Showing posts with label വിമര്‍ശനം. Show all posts
Showing posts with label വിമര്‍ശനം. Show all posts

Tuesday, April 26, 2011

വിശ്വാസം/ഭക്തിയെ ചൂഷ്ണം ചെയ്യുന്നവര്‍ ....

മൂന്നാലു ദിവസം കൂടി കഴിഞ്ഞാല്‍ മെയ് മാസം ആയി. മെയ് മാസത്തിലാണ് ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ എല്ലായിടത്തും. ഇന്ന് ഒട്ടുമിക്ക ദേവാലയങ്ങളിലും ഗീവര്‍ഗീസ് സഹദായുടെ പെരുന്നാളുണ്ട് . (കേരളത്തിലെ നാലില്‍ ഒന്ന് പള്ളികളും സെന്റ് ജോര്‍ജിന്റെ പേരിലുള്ളതാണ്). ഗീവര്‍ഗീസ് സഹദായോടുള്ള വിശ്വാസികള്‍ക്കുള്ള ഭക്തി ചൂഷ്ണം ചെയ്തെടുക്കുക തന്നെയാണ് മിക്കയിടത്തും. ഇടവകകളെ സംബന്ധിച്ച് ഏറ്റവും ലാഭകരമായി നടത്തികൊണ്ട് പോകാവുന്ന പെരുന്നാളാണ് ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ .

ഒരു ഇടവക പെരുന്നാള്‍ / ഓര്‍മ്മപെരുന്നാള്‍ എന്ന നിലയില്‍ നിന്നോക്കെ മാറി എങ്ങനെ ഏറ്റവും കൂടുതല്‍ കാശ് ദേവാലയ ഭണ്ഡാരത്തില്‍ വീഴ്‌ത്തിക്കാന്‍ പറ്റും എന്നുള്ള ബിസ്‌നസ് മൈന്‍ഡോടെ ആണ് ഇന്ന് പലയിടത്തും ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ നടത്തുന്നത്. അതിന് ആളെകൂട്ടാന്‍ പല വഴികളും ഇടവക ഭരണാ സമതിതി പയറ്റും. ഇങ്ങനെയുള്ള ചില പയറ്റാണ് ഇവിടെ സൂചിപ്പിക്കുന്നത്. (ഈ പയറ്റുകള്‍ മദ്ധ്യതിരുവതാം‌കൂറിലെ ചില പള്ളികളില്‍ കണ്ടതും കണ്ടുകൊണ്ടിരിക്കുന്നതും ആണ്).

ആളെക്കൂട്ടാന്‍ കച്ചവടക്കാര് ചെയ്യുന്ന ഒരു പണിയുണ്ടല്ലോ. കട ഉത്ഘാടനത്തിന് സിനിമാക്കാരെ കൊണ്ടു വരിക. അതുപോലെ ഒരു പണിയാണ് ഒരു പള്ളിയില്‍ നടത്തുന്നത്. റാസയ്ക്കിറ്റയ്ക്ക് പ്രസംഗിക്കാന്‍ സിനിമാ നടന്മാരെ കൊണ്ടു വരിക. സാധാരണാ രാസയോക്കെ നടക്കുമ്പോള്‍ ആത്മീയ നേതാക്കളാരെങ്കിലും ഒക്കെ പ്രസംഗിക്കുകയാണ് ചെയ്യുന്നത്. എന്ത് പള്ളി,എന്ത് പട്ടക്കാരന്‍, എന്ത് പെരുന്നാള്‍ എന്നൊക്കെയുള്ള ലൈനില്‍ നില്‍ക്കുന്ന സെലിബ്രിറ്റികളെയാണ് മേല്‍ പറഞ്ഞ പള്ളിക്കാര്‍ കൊണ്ടു വന്ന് പ്രസംഗിപ്പിക്കുന്നത്. പ്രസംഗം എന്നതിനെക്കാള്‍ തന്മഹിമ വിളമ്പലാണ് അവിടെ നടക്കുന്നതെന്ന് മാത്രം.

മൂന്നാലു വര്‍ഷം മുമ്പ് ഒരു പള്ളിക്കാര്‍ റാസക്കിടയ്ക്ക് ആകാശത്ത് നിന്ന് പൂ വിതറാന്‍ പതിനായിരങ്ങള്‍ ചിലവാക്കി ഹെലി‌കോപ്‌റ്റര്‍ കൊണ്ടു വന്നു. ആകാസത്ത് നിന്ന് പുഷ്പവൃഷി എന്നൊക്കെ നോട്ടീസില്‍ വെണ്ടയ്ക്കാ വലുപ്പത്തില്‍ അടിച്ചിട്ടൂണ്ടായിരുന്നു. ഹെലി‌കോപ്‌റ്ററില്‍ നിന്നുള്ള പുഷ്പവൃഷ്ടി കാണാന്‍ ആളു കൂടി. പള്ളിക്കാര് പറഞ്ഞ് ഏല്‍പ്പിച്ച സമയത്തു തന്നെ ഹെലി‌കോപ്‌റ്റര്‍ എത്തി. പക്ഷേ ആ സമയത്ത് അവിടെ പ്രസംഗം നടന്ന കൊണ്ടിരിക്കുകയായിരുന്നു. ആകാശത്ത് വെറുതെ വട്ടമിട്ട് പറന്നാലും ഹെലി‌കോപ്‌ടറിനു പൈസ ചിലവാണല്ലോ? അവസാനം ഹെലി‌കോപ്റ്റര്‍ ആകാശത്ത് നിന്ന് റോസാപ്പൂ ഇട്ടിട്ട് അതിന്റെ വഴിക്ക് പോയി.(ഇതിന്റെ പേരില്‍(ഹെലികോപറ്ററിന്റെ വാടക പ്രശ്നത്തില്‍) പള്ളി യോഗത്തില്‍ വെച്ച് ഒരുത്തന്‍ അച്ചന്റെ ചെകിട്ടത്ത് അടിച്ചന്നോകെ പാണന്മാര്‍ കുറേക്കാലം പാടി നടന്നു).

രാഷ്ട്രീയക്കാര്‍ ജാഥയ്ക്ക് കാശ് കൊടുത്ത് ആളെ കൂട്ടുന്നതുപോലെ ഒരു സെന്റ്.ജോര്‍ജ് പള്ളിക്കാര്‍ തങ്ങളുടെ അടുത്ത പള്ളികള്‍ക്ക് കാശ് കൊടുത്ത് അവിടിത്തെ ജനങ്ങളെ പദയാത്രയായി തങ്ങളുടെ പള്ളിയില്‍ എത്തിച്ചു തുടങ്ങി.(പള്ളിക്ക് മാത്രമല്ല്ല കാശ് ആളെ എത്തിക്കുന്ന പള്ളിയിലെ അച്ചനും കിട്ടും കാശ്.). ഇങ്ങനെ ആളെ എത്തിച്ചതിന് ഒരു പള്ളിക്ക് സെന്റ്.ജോര്‍ജ് പള്ളി പത്ത് രണ്ടായിരം രൂപാ നല്‍കിയപ്പോള്‍ അവര്‍ അത് സ്നേഹപൂര്‍വ്വം നിരസിച്ചു. പക്ഷെ സെന്റ്.ജോര്‍ജ് പള്ളിയുടെ കണക്കുബുക്കില്‍ രണ്ടായിരം രൂപയുടെ കണക്കുള്ളതായി അടുത്ത സമയത്താണ് പദയാത്ര നടത്തിയ പള്ളിക്കാര്‍ അറിഞ്ഞത്. ആ പണം ആര് വാങ്ങി / ആര്‍ക്ക് കൊടുത്തു എന്നറിഞ്ഞിട്ടു മതി ഈ വര്‍ഷത്തെ പദയാത്ര എന്നാണ് പള്ളിക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. (ഇങ്ങനെ പദയാത്രയ്ക്ക് ആളെ എത്തിക്കാനായും അച്ചന്മാര്‍ക്ക് കൊടുക്കാനുമായിട്ടൊക്കെ ലക്ഷത്തില്‍ പരം രൂപായുടെ ഫണ്ട് തന്നെ സെന്റ്.ജോര്‍ജ് പള്ളിക്കാര്‍ക്ക് ഉണ്ടത്രെ!!!)
  ഒരു പള്ളിയുടെ പേര് സെന്റ് മേരീസ്. ഗീവര്‍ഗീസ് സഹദായുടെ പെരുന്നാളില്‍ ആളൊക്കെ കുടി വന്നപ്പോള്‍ പല്ലി പെറങ്ങ് പരിഷ്ക്കരിച്ചു. പള്ളിയുടെ ഇപ്പോഴത്തെ പേര് സെന്റ്‌ മെരീസ് ആന്‍ഡ്  സെന്റ് ജോര്‍ജ് !!!
പണം മുടക്കി പരസ്യം ചെയ്ത് പണം വാരുന്ന ഒരു ബിസ്നസ് ലോജിക് തന്നെയാണ് ഇപ്പോള്‍ പെരുന്നാളുകള്‍. കൂടുതല്‍ കാശിറക്കി പരസ്യം ചെയ്യുന്നവന് കൂടുതല്‍ ലാഭം !!! അതിനു വേണ്ടി മാധ്യമങ്ങളില്‍ വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കാന്‍ എന്തും ചെയ്യും...കോടികള്‍ മുടക്കി പള്ളികള്‍ പണിയും.പള്ളിമുറ്റത്തൊരു സ്വര്‍‌ണ്ണക്കൊടിമരം ഉയര്‍ത്തും. (ഇതാണിപ്പോഴത്തെ ലേറ്റസ്റ്റ്  ട്രന്‍ഡ്)
പെരുന്നാള്‍ ദിവസം പള്ളിയില്‍ അതാതു സഭയിലെ എല്ലാ ബിഷപ്പുമാരേയും കൊണ്ടു വരാന്‍ നോക്കും.. ഇങ്ങനെ എന്തെല്ലാം വിദ്യകള്‍.... എല്ലാം ജനങ്ങളുടെ ഭക്തിയെ ചൂഷ്ണം ചെയ്ത് ദേവാലയ ഭണ്ഡാരം നിറയ്ക്കാനായിട്ട് മാത്രം !!!!

Thursday, January 21, 2010

എന്തെല്ലാം അവാര്‍ഡുകള്‍ ???

കഴിഞ്ഞ ശനിയാഴ്ച (16-01-2010) തിരുവന്തപുരത്തിനു പോകുന്നവഴിയില്‍ കൊട്ടാരക്കരയില്‍ (ട്രാന്‍സ്‌പോര്‍ട്ട് ബസ്‌സ്റ്റാ‌ന്‍ഡിലേക്ക് തിരിയുന്നിടത്ത്)ഒരു ഫ്ലക്സ് കണ്ടു. ഒരു പുരോഹിതന്‍ ഒരു ഷീല്‍ഡ് പോലുള്ള എന്തോ ഒരു സാധനം കൈയ്യില്‍ പിടിച്ചിട്ടുണ്ട്. ആ പുരോഹിതന് ‘ ഹീലര്‍ ഓഫ് ദി ഇയര്‍’ അവാര്‍ഡ് കിട്ടിയത്രെ!!! ഇങ്ങനെ ഒരു അവാര്‍ഡിനെക്കുറിച്ച് നല്ലപ്പോള്‍ കേള്‍ക്കുകയാണ് ‘ഹീലര്‍ ഓഫ് ദി ഇയര്‍‘ . ആരാണാവോ ഈ അവാര്‍ഡ് കൊടുക്കൂന്നത്. വാങ്ങുന്ന ആള്‍ക്കെങ്കിലും അല് പം വകതിരിവൊക്കെ വേണ്ടേ?? മുകളില്‍ പറഞ്ഞിരിക്കുന്ന അവാര്‍ഡ് സ്വീകര്‍ത്താവ്
ഒരു പുരോഹിതന്‍ കൂടി ആണല്ലോ? (ഫ്ലക്സിലെ ഫോട്ടോയില്‍ തൊപ്പിയുള്ളതുകൊണ്ട് ആള്‍ ഓര്‍ത്തഡോക്സ് / പാത്രിയര്‍ക്കീസ് ആകാനാണ് സാധ്യത. ഈ ഫ്ലക്സില്‍ പറഞ്ഞിരിക്കൂന്ന പുരോഹിതന്റെ പേര് ടിക്കറ്റിന്റെ പുറത്ത് എഴുതിയെങ്കിലും അതെവിടയോ എടുത്തൂ കളഞ്ഞു.) . ഈ പുരോഹിതന്‍ ആരെയെങ്കിലും ചികിത്സിച്ച് ഭേദമാക്കിയിട്ടുണ്ടോ എന്ന് അറിയില്ല. കാര്യങ്ങളുടെ കിടപ്പ് വശം പരിശോധിക്കുമ്പോള്‍ സംഗതി പിടികിട്ടും. ഇന്നത്തെ സമൂഹത്തിലെ പുതിയ ‘ട്രന്‍ഡ് ‘ ആയ കരിസ്മാറ്റിക് പ്രസ്ഥാനങ്ങളുടെ നിലനില്‍പ്പ് പോരാട്ടങ്ങളുടെ ബാക്കിപത്രത്തിന്റെ ഫലമാണ് ഈ അവാര്‍ഡ് എന്ന് വ്യക്തം. ഈ അവാര്‍ഡ് ആരാണാവോ നല്‍കുന്നത് ? ആരൊക്കെയായിരിക്കും അവാര്‍ഡിനു‌വേണ്ടി മത്സരിച്ചത് ? എന്താ‍യിരുന്നു ഈ അവാര്‍ഡിന്റെ മാനദണ്ഡം ?? ഹ! ആര്‍ക്കറിയാം. സ്വന്തം കൈയ്യിലെ കാശ് കൊണ്ട് അവാര്‍ഡു കമ്മറ്റി ഉണ്ടാക്കി അവാര്‍ഡ് വാങ്ങി അതിന്റെ ഫ്ലക്സ് അടിച്ച് റോദില്‍ വയ്ക്കുന്നതില്‍ നിനക്കെന്താ ചേദം എന്ന് അവാര്‍ഡ് ജേതാവ് ചോദിച്ചാല്‍ പറയാന്‍ ഒരു ഉത്തരം ഇല്ല. ഒന്നു മാത്രം അവാര്‍ഡിനു പേരിടൂമ്പോള്‍ അല്പം വകതിരിവൊക്കെ ആവാം.....



ജനുവരി 15 വെള്ളിയാഴ്ചത്തെ മാതൃഭൂമി എറണാകുളം എഡീഷനില്‍ 7 ആം പേജില്‍ ഒരാള്‍ക്ക് അവാര്‍ഡ് കിട്ടിയതിനെക്കുറിച്ച് ഒരു പരസ്യം (?) / ഫീച്ചര്‍ (?) ഉണ്ടായിരുന്നു. ഇങ്ങനെയുള്ള പരസ്യത്തിനു താഴെ സാധാരണ advt. എന്നാണ് കൊടുക്കാറുള്ളത് . ഈ പരസ്യത്തിന് advt. ഇല്ലായിരുന്നു.‘പ്രവാസിഭാരതി (കേരള) ‘കര്‍മ്മ ശ്രേഷ്‌ഠ ‘ പുരസ്കാരം മഠത്തില്‍ രഘുവിന്. ‘ എന്നായിരുന്നു പരസ്യത്തിന്റെ തലക്കെട്ട്. “കേരളത്തിന്റെ തനതുകലകളും സംസ്കാരവും നാട്ടിലും വിദേശരാജ്യങ്ങളിലും പ്രചരിപ്പിക്കൂന്നതിലും നാടിന്റെ സാംസ്കാരിക സ്ഥാപനങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിലും അതീവ തത്പരനാണ് ഇദ്ദേഹം “. മഠത്തില്‍ രഘു എന്ന പേര് മാധ്യങ്ങളിലൂടെ കേട്ടിണ്ട് എന്നുള്ള ഓര്‍മ്മയില്‍ ഒന്നു സേര്‍ച്ച് ചെയ്തു നോക്കി. ദാ വിവരങ്ങള്‍ ഗൂഗിള്‍ നല്‍കിയിരിക്കൂന്നു. “മഠത്തില്‍ രഘുവിന്റെ പ്രവര്‍ത്തനങ്ങളില്‍ എല്ലാ വിദേശമലയാളികള്‍ക്കും നാട്ടുകാര്‍ക്കും അഭിമാനിക്കാം.” (ഞാന്‍ പറയുന്നതല്ല പരസ്യത്തില്‍ (?) പറയുന്നതാണ്.).



മറ്റൊരു അംഗീകാരത്തിന്റെ പേരുകള്‍ കേള്‍ക്കുക. മാണിക്യം , ധീരന്‍ , വീരന്‍ , നേതാ , ശബ്ദ്ദം ... താഴെ കൊടുത്തിരിക്കുന്ന ചിത്രം നോക്കുക.
(ധീരാ വീരാ നേതാവേ ധീരതയോടെ നയിച്ചോളൂ എന്നുള്ള മുദ്രാവാക്യത്തിന്റെ ഒരു സാധ്യതയേ???)


