്രിയ സീരിയൽ എന്ന് ഒരു ചാനൽ വിശേഷിപ്പിക്കൂന്ന ഏഴരമണി സീരിയലിൽ ഒരാളെ എന്ങനെ വാഹനം ഇടിപ്പിച്ച് കൊല്ലാം എന്നും അതെന്ങനെ അപകടമരണം ആക്കാം എന്നൊക്കെയായിരുന്നു രണ്ട് മൂന്ന് എപ്പിസോഡിൽ കാണിച്ചത്. തീർന്നില്ല മറ്റൊരു എപ്പിസോഡിൽ ഒരാളെ എങ്ങനെ ആശുപത്രിയിൽ വെച്ച് കൊലപ്പെടുത്താം എന്നും. ഒരു സെൻസർ ബോർഡിന്റെയും സർട്ടിഫിക്കറ്റ് ആവിശ്യമില്ലാത്തതുകൊണ്ട് എന്തും സീരിയൽ വഴി കാണിക്കാം. ഒട്ടുമിക്ക സീരിയലിന്റേയും കഥ കുടുംബ ബന്ധം ആണന്നാണ് പറയുന്നത്. പക്ഷേ പരസ്പരം കൊല്ലാനും കൊല്ലിക്കാനും ഉള്ള ശ്രമവും അതിൽ നിന്നുള്ള രക്ഷപെടലും ആണ് ഈ സീരിയലുകളുടെ 'കഥാ വികസനം'.കുട്ടികൾ കേന്ദ്രകഥാപാത്രമായിട്ടൂള്ള 'ഏഴുമണി സീരിയലിലും' വയലൻസിനു ഒരു കുറവും ഇല്ല.ഇതൊക്കെയാണ് നമ്മുടെ കുട്ടികൾ കാണുന്നത്. ടെലിവിഷൻ ചാനലുകളിലെ സീരിയലുകൾക്കു കൂടി എന്തെങ്കിലും തരത്തിലുള്ള ഒരു സെൻസറിംന്ങ് ആവശ്യമാണ്. (ഈ സീരിയലൊക്കെ കണ്ട് സെൻസർ ചെയ്യാനായി ആരെങ്കിലും 'സീരിയൽ സെൻസർ ബോർഡിൽ' കയറിയാൽ തന്നെ ഒരാഴ്ചകൊണ്ട് പരിപാടി നിർത്തി ആൾ എവിടെയെങ്കിലും ഭജനം ഇരിക്കാൻ പോകും എന്നതിൽ സംശയം വേണ്ട).
കുട്ടികുറ്റിവാളികൾ സൃഷ്ടിക്കപ്പെടൂന്നതിന്റെ പ്രധാന കാരണം കുടുംബാന്തരീക്ഷം തന്നെയാണ്. മാതാപിതാക്കൾ കാണൂന്ന 'നീല സിഡിയിലെ' കാഴ്ചകൾ ആണ് ഒരു കൊലപാതകിയെ സൃഷ്ടിച്ചത്.സിഡിയിലെ രംഗങ്ങൾ പതിമൂന്നുകാരനിൽ എങ്ങനെയൊക്കെയുള്ള മാറ്റങ്ങളാണ് ഉണ്ടാക്കിയിരിക്കൂന്നത്?? കുടുംബത്തിലെ അരക്ഷിതാവസ്ഥയാണ് മറ്റൊരു കൊലപാതകിയെ സൃഷ്ടിച്ചത്. സ്വയം ഇല്ലാതാകുന്നതോടൊപ്പം മറ്റൊരു കുടുംബത്തിന്റെ പ്രതീക്ഷകളും ആണ് ഇവർ തകർത്തത്. ഏറ്റവും ഞെട്ടൽ ഉളവാക്കുന്നത് ഒന്നാമത്തേയും രണ്ടാമത്തേയും കേസുകളിൽ പിടിയിലായ പ്രതികൾക്ക് വെറും 13 വയസ് പ്രായമേ ആയിട്ടുള്ളു എന്നുള്ളതാണ്.
മറ്റൊരു പോസ്റ്റ് :: രതി തേടുന്ന കുട്ടികള്‍