ഏഷ്യാനെറ്റ് ന്യൂസില്‍ നിന്ന് ന്യൂസ് അവര്‍ അവതാരകന്‍ വേണു മനോരമ വിഷനില്‍ എത്തി. ന്യൂസ് അവതാരകില്‍ രണ്ടാം സ്ഥാനം അവകാശപ്പെടാവുന്ന അവതാരകന്‍ ആണ് വേണു. (ഒന്നാം സ്ഥാനത്തിന് ഇന്ത്യാവിഷനിലെ നികേഷനു തന്നെ.).രണ്ടാം സ്ഥാനത്തിന് രണ്ട് അവകാശികള്‍ ആയിരുന്നു ഉള്ളത് (ഏഷ്യാനെറ്റ് ന്യൂസിലെതന്നെ വിനു വേണുവിനോടൊത്ത് രണ്ടാം സ്ഥാനം പങ്കിടുന്നു.). ഒരുമണിക്കൂര്‍ അതിഥികളോട് പടവെട്ടി ചാനലിന്റെ ‘നിഷ്‌പക്ഷത’യ്ക്ക് അനുസരിച്ച് ചോദ്യശരങ്ങളില്‍അതിഥികളെ മുറുക്കി വാര്‍ത്ത പത്തുമണിവരെ എത്തിക്കുക എന്നതാണല്ലോ ഒരു ‘ഒന്‍പതുമണി’ വായനക്കാരന്റെ (വായനക്കാരിയുടെ) പ്രധാന ജോലി.
മനോരമയ്ക്ക് കേരളം മുഴുവന്‍ വാര്‍ത്താകവറേജ് ഉണ്ടങ്കിലും ഒന്‍പതുമണിവായന ഇത്രയും നാളും ഒരു ബാലികേറാമലതന്നെആയിരുന്നു. മനോരമ വിഷന്‍ ഇന്ത്യാവിഷനില്‍ നിന്ന് കുലയോടെ പൊക്കിക്കൊണ്ടുവന്ന പ്രഭാകരനും ഷാനിക്കും സംഘത്തിനുംരാത്രിയിലെ ‘ഒരു മണിക്കൂര്‍‘ വാര്‍ത്തയില്‍ ശോഭിക്കാനും കഴിഞ്ഞില്ല. അതുകൊണ്ട് ‘ഒന്‍പതുമണി’ വാര്‍ത്തയെ ‘പ്രൈം ടൈം’ മും,കൌണ്ടര്‍ പോയിന്റുമാക്കി മുറിച്ചിട്ടും ക്ലച്ച് പിടിച്ചില്ലന്ന് സ്വയം ഒരു തോന്നല്‍ ഉണ്ടായിക്കാണും. ഉത്തരം മുട്ടിക്കാതെ ഉത്തരംതേടാന്‍ ഷാനിക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്. ചുരുക്കിപ്പറഞ്ഞാല്‍ ‘ഒരാളിന്റെ‘ കുറവ് മനോരമ വിഷനില്‍ ഉണ്ടായിരുന്നു. അത് ഏതായാലും വേണുവിന്റെ വരവോടെ ആ കുറവ് മനോരമ വിഷനില്‍ നികത്തപ്പെടും എന്ന് കരുതാം.
ഏഷ്യാനെറ്റ് ന്യൂസ് വിനുവിനെക്കൊണ്ട് മാത്രം ന്യൂസ് അവര്‍ എത്രനാള്‍ കൊണ്ടുപോകും. നമുക്ക് ഏത് ചാനലിലാണങ്കിലും വാര്‍ത്താവതാരകര്‍ക്ക് കുറവില്ല. പക്ഷേ ഈ ഇലക്ഷന്‍ സമയത്ത് വേണുവിനെപ്പോലെ ഉള്ള ഒരാളുടെ കുറവ് ഏഷ്യാനെറ്റില്‍ശരിക്കും നിഴലിക്കും. ഏഷ്യാനെറ്റിന്റെ നഷ്ടം മനോരമയുടെ നേട്ടമാകുമെന്ന് ചുരുക്കും. ( തലയെടുപ്പുള്ളവര്‍ ഒരുമിച്ച് നഷ്ടപ്പെട്ടിട്ടുംഇന്ത്യാവിഷന് ഒന്നും സംഭവിച്ചില്ല എന്നുള്ളത് മറക്കുന്നില്ല.).