ഏറ്റവും മികച്ച അവാര്‍ഡു പ്രഖ്യാപനം ഏതാണന്ന് അറിയാമോ? നമ്മുടെ ടെലിവിഷന്‍ ചാനലുകളുടെ സിനിമാ അവാര്‍ഡു തന്നെ. ഒരു വര്‍ഷം ഇറങ്ങുന്ന എല്ലാ സിനിമകളിലേയും താരങ്ങള്‍ക്ക് അവാര്‍ഡു കൊടുക്കാന്‍ ശ്രമിക്കുന്ന ചാനലുകാരുടെ വിശാലമനസ് കാണാതിരുന്നുകൂടാ. ഇറങ്ങുന്ന സിനിമകള്‍ മൊത്തം എട്ടുനിലയില്‍ പൊട്ടിയാലും മെഗാകള്‍ക്ക് അവാര്‍ഡു കിട്ടാതിരിക്കൂന്നുണ്ടോ?? നമ്മുടെ ടെലിവിഷന്‍ ചാനലുകാരെ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ സിനിമ അവാര്‍ഡ് നിര്‍ണ്ണയിക്കാന്‍ ഏല്‍പ്പിച്ചാല്‍ ഇലയ്ക്കും മുള്ളിനുംകേടില്ലാതെ പരാതികള്‍ ഇല്ലാതെ അവാര്‍ഡ് പ്രഖ്യാപിക്കും. ഈ വര്‍ഷം പരീക്ഷണ അടിസ്ഥാനത്തില്‍ ഈ രീതി ചെയ്തു നോക്കാവുന്നതാണ്.

Saturday, November 21, 2009

ഒ.ന്‍‌.വി യും ചന്ദ്രനിലെ വെള്ളവും

അങ്ങനെ അവസാനം നമ്മുടെ ബേബി മന്ത്രി ഒരു കണ്ടുപിടിത്തം കൂടി നടത്തി. രണ്ടാം മുണ്ടശേരി എന്ന് വിശേഷിപ്പിച്ച് വിദ്യഭ്യാസ രംഗത്ത് പുരോഗമനപരമായ പുതിയ പുതിയ കണ്ടുപിടിത്തങ്ങള്‍ നടത്തി അവയെല്ലാം ‘ഇപ്ലിമെന്റ് ‘ ചെയ്ത് എല്ലാം കുളമാക്കി അടുത്ത അദ്ധ്യായന വര്‍ഷത്തിലേക്കുള്ള പുതിയ പരീക്ഷണങ്ങളുടെ ഇടയിലായിരിക്കണം പുതിയ കണ്ടുപിടിത്തം നടത്തിയത്. ആ മഹത്തായ കണ്ടുപിടിത്തം ഇതായിരുന്നു. ചന്ദ്രനില്‍ ജലമുണ്ടെന്ന് ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തുംമുമ്പ് 'അമ്പിളിയമ്മാവന്റെ താമരക്കുമ്പിളി'നെ ഭാവനയില്‍ കണ്ട കവിയാണ് ഒ.എന്‍.വി. എന്നു വച്ചാല്‍ ചന്ദ്രനില്‍ വെള്ളമുണ്ടന്ന് ആദ്യം ഭാവനയില്‍ കണ്ടത് ഒ.എന്‍.വി. ആണന്ന്. പക്ഷേ സാക്ഷാല്‍ ഒ.എന്‍.വി. ഇങ്ങനെയൊരു കാര്യം പറയുമോ എന്നതില്‍ സംശയം ഉണ്ട്. ഇനി ശരിക്ക് അങ്ങനെയൊന്ന് അദ്ദേഹം ഭാവനയില്‍ കണ്ടിട്ടുണ്ടാവുമോ? ഏതായാലും ആ പാട്ടന്ന് കേള്‍ക്കാം എന്ന് വിചാരിച്ചു. കെ.പി.എ.സി.യുടെ ഒരു നാടകത്തില്‍ (പേരെനിക്കറിയില്ല) ഒ.ന്‍.വി. എഴുതി ദേവരാജന്‍ മാഷ് സംഗീതം നല്‍കി കെ.പി.എ.സി സുലോചന പാടിയ പാട്ടാണ് അമ്പിളി അമ്മാവാ...

അമ്പിളിയമ്മാവാ താമരക്കുമ്പിളിലെന്തുണ്ട്
കുമ്പിട്ടിരിപ്പാണോ മാനത്തെ കൊമ്പനാനപുറത്ത് (അമ്പിളി...)
താമരക്കുമ്പിളുമായ് അമ്മാവന്‍
താഴോട്ടു പോരാമോ (2)
പാവങ്ങളാണേലും ഞങ്ങളു
പായസച്ചോറു തരാം (2)
പായസച്ചോറുണ്ടാ‍ല്‍ ഞങ്ങള്
പാടിയുറക്കുമല്ലോ (2) ...
( ഈ പാട്ടിന്റെ മുഴുവന്‍ വരികള്‍ കാണാന്‍)


ഇതിലെ താമരക്കുമ്പിളും വെള്ളവുമായി എന്തു ബന്ധം ??? താമരക്കുമ്പിളുമായി താഴോട്ട് പോന്നാല്‍ പായസച്ചോറുതരാമന്നാണ് കവി പറയുന്നത്. (താമരകുമ്പിളില്‍ പായസച്ചോറു കൊടുക്കാം എന്നായിരിക്കണം ). ഞാനീ പാട്ട് നോക്കിയിട്ട് ചന്ദ്രനിലെ വെള്ളവുമായിട്ട് ഒരു ബന്ധവും കണ്ടില്ല. ഇനി താമര വെള്ളത്തില്‍ വളരുന്ന ഒരു സസ്യം ആയതുകൊണ്ട് താമരക്കുമ്പിള്‍ എന്ന പദം വന്നതുകൊണ്ട് ചന്ദ്രനില്‍ ഒരു വലിയ കുളം ഉണ്ടായിരുന്നു എന്നും ആ കുളത്തില്‍ ഒത്തിരിത്താമരകള്‍ ഉണ്ടായിരുന്നു എന്നും അതിലെ ഒരു താമര ഇല പറിച്ച് ചന്ദ്രന്‍ കുമ്പിള്‍ ഉണ്ടാക്കി എന്നൊക്കെ ഒരു വിശദീകരണം നല്‍കാന്‍ ‘കണ്ടുപിടിത്തം‘ നടത്തിയവര്‍ക്ക് കഴിയാതിരിക്കില്ല.



ഈ പുതിയ വെളുപ്പെടുത്തല്‍ നടത്താനുള്ള സാഹചര്യങ്ങളിലേക്ക് ഒരു യാത്ര....

സംഗീത സംവിധായകന്‍ ഇളയരാജ വ്യാഴായ്ച ചെന്നയില്‍ നടത്തിയ ചില പരാമര്‍ശ ങ്ങള്‍ക്ക് നല്‍കുന്ന ‘മറുപിടി‘യില്‍ ആണ് എം.എ. ബേബി മുകളില്‍ കൊടുത്തിരിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയത്. മന്ത്രിയുടെ വാക്കുകളുടെ പത്രവാര്‍ത്ത താഴെ ...(കേരള കൌമുദിയുടെ)
























http://news.keralakaumudi.com/rapture108/news.php?nid=b7e0a5659cdab412fdc73bdfa8647220


ഇനി ഇളയരാജയുടെ വിമര്‍ശനം (കൌമുദി പ്ലസ് )

http://www.kaumudiplus.com/news.php?nid=4c63a38de84c8eb2ad7584bbb274af2d&mcid=14

ഇളയരാജയെ കുറ്റപ്പെടുത്താന്‍ കഴിയുമോ ? കഴിയില്ല എന്നാണ് എന്റെ അഭിപ്രായം. കാരണം അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ എല്ലാം മുകളില്‍ ഇല്ല എന്നതു തന്നെ കാരണം. മാതൃഭൂമിയിലെ വാര്‍ത്ത കൂടി കാണുക ... ( സ്ക്രീന്‍ ഷോട്ട് എടുക്കാന്‍ സാങ്കേതികമായ ബുദ്ധിമുട്ടുകള്‍ ഉള്ളതുകൊണ്ട് ആ വാര്‍ത്ത താഴെ പേസ്റ്റ് ചെയ്യുന്നു.)

പഴശ്ശിരാജ: ഒ.എന്‍.വി.യുടെ വരികളില്‍ തൃപ്തിയില്ലെന്ന് ഇളയരാജ ചെന്നൈ:

പഴശ്ശിരാജ'യുടെ ഗാനരചയിതാവിനുനേരെ സംഗീതസംവിധായകന്‍ വിരല്‍ചൂണ്ടുന്നു. പഴശ്ശിരാജയിലെ മുഖ്യഗാനരചയിതാവ് ഒ.എന്‍.വി. കുറുപ്പിനെതിരെ സംഗീതസംവിധായകന്‍ ഇളയരാജയാണ് പരസ്യമായി രംഗത്തുവന്നത്. പഴശ്ശിരാജയ്ക്കുവേണ്ടി ഒ.എന്‍.വി. എഴുതിയ 'ആദിയുഷസ്സന്ധ്യ പൂത്തതിവിടെ' എന്ന ഗാനം നിശിതമായി വിചാരണചെയ്തുകൊണ്ടാണ് ഇളയരാജ സ്വന്തം നിലപാട് വ്യക്തമാക്കിയത്. ''സ്വന്തം വീടു വിട്ട് പിറന്നമണ്ണില്‍ അഭയാര്‍ഥിയായി കഴിയേണ്ടിവന്ന പഴശ്ശിരാജയുടെ ആത്മനൊമ്പരങ്ങള്‍ ഈ പാട്ടിലില്ലാതെ പോയി''-വ്യാഴാഴ്ച ചെന്നൈയില്‍ പഴശ്ശിരാജയുടെ തമിഴ് ഓഡിയോ പ്രകാശനവേളയില്‍ ഇളയരാജ തുറന്നടിച്ചു. ചില കാര്യങ്ങള്‍ എനിക്ക് പത്രപ്രവര്‍ത്തകരോട് പറയാനുണ്ടെന്ന് പറഞ്ഞാണ് ഇളയരാജ തുടങ്ങിയത്. എം.ടി.യുടെയും ഹരിഹരന്റെയും കൂട്ടുകെട്ടിലുള്ള ഒരു സിനിമയ്ക്ക് സംഗീതം നല്‍കാന്‍ ലഭിച്ച ക്ഷണം ഒരു ബഹുമതിയായാണ് താന്‍ കണ്ടതെന്ന് ഇളയരാജ പറഞ്ഞു. ''സാധാരണഗതിയില്‍ ആദ്യദിവസംതന്നെ ട്യൂണ്‍ നല്‍കി ജോലി പൂര്‍ത്തിയാക്കുന്ന സ്വഭാവമാണ് എന്‍േറത്. പക്ഷേ, എം.ടി.യോടും ഹരിഹരനോടും വിശദമായി സംസാരിച്ചതിനുശേഷമാണ് പഴശ്ശിരാജയുടെ പണി തുടങ്ങിയത്.'' താന്‍ ആദ്യം നല്‍കിയ അഞ്ചാറ് ട്യൂണുകളില്‍നിന്ന് ഹരിഹരന്‍ തിരഞ്ഞെടുത്ത ട്യൂണിനനുസരിച്ച് പാട്ടെഴുതാന്‍ ഒ.എന്‍.വി.ക്കായില്ലെന്ന് ഇളയരാജ പറഞ്ഞു. ഹരിഹരന്‍ ഒ.എന്‍.വി.യുടെ പാട്ടുമായി തന്റെയടുക്കല്‍ വന്ന് ഈ പാട്ടിന് സംഗീതം നല്‍കിയാല്‍ നന്നായിരിക്കുമെന്ന് പറഞ്ഞതായി ഇളയരാജ ചൂണ്ടിക്കാട്ടി. ''സ്വന്തം വീടു വിട്ട് പിറന്ന മണ്ണില്‍ അഭയാര്‍ഥിയെപ്പോലെ കഴിയേണ്ടിവന്നവനാണ് പഴശ്ശി. പക്ഷേ, ഒ.എന്‍.വി.യുടെ വരികളില്‍ പഴശ്ശിയുടെ
ഈ വ്യഥയോ മനഃക്ലേശമോ പ്രതിഫലിച്ചുകണ്ടില്ല''.പഴശ്ശിയുടെ പടപ്പുറപ്പാടിന്റെ ചിത്രമായിരുന്നിരിക്കാം ഈ വരികളെഴുതിയപ്പോള്‍ ഒ.എന്‍.വി.യുടെ മനസ്സിലുണ്ടായിരുന്നതെന്ന് ഇളയരാജ പറഞ്ഞു. ''ഒരു മാര്‍ച്ച്പാസ്റ്റിന്റെ താളത്തിലുള്ള വരികളായിരുന്നു അത്. പക്ഷേ, ആ രീതിയിലല്ല ഞാന്‍ അത് കൈകാര്യംചെയ്തത്''.താന്‍ നല്‍കിയ ട്യൂണുകള്‍ക്കനുസരിച്ച് ഇതിനുമുമ്പ് മനോഹരമായി ഒ.എന്‍.വി. പാട്ടെഴുതിയിട്ടുണ്ടെന്ന് ഇളയരാജ പറഞ്ഞു. 'തുമ്പീ വാ.....തുമ്പക്കുടത്തിന്‍, തുഞ്ചത്തായ് ഊഞ്ഞാലിടാം' എന്ന പാട്ട് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാണിക്കുകയും ചെയ്തു. പഴശ്ശിരാജയുടെ കാര്യത്തില്‍ എന്താണ് പറ്റിയതെന്ന് തനിക്കറിയില്ലെന്നും ഇളയരാജ പറഞ്ഞു.പഴശ്ശിരാജ അസാധാരണമായ ചിത്രമാണെന്നും തമിഴ്ജനത ഒന്നടങ്കം ഈ സിനിമ കാണുമെന്നും ഇളയരാജ പറഞ്ഞു. ''എണ്ണൂറോളം പടങ്ങള്‍ക്ക് ഞാന്‍ സംഗീതം നല്‍കിയിട്ടുണ്ട്. പക്ഷേ, പഴശ്ശിരാജയ്ക്ക് സംഗീതം നല്‍കുമ്പോള്‍ ഇതെന്റെ ആദ്യചിത്രംപോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. അത്രമാത്രം സവിശേഷ താത്പര്യത്തോടെയാണ് ഞാന്‍ ഈ ദൗത്യം നിറവേറ്റിയത്''.പഴശ്ശിരാജയില്‍ സുപ്രീം സ്റ്റാറോ (ശരത്കുമാര്‍), മെഗാസ്റ്റാറോ (മമ്മൂട്ടി) അല്ല എം.ടി.തന്നെയാണ് താരമെന്ന് ഇളയരാജ പറഞ്ഞു. ''അത്രമാത്രം ഗംഭീരമായ തിരക്കഥയാണിത്. നിശ്ശബ്ദതയ്ക്ക് ചിലയിടങ്ങളില്‍ എം.ടി. വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്. അവിടെയൊക്കെ പശ്ചാത്തലസംഗീതംപോലും ഒഴിവാക്കുകയാണ് ഞാന്‍ ചെയ്തത്''.രാവിലെ അഞ്ചുമണിയോടെ എഴുന്നേറ്റ് എല്ലാ ബഹളങ്ങളില്‍നിന്നും ഒഴിഞ്ഞുമാറിയാണ് പഴശ്ശിരാജയുടെ സംഗീതം താന്‍ വാര്‍ത്തെടുത്തതെന്നും ഇളയരാജ പറഞ്ഞു.

(http://frames.mathrubhumi.com/story.php?id=66701)

മുകളില്‍ കൊടുത്തിരിക്കുന്നത് വായിച്ചുവോ? ഇളയരാജ ഒ.ന്‍.വി.യോടുള്ള എല്ലാ ആദരവും പ്രകടിപ്പിച്ചു കൊണ്ടാണ് മുകളില്‍ കൊടുത്തിരിക്കുന്ന പരാമര്‍ശം നടത്തിയിരിക്കുന്നതന്ന് മനസിലാക്കാം.

മലയാള സിനിമാ ഗാനരംഗത്ത് ഒ.ന്‍.വിയെ പോലെ ഭാവഗീതങ്ങള്‍ പാട്ടെഴുത്തില്‍ കൊണ്ടുവരാന്‍ ആര്‍ക്കെങ്കിലും കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്. ഒ.ന്‍.വി.യുടെ സിനിമാപാട്ടുകള്‍ ഏതൊരു മലയാളിക്കും അതിലെ ‘കവിത‘ കൊണ്ട് മനസിലാക്കാന്‍ സാധിക്കുകയും ചെയ്യും. സമകാലിക മലയാള കവിതകളിലും സിനിമാപാട്ടിലും ഒ.ന്‍.വി തന്നെയാണ് തലയുയര്‍ത്തി നില്‍‌ക്കുന്നത് എന്നതിലും സംശയം ഇല്ലാത്ത കാര്യംആണ്. വിലകുറഞ്ഞ വിശകലനവും വിശദീകരണവും നല്‍കി ഒ.ന്‍.വിക്ക് പിന്തുണ നല്‍കാന്‍ എം.എ. ബേബി ശ്രമിച്ചു എങ്കിലും അത് വളരെ അരോചകമായി എന്നാണ് ഞാന്‍ കരുതുന്നത്. കാരണം ഒ.ന്‍.വി എന്ന കവിക്കും സിനിമാപാട്ടെഴുത്തുകാരനും നാടകഗാന രചിയതാവിനും എന്റെയും നിങ്ങളുടേയും മനസിലുള്ള സ്ഥാനം ഒരു പാട്ട് മോശമായി എന്നതുകൊണ്ട് മാറുന്നതല്ല. അത് ഇളയരാജയ്ക്കും അറിയാം. ഒ‌.ന്‍.വിയില്‍ നിന്ന് അദ്ദേഹം കൂടുതല്‍ പ്രതീക്ഷിച്ചിരിക്കാം.

