രണ്ടാം എഡീഷന്‍ ഐ.പി.എല്‍ മത്സരങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തോടുള്ള വെല്ലുവിളിയായി മാറുന്നു. തിരഞ്ഞെടുപ്പ്കാലത്ത് മത്സരങ്ങള്‍ക്ക് ആവിശ്യമായ ആവിശ്യമായ സുരക്ഷ ഉറപ്പാക്കാന്‍ കഴിയില്ലന്ന് ചില സംസ്ഥാനങ്ങള്‍ അറിയച്ചതോടെ കേന്ദ്രസര്‍ക്കാര്‍ ഐ.പി.എല്‍ മത്സരങ്ങള്‍ തിരഞ്ഞെടുപ്പ് കാലത്ത് നടത്തുന്നതിന് അനുമതി നിഷേധിക്കുകയായിരുന്നു. അതുകൊണ്ട് ലളിത് മോഡിയും സംഘവും ഇന്ത്യന്‍ പ്രിമയര്‍ ലീഗ് 20-20 ക്രിക്കറ്റ് ടൂര്‍ണമെന്റ് ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റാന്‍ തീരുമാനം എടുക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പ് കാലത്ത് ആഘോഷമായി കൊണ്ടാടുന്ന ഐ.പി.എല്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ആവിശ്യമായ സുരക്ഷനല്‍കാന്‍ കഴിയില്ല എന്നത് അംഗീകരിക്കുകയല്ലേ വേണ്ടിയിരുന്നത് ? ബി.ജെ.പി ഈ പ്രശ്‌നത്തെ രാഷ്ട്രീയ വത്ക്കരിക്കാന്‍ ശ്രമിച്ചു എങ്കിലും അത് വിലപ്പോയില്ല. ഇന്നത്തെ സാഹചര്യം ജനങ്ങള്‍ക്ക് ശരിക്കറിയാം എന്നതു തന്നെ കാരണം. പ്രത്യേകിച്ച് പാക്കിസ്ഥാനില്‍ ശ്രീലങ്കന്‍ ടീമിനു നേരെ നടന്ന ആക്രമണങ്ങള്‍ക്ക് ശേഷം. മുംബയിലെ ഭീകരാക്രമണത്തിനു ശേഷം പല രാജ്യങ്ങളും തങ്ങളുടെ പൌരന്മാര്‍ക്ക് ഇന്ത്യാ സന്ദര്‍ശനത്തിന് ജാഗ്രത പാലിക്കണം എന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. പാക്കിസ്ഥാനിലെ ആക്രമണത്തിനു ശേഷം പല ക്രിക്കറ്റ് താരങ്ങളും ഇന്ത്യയിലേക്ക് വരാന്‍ മടിക്കുകയും ചെയ്തു. പണത്തെക്കാള്‍ വലുത് തങ്ങള്‍ക്ക് ജീവന്‍ തന്നെയാണന്ന് വരെ ഐ.പി.എല്ലിലെ ചില വിദേശതാരങ്ങള്‍ പറയുകയും ചെയ്തു. ഇന്ത്യയിലെ മത്സരങ്ങള്‍ക്ക് തങ്ങള്‍ ഉണ്ടാവുകയില്ലന്ന് അവര്‍ പറയാതെ പറയുകയാണ് ചെയ്തത്. വിദേശതാരങ്ങള്‍ ഇല്ലാതെ നടത്തുന്ന ഐ.പി.എല്‍ മത്സരങ്ങള്‍ക്ക് പകിട്ട് കുറയുമെന്ന് ശരിക്ക് അറിയാവുന്നത് ലളിത് മോഡിക്ക് തന്നെയാണല്ലോ? അതുകൊണ്ടാണ് മണിക്കൂറുകള്‍ക്കകം ഇന്ത്യന്‍ പ്രിമയര്‍ ലീഗിന്റെമത്സരവേദികള്‍ ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റി മോഡി ഇന്ത്യന്‍ പ്രിമയര്‍ ലീഗിനെ ദക്ഷിണാഫ്രിക്കന്‍ ഇന്ത്യന്‍ പ്രിമയര്‍ ലീഗാക്കി മാറ്റിയത്. ഇന്ത്യയിലെ സുരക്ഷയില്‍ സംശയം പ്രകടിപ്പിച്ച കളിക്കാര്‍ക്ക് ഇനി ദക്ഷിണാഫ്രിക്കയില്‍ പോയി കളിക്കാതിരിക്കാന്‍ ആവില്ലല്ലോ? ലളിത് മോഡിയുടെ ബുദ്ധി അംഗീകരിച്ചേ മതിയാവൂ...
