ഓര്‍ത്തഡോക്സ് സഭയുടെ ഒരു പള്ളിയില്‍ നടക്കുന്ന ബൈബിള്‍ സ്കൂളില്‍ കഴിഞ്ഞ ദിവസം രസകരമായഒരു സംഭവം നടന്നു.“സൌഖ്യമാക്കുന്ന ദൈവം“(സങ്കീര്‍ത്തനം 103:3) ആണ് ഈ വര്‍ഷത്തെ ഒ.വി.ബി.എസ്സിന്റെ ചിന്താവിഷയം.ഈ ചിന്താവിഷയത്തെ ആസ്പദമാക്കി ധ്യാന പ്രസംഗങ്ങളും ഉണ്ട്.ആദ്യ ദിവസത്തെ ധ്യാന പ്രസംഗം പാപത്തെക്കുറിച്ചും കൂടി ആയിരുന്നു. പ്രസംഗം ഒക്കെ കേട്ട്കുട്ടികള്‍ ക്ലാസുകളില്‍ ചെന്നു.ക്ലാസുകളില്‍ ഹാജരാവുന്ന കുട്ടികള്‍ക്ക് ഹാജര്‍ സമ്മാനം നല്‍കും.ചെറിയഒരു കാര്‍ഡ് ആണ് സമ്മാനം.അതില്‍ വേദപുസ്തകത്തിലെ ഒരു ഭാഗത്തിന്റെ ചിത്രാവിഷ്ക്കാരം ആയിരിക്കും.അതില്‍ വേദഭാഗവും രേഖപ്പെടുത്തിയിരിക്കും.
ഒന്നാം ദിവസം സീനിയര്‍ ക്ലാസില്‍ അദ്ധ്യാപകന്‍ ഹാജര്‍ സമ്മാനം നല്‍കി.ആണ്‍കുട്ടികള്‍ കാര്‍ഡ് വാങ്ങി പരസ്പരം നോക്കി ചിരിക്കാന്‍ തുടങ്ങി.പെണ്‍കുട്ടികള്‍ തലകള്‍ താഴ്ത്തി ചിരിച്ചു.അദ്ധ്യാപകന് ഒന്നും മനസ്സിലായില്ല .അദ്ധ്യാപകന്‍ കുട്ടികളോട് ചോദിച്ചു ."കാര്‍ഡിലെ പടം എന്താണന്ന് മനസ്സിലായോ ?" ഒരുത്തന്‍ ചാടി എഴുന്നേറ്റു പറഞ്ഞു .”മനസ്സിലായി സാറേ, ഷക്കീല ചീനി മാന്തുന്നത് “അദ്ധ്യാപകന്‍ കറണ്ട് അടിച്ചതുപോലെ ആയി. കാര്‍ഡങ്ങാണം മാറിപ്പോയോ ?അദ്ധ്യാപകന്‍ അപ്പോഴാണ് കാര്‍ഡ് ശരിക്ക് നോക്കുന്നത് . കാര്‍ഡ് ഇതായിരുന്നു ........
:മനസ്സിലായി സാറേ, ഷക്കീല ചീനി മാന്തുന്നത് :
പ്രിയപ്പെട്ട വായനക്കാരാ നമ്മുടെ കുട്ടികള്‍ ഇത്രയ്ക്ക് വളര്‍ന്നു വെന്ന് ഞാനറിഞ്ഞില്ലായിരുന്നു.
അറിഞ്ഞായിരുന്നുവെങ്കില്‍ ഞാനാവഴിക്ക് പോകത്തില്ലായിരുന്നു.കുട്ടികളെ കുറ്റം പറഞ്ഞിട്ടു
കാര്യമില്ല.പടം തയ്യാറാക്കിയവര്‍ക്കും ശ്രദ്ധിക്കാമായിരുന്നു.അവരേയും കുറ്റംപറഞ്ഞിട്ട് കാര്യമില്ല ... എല്ലാം നമ്മുടെ വിധിയാണ് ... പരസ്യസംസ്ക്കാരം നല്‍കുന്ന വിധി . എല്ലാം അനുഭവിക്കുകതന്നെ ,,,,,,,,,,,,,,,,,,,,,,,,,,,