:: പഴശ്ശിരാജയും ചില ആരോപണങ്ങളും പരാതികളും. ::

മലയാളത്തില്‍ നിന്ന് ഒരു ലോകസിനിമ എന്ന വിശേഷണം മാധ്യമങ്ങള്‍ നല്‍കിയ പഴശ്ശിരാജ മലയാളം ഒന്നടക്കം കീഴടക്കി അന്യഭാഷകളിലേക്കും മുന്നേറുമ്പോള്‍ ‘പഴശ്ശിരാജ ടീ’മില്‍ നിന്നു തന്നെ ഒഴിവാക്കേണ്ടിയിരുന്ന ചില പരാതി/ആരോപണങ്ങള്‍ ഉയരുന്നുണ്ട്. അതിലെ അവസാനത്തേത് ആയിരുന്നു ഇളയരാജയുടെ പരാമര്‍ശം. താന്‍ ചെയ്ത ശബ്‌‌ദ്ദമിശ്രണം അതേപോലെ ശ്രവിക്കാന്‍ നമ്മുടെ തിയേറ്ററുകളില്‍ കഴിയുന്നില്ല എന്ന പരാതി ഉന്നയിച്ചത് റസൂല്‍ പൂക്കുട്ടി ആയിരുന്നു. അത് സത്യമാണങ്കിലും നമ്മുടെ തിയേറ്ററുകള്‍ മാറാന്‍ പോകുന്നില്ല എന്ന് നമുക്കറിയാം.

നവംബര്‍ 22-28 ലെ 37 ആം ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഹരിഹരന്‍ പി.സക്കീര്‍ ഹുസൈനുമായി നടത്തിയ അഭിമുഖത്തില്‍ നിര്‍മ്മാതാവിനോടും ടെക്‍നീഷ്യന്മാരോടും താരങ്ങളോടും യുദ്ധം ചെയ്യേണ്ടി വന്നിട്ടുണ്ടന്ന് പറയുന്നു. (പേജ് 33).തന്റെ മനസില്‍ ചിത്രീകരിച്ചതിന്റെ അമ്പതുശതമാനം മാത്രമേ സിനിമയില്‍ കൊണ്ടുവരാന്‍ തനിക്ക് കഴിഞ്ഞിട്ടുള്ളു എന്നും സ്വയം വിമര്‍ശനമായി ഹരിഹരന്‍ പറയുന്നുണ്ട്.

'ആദിയുഷസ്സന്ധ്യ പൂത്തതിവിടെ' എന്ന ഗാനത്തെക്കാള്‍ ഉപരിയായിട്ടുള്ള വരികള്‍ താന്‍ ഒ.ന്‍.വി. യില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നു എന്ന് ഇളയരാജയും പറയുന്നു.

ഈ ആരോപണ/ പരാതികളില്‍ എന്തുകൊണ്ട് ഉണ്ടായി എന്ന് ഒന്നു വിശകലനം ചെയ്യുമ്പോള്‍ മനസിലാകുന്നത് , തങ്ങള്‍ പ്രതീക്ഷച്ചതിലും വര്‍ക്കും ചെയ്തതിലും, ബുദ്ധിമുട്ടിയതിലും ഉള്ള ഒരു പൂര്‍ണ്ണത പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല എന്ന ഒരു ചിന്ത പഴശ്ശിരാജയുടെ അണിയറയില്‍ ഉള്ളവര്‍ക്ക് ഉണ്ട് എന്നുള്ളതാണ് .


Thursday, November 19, 2009

മാഡത്തിനുള്ള മാപ്പപേക്ഷ

“അമ്മാ ഞാന്‍ നിന്നോടും നമ്മുടെ തറവാട്ടുകാരോടും പാപം ചെയ്തു. നിന്റെ തറവാട്ടുകാരന്‍ എന്ന് വിളിക്കാന്‍ ഞാന്‍ യോഗ്യനല്ല. പല വീടുകള്‍ ഉണ്ടാക്കി ഗതിയാവാതെ കറങ്ങിത്തിരിഞ്ഞുവന്ന എന്നെ തറവാട്ടില്‍ ചായ വാങ്ങിക്കൊടുക്കുന്ന ഒരുത്തനെപ്പോലെ കൈക്കൊള്ളേളമേ...”


മാഡം.....
ഞാന്‍ ഇനി മാഡമേ എന്നേ വിളിക്കൂ. എന്റെ അറിവില്ലായ്മ കൊണ്ടും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദവും കൊണ്ട് മാദാമ്മ എന്ന് വിളിച്ചിട്ടുണ്ടാവും. അതൊന്നും മനസില്‍ വച്ചുകൊണ്ട്
നടക്കത്തില്ലന്ന എനിക്കറിയാം. അല്ലങ്കില്‍ തന്നെ മാദാമ്മ എന്ന് വിളിക്കുന്നത് ഒരു കുറ്റമാ ണോ? ഞങ്ങളുടെ നാട്ടില്‍ വിദേശത്ത് നിന്ന് വരുന്നവരേയും വന്ന് താമസിക്കുന്ന വരേയും എല്ലാം സ്നേഹത്തോടും വിനയത്തോടും കൂടി വിളിക്കുന്നത് സായിപ്പേ , മാദാമ്മേ എന്നാണ്. അതുപോലെ സ്നേഹത്തോടും വിനയത്തോടും ബഹുമാനത്തോടും ആണ് ഞാന്‍ മാഡത്തേ യും മാദാമ്മേ എന്ന് വിളിച്ചത് . അതില്‍ തെറ്റ് കാണുന്നവര്‍ ഉണ്ടാവും. മാഡത്തിന് അറിയാ ത്ത ഒരു രഹസ്യം പറയാം. പണ്ട് നമ്മുടെ തറവാട്ടിലെ അമ്മച്ചിയെ പണ്ട് ചിലര്‍ `ലേഡീ ഹിറ്റ്‌ലര്‍' എന്നും `ഭാരത യക്ഷി' എന്നൊക്കെ വിളിച്ചിട്ടുണ്ട്. അമ്മച്ചി അവരോട് ക്ഷമിച്ചത് പോലെ മാഡവും എന്നോട് ക്ഷമിക്കണം. അവരെല്ലാം ഇന്ന് മാഡത്തിന്റെ കൂടെ തറവാട്ടില്‍ ഉയര്‍ന്ന നിലയില്‍ ആണ്.


ഞാന്‍ ചെയ്ത തെറ്റുകളെല്ലാം സാഹചര്യങ്ങള്‍ കൊണ്ട് ചെയ്ത് പോയതാണ്. അപ്പന്റെ കൂടെ തറവാട് വിട്ടുപോയതും അപ്പന്‍ തറവാട്ടില്‍ വന്നിട്ടും തിരിച്ചുവരാതെ ഞാന്‍ കറങ്ങി നടന്ന തും എന്റെ തെറ്റു തന്നെയാണ് . ആ തെറ്റുകളെല്ലാം ക്ഷമിക്കാന്‍ വേണ്ടിയാണ് ഞാനെല്ലാം ഏറ്റ് പറയുന്നത്. ഞാന്‍ പണ്ടൊരാളെ അലൂമിനിയം എന്ന് വിളിച്ച് പറഞ്ഞാണല്ലോ പല പുകിലുകളും നടന്നത്. അലൂമിനിയം എന്നത് അത്രക്ക് വെറുക്കപെടേണ്ട വാക്കാണോ ? സര്‍ദാര്‍ വല്ലഭായി പട്ടേലിനെ ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ എന്നു എല്ലാവരും വിളിക്കുന്നി ല്ലേ? ആതുപോലെ ഒരു പട്ടേലിനെ അലൂമിനിയം പട്ടേല്‍ എന്ന് വിശേഷിപ്പിച്ചത് തെറ്റാ ണോ? അദ്ദേഹത്തെ അലൂമിനിയം പട്ടേല്‍ എന്ന് വിളിച്ചതിന് എന്നെ ആദരിക്കുകയല്ലേ വേണ്ടത്???


ഒരു ഗുണത്തിനും ഗണത്തിനും കൊള്ളാത്ത നമ്മുടെ തറവാട്ടിലെ യൂത്തന്‍ പിള്ളാരെ കൊണ്ട് പണ്ട് ഞാന്‍ തറവാട്ടില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ വന്നവരെ അടിച്ച് ഓടിച്ചിട്ടു ണ്ടാവും. അന്ന് എനിക്ക് കടകം, പൂഴിക്കടകം ഒക്കെ പറഞ്ഞുതന്നവര്‍ തറവാട്ടുമുറ്റത്തൂടെ മാന്യന്മാരെപ്പോലെ ഇപ്പോള്‍ നടക്കുന്നില്ലേ? സത്യമായിട്ടും എനിക്ക് മുണ്ട് പറിക്കലുമായി യാതൊരു ബന്ധവും ഇല്ല. അന്ന് മുണ്ട് പറിക്കപെട്ടവരുടെ സ്ഥാനം ഇന്ന് എവിടെയാണ് ? അതിലൊരാള്‍ തറവാട്ട് സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിച്ചില്ലേ? സ്ത്രികളോട് യുദ്ധം ചെയ്യരുത് എന്ന സാമാന്യമര്യാദപോലും മറന്നുകൊണ്ടാണ് ആ ആള്‍ അങ്കം വെട്ടിയത് . എന്നിട്ട് കാരണവന്മാരെല്ലാം കൂടി അയാളെയും പിടിച്ച് തറവാട്ടില്‍ കയറ്റി. പിന്നെ എന്തു കൊണ്ടാണ് എന്നെമാത്രം വെളിയില്‍ നിര്‍ത്തിയിരിക്കുന്നത് ??


ഞാന്‍ അകത്ത് കയറിയാല്‍ തറവാടിന്റെ ഐക്യം പോകുമെന്നാണല്ലോ പലരും പറയു ന്നത് . പണ്ട് ‘ വലിയ കമാണ്ടിനെ’ ധിക്കരിച്ച് മൂന്നാംഗ്രൂപ്പെന്ന് പറഞ്ഞ് കേരളത്തില്‍ തെക്കോട്ടും വടക്കോട്ടും നടന്ന് നമ്മുടെ തറവാടിനെ നാണംകെടുത്തിയ ആ മൂന്നു പേരുണ്ടല്ലോ അവരെക്കാള്‍ കൂടുതല്‍ തറവാടിന് ഞാന്‍ നാണക്കേട് വരുത്തിയിട്ടുണ്ടോ? അതിലൊരാളാണ് ഇന്ന് നമ്മുടെ കേരളത്തിലെ തറവാട് ഭരിക്കുന്നത് . നമ്മുടെ തറവാട് ഭരിച്ചിട്ടുള്ള ഒരു കാരണവരും ഇത്രയ്ക്ക് കഴിവു‌കെട്ടവര്‍ ആയിരുന്നില്ലന്ന് ഞാന്‍ പറയാതെ തന്നെ മാഡത്തിന് അറിയാമല്ലോ?അതിലെ രണ്ടാമനെതിരെ ഞാന്‍ മത്സരിച്ചു എന്നത് നേരാണ്. അത് നേര്‍ക്ക് നേരെയുള്ള പോരാട്ടമായിരുന്നു. ഞാനതില്‍ തോ‌ല്‍‌വി സമ്മതിക്കു കയും ചെയ്യുന്നു. അദ്ദേഹമാണ് ഞാന്‍ തറവാട്ടില്‍ കയറിയാല്‍ തറവാട്ടിലെ അച്ചടക്കം ഇല്ലാതാവുമെന്ന് പറയുന്നത്. പണ്ട് മൂന്നാം ഗ്രൂപ്പന്ന് പറഞ്ഞ് എല്ലാവരെയും വെല്ല് വിളിച്ച് നടന്നപ്പോള്‍ ഈ അച്ചടക്കവും മനസമാധാനവും ഒന്നും കണ്ടില്ലായിരുന്നു. ടിവി ചാനലിലെ കസേരയില്‍ ചരിഞ്ഞിരുന്ന് നാക്കിട്ടിടിച്ചാല്‍ എല്ലാമായന്നാണ് അയാളുടെ വിചാരം.


ഞാനാരേയും പിന്നില്‍ നിന്ന് കുത്തിയിട്ടില്ല. പിന്നില്‍ നിന്ന് കുത്താന്‍ ഞാന്‍ പഠിച്ചിട്ടും ഇല്ല. മുന്നില്‍ നിന്ന് നേര്‍ക്കുനേര്‍ നിന്നുള്ള പോരാട്ടമേ ഞാന്‍ നടത്തിയിട്ടുള്ളു. ഞാനെന്റെ തെറ്റുകള്‍ എല്ലാം തിരിച്ചറിയുന്നു. “പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ“ എന്നു ഞാന്‍ വിലപിക്കുകയും ചെയ്യുന്നു. ഞാന്‍ മാത്രമല്ലല്ലോ വിപ്ലവ പാര്‍ട്ടികളുമായി ചേര്‍ന്നിട്ടുള്ളത്. അവര് ഞങ്ങളെ ചതിക്കുകയും ചെയ്തു. വിപ്ലവ പാര്‍ട്ടികളുമായി ചേര്‍ന്ന് കേരളം ഭരിച്ചവര്‍ ഞാന്‍ വിപ്ലവപാര്‍ട്ടികളുമായി ചേര്‍ന്നതിനെ കുറ്റം പറയുന്നത് ന്യായമാണോ ?? നമ്മുടെ തറവാട്ടില്‍ നിന്ന് കാലാകാലങ്ങളില്‍ ഭാഗം വാങ്ങി പിരിഞ്ഞുപോയിട്ടുള്ളവര്‍ വീണ്ടും തിരിച്ചു വന്നിട്ടില്ലേ? നമ്മുടെ തറവാട്ടില്‍ കാരണവന്മാര്‍ എന്ന് പറഞ്ഞ് ഇപ്പോള്‍ ഇരിക്കുന്നവരില്‍ എത്രപേരുണ്ടാവും തറവാട്ടില്‍ നിന്ന് ഒരിക്കല്‍ അല്ലങ്കില്‍ മറ്റൊരിക്കല്‍ തറവാട്ടില്‍ നിന്ന് കലഹിച്ച് പോകാത്തവരായി....


ഞാന്‍ മാത്രമായിട്ടല്ല പ്രശ്‌നം ഉണ്ടാക്കിയത്. ദേശം ഭരിക്കുന്ന രാജാവ് അപകടം പറ്റി ആശുപത്രിയില്‍ കിടന്നപ്പോള്‍ രാജാധികാരത്തിനായി ഇവിടെ മുട്ടനടി നടന്നില്ലേ? ആ അടി നടത്തിയവരാണ് ഞാന്‍ പ്രശ്‌നക്കാരന്‍ ആണന്ന് പറയുന്നത്. തറവാട് നോക്കി സ്വസ്ഥമായി ഇരുന്ന എന്നെ നാട്ട്മന്ത്രിയാക്കിയിട്ട് ഇലക്ഷനില്‍ നിര്‍ത്തി നാണം കെടുത്തി തോല്‍പ്പിച്ചില്ലേ? എന്നിട്ടും ഞാനാരെയെങ്കിലും കുറ്റപ്പെടുത്തിയോ? എല്ലാം എന്റെ വിധിയാണന്ന് പറഞ്ഞ് സമാധാനിച്ചു. തറവാട്ടില്‍ നിന്ന് പോയി രണ്ട് കുടിലുകള്‍ ഉണ്ടാക്കി എന്നത് സത്യമാണ് . അത് രണ്ടും കൊടുങ്കാറ്റിലും പേമാരിയിലും തകര്‍ന്നു പോയി. വീട് നഷ്ടപെട്ടപ്പോള്‍ കുറച്ചു നാള്‍ വഴിയമ്പലത്തില്‍ കയറി താമസിച്ചു. അവരെന്നെ പിടിച്ച് അതിന്റെ മാനേജരാക്കി. ഞാന്‍ ആ വഴിയമ്പലത്തെ സ്വന്തം വീടുപോലെ കണ്ട് മാനേജ് ചെയ്യാന്‍ നോക്കി. പക്ഷേ അവിടെ ഞാന്‍ പരാജയപ്പെട്ടു.


നമ്മുടെ തറവാടിന്റെ ഇപ്പോഴത്തെ അവസ്ഥ മാഡത്തിനു അറിയാമല്ലോ? നമ്മുടെ നാട് ഭരിക്കുന്നവരുടെ കൊള്ളരുതായ്‌മകള്‍ക്കെതിരെ ഒരു സമരം പോലും നടത്താന്‍ കഴിഞ്ഞി ട്ടില്ലല്ലോ ഇതുവരെ ? നാലു പത്ര സമ്മേളനങ്ങള്‍ നടത്തിയാല്‍ നാട്ടിലെ പ്രശ്‌നങ്ങള്‍ തീരുമോ?


