ഇന്ന് (ഡിസംബര്‍ 8 ചൊവ്വ) എറണാകുളത്തേ ക്ക് വന്ന പരശുറാമിലെ ഒരു കമ്പാര്‍ട്ടു മെന്റില്‍ (അവസാനത്തുനിന്നുള്ള അഞ്ചാമത്തെ കമ്പാര്‍ട്ടു മെന്റ് ) മൂത്രം ഒഴിക്കാനായി കയറി. മൂത്രം ഒഴിക്കാന്‍ നിന്നപ്പോള്‍ നല്ല തണുത്തകാറ്റ് . നോക്കിയപ്പോള്‍ ബാത്ത് റൂമിന് ജനലില്ല.... ഇങ്ങനെയുള്ള ബാത്ത് റൂമില്‍ ഇരിക്കുന്നതും റയില്‍വേട്രാക്കിന്റെ സൈഡില്‍ ഇരിക്കുന്നതും തമ്മില്‍ എന്താണ് വെത്യാസം????? റയില്‍വേയ്ക്ക് നല്ല ലാഭം ഉണ്ടാക്കി കൊടുക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. 99 ശതമാനം ആളുകളും ടിക്കറ്റ് എടുത്ത് തന്നെയാത്ര ചെയ്യുന്നവരാണ് . അത്യാവശം ഉള്ളവര്‍ മാത്രമാണ് ട്രയിനിലെ ബാത്ത് റൂമുകള്‍ ഉപയോഗിക്കുന്നത്. ‘പിടിച്ച് നില്‍ക്കാനാവാതെ’ ഇത്തരം ബാത്ത് റൂമില്‍ ‘അകപ്പെടേണ്ടി‘ വരുന്നവരുടെ അവസ്ഥ എന്തായിരിക്കും എന്ന് മനസിലാക്കാന്‍ വലിയ പഠിത്തം ഒന്നു വേണ്ട. .... ട്രയിനിലെ ബോഗികള്‍ ശരിക്കും പരിശോധിച്ചിട്ട് തന്നെയല്ലേ ഓടിക്കുന്നത് ?
(വീഡീയോ താഴെ കാണാം...)
നമ്മുടെ റയില്‍വേ മന്ത്രിയുടെ നാട്ടില്‍ക്കൂടി പോകുന്ന ട്രയിനാണ് ഇതെന്ന് ഓര്‍ക്കണം. നമ്മുടെ മലയാളികള്‍ക്ക് ഇതൊക്കെ മതിയന്ന് എല്ലാവരും കരുതിയിട്ടുണ്ടാവും... മിക്കപ്പോഴും ട്രയിനുകളിലെ ബാത്ത് റൂമില്‍ വെള്ളം ഉണ്ടാവാറില്ല. കഴിഞ്ഞ ശനിയാഴ്ച് പോയ ബാംഗ്ലൂര്‍ - കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസിലെ അവസാനത്തെ ജനറല്‍ കമ്പാര്‍ട്ടുമെന്റിലെ ബാത്ത് റൂമില്‍ വെള്ളം ഇല്ലായിരുന്നു.
നമ്മള്‍ മലയാളികള്‍ എല്ലാം സഹിക്കുമെന്ന് റയില്‍വേയ്ക്കും അറിയാം....
:: ഇത് ഓര്‍ക്കുക ::
ശുഭയാത്ര അശുഭയാത്ര ആകാതിരിക്കാന്‍ റയില്‍വേ കമ്പാര്‍ട്ടുമെന്റിലെ ബാത്ത്‌റൂമില്‍ കയറി ഇരിക്കുന്നതിനു മുമ്പ് വെള്ളവും ജനലിനു കതകും ഉണ്ടന്ന് ഉറപ്പുവരുത്തുക....