ഇനി മറ്റൊരു കാര്യം. ദക്ഷിണാഫ്രിക്കയില്‍ മത്സരങ്ങള്‍ നടക്കുന്നത് തിരഞ്ഞെടുപ്പ് സമയത്ത് തന്നെയാണല്ലോ? തിരഞ്ഞെടുപ്പ് കഴിഞ്ഞേ കളിക്കാര്‍ തിരിച്ചെത്തുകയുള്ളു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ ക്രിക്കറ്റ് കളിക്കാര്‍ക്ക് ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥിതിയോടെ ഒരു ബാധ്യതയും ഇല്ലേ? കുറഞ്ഞപക്ഷം ഇന്ത്യന്‍ കുപ്പായം അണിഞ്ഞ , അണിയുന്ന കളിക്കാര്‍ക്കെങ്കിലും ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥിതിയോടെ ഒരു ബാധ്യതയുണ്ട് എന്നതില്‍ സംശയം വേണ്ട്. തങ്ങള്‍ ഇന്ത്യക്കാര്‍ എന്ന് അഭിമാനിക്കുകയും അതേ സമയം ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സമയത്ത് തന്നെ രാജ്യത്തിനുവേണ്ടിയല്ലാതെ മറ്റൊരു രാജ്യത്ത് ക്രിക്കറ്റ് കളിക്കാന്‍ പോവാന്‍ തയ്യാറാവുകയും ചെയ്യുന്ന കളിക്കാര്‍ക്ക്ബാധ്യത രാജ്യത്തോടേ പണത്തോടോ ??? ഒരു പൌരന്റെ അവകാശമായ വോട്ടവകാശം വിനിയോഗിക്കാതെ മാറിനില്‍ക്കുന്നവര്‍ക്ക് ഇന്ത്യന്‍ കളിക്കുപ്പായം ഇടാന്‍ യാതൊരു അവകാശവും ഇല്ല.
ഒരു ജനാധിപത്യ രാജ്യത്തിന് കായികത്തെക്കാള്‍ വലുത് ജനാധിപത്യ തിരഞ്ഞെടുപ്പ് തന്നെയാണ്. ലളിത് മോഡിക്ക് തിരഞ്ഞെടുപ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഹാലിളകുമായിരിക്കും. കാരണം കഴിഞ്ഞ മാസം നടന്ന രാജസ്ഥാന്‍ (?) ക്രിക്കറ്റ് കൌണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ തോറ്റ മാന്യ ദേഹമാണ് ലളിത് മോഡി. ഒരു തിരഞ്ഞെടുപ്പൊക്കെ പാഴാണ് എന്ന അഭിപ്രായമായിരിക്കും തീര്‍ച്ചയായും മോഡിക്ക് ഉണ്ടാവുക. രാജ്യതാല്പര്യങ്ങളെക്കാള്‍ മറ്റ് പലതിനുംമുന്‍ഗണനകൊടുത്തുകൊണ്ട് ദക്ഷിണാഫ്രിക്കയില്‍ നടത്തുന്ന രണ്ടാം എഡീഷന്‍ ഐ.പി.എല്‍ മത്സരങ്ങളില്‍ പങ്കെടുക്കാന്‍താരങ്ങള്‍ക്ക് അനുമതി സര്‍ക്കാര്‍ കൊടുക്കാതിരിക്കുകയാണ് വേണ്ടത്. നമുക്ക് ക്രിക്കറ്റിനെക്കാള്‍ വലുത് നമ്മുടെ ജനാധിപത്യമാണ്. അത് സംരക്ഷിക്കാന്‍ വേട്ടവകാശം ഉപയോഗിക്കുകയാണ് വേണ്ടത്.