ബൈബിളില്‍ ഒരു കഥ ഞന്‍ വായിച്ചിടുണ്ട്. ഒരപ്പന് രണ്ട് മക്കളുണ്ടായിരുന്നു. അതിലിളയ വന്‍ തനിക്ക് കിട്ടിയ ഓഹരികളെല്ലാം വിറ്റുതുലച്ച് തിരിച്ചു വന്നപ്പോള്‍ അപ്പന്‍ മകനെ സ്വീകരിച്ച കഥ. ആ കഥയിലെ പിതാവിനെപോലെ എന്റെ എല്ലാ കുറ്റങ്ങളും ക്ഷമിച്ച് എന്നെ തറവാട്ടില്‍ കയറ്റണം. നമ്മുടെ തറവാട്ടില്‍ കയറാനുള്ള മൂന്നുരൂപയുടെ എന്‍‌ട്രി പാസ് മാത്രമേ ഞാന്‍ ചോദിക്കുന്നുള്ളു. തറവാട്ടിലെ അകത്തെ മുറിയിലെവിടങ്കിലും ഞാന്‍ കിടന്നോളാം. തറവാട് കുളം തോണ്ടിയവര്‍ തറവാട്ടമ്മയുടെ പുക കണ്ടിട്ടേ അടങ്ങുക യുള്ളു എന്നു പറഞ്ഞവര്‍ വരെ തറവാട്ടില്‍ സുഭക്ഷമായി ഉണ്ട് ഉറങ്ങുമ്പോള്‍ ഞാന്‍ മാത്രം തറവാടിന് വെളിയില്‍ നില്‍ക്കുന്നത് ശരിയാണോ ? എത്രനാള്‍ വേണമെങ്കിലും ഞാന്‍ കാത്തിരിക്കാന്‍ തയ്യാറാണ് . ഉചിതമായ ഒരു തിരുമാനം അവിടെ നിന്ന് ഉണ്ടാവും എന്ന് പ്രതീക്ഷയോടെ ...



പഴയ ഒരു തറവാട്ട് കാരണവര്‍


(ഒരു പണികിട്ടുന്നതുവരെ ഞാനീപണി തുടരും.....)
.

Wednesday, November 18, 2009

എറിയാന്‍ പുതിയ ബസ് വന്നു ......



തിരുവനന്തപുരത്തെ സമരക്കാര്‍ക്ക് സന്തോഷ വര്‍ത്തമാനം...

അവര്‍ക്ക് എറിഞ്ഞു തകര്‍ക്കാന്‍ പുതിയ ലോ-ഫ്‌ളോര്‍ എ.സി വോള്‍വോ (കണ്ണാടി) ബസുകള്‍ ഇന്നു മുതല്‍ തിരുവനന്തപുരം ഓടിത്തുടങ്ങി.ഇന്നലെവരെ സമരക്കാര്‍ക്ക് എറിയണമെങ്കില്‍ ബസിന്റെ മുന്നിലോ പുറകിലോ ചെന്നു നിന്ന് എറിയണമായിരുന്നു. ഇനി മുതല്‍ സൈഡില്‍ നിന്ന് എറിഞ്ഞാലും ലോ-ഫ്‌ളോര്‍ ബസുകളുടെ കണ്ണാടി തകര്‍ന്നുകൊള്ളും. ലോ-ഫ്‌ളോര്‍ എ.സി വോള്‍വോ ബസുകള്‍ എപ്പോഴും ഇല്ല എന്നത് ഒരു പ്രശ്നമായി കരുതേണ്ടതില്ല. ലോ-ഫ്‌ളോര്‍ എ.സി വോള്‍വോ ബസുകള്‍ വരുന്നതുവരെ കല്ലുകൊണ്ട് കാത്തുനില്‍ക്കണം എന്നു മാത്രം.(തമ്പാനൂരെ കെ.എസ്.ആര്‍.റ്റി.സി. സറ്റ്‌നാന്‍ഡില്‍ നിന്ന് ലോ-ഫ്‌ളോര്‍ ബസുകളുടെ ടൈംടേബിള്‍ വാങ്ങിച്ചിട്ട് സമരം അക്രമാശക്ത മാക്കിയാല്‍ ലോ-ഫ്‌ളോര്‍ ബസ് മിസ്സാകില്ല. നൂറ്റമ്പതോളം വോള്‍വോ ബസുകള്‍ തിരുവന്തപുരത്ത് ഓടാന്‍ വരുന്നുണ്ട്) ചുറ്റിനും കണ്ണാടിയുള്ളതുകൊണ്ട് ഏറ് ലക്ഷ്യം തെറ്റുമോ എന്നുള്ള പേടിയും വേണ്ട. (പടം കണ്ടു നോക്ക് ..)

ലോ-ഫ്‌ളോര്‍ ബസുകള്‍ക്ക് കല്ലേറുയരുതേ എന്ന് തെറ്റിയില്‍ മന്ത്രി പറഞ്ഞത് ആരും കാര്യമാക്കേണ്ടതില്ല. നമ്മുടെ മന്ത്രിസഭയിലെ ചില മന്ത്രിമാര്‍ തന്നെ വെളിപ്പെടുത്തിയിട്ടു ള്ളത് തങ്ങള്‍ ട്രാന്‍‌സ്‌പോര്‍ട്ട് ബസുകള്‍ക്ക് കല്ലെറിഞ്ഞാണ് രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തിയതന്നാണ്. നമ്മുടെ മുഖ്യമന്ത്രിതന്നെ ട്രാന്‍‌സ്‌പോര്‍ട്ട് ബസുകള്‍ക്ക് കല്ലെറിയുന്ന തിനെ ന്യായീകരിച്ചിട്ടുണ്ട്. മുന്‍ ഗതാഗതവകുപ്പ് മന്ത്രി കെ.ബി.ഗണേശ് കുമാറിനോടാണ് മുഖ്യമന്ത്രി (മുന്‍‌പ്രതിപക്ഷനേതാവ്) ബസുകള്‍ക്ക് കല്ലെറിയുന്നതിനെ ന്യായീകരിച്ചത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക് ..”സര്‍ക്കാരിന്റെ വിരുദ്ധമായ നിലപാടുകളില്‍ പ്രതിഷേ ധിക്കാന്‍ കുട്ടികളുടേയും ചെറുപ്പക്കാരുടേയും കൈകളീല്‍ കിട്ടുന്നത് കെ.എസ്.ആര്‍.റ്റി.സി. ബസുകളാണ്.അതെന്ത് വന്നാലും അടിച്ച് തകര്‍ക്കും ...”. ഇത് ഞാന്‍ പറഞ്ഞിട്ട് വിശ്വാസമായില്ലങ്കില്‍ കെ.ബി.ഗണേശ് കുമാര്‍ തന്നെ പറയട്ടെ. ദാ ഇതൊന്ന് കണ്ട് നോക്ക്...


ബസിനകത്ത് ഭയങ്കര സെറ്റപ്പാണന്നാണ് പറയുന്നത്. എത്ര ദിവസം ഈ സെറ്റപ്പ് ഉണ്ടാവുമെന്ന് ചോദിക്കരുത്. ആധുനിക രീതിയില്‍ നിര്‍മിച്ച ഇരിപ്പിടങ്ങള്‍, അനായാസേന കയറാനും ഇറങ്ങാനും തരത്തില്‍ സംവിധാനം ചെയ്ത താഴ്ന്ന പ്ലാറ്റ് ഫോറം, വീല്‍ചെയര്‍ ഉറപ്പിക്കാനുള്ള സൗകര്യം, ലാപ് ടോപ്പും മൊബൈല്‍ ഫോണും ചാര്‍ജ് ചെയ്യാനുള്ള പ്ലഗ്ഗുകള്‍, എന്‍ജിന്‍
പുറകുവശത്തായതിനാലുള്ള ശബ്ദരഹി ത യാത്ര, ഓട്ടോമാറ്റിക് റിയര്‍ വ്യൂ മിറര്‍, ബസ്സിനുള്ളിലെ എല്ലാ തൂണുക ളിലും വാഹനം നിര്‍ത്തിക്കാനുള്ള സ്‌റ്റോപ് സ്വിച്ചുകള്‍, എല്‍.സി.ഡി
ഡസ്റ്റിനേഷന്‍ ബോര്‍ഡുകള്‍, സ്‌റ്റോപ്പുകള്‍ വിളിച്ചുപറയാന്‍ ഡ്രൈവര്‍ ക്യാബിനില്‍ മൈക്ക്, ഓട്ടോമാറ്റിക് ഗിയര്‍ തുടങ്ങിയവയാണ് ലോ-ഫ്‌ളോര്‍ എ.സി. വോള്‍വോ ബസ്സിലെ സൗകര്യങ്ങള്‍. ( ഇത്
മാതൃഭൂമിയില്‍ നിന്ന് കോപ്പി പെസ്റ്റ് ചെയ്തതാണ്.).കുറച്ചുനാള്‍ കഴിയുമ്പോഴു പ്ലഗ്ഗും, സ്വിച്ചും, എല്‍.സി.ഡി.യും , മൈക്കും ഒക്കെ കാണുമോ എന്ന് സംശയം ഉണ്ട്. അതുകൊണ്ട് ഈ ബസുകളില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും പെട്ടന്ന് തിരുവന്തപുരത്ത് ചെന്ന് ബസില്‍ കയറേണ്ടതാണ്. കൊച്ചിയിലുള്ളവര്‍ കുറച്ചു ദിവസം കൂടി ക്ഷമിച്ച് തങ്ങളുടെ നാട്ടില്‍ വരുന്ന ബസില്‍ കയറേണ്ടതാണ്.

കൊച്ചിക്കാര്‍ക്ക് ഈ ലോ-ഫ്‌ളോര്‍ ബസുകളില്‍ പെട്ടന്ന് കയറാമെന്നൊങ്ങും വിചാരിക്കേ ണ്ട. വരുന്ന ബസ് ആര് നിയന്ത്രിക്കുന്നതാണ് നല്ലത് എന്ന് കൊച്ചി കോര്‍പ്പറേഷന്‍ ഗവേഷ്‌ണം നടത്തി തുടങ്ങിയിട്ടെയുള്ളു.(ഇപ്പോള്‍ മുപ്പത് ബസ് തിരുവന്തപുരത്തിനും അമ്പതുബസ് എറണാകുളത്തിനും ആണന്നാണ് കണക്ക്. ഈ അമ്പത് ബസ് കൊച്ചിയില്‍ എവിടെ ഓടിക്കും എന്നതും ഗവേഷ്‌ണ വിഷയമാണ്. പിന്നീട് ബസിന്റെ എണ്ണം കൂടും.) കെ.എസ്.ആര്‍.റ്റി.സി വണ്ടി ഓടിച്ചോളാം എന്ന് സമ്മതിച്ചതാണ്. കോര്‍പ്പറേഷന്‍ ഭരണപക്ഷത്തിനും ഇത് മുക്കാല്‍ സമ്മതമാണ്. പക്ഷേ പ്രതിപക്ഷം അടുക്കുന്നില്ല. ലോ-ഫ്‌ളോര്‍ ബസുകള്‍ ഓടിക്കാനായി ഒരു കമ്പിനി വേണമെന്നാണ് അവര്‍ പറയുന്നത്. (ഇതാണ് ഭരണപക്ഷത്തിന് ഇല്ലാതെപോയതും പ്രതിപക്ഷത്തിന് ആവിശ്യത്തില്‍ കൂടുതല്‍ ഉണ്ടായതും.. ഇത് ഏതാണന്നല്ലേ? ദീര്‍ഘവീക്ഷണം !!.. ഒരു കമ്പിനി ആകു മ്പോള്‍ അതിനൊരു എം.ഡി വേണം, മാനേജര്‍മാര്‍ വേണം ,ക്ലര്‍ക്ക് വേണം , അങ്ങനെ ഓരോരോ ആളുകള്‍... അവരെ ആര് നിയമിക്കും..? കമ്പിനി നിയമിക്കും... ഇന്നത്തെ പ്രതിപക്ഷം നാളത്തെ ഭരണപക്ഷം ആവില്ലേ??? എന്തൊരു ദീര്‍ഘവീക്ഷണം !!!!!!). കു(ചു)രുക്കിപ്പറഞ്ഞാല്‍ കൊച്ചിക്കാര്‍ക്ക് ഈ ബസില്‍ കയറണമെങ്കിലും ഇതിനിട്ട് എറിയണം എന്നുണ്ടങ്കിലും കുറച്ചുകാലം കൂടി കാത്തിരിക്കണം.


കൊച്ചിയിലെ ബ്ലോക്കില്‍ കുറച്ചു (???) സമയം എസിയില്‍ ഇരുന്ന് സ്ഥലങ്ങളൊക്കെ കണ്ട് യാത്രചെയ്യാന്‍ നമുക്കിനി വിനോദ സഞ്ചാരികളെ മാടിവിളിക്കാന്‍ മടിക്കേണ്ടതില്ല.
കൊച്ചിയിലെ സമരങ്ങള്‍ക്ക് തീവ്രത ഇല്ല എന്നതുകൊണ്ട് തിരുവനന്തപുരത്ത് തകര്‍ക്ക പെടുന്ന ഓരോ ലോ-ഫ്‌ളോര്‍ ബസുകള്‍ക്കു പകരമായി കൊച്ചിയില്‍ നിന്ന് ബസുകളെ കൊണ്ടുപോവുകയും ചെയ്യാവുന്നതാണ്.


ശബരിമലയുടെ പ്രാധാന്യം കണക്കിലെടുത്ത് പത്തനംതിട്ടയ്ക്ക് കൂടി രണ്ട് മൂന്ന് ലോ-ഫ്‌ളോര്‍ എ.സി വോള്‍വോ ബസുകള്‍ തരേണ്ടതാണ്.ഏതായാലും പത്തനംതിട്ട നഗരസഭ ബസിന്റെ നടത്തിപ്പൊന്നും ആവിശ്യപ്പെടുകയില്ല. രണ്ട് പ്രാവിശ്യം ഉദ്‌ഘാടനം ചെയ്ത ഒരു ബസ്‌സ്റ്റാന്‍‌ഡ് നടത്തിക്കൊണ്ടുപോകാനുള്ള പാട് നഗരസഭയ്ക്ക് ശരിക്കും അറിയാം. ‘ആനയെവാങ്ങി തോട്ടി വാങ്ങാന്‍ കാശില്ല’ എന്ന് പറഞ്ഞതുപോലെയാണ് പത്തനംതിട്ട നഗരസഭ. വലിയ ബസ്‌സ്റ്റാന്‍ഡ് പണിതിട്ടു. പക്ഷേ അതിന്റെകത്ത് കിടക്കാന്‍ ബസില്ല. രണ്ട് മൂന്ന് ലോ-ഫ്‌ളോര്‍ എ.സി വോള്‍വോ ബസ് കിട്ടിയിരുന്നെങ്കില്‍ പുതിയ ബസ്‌സ്റ്റാ ന്‍ഡിനു വെളിയില്‍ ഇട്ട് ആളെകൂട്ടാമായിരുന്നു.


::ബസില്‍ കയറുന്നതിന് മുമ്പ് ::

ബസില്‍ കയരുന്നതിനു മുമ്പ് കീശയില്‍ ആവിശ്യ്യത്തിന് കാശ് ഉണ്ടോ എന്ന് നോക്കുന്നത് നന്നായിരിക്കും. ബസില്‍ മിനിമം നിരക്ക് 10 രൂപയാണ്. അതിനനുസരിച്ച് ഓരോ പോയിന്റിനും കൂടുമന്ന് തന്നെ കരുതിക്കോ ഓരോ ഫെയര്‍ സ്റ്റേജിനും 4 രൂപാവച്ചാണത്രെ കൂടുന്നത്.(10-12 രൂപായ്ക്ക് യാത്രചെയ്യുന്ന ദൂരത്തേക്ക് വോള്‍വേയില്‍ പോകണമെങ്കില്‍ 34 രൂ‍പാ കൊടുക്കണം)

****************

ബസില്‍ കയറാന്‍ കഴിയാത്തവര്‍ക്കും രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം ഈ ബസിന്റെ ശരിയായ രൂപം എന്തായിരുന്നു എന്ന് പഠിക്കുന്നവര്‍ക്കും വേണ്ടി ചില ചിത്രങ്ങള്‍::


more photos and fare chart :: http://www.ksrtcblog.com/

Thursday, November 12, 2009

മന്ത് ഗുളികയും മന്ത്രിയും :: ഇതാണ് ആരോഗ്യമന്ത്രി


ഇന്നലെ നവംബര്‍ 11...
ദേശീയ മന്തുരോഗ നിവാരണ സമൂഹചികിത്സാ പരിപാടിയുടെ സംസ്ഥാന ഉദ്‌ഘാടനം രാ‍വിലെ ഒന്‍‌പതുമണിക്ക് തിരുവന്തപുരം ജനറല്‍ ആശുപത്രിയില്‍ വച്ച് .

ഇന്നലത്തെ പത്രങ്ങളിലെ കാല്‍‌പേജ് പരസ്യത്തില്‍ നിന്നാണ് ഈ വിവരം കിട്ടിയത്. എറണാകുളത്തെ മാതൃഭൂമി എഡീഷനിലെ 13 ആം പേജിലും ഈ പരസ്യം ഉണ്ടായിരുന്നു. പരസ്യത്തില്‍ നമ്മുടെ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ചിരിച്ചുകൊണ്ടുള്ള ഫോട്ടോ . വര്‍ഷത്തില്‍ ഒരു പ്രാവിശ്യം കഴിച്ചാല്‍ നമ്മുടെ നാട്ടില്‍ നിന്ന് മന്ത് രോഗം അറബിക്കടലില്‍ താഴ്ന്നുപോകുമെന്ന് .

നല്ല കാര്യം ...

മന്തില്ലാത്ത കേരളത്തെ സ്വപ്‌നം കണ്ട് ഉറങ്ങി എഴുന്നേറ്റപ്പോള്‍ പത്രങ്ങളെല്ലാം എടുത്തു നോക്കി.

