Saturday, October 20, 2007

വാക്കും വാര്‍ത്തയും 1

>>പില്‍ക്കാലത്ത് ഫൊത്തേദാര്‍ എന്നോടു പറഞ്ഞു,പാര്‍ട്ടിയിലെ 40 ചെറുപ്പക്കാരെ രാജീവ്ജിപ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്നും അതിലൊരാള്‍ ഞാനായിരുന്നുവെന്നും,അതുകേട്ട്എന്റെ കണ്ണുനിറഞ്ഞുപോയി - രമേശ്‌ചെന്നിത്തല
പണ്ട് കരുണാകരന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നതുകൊണ്ടാണല്ലോ ഇത്പറയാന്‍ ചെന്നിത്തല ഉണ്ടായത്. എന്നിട്ട് കരുണാകരന് തിരിച്ചുകൊടുത്തതോ?ഏതായാലുംരാജീവ്ജിക്ക് ആ അവസ്ഥ വന്നില്ലല്ലോ!!
സ്വന്തം പിതാവിനെതിരെ ബൌള്‍ ചെയ്താലും ഞാന്‍ അക്രമണോത്സുകത കാണിക്കും - ശ്രീശാന്ത്
പിതാവിന് ഓസ്‌ട്രേലിയക്കാരെപ്പോലെ ബാറ്റ് ചെയ്യാന്‍ അറിയാത്തത്കാര്യമായി.അല്ലങ്കില്‍ ആ ബോളെല്ലാം ബൌണ്ടറിലൈനിനപ്പുറത്തുനിന്ന് പറക്കികൊണ്ടുവരാനേ അമ്മയ്ക്ക് സമയം കാണത്തുള്ളായിരുന്നു.
ശബരിപ്പാതയിലെ പാലത്തിന്റെ ഫയല്‍ ചെന്നൈയില്‍ മുക്കി - വാര്‍ത്ത
ലാവിലിന്‍ ഫയല്‍ കേരളത്തില്‍ എവിടാണ് മുങ്ങിയതെന്ന് കണ്ടുപിടിക്കുന്നവരെ മാത്രമേ ചെന്നൈയിലെ ഫയല്‍ കണ്ടുപിടിക്കാന്‍ വിടാവു.
184 കോടി രൂപ നല്‍കിയാല്‍ എം.സി.റോഡ് പണി പതി വീണ്ടും ഏറ്റെടുക്കും- വാര്‍ത്ത ഇനി ആരാണാവോതൂങ്ങിച്ചാവുന്നത് ?
സര്‍ക്കാരിന് അനിഷ്‌ടം; എംജി‌എ രാമനും ഉപേന്ദ്രവര്‍മ്മയ്‌ക്കും മാറ്റം -വാര്‍ത്ത ബിഷപ്പുമാരെ മാറ്റാന്‍ വകുപ്പുണ്ടാകുമോ?
'നികൃഷ്‌ട ജീവി ‘ പ്രയോഗം ശ്രദ്ധയില്‍‌പെട്ടിട്ടില്ല : വി.എസ്സ്.
മുഖ്യമന്ത്രിയായതില്‍ പിന്നെ കണ്ണും കാതും പുറകോട്ടാണ്.
പ്രതിഷേധ സൂചകമായി സ്‌കൂളുകള്‍ അടച്ചിട്ടവര്‍ക്കെതിരെ നടപടിയെടുക്കണം: ഡി.വൈ.എഫ്.ഐ
ഒക്ടോബര്‍ 30 നും ഇതുതന്നെ പറയുമോ?
ശ്രേഷ്‌ഠമല്ലാത്തത് നികൃഷ്‌ടം തന്നെ :പിണറായി.
പോഷന്റെ അര്‍ത്ഥം എന്താണന്ന് ആരാ പറയുക.
രമേശിന്റെ നിലപാട് വിചിത്രം: ബിനോയ് വിശ്വം
ബിനോയിയെ വിളിച്ച് ഇഫ്താര്‍ കൊടുത്തപ്പോള്‍ യൂത്തുകോണ്‍ഗ്രസ്സും ഇതുതന്നെയാണ് പറഞ്ഞത്.
ജി.സുധാകരന്‍ കുട്ടികളെ എഴുത്തിനിരുത്തുന്നു : വാര്‍ത്ത
സുധാകരവചനങ്ങളുടെ പുസ്തകം നല്‍കാതിരുന്നാല്‍ നന്ന്.

Saturday, October 6, 2007

സ്‌മരണകള്‍

വീണ്ടും ഞാനിതാ എത്തുന്നു
ബാല്യകാല സ്മരണകള്‍ ഉണരുന്ന നടുമുറ്റത്ത്
പൂക്കളം പോയി മറഞ്ഞു
ഓണത്തപ്പനും മറഞ്ഞു
നടുമുറ്റം ശൂന്യമായി തീര്‍ന്നു.

അമ്മതന്‍ കയ്യില്‍ പിടിച്ച്
പൂക്കളിറുക്കാന്‍ പോയ ദിനങ്ങള്‍
ചാണകം മെഴുകിയ നിലത്ത്
പൂക്കളം തീര്‍ത്ത നാളുകള്‍
എല്ലാം എനിക്ക് അന്യമായി തീര്‍ന്നു


ഞാനിതാ അമ്മേ വീണ്ടും വരുന്നു
നഷ്ടമായ സ്മരണകള്‍ പുതുക്കാനായ്
എന്റെ മുന്നിലെ തൂശനിലയില്‍
നിറയുന്ന ചോറും അവിയലും തോരനും
ഞാന്‍ സ്വപ്നം കാണുന്നു

ഇഴയുന്ന കാലചക്രത്തില്‍
ബന്ധങ്ങള്‍ മുറിയുന്നില്ല സ്വന്തങ്ങള്‍ മാറുന്നില്ല
എങ്കിലും അമ്മേ ഈ മകന്‍
നിന്റെ സ്വപ്നങ്ങള്‍ തകര്‍ത്തെറിഞ്ഞ്
എവിടയോ പോയി മറഞ്ഞു


സൂര്യതാപമേറ്റ് തളരുന്ന എന്റെ ദേഹത്ത്
നിന്റെ കൈകള്‍ ചലിക്കുന്നത്
ഞാനിതാ സ്വപ്നം കാണുന്നു
നിന്റെ അരികില്‍ എത്താന്‍
എന്‍ മനം തുടിക്കുന്നു

അപരിചിതമായ കണ്ണുകള്‍ ദേഹത്ത് തറയ്ക്കുമ്പോള്‍
വേഗതയില്‍ ഞാനിതാ നടുമുറ്റത്ത് എത്തുന്നു
തെക്കേപറമ്പിലെ മുത്തശ്ശിമാവിന്‍
ശിഖിരങ്ങള്‍ താഴേക്ക് പതിക്കുമ്പോള്‍
എന്റെ മനസ്സിലെ സ്വപ്നങ്ങള്‍ തകരുന്നു


അഗ്നിനാളങ്ങള്‍ അമ്മയെ ഏറ്റുവാങ്ങുമ്പോള്‍
നഷ്ടമായ ബാല്യസ്മരണകള്‍ വീണ്ടുമുണരുന്നു
നിന്റെ സ്വപ്നങ്ങള്‍ തച്ചുടച്ച ഈ മകന്
മാപ്പു തരൂ അമ്മേ
ഏകനായ ഈ മകന് മാപ്പു തരൂ