ഏഷ്യാനെറ്റ് ന്യൂസിലെ ഒരു വാര്‍ത്താവതാരികയെ കഴിഞ്ഞ ആഴ്ച സൂര്യയില്‍ വാര്‍ത്ത വായിക്കുന്നത് കണ്ടായിരുന്നു. ഇന്ന് വേണുമനോരമവിഷനില്‍ വാര്‍ത്ത വായിക്കുന്നതും കണ്ടു. (ഏഷ്യാനെറ്റ് ന്യൂസില്‍ നിന്ന് ചിലരെ കൊണ്ടുപോയാണ് ജയ് ഹിന്ദ് വാര്‍ത്തതുടങ്ങിയത്. എന്റെ പൊന്നോ ആ വാര്‍ത്ത ചിലപ്പോള്‍ കണ്ടാല്‍ .... )...
ഇടവേള :
എനിക്കൊരു സംശയം സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ചാനലില്‍ നിന്ന് ആളുകളെ പറഞ്ഞ് വിട്ടതാണോ?
വാര്‍ത്ത തുടരുന്നു:
വാര്‍ത്താവതാരകര്‍ക്ക് ഞാനായിട്ട് ഒരു റാങ്കൊക്കെ കൊടുത്തതാണേ... എന്റെ മാത്രം റാങ്കിങ്ങ് !!!!
8 comments:
വേണു നല്ല വായനക്കാരനാണ് . കുറച്ചു നാളായി പുള്ളി കള്ളനും പോലീസും കളി തുടങ്ങിയിട്ട് . എന്തായാലും വേണുവിന്റെ കഷ്ടകാലം . അതാണ് മനോരമയില്‍ ചേരാന്‍ തോന്നിയത്.
ഇനി ഇപ്പൊ മഴ പെയ്തില്ലെങ്കിലോ അല്ലെങ്കില്‍ മഴ കൂടുതല്‍ പെയ്താല്‍ പോലും സാമ്പത്തിക മാന്ദ്യം എന്നു പറയാലോ ലേ...
ഹാ.. ഇനി കാണാം മനോരമ സാമ്പത്തിക മാന്ദ്യം പൊളിച്ചെഴുതുമോ എന്ന്..
- പെണ്‍കൊടി ...
വിനു അത്ര മികച്ചതാണെന്ന് എനിക്ക് തോന്നിയിട്ടില്ല, ഒരു യാന്ത്രിക മായ വാര്‍ത്താ വായന യാണ്‍ വിനുവിന്‍റ്റെത്. വേണു മികച്ച വാര്‍ത്താ വായനക്കാരനാണ്.മനോരമയിലെ ഷാനിയേക്കളും പ്രമോദിനേക്കാളും മികച്ചവന്‍. പക്ഷേ മനോരമയിലെത്തിയ ശേഷം ഒരു ശ്വാസം മുട്ടല്‍ വേണുവിന്റെ മുഖത്ത് ദര്‍ശിക്കാന്‍ കഴിയുമ്. ഏഷ്യാനെറ്റിലെ ഒരു മണീക്കൂര്‍ തകര്‍ത്തടിക്കുന്ന പ്രകടനം എനിക്ക് മനോരമയില്‍ പ്രതീക്ഷിക്കാന്‍ കഴിയുന്നില്ല
oru venu poyal vere nooru venu. he was best but not the last in asianet.
How about Bhagath in indiavision?
bhagat is good,
Enthanu Venu Chaitha Oru thettu.. Oru pattupadiyathano....Ethrayum nallathupole padunna oraline prothsahippikkukayalle vendathu...Oridathu Idea Star Singer Athu ethu Ennu paranju Pattine pokki pidichittu Nammude venu Oru Pattu Padiyathinu ........
Asianet or Manorama- Venu is the best. He is born for it and born with that killer instinct in this field. I have switched manorama news for Asianet news hour just because he is there. Vinu is good, but not that power packed, Harshan is just struggling to establish himself.
Post a Comment