എല്ലാ പത്രങ്ങളിലും വാര്‍ത്തയുണ്ട് . മന്തുനിവാരണഗുളികകള്‍ കഴിച്ചവര്‍ക്ക് പത്തഞ്ഞൂറ് പേര്‍ക്ക് അസ്വസ്ഥതകള്‍ !!!

എന്തുകൊണ്ടാണ് ഈ അസ്വസ്ഥതകള്‍ ഉണ്ടായത് എന്ന് ആരെങ്കിലും പറയുന്നുണ്ടോ ?

ഉണ്ട് ..

നമ്മുടെ ആരോഗ്യവകുപ്പിന്റെ മേലുള്ള ഒരാള്‍ ഒരു പത്രക്കുറിപ്പ് ഇറക്കിയിട്ടുണ്ടത്രെ! അസ്വസ്ഥതകളില്‍ ആശങ്ക വേണ്ട എന്നാണ്

പത്രക്കുറിപ്പ്. തലക്കറക്കവും ഛര്‍ദിയും ഉണ്ടായ സ്ഥലങ്ങളില്‍ അവര്‍ പരിശോധിച്ചത്രെ. ആര്‍ക്കും ഒരു കഴപ്പവും ഇല്ല.

ഹാ‌വൂ !! സമാധാനമായി .

മാതൃഭൂമി അടച്ചു വച്ചു.

എല്ലാ പത്രങ്ങളിലും ഇങ്ങനെതന്നെയാണോ ...

മനോരമ എടുത്തുനോക്കി ... അതില്‍ മറ്റൊരു സംഗതി കിടക്കുന്നു.

മന്തുനിവാരണഗുളികകള്‍ കഴിക്കേണ്ടത് ഉച്ചഭക്ഷണത്തിനു ശേഷമായിരുന്നത്രേ !!!

വീണ്ടും ഇന്നലത്തെ പരസ്യം എടുത്തുനോക്കി. അതിലെവിടെയെങ്കിലും ഉച്ച ഭക്ഷണത്തീനുശേഷമാണ് ഗുളിക കഴിക്കേണ്ടത് എന്ന് പറയുന്നുണ്ടോ ? ഇല്ലേ ഇല്ല.. അങ്ങനെ ഒരു വിവരവും ആ പരസ്യത്തില്‍ ഇല്ല. ഗുളികകള്‍ സുരക്ഷിതവും ഫലപ്രദവും ആണന്ന് പറയുന്നുണ്ട്. പിന്നെ ഒരു കാര്യം കൂടി ഉണ്ട് . ആരോഗ്യ- സന്നദ്ധ പ്രവര്‍ത്തകര്‍ വീടുകളിലും സ്ഥാപനങ്ങളും സന്ദര്‍ശിച്ച് നല്‍കുന്ന ഗുളികകള്‍ അവരുടെ സാന്നിദ്ധ്യത്തില്‍ തന്നെ കഴിക്കുക.

നമ്മുടെ മന്ത്രിക്ക് ഗുളിക കഴിച്ച് എന്തെങ്കിലും പറ്റിയിട്ടുണ്ടാവുമോ ? മന്ത്രിക്ക് തലകറക്കമോ ഛര്‍ദിയോ ? മാതൃഭൂമിയിലും ദീപികയിലും മനോരമയിലും മന്ത്രിയെക്കുറിച്ച് ഒന്നും പറയുന്നില്ല.


ഹൊ ടെന്‍ഷന്‍ !
വല്ലാത്ത ടെന്‍‌ഷന്‍ !
നമ്മുടെ ആരോഗ്യമന്ത്രിയുടെ ആരോഗ്യത്തെക്കുറിച്ച് വല്ലാത്ത ടെന്‍‌ഷന്‍ . ഗുളിക കഴിച്ച് മന്ത്രി മന്തുരോഗ നിവാരണ സമൂഹചികിത്സാ പരിപാടിയുടെ സംസ്ഥാന ഉദ്‌ഘാടനം നടത്തുമെന്നായിരുന്ന ത്രെ അറിയിപ്പ്. ഇതറിഞ്ഞപ്പോള്‍ വീണ്ടും ടെന്‍ഷന്‍ !! മന്ത്രിക്ക് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാവു മോ ?

കേരള കൌമുദി ഓണ്‍‌ലൈന്‍ എടുത്തു നോക്കിയപ്പോഴാണ് ആശ്വാസമായത്. മന്ത്രിക്ക് ഒന്നും സഭവിച്ചിട്ടില്ല. ഗുളിക കഴിച്ചവര്‍ക്കേ എന്തെങ്കിലും ഒക്കെ സംഭവിക്കാനുള്ള വഴിയുള്ളു. ഗുളിക കഴിക്കാത്തവര്‍ക്കെന്ത് കുഴപ്പം വരാന്‍ ???????

താഴെ ദാ ആ വാര്‍ത്ത ...........

എന്നാല്‍ പിന്നെ ഈ പരിപാടി ഉച്ചകഴിഞ്ഞിട്ട് നടത്തിയാല്‍ പോരായിരുന്നോ എന്ന് ചോദിക്കരുത് ? ഗുളിക കഴിച്ച് ഉദ്‌ഘാടനം നടത്തേണ്ട മന്ത്രി എന്തെങ്കിലും കഴിച്ചിട്ട് വരേണ്ടിയിരുന്നില്ലേ എന്നും ചോദിക്കരുത് ? ഉച്ചഭക്ഷണത്തിനുശേഷമേ ഈ ഗുളിക കഴിക്കാവൂ എന്ന് പരസ്യത്തിലെങ്കിലും കൊടുക്കരുതായിരുന്നോ എന്നും ചോദിക്കരുത് ? കാരണം ചില ചോദ്യങ്ങള്‍ ഉത്തരം കിട്ടാതെ അവശേഷിക്കുന്നവയാണ് . അതായത് ചില ചോദ്യങ്ങള്‍ ചോദ്യങ്ങളായിത്തന്നെ അവശേഷിക്കും ...


പഴയ ഒരു കഥ ::
പണ്ട് പണ്ട് ഒരു വിദ്യാഭ്യാസമന്ത്രി സ്കൂളിലെ ഉച്ചക്കഞ്ഞി ഉദ്‌ഘാടനം ചെയ്യാന്‍ പോയി. കഞ്ഞികുടിച്ച് മന്ത്രി ഉ‌ദ്‌ഘാടനം ചെയ്യണമെന്ന് ആരോ പറഞ്ഞപ്പോള്‍ മന്ത്രി സമ്മതിച്ചു. പത്രത്തില്‍ പടം വരുന്നതല്ലേ ? കഞ്ഞി കുടിച്ച് മന്ത്രി ഉദ്‌ഘാടനം നടത്തി. പിറ്റേന്ന് രാവിലെ മന്ത്രിയെ നടക്കാന്‍ കാണാഞ്ഞിട്ട് ഒരു സുഹൃത്ത് മന്ത്രിയെത്തിരക്കി വീട്ടില്‍ ചെന്നു. ഉച്ചക്കഞ്ഞി ഉദ്ഘാടനം കഴിഞ്ഞതില്‍ പിന്നെ മന്ത്രിക്ക് ബാത്ത് റൂമില്‍ നിന്ന് ഇറങ്ങാന്‍ സമയമില്ലത്രെ! . സുഹൃത്ത് മന്ത്രിയെക്കണ്ട് പൊട്ടിച്ചിരിച്ചു. തന്നെ കളിയാക്കിയെ സുഹൃത്തിനോട് മന്ത്രി തട്ടിക്കയറി. സുഹൃത്ത് മന്ത്രിയോട് പറഞ്ഞു.
“ ഞാന്‍ താങ്കളെ കളിയാക്കി ചിരിച്ചതല്ല. കുറച്ച് കഞ്ഞി കുടിഞ്ഞ താങ്കളുടെ അവസ്ഥ ഇങ്ങനെയാണങ്കില്‍ എന്നും ആ കഞ്ഞി കുടിക്കുന്ന പിള്ളാരുടെ അവസ്ഥ ഓര്‍ത്ത് ചിരിച്ചു പോയതാ ....”



വീണ്ടും ഇന്നലത്തെ പത്രത്തിലെ പരസ്യം നോക്കി... രണ്ട് മന്ത്രിമാര്‍ ചിരിച്ചു കൊണ്ടിരിക്കുന്നു. അത് നമ്മളെ ഒന്ന് ആക്കിച്ചിരിക്കുന്നതല്ലേ എന്ന് ഒരു സംശയം ഇല്ലാതില്ല ...........


Saturday, October 3, 2009

ന്യൂസ് ചാനല്‍ ഉഡായിപ്പ് ???

ഇത് എന്റെ ഒരു സംശയം. ഒരാള്‍ക്ക് ഒരേ സമയം രണ്ട് ടെലിവിഷന്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ കഴിയുമോ ? ഇന്നത്തെ ( ഒക്‍ടോബര്‍ 3 ശനി) രണ്ട് ചര്‍ച്ചകള്‍ കണ്ടപ്പോള്‍ ഒരാള്‍ക്ക് ഒരേ സമയം രണ്ട് ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ പറ്റുമെന്ന് മനസിലായി. അതും രാത്രി ഒന്‍പതുമണിക്ക്. ഒരേ സമയം രണ്ട് ‘ലൈവ്’ ചര്‍ച്ചയില്‍ പങ്കെടുത്ത് എന്നെ ഞെട്ടിച്ചിരിക്കുന്നത് നമ്മുടെ ധനമന്ത്രി ശ്രി.തോമസ് ഐസ്ക് ആണ്. എത്ര ആലോചിച്ചിട്ടും


എനിക്കതിന്റെ ടെക്‍നിക് അങ്ങോട്ട് മനസിലാകുന്നില്ല.


ഏഷ്യാനെറ്റ് ന്യൂസിന്റെ ‘ന്യൂസ് അവറും‘ മനോരമ ന്യൂസിന്റെ ‘കൌണ്ടര്‍ പോയിന്റും‘ തുടങ്ങുന്നത് രാത്രി ഒന്‍‌പതുമണിക്ക് .


ഇന്നത്തെ ( ഒക്‍ടോബര്‍ 3 ശനി)
ഏഷ്യാനെറ്റ് ന്യൂസ് അവറിന്റെ അവതാരകന്‍ :: ഹര്‍ഷന്‍ .
‘കൌണ്ടര്‍ പോയിന്റിന്റെ അവതാരകന്‍ :: വേണു.


ഏഷ്യാനെറ്റ് ന്യൂസ് അവറിന്റെ ആദ്യ വാര്‍ത്ത ‘അഴിമതി കൂടുതല്‍ അമരവിള ചെക്‍പോസ്റ്റില്‍’.
കൌണ്ടര്‍ പോയിന്റിന്റെ വിഷയം ‘ ഇനിയും അഴിമതി വിളയില്ലേ?’.


അമരവിള ചെക്‍പോസ്റ്റിലെ അഴിമതി ഇല്ലാതാക്കുന്നതിന്റെ ഭാഗമായി ശ്രി.തോമസ് ഐസ്‌ക് നടത്തിയ പരി‌ഷ്ക്കരണത്തെക്കുറിച്ചും അദ്ദേഹം ഇന്ന് നടത്തിയ പരാമര്‍‌ശത്തേയും ക്കുറിച്ചായിരുന്നു രണ്ട് ചാനലിലും ചര്‍ച്ച.

ന്യൂസ് അവറിലെ ചര്‍ച്ചയില്‍ ശ്രി തോമസ് ഐസകും , ശ്രി. വിഡി സതീശന്‍ എം.ല്‍.എ യും
കൌണ്ടര്‍ പോയിന്റിലെ ചര്‍ച്ചയില്‍ ശ്രി തോമസ് ഐസകും, ശ്രി. സി.പി.ജോണും, ശ്രി.ജോര്‍ജ് മേഴ്‌സ്യര്‍ എം.ല്‍.എ യും


രണ്ട് ചര്‍ച്ചകളും തുടങ്ങിയത് ഏതാണ്ട് ഒരേ സമയത്ത്. ഏഷ്യാനെറ്റ് ന്യൂസിലെ ചര്‍ച്ച 9.23 ന് അടുത്ത് അവസാനിച്ചപ്പോള്‍ ന്യൂസ് അവറിലെ ചര്‍ച്ച അവസാനിച്ചത് 9.30ന്. ഒരേ സമയത്ത് നടന്ന ഈ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ ശ്രി തോമസ് ഐസകിന് എങ്ങനെ കഴിഞ്ഞു.???


ശരിക്കും ഏത് ചാനലാണ് ‘ലൈവ് ‘ ന്യൂസ് റിക്കോര്‍ഡ് ചെയ്‌തത് ? ആരായിരിക്കും ഉഡായിപ്പ് കാണിച്ചത് ? അതോ ടെക്‍നോളജികള്‍ പുരോഗിമിച്ചത് അറിയാത്ത എന്റെ ആണോ കുറ്റം ???


ആരെങ്കിലും ഒരു ഉത്തരം തരുമോ ???


(ടിവി സ്ക്രീനില്‍ നിന്ന് ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ച് ചിത്രങ്ങള്‍ എടുത്തതിന്റെ ഒരു പോരായ്മ ചിത്രങ്ങള്‍ക്ക് ഉണ്ട്. )

Thursday, July 2, 2009

ചേറായിലേക്ക് തീവ്രവാദികള്‍ വരുന്നു.....

എന്റെ പൊന്നോ ഒരു പത്രക്കാരന് ഇത്രയും സംശയങ്ങള്‍ വരുമോ ?? ബര്‍ളിതോമസ് എന്ന ബ്ലോഗറുടെ ‘ബ്ളോഗിന്റെ പേരില്‍ ഒരു അസംബന്ധസംഗമം ‘ എന്ന പോസ്റ്റ് വായിച്ചപ്പോള്‍ തോന്നിയതാണ്. ചേറായിബീച്ചില്‍ നടത്തുന്ന ‘ബ്ളോഗ് മീറ്റ് ‘ ആണ് ബര്‍ളിക്ക് അസംബന്ധസംഗമം. “ചെറായി ബീച്ചില്‍ ദിവസേന നൂറുകണക്കിനു സഞ്ചാരികള്‍ വന്നുപോകുന്നുണ്ട്, പല കൊള്ളരു തായ്മകളും നടക്കുന്നുണ്ട്, ലോകത്തെ സംബന്ധിച്ചിടത്തോളം, നാട്ടുകാരെ സംബന്ധിച്ചിടത്തോളം അത്തരത്തിലൊന്നു മാത്രമാണ് ഈ ബ്ളോഗ് മീറ്റും.“ എന്നാണ് പുള്ളിക്കാരന്‍ പറയുന്നത്. ചേറായി ബീച്ചില്‍ എത്തുന്നവരെല്ലാം ‘കൊള്ളരുതായ്മകള്‍ക്ക്’ ആയി എത്തുന്നവരാണ് എന്ന് ഏത് നാട്ടുകാരാണ് പറഞ്ഞത് ????

‘ബ്ലോഗ് മീറ്റ് എന്ന് ഈ സംഗമത്തിന് പേരിട്ടിരിക്കുന്നതുകൊണ്ട് ഒരു ബ്ലോഗറായ എനിക്കും‘ ചിലത്
പറയാനുണ്ട് . ആദ്യം തന്നെ പറയട്ടെ എനിക്ക് ഒരു ബ്ലോഗറേയും പരിചയമില്ല. പക്ഷേ താന്‍ പറയുന്നത് മാത്രമാണ് സത്യം എന്ന് ഒരാള്‍ വിളിച്ചു പറയുമ്പോള്‍ അയാള്‍ പറയുന്നത് മാത്രമല്ല സത്യം എന്ന് കൂടി ഓര്‍മ്മിപ്പിക്കേണ്ടത് കുറേ സത്യങ്ങള്‍ അറിയുന്നവന്റെ ധര്‍മ്മം ആണ് അതുകൊണ്ട് മാത്രമാണ് ഞാനിതിന് വേണ്ടി സമയം എടുക്കുന്നത് ?? താന്‍ കൂവിയില്ലങ്കില്‍ സൂര്യന്‍ ഉദിക്കില്ലന്ന് പൂവങ്കോഴി പറഞ്ഞാല്‍ അത് ലോകം അംഗീകരിക്കുമോ????

‘ബ്ലോഗ് മീറ്റ് ‘ എന്ന പേരില്‍ തന്നെ പുള്ളിക്കാരന് സംശയം തുടങ്ങി. ‘ബ്ലോഗ് മീറ്റ് എന്നു പേരിട്ടിരിക്കുന്നത് ബ്ളോഗര്‍മാരെ വഴിതെറ്റിക്കുന്നതിനും പരിപാടിയിലേക്ക് ആകര്‍ഷിക്കുന്നതിനും വേണ്ടിയാണെന്നു സംശയിക്കുന്നതില്‍ തെറ്റുണ്ടോ ?‘ എന്ന് അദ്ദേഹം ചോദിക്കുന്നു. ഇതിലെന്താണ് വഴിതെറ്റിക്കല്‍. ???ചേറായിലെ ‘ബ്ലോഗ് മീറ്റ് ‘ ആദ്യത്തെ ബ്ലോഗര്‍മാര്‍ ഒത്തുകൂടുന്ന ആദ്യ സംഭവമല്ല. കേരളത്തിന്റെ പലഭാഗങ്ങളിലും ഇത്തരം മീറ്റ് നടന്നിട്ടുണ്ട്. (കുറച്ചുനാളുകള്‍ക്ക് മുമ്പ് ഒരു ബോട്ടില്‍ വച്ച് ടൂറിസം വകുപ്പിന്റെയൊക്കെ സ്പോണ്‍സറിംങ്ങില്‍ ‘ബ്ലോഗ് മീറ്റ് ‘ നടന്നത് ഞാന്‍ ഒരു പത്രത്തില്‍ വായിച്ചതായി ഓര്‍ക്കുന്നു.).

ചേറായിലെ ‘ബ്ലോഗ് മീറ്റിനെ ‘ മലയാളം ബ്ളോഗര്‍മാരുടെ സംഗമം എന്നു വിശേഷിപ്പിക്കു ന്നതെങ്ങനെ ? പുള്ളിക്കാരന്റെ അടുത്ത സംശയം!!! ഈ കൂട്ടായ്മയോട് യോജിപ്പില്ലാത്ത ബ്ലോഗര്‍മാര്‍ വിട്ടുനിന്നാല്‍ എങ്ങനെയാണ് ഇത് ‘മലയാളം ബ്ളോഗര്‍മാരുടെ സംഗമം‘ ആകുന്നത് ??? അച്ചയന്റെ ഒരു സംശയം. ???ഒരു മന്ത്രി മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടുനിന്നാല്‍ അത് മന്ത്രിസഭാ യോഗം അല്ലാതാകുമോ ?? ഇന്നലെ നടന്ന എല്‍.ഡി.എഫ് യോഗത്തില്‍ സി.പി.ഐ. പങ്കെടുത്തില്ല എന്ന് വച്ച് അത് എല്‍.ഡി.എഫ് യോഗംഅല്ലന്ന് ആരെങ്കിലും പറയുമോ? എല്ലാ ബ്ലോഗര്‍മാരും പങ്കെടുത്താല്‍ മാത്രമേ അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഇത് ‘മലയാളം ബ്ളോഗര്‍മാരുടെ സംഗമം‘ ആകൂ. ഇനി ലോകത്തിലുള്ള എല്ലാ ബ്ലോഗര്‍മാരും ഈ സംഗമത്തില്‍ പങ്കെടുത്താലും അച്ചായന്‍ പങ്കെടുക്കില്ല. അതുകൊണ്ടുമാത്രം ഈ സംഗമം‘മലയാളം ബ്ളോഗര്‍മാരുടെ സംഗമം‘ എന്ന പേരില്‍ ചരിത്രത്തീല്‍ ഇടം നേടില്ലല്ലോ ??? അച്ചായനോടാകളി... അച്ചായനോട് ഒന്നു ചോദിച്ചോട്ടെ മനോരമ നടത്തുന്ന ‘കുടുംബസംഗമ‘ത്തില്‍ അച്ചായനും കുടുംബവും പങ്കെടുത്തില്ലങ്കില്‍ അത് ‘മനോരമ കുടുംബസംഗമം’ ആവില്ലേ???

ചേറായില്‍ നടക്കുന്ന ‘ബ്ലോഗ് മീറ്റ്’ ഏതാണ്ട് വലിയ പ്രശ്നമാണ് ഉണ്ടാക്കുന്നതന്ന് തോന്നുന്നു. കാര്യങ്ങള്‍ കൈവിട്ട് പോകുമ്പോള്‍ പോലീസ് എത്തി കുറേ ചോദ്യങ്ങള്‍ ചോദിച്ചാല്‍ ബ്ലോഗ് മീറ്റില്‍ പങ്കെടുക്കുന്നവര്‍ എന്ത് ചെയ്യും????, കുറേ തീവ്രവാദികള്‍ ഈ സംഗമത്തിന് എത്തിയാല്‍ എന്ത് ചെയ്യും ?? ആ തീവ്രവാദികള്‍ അവിടെ വന്ന് ചര്‍ച്ചകള്‍ നടത്തി ബ്ളോഗര്‍മാരായി തന്നെ മടങ്ങിയാല്‍ അതിന്റെ ഉത്തരവാദിത്വവും ഇതിന്റെ സംഘാടകന്‍ ഏല്‍ക്കുമോ ? എന്ന ചോദ്യത്തിന് ഉത്തരം പറയൂ.... അങ്ങനെയേറ്റാലും രാജ്യദ്രോഹം, സംഘം ചേരല്‍, ഗൂഢാലോചന എന്ന കുറ്റങ്ങള്‍ അവിടെ ഒത്തു ചേര്‍ന്ന എല്ലാ ബ്ളോഗര്‍മാരുടെ പേരിലും ആരോപിക്കപ്പെടില്ല എന്ന് അദ്ദേഹത്തിനുറപ്പു പറയാന്‍ പറ്റുമോ ? ... എന്റെ അമ്മോ ഈ ചോദ്യങ്ങള്‍ വലിയ ചോദ്യങ്ങള്‍ തന്നെയാണേ ?? ഈ സംശയം പ്രകടിപ്പിക്കുന്ന ആള്‍സമയം ഉണ്ടങ്കില്‍ വെറുതെ ഒന്ന് കൊച്ചിയിലോട്ട് ഇറങ്ങിയാല്‍ നന്നാവും. ചേറായില്‍ പോയി ചര്‍ച്ച നടത്തുന്ന ഭീകരര്‍ക്ക് മറൈന്‍ ഡ്രൈവില്‍ വന്നിരുന്ന് ചര്‍ച്ച നടത്തിക്കൂടേ ?? ആറുരൂപകൊടുത്താല്‍ ജെട്ടിയില്‍ നിന്ന് മട്ടാഞ്ചേരിയില്‍ പോയി വരാം. ആ ബോട്ടില്‍ ഇരുന്ന് അവര്‍ക്ക് ചര്‍ച്ച ചെയ്തു കൂടേ? വാസ്ഗോഡിഗാമയുടെ പള്ളിയില്‍ പോയിരുന്ന് അവര്‍ക്ക് ചര്‍ച്ച ചെയ്തുകൂടേ ??? മറൈന്‍ ഡ്രൈവില്‍ നിന്ന് അഞ്ചര രൂപ കൊടുത്ത് ബസുകയറി ഈ ഭീകരര്‍ക്ക് ഇടപ്പള്ളി പാര്‍ക്കില്‍ പോയിരുന്ന് ചര്‍ച്ച ചെയ്തുകൂടേ??ഇതൊക്കൊ എന്റെ സംശയങ്ങള്‍ ആണേ..

ഇനി ഫോട്ടോ എടുക്കുന്നതിനെക്കുറിച്ച് .... “ മീറ്റിനെത്തുന്നവര്‍ ഫോട്ടോയും വിഡിയോയും അപ്ലോഡ്
ചെയ്യുമെന്നു കേള്‍ക്കുന്നു. ഇത് ആരുടെ അനുവാദത്തോടെയാണ് ? ഫോട്ടോയെടുക്കുന്നതും അത് നെറ്റില്‍ അപ്ലോഡ് ചെയ്യുന്നതും രണ്ടും രണ്ടു കാര്യമാണ്.“
” ... എനിക്കൊരു സംശയം ... കഴിഞ്ഞ ആഴ്ച ഞങ്ങള്‍, കൊച്ചിയില്‍ താമസിക്കുന്നവരെല്ലാം പോക്കാണന്ന് ധ്വനിയുണ്ടാക്കിച്ച് മനോരമ പത്രവും മനോരമ വിഷനും ആഘോഷിച്ച ‘നെറ്റ് വഴി പെണ്‍‌ വാണിഭം‘ എന്ന അന്വേഷ്‌ണ റിപ്പോര്‍ട്ടില്‍ ഇവരെടുത്ത ഫോട്ടോകള്‍ ആ പെണ്ണുങ്ങളോട് ചോദിച്ചിട്ട് എടുത്തതാണോ ? ( രണ്ടും രണ്ടാണന്ന് അറിയാമെങ്കിലും ഫോട്ടോ എടുക്കുന്നതിലെ അച്ചായന്റെ ധാര്‍മ്മിക രോഷത്തോട് ഒരു ചോദ്യം ചോദിച്ചു എന്ന് മാത്രം.) . അവിടെ(ബ്ലോഗ് മീറ്റില്‍) പങ്കെടുക്കുന്നവര്‍ക്ക് ഫോട്ടോ എടുക്കൂന്നതില്‍ കുഴപ്പമില്ലങ്കില്‍ മറ്റുള്ളവര്‍ക്ക് എന്തിനാണ് സങ്കടം.??അതോ ചേറായി കടപ്പുറത്തെ ‘തന്ത്ര പ്രധാന‘മായ സ്ഥലങ്ങള്‍ ഫോട്ടോയില്‍ പതിയും എന്നുള്ളതുകൊണ്ടാണോ ???

മലയാളം ബ്ളോഗര്‍ എന്ന നിലയില്‍ എന്റെ നിലപാടുകള്‍ ഇവയാണ്:-
1.ചെറായി ബ്ളോഗ് മീറ്റ് എന്ന പേരില്‍ നടക്കുന്ന പരിപാടി ഒരു അനധികൃതസംഗമമാണന്ന് എനിക്ക് തോന്നുന്നില്ല.
2.ഈ പരിപാടിയെ ബ്ളോഗ് മീറ്റ് എന്നു വിളിക്കുന്നത് അസംബന്ധമല്ല.

ഓഫ് ലൈന്‍ ::
കിട്ടാത്ത മുന്തിരിങ്ങ പുളിക്കുമെന്ന് കുറുക്കന്‍ പറഞ്ഞത് വെറുതെയല്ല. [ കോഴി കൂവിയില്ലങ്കിലും നേരം വെളുക്കും]

Monday, April 6, 2009

കേരളത്തിനു ഒബാമായുടെ ധനസഹായം :

കലികാലത്ത് ഇങ്ങനെയും സംഭവിക്കും ...

ന്യുയോര്‍ക്ക് (വൈറ്റ് ഹൌസ് ): അമേരിക്കയില്‍ നടപ്പാക്കികൊണ്ടിരിക്കുന്ന ധനരക്ഷാപദ്ധതി കളില്‍ ഉള്‍പ്പെടുത്തി കേരളത്തിനുംപ്രസിഡണ്ട് ബരാക് ഒബാമ 118 കോടിരൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. ആരും ആവിശ്യപ്പെടാതെതന്നെ കേരളത്തിന്ധനസഹായം പ്രഖ്യാപിച്ചതില്‍ ഏവരും അത്ഭുതം പ്രകടിപ്പിച്ചു. മലയാള ചാനലുകളില്‍ ഇത് ചര്‍ച്ചാവിഷയമായപ്പോള്‍, പല ചാനലുകാരും തങ്ങളുടെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ വൈറ്റ് ഹൌസ് പ്രതിനിധിയെ ക്ഷണിച്ചു എങ്കിലും തങ്ങളുടെ നാട്ടില്‍ തൊട്ടതിനും പിടിച്ചതിനെല്ലാം ചാ‍നലുകളില്‍ ചര്‍ച്ചനടത്താറില്ല എന്നു പറഞ്ഞുകൊണ്ട് വൈറ്റ് ഹൌസ് ചര്‍ച്ചയ്ക്കായി മലയാള ചാനലുകള്‍ക്ക് ആരയേയും വിട്ടുകൊടുത്തില്ല. ഞങ്ങളുടെ പത്രത്തിന്റെ നുഴഞ്ഞുകയറ്റക്കാര്‍ ഈ ധനസഹായത്തിന്റെ പിന്നിലെരഹസ്യം പുറത്തുകൊണ്ടുവന്നു.

ആഗോളസാ‍മ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് വൈറ്റ്‌ഹൌസിലിപ്പോള്‍ രാത്രിയില്‍ ഭക്ഷണം കഞ്ഞിയും ഉണക്കമീന്‍ ചുട്ടതുംചുട്ടപപ്പടവും അടച്ചട്ടിയില്‍ ഉണ്ടാക്കുന്ന മുളക് ചമ്മന്തിയും ആണത്രെ. അമേരിക്കയില്‍ ഹോട്ടലില്‍ ചീഫ് ഷെഫ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനെത്തുടര്‍ന്ന് കോട്ടയത്ത് വന്ന് തട്ടുകട ഇട്ട ബാബുക്കുട്ടനെ വൈറ്റ് ഹൌസില്‍ രാത്രി ഭക്ഷണം ഉണ്ടാക്കുന്നതിനായി തിരിച്ചു വിളിച്ചു. ഇന്നലെ വൈകിട്ട് മലയാളിക്കടയില്‍ നിന്ന് ഉണക്കമീന്‍ വാങ്ങിക്കൊണ്ട് വന്നത് ബാബുക്കുട്ടന്‍ തന്നെആയിരുന്നു. ഉണക്കമീന്‍ പൊതിഞ്ഞുകുണ്ടുവന്ന പേപ്പര്‍ മാര്‍ച്ച്മാസത്തിലെ ഏതോ മനോരമ ആഴ്ച്പ്പതിപ്പിന്റെ ആയിരുന്നു. ആ പേപ്പര്‍ കഷ്ണം വായിച്ചുനോക്കിയ ബാബുക്കുട്ടന്‍ വാ പിളര്‍ന്നു നിന്നു. കേരളത്തിലെ ഒരു മന്ത്രി ഒബാമയെക്കുറിച്ച് കവിത എഴുതിയിരിക്കുന്നു. പണ്ട് പത്താംക്ലാസിലെ ഇംഗ്ലീഷ് പരീക്ഷയുടെ ക്വസ്റ്റ്ണ്‍പേപ്പര്‍ എങ്ങനെ തിരിച്ചും മറിച്ചും നോക്കിയോ
അതുപോലെ കവിത വായിച്ചിട്ട് ഒന്നും മനസിലാകാതെ ബാബുക്കുട്ടന്‍ ആഴ്ചപ്പതിപ്പിന്റെ താള്‍ തിരിച്ചും മറിച്ചും നോക്കി. കവിത ഒന്നും മനസിലായില്ലങ്കിലും ബാബുക്കുട്ടന്‍ അത് ഉറക്കെ വായിച്ചു.


അകത്തിരുന്ന് കഞ്ഞികുടിച്ചുകൊണ്ടിരുന്ന ഒബാമ ബാബുക്കുട്ടന്റെ കവിത കേട്ടു. ബാബുക്കുട്ടന്‍ എന്താണ് പറയുന്നതെന്ന് ശരിക്ക് മനസിലായില്ലങ്കിലും അവന്‍ തന്നെ എന്തക്കയോ പറയുകയാണ ന്ന് ഒബാമയ്ക്ക് മനസിലായി. ഇടയ്ക്കിടയ്ക്ക് അവന്‍ തന്റെ പേര് പറയുന്നുണ്ട്. ശമ്പളം കൊടുക്കാഞ്ഞിട്ട് അവന്‍ തന്നെ തെറിപറയുകയാണോ എന്ന് ഒബാമ സംശയിച്ചു. തന്റെ പേരിനോടൊപ്പംമഹാഗാന്ധി, കെന്നഡി, ഇന്ദിര, മാര്‍ട്ടിന്‍ ലൂഥര്‍കിങ്ങ് എന്നൊക്കെ പറയുന്നുണ്ട്. ഏതായാലും അവന്‍ തന്നെ തെറിവിളിക്കുകയല്ല.ബാബുക്കുട്ടനെ ഒബാമ വിളിച്ചു. ഒബാമയുടെ വിളിവന്നതും ബാബുക്കുട്ടന്‍ മടക്കികുത്തിയിരുന്ന കൈലിയുടെ മുകളിലൂടെ സ്യൂട്ടും കോട്ടും ഒക്കെ വലിച്ചു കയറ്റി ടൈ കെട്ടി ഒബാമയുടെ മുന്നിലെത്തി. തന്നെ എന്തിനാണ് ഒബാമ വിളിക്കുന്നത്. ഇഡലിക്ക് കട്ടി കൂടി, ചമ്മന്തിക്ക് തേങ്ങ ശരിക്ക് അരഞ്ഞില്ല, ചമ്മന്തിക്ക് എരികൂടി എന്നൊക്കെപ്പറഞ്ഞ് ഡല്‍ഹിയിലെ കേരളാ ഹൌസില്‍ നിന്ന് പാചകക്കാരെ കേരളത്തിലെ മന്ത്രിമാര്‍ പറഞ്ഞുവിട്ടതുപോലെ തന്നെ കഞ്ഞിക്ക് വെള്ളം കൂടിപ്പോയി എന്നുപറഞ്ഞങ്ങാണം പറഞ്ഞുവിടുമോ എന്ന് ബാബുക്കുട്ടന്‍ ശങ്കിച്ചു. അങ്ങനെയൊന്നും ഉണ്ടാവില്ലന്ന് ബാബുക്കുട്ടന്‍ സ്വയം ആശ്വസിച്ചു. വയറു നിറച്ച് കഴിച്ചിട്ട് കുറ്റം പറയുന്നവരല്ല അമേരിക്കക്കാര്‍ !!!

ഒബാമയുടെ മുന്നില്‍ ബാബുക്കുട്ടന്‍ നിന്നു. താനിപ്പോള്‍ അടുക്കളയില്‍ നിന്ന് പാടിയപാട്ടിനെക്കുറി ച്ചാണ് ഒബാമയ്ക്ക് അറിയേണ്ടതന്ന് അറിഞ്ഞപ്പോള്‍ ബാബുക്കുട്ടന് ആശ്വാസമായി. ഒബാമയ്ക്ക് വേണ്ടി അത് ഒരിക്കല്‍ കൂടി ബാബുക്കുട്ടന്‍ പാടി. പാടി കഴിഞ്ഞപ്പോഴാണ് ബാബുക്കുട്ടന്ന് താന്‍ വലിയ അബദ്ധം കാണിച്ചു എന്ന് തോന്നിയത്. പ്രസിഡണ്ടിന് മലയാളം ഏതായാലും മനസിലായിട്ടല്ല എന്നത് മുഖം കണ്ടാല്‍ അറിയാം. ഇതിനി ഇംഗ്ലീഷിലാക്കി ഈ കവിതയുടെ അര്‍ത്ഥം
പറഞ്ഞു കൊടുക്കണമെന്നങ്ങാണം പറഞ്ഞാല്‍ താന്‍ എന്ത് ചെയ്യും. മലയാളിയായ താനിക്ക് പോലും ഇതിന്റെ അര്‍ത്ഥം എന്താണന്ന് മനസിലായിട്ടില്ല പിന്നല്ലേ അത് ഇംഗ്ലീഷിലാക്കുന്നത്.


“നിന്റെ പെണ്ണുങ്ങളെ സംഭോഗസദ്യയില്‍
രണ്ടുനിമിഷം ഭുജിച്ചു ചവച്ചരച്ചണ്ടിയാക്കി തുപ്പി
സായിപ്പുമോദിച്ച അന്ധകാരത്തിന്റെ നാളുകള്‍ ....”
എന്റെ പൊന്നോ... ഇതൊക്കെ എങ്ങനെ ഈ പ്രസിഡണ്ടിന് മനസിലാക്കിക്കൊടുക്കും. അര്‍ത്ഥം മനസിലായാല്‍ തന്നെ ഓടിച്ചിട്ട് വെടിവയ്ക്കും. ഏതായാലും കവിതയുടെ അര്‍ത്ഥം ചോദിക്കുന്നതിനുമുമ്പ് കവിയെക്കുറിച്ചാണ് ഒബാമ ചോദിച്ചത്.

ഇന്ത്യയുടെ തെക്കേ അറ്റത്ത് കേരളം എന്നൊരു രാജ്യമുണ്ടന്നും അവിടെ ഭരിക്കുന്ന കമ്മ്യൂണിസ്റ്റ്കാ ര്‍ക്കിടയില്‍ കവികളായ മന്ത്രിമാര്‍ ഉണ്ടന്നും അതിലൊരു കവി എഴുതിയ കവിതയാണ് ഇതെന്നും ബാബുക്കുട്ടന്‍ പറഞ്ഞു. എപ്പോള്‍ മന്ത്രി തനിക്ക് പറയാനുള്ളതെല്ലാം കവിതകള്‍ വഴിയാണത്രെ പറയുന്നത്. നാക്ക് ഉപയോഗിച്ച് അദ്ദേഹം മടുത്തു എന്നും കഴുതകളുടെ കഷ്ടപ്പാടുകളെക്കുറിച്ച് വരെ കവിത എഴുതിയ ആളാണ് ആ മന്ത്രിയെന്നും ബാബുക്കുട്ടന്‍ പറഞ്ഞപ്പോള്‍ ആ മന്ത്രിയെ
തനിക്കൊന്ന് കണ്ടാല്‍ കൊള്ളാമന്ന് ഒബാമ പറഞ്ഞു. ഏതായാലും ഒബാമയുടെ ആ പൂതി നടക്കാന്‍ പോവുന്നതല്ലന്ന് ബാബുക്കുട്ടന്‍ ഉണര്‍ത്തിച്ചു. ജനങ്ങളുടെ കാശ് എടുത്ത് സഞ്ചാരം നടത്താന്‍ ആ മന്ത്രിയെ കിട്ടത്തില്ലന്ന് ബാബുക്കുട്ടന്‍ വിശദീകരിച്ചപ്പോള്‍ വീണ്ടും ഒബാമയ്ക്ക് കവിമന്ത്രിയോട് ബഹുമാനം കൂടി. പണ്ട് തന്റെ പൂര്‍വ്വികര്‍ കേരളത്തോട് കാണിച്ച പാതകത്തിന് പ്രായശ്ചിത്ത പരിഹാരം ചെയ്യാന്‍ സമയം ആയന്ന് ഒബാമയ്ക്ക് തോന്നി. അമ്പതുവര്‍ഷങ്ങള്‍ക്ക് മുമ്പ്
തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ മറിച്ചിടാന്‍ തന്റെ പൂര്‍വ്വികര്‍ കുറേ പണം ചെലവാക്കിയ കാര്യം ഒബാമ ഓര്‍ത്തു. ആ തെറ്റിന് ഒരു പ്രായശ്ചിത്തം!!!!.


അമേരിക്കന്‍ പ്രസിഡണ്ടായ തന്നെക്കുറിച്ച് ഒരു കമ്യൂണിസ്റ്റ് മന്ത്രി കവിത എഴുതുക എന്നൊക്കെ വച്ചാല്‍ അത് ചെറിയ കാര്യമാണോ? തന്റെ നാട്ടിലുള്ള ഒറ്റ ഒരുത്തനുപോലും തന്നെക്കുറിച്ച് ഒരു നാലുവരി കവിത എഴുതാല്‍ തോന്നിയില്ലല്ലോ? ഒരു കമ്മ്യൂണിസ്റ്റ് മന്ത്രി തന്നെക്കുറിച്ച് നൂറിലധികം വരികള്‍ എഴുതിയിരിക്കുന്നു. ഒരു വരിക്ക് ഒരു കോടിരൂപാവച്ച് കേരളത്തിന് വെറുതെ കൊടുക്കണം. ബാബുക്കുട്ടന്‍ കവിതയില്‍ 118 വരികള്‍ എണ്ണി. ഉടന്‍ തന്നെ കേരളത്തിന് 118 കോടിരൂപായുടെ ധനസഹായം ഒബാമ പ്രഖ്യാപിച്ചു. കേരളം തന്റെ ധനസഹായ വാഗ്ദാനം സ്വീകരിക്കുമോ എന്ന് ഒബാമയ്ക്ക് സന്ദേഹം. ഒരു സന്ദേഹത്തിന്റേയും കാര്യമില്ലന്ന് ബാബുക്കുട്ടന്‍ ഉദാഹരണസഹിതം പറഞ്ഞു മനസിലാക്കികൊടുത്തു. വേള്‍ഡ് ബാങ്കിന്റെ പണം വേണ്ടാ എന്ന് പറഞ്ഞവര്‍ ഇരു കൈയ്യും നീട്ട് ആ പണം വാങ്ങുന്ന കഥകള്‍ ബാബുക്കുട്ടന്‍ പറഞ്ഞു.

സന്തോഷം കൊണ്ട് ഇരിപ്പുറയ്ക്കാത്ത ഒബാമ ഒരിക്കല്‍കൂടി ആ കവിത ചൊല്ലാന്‍ പറഞ്ഞു. ആഫ്രിക്കയിലെ സിംഹവും പൂവും ഗംഗയിലെ മീനുകളും സിന്ധുഗംഗാനദീ തീരങ്ങളും കാശ്മീരും ഇറാക്കിലെ അമ്മയും “ആരാണ് നീ ഈ ഒബാമാ?” എന്ന് ചോദിക്കുമ്പോള്‍ എങ്ങനെയാണ് സന്തോഷിക്കാതിരിക്കുന്നത് ? കുഞ്ഞങ്ങളേയും അമ്മമാരയേയും പിതാശ്രേഷ്ഠരേയും ഒക്കെ “പൊന്നുപോല്‍ നോക്കാന്‍ കഴിയുമോ ഞങ്ങളെ “ എന്ന് കവി ചോദിക്കുമ്പോള്‍ ഒബാമ എങ്ങനെ സന്തോഷിക്കാതിരിക്കും.???118 കോടി രൂപാപോയങ്കില്‍ എന്ത്, തന്നെക്കുറിച്ചുള്ള ഒരു കവിത കേട്ടല്ലോ??? താന്‍ മാത്രമേ അവരെ നോക്കാനുള്ളു എന്നല്ലേ ഇതിന്റെ അര്‍ത്ഥം???

അവസാനം ബാബുക്കുട്ടന്‍ പേടിച്ചതുതന്നെ സംഭവിച്ചു. ആരാണ് നീ ഈ ഒബാമ? എന്ന കവിത ഇംഗ്ലീഷിലാക്കാന്‍ ഒബാമ ആവിശ്യപ്പെട്ടു. ബാബുക്കുട്ടന്‍ മലയാളം-ഇംഗ്ലീഷ് , ഇഗ്ലീഷ് - മലയാളം ഡിക്ഷ്ണറികള്‍ പലതും വാങ്ങിച്ചുകൂട്ടിയെങ്കിലും കവിതമാത്രം ഇംഗ്ലീഷിലായില്ല. കവിത മലയാളത്തി ലായാലും ഇംഗ്ലീഷിലായാലും എന്ത് , 118 കോടി കിട്ടിയില്ലേ?

തീര്‍ന്നില്ല പേരുകള്‍
നീളുന്നു പിന്നെയും
നാള്‍വഴി വീഥികള്‍തോറും
ആരാണു നീ ഈ ഒബാമാ
ചൊല്ലുകാരാണു നീ ഈ ഒബാമാ
കലികാലത്ത് ഇങ്ങനെയൊക്കെ സംഭവിച്ചുകൂടാ എന്നുണ്ടോ???? ഏത് ????
.
.

Thursday, March 5, 2009

ആവിശ്യമുണ്ട് : നോ ഐഡിയ വാര്‍ സിങ്ങര്‍ 2009 ലേക്ക്


നോ ഐഡിയ വാര്‍ സിങ്ങര്‍ 2009 ലേക്ക് താഴെപ്പറയുന്നവരെ ആവിശ്യമുണ്ട്.



1.അവതാരക - 1

2.ജഡ്‌ജസ് - 5

3. സെല്‍ബ്രിറ്റി ഗസ്റ്റ് ജഡ്‌ജ് - ഒഴിവുകള്‍ തിട്ടപ്പെടുത്തിയിട്ടില്ല.

4. കണ്‍‌ടെസ്റ്റന്റ്- ഒഴിവുകള്‍ തിട്ടപ്പെടുത്തിയിട്ടില്ല.

5. പക്കമേളക്കാര്‍ - 15

6. കാണികള്‍ - ഒഴിവുകള്‍ തിട്ടപ്പെടുത്തിയിട്ടില്ല.



യോഗ്യതയും പരിചയവും :



1. അവതാരക : ഒഴിവ് ഒന്ന്

ഈ ഒഴിവിലേക്ക് അപേക്ഷിക്കുന്ന ആള്‍ ശരിക്കും ഒരു അവതാരം തന്നെ ആയിരിക്കണം. നാണവും മാനവും ഏഴയലോക്കത്തുകൂടി പോയ ആള്‍ ആയിരിക്കരുത്. ആക്കിയുള്ള ചിരി, വെറുതെയുള്ള പൊട്ടച്ചിരി , ഇളിക്കല്‍ , പൊട്ടിച്ചിരി, വളിച്ച തമാശപറഞ്ഞ് ചമ്മലില്ലാതെ സ്വയം ചിരിക്കാനുള്ള കഴിവൊക്കെ ഉണ്ടായിരിക്കണം. ( ഈ കഴിവ് സ്ക്രീന്‍ ടെസ്റ്റിങ്ങില്‍ പരിശോധിക്കുന്നതായിരിക്കും.). എങ്ങനേയും വസ്ത്രം ധരിക്കാനുള്ളകഴിവ് ഉണ്ടായിരിക്കണം. അംഗലാവണ്യം കാണിച്ച് ജനങ്ങളെ ബോറടിപ്പിച്ച് കത്തിവച്ച് പ്രോഗ്രാം വലിച്ചു നീട്ടി ഒരു മണിക്കൂര്‍ എത്തിക്കാനുള്ളകഴിവും ഉണ്ടായിരിക്കണം. മലയാളം കൊലയാളമാക്കി മലയാളികളെ കൊല്ലാക്കൊലചെയ്യാനുള്ള കഴിവ് അധിക യോഗ്യതയായിരിക്കും.



അപേക്ഷക സംസാരിക്കുമ്പോള്‍ ബാസ് കൂട്ടി സംസാരിക്കാന്‍ ശ്രമിക്കണം. ചുണ്ടുകള്‍ക്കിടയിലൂടെ പുറപ്പെടുവിക്കേണ്ട അക്ഷരങ്ങള്‍നാക്കില്‍ക്കൂടി പുറപ്പെടുവിക്കാന്‍ അറിഞ്ഞിരിക്കണം. (ഉദാഹരണമായി യുണ്ണിയെറ്റാറ്റാ , കണ്ട^സ്റ്റ്ന്റ് തുടങ്ങിയ വാക്കുകള്‍) . പുട്ടിന് പീര വയ്ക്കുന്നതുപോലെ ഇടയ്ക്കിടയ്ക്കേ മലയാളം പറയാവൂ. രണ്ട് വാക്ക് മലയാളം പറഞ്ഞാല്‍ നാലുവാക്ക് ഇംഗ്ലീഷില്‍ പറഞ്ഞിരിക്കണം.(അതാര്‍ക്കെങ്കിലും മനസിലാകണമെന്ന് നിര്‍ബന്ധമില്ല.). മത്സരവേദിയില്‍ ‘S’ പോലെ നില്‍ക്കാന്‍ കഴിയണം. മൈക്കിലൂടെ എന്തും പറയാം. സാരിയാണ് വേഷമെങ്കില്‍ ബ്ലൌസ് ഇടാന്‍ മറന്നാലും സാരി താഴ്ത്തിയുടുക്കാന്‍ മറക്കരുത്.



ജഡ്‌ജസ് മത്സരിക്കാന്‍ വരുന്നവരെ ‘വധിക്കുമ്പോള്‍’ ജഡ്‌ജസിനെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കണം. ഹനുമാന്‍ ഗദ കൊണ്ടുനടക്കുന്നതുപോലെ കൈയ്യിലെപ്പോഴും മൈക്ക് കൊണ്ടു നടക്കണം.‘കണ്‍‌ടെസ്റ്റന്റ് ‘ പുറത്താകുമ്പോള്‍ ഗ്ലിസറിനില്ലാതെ കരഞ്ഞ് കാണിക്കണം.(അവതാര കയായി തിരഞ്ഞെടുക്കപ്പെടുന്നയാള്‍ വെള്ളമടിച്ച് കൂതറത്തരങ്ങള്‍ കാണിക്കുകയില്ലന്നും അഥവാ വെള്ളമടിച്ചാല്‍ സെറ്റില്‍ വന്ന് വാളുവയ്ക്കുകയില്ലന്നും ആയിരം രൂപാപത്രത്തില്‍ എഴുതി ഒപ്പിട്ടു തരണം)



2. ജഡ്‌ജസ് : ഒഴിവ് അഞ്ച്

ആകെ അഞ്ച് ഒഴിവുകളില്‍ മൂന്നെണ്ണം സ്ഥിരം ഒഴിവും രണ്ടെണ്ണം ഇടക്കാല ഒഴിവുകളും ആണ് . സ്ഥിരം ഒഴിവുകളില്‍ ഒന്ന് സ്ത്രികള്‍ക്കായിസംവരണം ചെയ്തിരിക്കുന്നതാണ്. സ്ഥിരം ജഡ്‌ജിമാര്‍ പനി, തലവേദന, ഉളുക്ക്, ചതവ് തുടങ്ങിയവകൊണ്ട് സെറ്റുകളില്‍ വരാത്തസമയങ്ങളില്‍ മാത്രം ഇടക്കാല ജഡ്‌ജസുകള്‍ എത്തിയാല്‍ മതിയാകും.(മുന്‍ കൂട്ടി അറിയിക്കുന്നതാണ്).



സംഗീതത്തെക്കുറിച്ച് എന്തെങ്കിലും ഒക്കെ നിര്‍ത്താതെ പറയാനും അല്പം പാടാനും കഴിയണം എന്നതാണ് ജഡ്‌ജിമാരുടെ അടിസ്ഥാനയോഗ്യത. (ഇറച്ചിവെട്ടുകാര്‍ക്കും ഈ ഒഴിവില്‍ അപേക്ഷിക്കാ വുന്നതാണ് . മത്സരിക്കുന്നവനെ ശരിക്കങ്ങോട്ടങ്ങ് പെരുമാറാം!!!). പാട്ടുകാരന്‍, സംഗീതസംവിധാ യകന്‍ എന്നിവര്‍ക്ക് രണ്ട് ഒഴിവുകളില്‍ മുന്‍‌ഗണനയുണ്ടായിരിക്കും. പാട്ടുകാരന്‍ എന്ന നിലയില്‍ പാനലില്‍ എത്തുന്ന ആള്‍ ഒരു ട്രാക്കെങ്ങിലും പാടിയ ആളായിരിക്കണം. സംഗീത സംവിധായകന്‍ എന്ന നിലയില്‍ പാനലില്‍ എത്തുന്ന ആള്‍ ഒരു പാട്ടെങ്കിലും ചിട്ടപ്പെടുത്തിയിരിക്കണം.



മത്സരിക്കുന്നവന്‍ പാടുന്ന പാട്ടിനേയും അവന്റെ ശാരീരിക ചലനങ്ങളേയും കീറിമുറിച്ച് അവനെ കടിച്ചു കീറുക എന്നതാണ് ജഡ്‌ജിമാരുടെഅടിസ്ഥാന തൊഴില്‍. ‘കടിച്ചുകീറല്‍’ നടത്തിയതിനുശേഷം അവന് അഞ്ചോ പത്തോ മാര്‍ക്ക് കൊടുക്കുക എന്നതും ജോലിയുടെ ഭാഗമാണ്. ജഡ്‌ജിമാര്‍ക്ക് വേണമെങ്കില്‍ ‘പഞ്ചിംഗ് ‘ ഡയലോഗുകള്‍ ഉപയോഗിക്കാവുന്നതാണ്. (ഈ ‘പഞ്ചിംഗ് ‘ ഡയലോഗുകള്‍ക്ക് അശ്ലീലച്ചുവയുണ്ടങ്കില്‍നന്നായിരിക്കും). ജഡ്‌ജിമാര്‍ക്ക് ഇരുന്നുറങ്ങാനുള്ള സൈകര്യം ഏര്‍പ്പെടുത്തികൊടുക്കുന്നതാണ്. ജഡ്‌ജസിന് വേണമെങ്കില്‍ ചവച്ചുകൊണ്ടിരിക്കാം. (ചവയ്ക്കാന്‍ കപ്പലണ്ടി,നിലക്കടല, ബബിള്‍ക്കം തുടങ്ങിയവ അവരവര്‍ തന്നെ കൊണ്ടുവരണം). സ്വന്ത സംസാരത്തിന് അക്ഷരസ്‌ഫുടത ഇല്ലങ്കിലുംമത്സരിക്കുന്നവരുടെ ‘അച്ചരപുടത’ കണ്ടെത്തി അവരെ കൊല്ലാക്കൊല ചെയ്യാന്‍ തയ്യാറാവുന്നതോടൊപ്പം അറിയാവുന്ന ശബ്ദ്ദത്തില്‍ നാലുകീച്ചുകീച്ചി മത്സരിക്കുന്നവരെ പാടിച്ച്പാടിച്ച് കൊല്ലണം.



ജഡ്‌ജസുമാരും കഴിവതും മലയാളും ഉപയോഗിക്കാന്‍ പാടില്ല. ഇംഗ്ലീഷുമാത്രമായിട്ടും ഉപയോഗിക്കരുത്. കഴിയുമെങ്കില്‍ ലോകത്തിലുള്ള എല്ല ഭാഷകളും ഉപയോഗിച്ച് സങ്കരഭാഷയില്‍ സംസാരിക്കണം. ജഡ്‌ജിമാര്‍ക്ക് പുല്ലാങ്കുഴല്‍ ,വീണ, ഗഞ്ചിറ തുടങ്ങിയ സംഗീത ഉപകരണങ്ങള്‍കൈയ്യില്‍ വയ്ക്കാവുന്നതാണ്.



3. സെല്‍ബ്രിറ്റി ഗസ്റ്റ് ജഡ്‌ജ് - ഒഴിവുകള്‍ തിട്ടപ്പെടുത്തിയിട്ടില്ല.

ഏതെങ്കിലും സിനിമയിലോ സീരിയലിലോ തലകാണിച്ചുള്ള പരിചയം മാത്രം ഉണ്ടായിരിക്കണം എന്നുള്ള ഒരു യോഗ്യത മാത്രമേ ഈ വിഭാഗത്തിലേക്ക് ആവിശ്യമുള്ളു. പാട്ടിനെക്കുറിച്ച് ഒരു ചുക്കും അറിയില്ല എന്നുള്ളത് അധിക യോഗ്യത ആയിരിക്കും.തങ്ങളെക്കഴിഞ്ഞേ പാട്ടില്‍ആരും ഉള്ളു എന്നുള്ള മനോഭാവം മുഖത്ത് നിന്ന് മറ്റുള്ളവര്‍ക്ക് വായിച്ചെടുക്കാന്‍ പറ്റണം. വായില്‍ തോന്നുന്നതെന്തും പറയാനുള്ള ലൈസന്‍സ് ഈ വിഭാഗത്തിലുള്ളവര്‍ക്ക് ഉണ്ടായിരിക്കും. എലി നിറപത്തായത്തില്‍ പാഞ്ഞു നടക്കുന്നതുപോലെ ഇവര്‍ക്ക് നടക്കാവുന്നതാണ്. പാട്ട്, ഡാന്‍സ്, വസ്ത്രം തുടങ്ങിയവയെ ക്കുറിച്ച് അഭിപ്രായം പറയാവുന്നതാണ്. ഈ വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരാഴ്ച് മാത്രമേ പണിയുണ്ടാവുകയുള്ളു. ആഴ്ചാവസാനം വേദിയിലെത്തി ഒരു പാട്ടും പാടണം.ആരുടെ പാട്ട് കേട്ട് കൂടുതല്‍ ജനങ്ങള്‍ ടിവി തല്ലിപ്പൊട്ടിക്കൂന്നവോ അവരുടെ പണി കാലാവധി നീട്ടിക്കൊടുക്കുന്നതാണ്



4. കണ്‍‌ടെസ്റ്റന്റ് - ഒഴിവുകള്‍ തിട്ടപ്പെടുത്തിയിട്ടില്ല


പാട്ട് പാടാന്‍ കഴിവുണ്ട് എന്നത് ഈ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുവാനുള്ള യോഗ്യതയില്‍ ഒന്നു മാത്രമാണ്. ഡാന്‍സ്, മിമിക്രി,പ്രശ്ചന്നവേഷം തുടങ്ങിയവയൊക്കെ അറിഞ്ഞിരിക്കണം. നിങ്ങളുടെ പാട്ടിനെക്കാള്‍ ‘പെര്‍‌ഫോമന്‍‌സി’നാണ് മുന്‍‌ഗണന നല്‍കുന്നത്. പാട്ട് പാടിഏറ്റവും കൂടുതല്‍ എസ്.എം.എസുകള്‍ വാങ്ങുന്നവര്‍ക്ക് അടുത്ത റൌണ്ടിലേക്ക് കടക്കാവുന്നതാണ്. (പാട്ടുപാടി തെണ്ടുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.). ജഡ്‌ജസ് എന്ത് പറഞ്ഞാലും അത് കേട്ട് “ഊം...”, “ശരി സര്‍..”, “ശരി മാഡം”, “താങ്കസ് ...” തുടങ്ങിയ വാക്കുകള്‍ മാത്രം ഉപയോഗിച്ച്മറുപിടി നല്‍കണം. ജ‌ഡ്‌ജസുമാരുടെ തല്ലുകൊള്ളിത്തരങ്ങള്‍കൊണ്ട് മൈക്ക് എടുത്തെറിഞ്ഞ് ഇറങ്ങിപ്പോവുകയില്ലന്ന് മത്സരാപേക്ഷകര്‍ എഴുതിത്തരണം.

5. പക്കമേളക്കാര്‍ - ഒഴിവുകള്‍ പതിഞ്ച്

ദുഃഖ സംഗീതത്തില്‍ സെപ്‌ഷ്യലൈസേഷന്‍ ചെയ്‌തിട്ടുള്ളവര്‍ക്ക് മുന്‍‌ഗണന നല്‍ക്കുന്നതാണ്. ശവമടക്കുകള്‍ക്ക് ബാന്റ്‌മേളം വായിക്കുന്നവര്‍ മാത്രം എലുമിനേഷന്‍ റൌണ്ടിലെ പക്കമേളത്തിന് അപേക്ഷിച്ചാല്‍ മതി.

6. കാണികള്‍ - ഒഴിവുകള്‍ തിട്ടപ്പെടുത്തിയിട്ടില്ല.

ഈ ഒഴിവിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ദിവസക്കൂലിയായിരിക്കും. ഷൂട്ടിങ്ങുള്ള ദിവസം ഭക്ഷണം നല്‍കുന്നതാണ്. പാട്ടുകേട്ടതിനു ശേഷം ‘ടെക്നിക്കല്‍ ഹെഡ്’ പറയുമ്പോള്‍ കൈയ്യടിക്കുക എന്നതാണ് ജോലി. എലുമിനേഷന്‍ റൌണ്ടിലെ കാണികള്‍ കരഞ്ഞും കാണിക്കണം. അതിനാ വിശ്യമായ ഗ്ലിസറിന്‍ കമ്പിനി തന്നെ നല്‍കുന്നതാണ്. മത്സരിക്കുന്നവര്‍ പാട്ടുപാടുമ്പോള്‍ ക്യാമറ കാണിക്കുന്ന കാണികള്‍ തലയാട്ടുക,കൈകളില്‍ താളം പിടിക്കുക എന്നിവ ചെയ്തിരിക്കണം. ജഡ്‌ജിമാരുടേയും അവതാരകയുടേയും കമന്റുകളില്‍ പ്രതിഷേധിച്ച് സെറ്റ് തല്ലിത്തകര്‍ക്കാനും ജഡ്‌ജിമാരെ കൈയ്യേറ്റം ചെയ്യാനും അവതാരകയെ ഓടിക്കാനും ശ്രമിക്കാത്തവരെമാത്രമേ ഈ ഒഴിവിലേക്ക് പരിഗണിക്കയുള്ളു. ഷൂട്ടിംങ്ങ് കഴിയുമ്പോള്‍ തന്നെ അന്നത്തെ കൂലി തരുന്നതാണ്.

കാണികളെ മൊത്തമായും ചില്ലറയായും സപ്ലൈ ചെയ്യാന്‍ കഴിയുന്ന ബ്രോക്കര്‍മാര്‍ക്കും ഈ വിഭാഗത്തിലേക്ക് അപേക്ഷിക്കാവുന്നതാണ്.

നോ ഐഡിയ വാര്‍ സിങ്ങര്‍ 20009

“ ഞങ്ങള്‍ക്ക് എസ്.എം.എസ് ... നിങ്ങള്‍ക്ക് കണ്ണീര്‍ “

Saturday, February 21, 2009

ശവമടക്ക് ആഡംബരങ്ങള്‍ :

വിവാഹ ആഡംബരം എന്ന് കേട്ടിട്ടുള്ള നിങ്ങള്‍ ശവമടക്കിനും ആഡംബരമോ എന്ന് ചിന്തിക്കും. പക്ഷേ സംഗതി സത്യമാണ് . ഇന്നത്തെ നമ്മുടെ ക്രിസ്ത്യന്‍ ശവമടക്കുകള്‍ ആഡംബരമായി മാറിയിരിക്കുന്നു. പക്ഷേ ‘ആഡംബരം’ എന്ന വാക്ക് ഉപയോഗിക്കാമോ എന്ന് അല്പം ശങ്കയുണ്ട്. കാരണം പണ്ട് നമ്മുടെ നാടുകളില്‍ ടെലിവിഷന്‍ ഒരു ആഡംബര വസ്തുവായിരുന്നു. ഇന്ന് ടിവി ഒരു ആഡംബര വസ്തുവായി ആരും കണക്കാക്കാറില്ല. അതുപോലെയാണ് ശവമടക്ക് ആഡംബരങ്ങളും. ക്രിസ്ത്യന്‍ ശവമടക്കുകളെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.

പണ്ട് ,(ഒരു ഇരുപത്തഞ്ച് കൊല്ലങ്ങള്‍ക്ക് മുമ്പ് ) ഒരു മരണം ഉണ്ടായാല്‍ ചടങ്ങുകള്‍ക്ക് വേണ്ട നേതൃത്വം നല്‍കിയിരുന്നത് അയല്‍‌വക്കകാരായിരുന്നു. ദൂരെയുള്ള ബന്ധുവീടുകളില്‍ മരണം ചെന്ന് അറിയിക്കുന്നതും അയല്‍‌വക്കകാരായിരുന്നു. അന്ന് മരണം നടന്ന അന്നോ പിറ്റേന്നോ അടക്കം നടത്തിയിരുന്നതുകൊണ്ട് അകലെയുള്ള ബന്ധുക്കള്‍ മരണം അറിഞ്ഞ് വരുമ്പോഴേക്കും പതിനാറ് ആകുമായിരുന്നു. ടെലിഫോണ്‍ ഇല്ലാതിരുന്നതുകൊണ്ടും, യാത്രാസൌകര്യം തുലോം കുറവായിരുന്നതുകൊണ്ടും മൃതശരീരം നേരത്തോട് നേരത്തില്‍ കൂടുതല്‍ വയ്ക്കാന്‍
സാധിക്കാത്തതുകൊണ്ടും ബന്ധുജനങ്ങളെ കാത്ത് നില്‍ക്കാതെ ശവമടക്ക് നടത്തുമായിരുന്നു. പള്ളിയില്‍ നിന്ന് എത്ര അകലെ ആയിരുന്നാലും ശവപ്പെട്ടി ചുമന്നുകൊണ്ട് പോവുകയേ നിവൃത്തിയുണ്ടായിരുന്നുള്ളു. മരണവീട്ടിലെ ഫോട്ടൊ എടുക്കല്‍ അന്ന് കുറവായിരുന്നു. കുറവായിരുന്നു എന്നല്ല ഇല്ലായിരുന്നു എന്ന് തന്നെ പറയാം.വലിയ മുതലാളിമാരുടെ വീടുകളില്‍ മാത്രമായിരുന്നു ഫോട്ടോ എടുപ്പ് . അതും കൂടി വന്നാല്‍ ഒരഞ്ച് ഫോട്ടോകള്‍ മാത്രം .. ഇന്നത്തെ ശവമടക്ക് കാര്യങ്ങളോ ? ഒരു വിവാഹം നടത്താനുള്ള ചിലവിനോട് അടുത്ത് എത്തുന്ന പണച്ചിലവാണ് ചില
ശവമടക്കുകള്‍ക്ക്.!!!!

കല്യാണവീട്ടില്‍ ‘വര്‍ക്ക് ‘ പിടിക്കാന്‍ എത്തിയിരുന്നതുപോലെ വീഡിയോ,ക്യാമറ,ക്വയറുകാര്‍ ഇപ്പോള്‍ മരണവീടുകളിലും എത്തിത്തുടങ്ങി. ക്വയറില്ലാതെ ഇപ്പോള്‍ ഒരൊറ്റ ശവമടക്കും നടക്കാതെയായി. മരണവീട്ടില്‍ നിന്ന് പള്ളിയിലേക്കുള്ള ദൂരം പത്ത് ചുവട്ടടിയാണങ്കിലും മൃതശരീരം
കൊണ്ടുപോകാന്‍ ആംബുലന്‍സ് തന്നെ വേണം. പണ്ട് വിദൂരസ്ഥലങ്ങളില്‍ നിന്ന് മൃതശരീരം പള്ളിയില്‍ എത്തിക്കാന്‍ മഞ്ചല്‍ ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ മഞ്ചല്‍ ഒരു പുരാവസ്തുവായി മാറിക്കഴിഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് മൃതശരീരം എടുത്തുകൊണ്ട് പള്ളിയിലേക്ക് പോയിരുന്നത് മക്കളോ അടുത്ത ബന്ധുക്കളോ ആയിരുന്നു. വയസായ അപ്പനേയും അമ്മയേയും ചുമക്കാന്‍ ഇന്നാരും തയ്യാറല്ല , പിന്നല്ലേ മരിച്ചു കഴിയുമ്പോള്‍ അപ്പനേയും അമ്മയേയും എടുക്കുന്നത് !!!

പണ്ട് മൃതശരീരവും വഹിച്ച് കൊണ്ട് പള്ളിയിലേക്കുള്ള യാത്രയ്ക്ക് വിലാപയാത്ര എന്നായിരുന്നു പറഞ്ഞിരുന്നത്. ദുഃഖസാന്ദ്രമായ അന്തരീക്ഷത്തില്‍അച്ചന്മാരുടെ പ്രാര്‍ത്ഥനാഗാനങ്ങള്‍ മുഴങ്ങിയിരുന്ന വിലാപയാത്രയില്‍ ഇന്ന് മുഴങ്ങുന്നത് കാതടപ്പിക്കുന്ന ഇലക്‍ട്രോണിക്സ് സംഗീതം ആണ്.മരണങ്ങളും ശവമടക്കുകളും നമുക്കിന്ന് ആഘോഷമാണ് . ‘വിലാപയാത്ര‘ കടന്ന് പോകുന്ന വഴിയില്‍ മരിച്ചവന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട്ഫ്ലക്സ് ബോര്‍ഡുകള്‍ ഉയര്‍ത്തുന്ന സാംസ്കാരിക അധപതനത്തിലേക്ക് നമ്മള്‍ തരംതാണിരിക്കുന്നു. നിങ്ങളൊന്ന് റോഡിലേക്കിറങ്ങി നോക്കൂ.
മരിച്ചവന്റെ ഫോട്ടോകള്‍ വച്ച് തയ്യാറാക്കിയിരിക്കുന്ന ഫ്ലക്സുളും ,ബാനറുകളും , വര്‍ണ്ണ പോസ്റ്റ്‌റുകളും എത്രവേണമെങ്കിലും കാണാന്‍ കഴിയും. ഇതിപ്പോള്‍ നമ്മുടെ സംസ്‌ക്കാരത്തിന്റെ ഭാഗമായി തീര്‍ന്നിരിക്കുന്നു. മരിച്ചവരോടുള്ള ആദരവ് സൂചിപ്പിക്കാനുള്ള മാര്‍ഗ്ഗമായി ഫ്ലക്സ് ബോര്‍ഡുകള്‍
മാറിയെങ്കില്‍ നമ്മുടെ എല്ലാവരുടേയും മാനസികാവസ്ഥയ്ക്ക് എന്തോ കുഴപ്പം സംഭവിച്ചു കഴിഞ്ഞിരിക്കുന്നു.

ഒരു മരണക്വയറിന് (ഇങ്ങനെ ആരും പറയാറില്ല ഫ്യൂണേറിയല്‍ ക്വയര്‍ എന്നേ പറയൂ) മൂവായരത്തഞ്ചൂറു മുതല്‍ മുകളിലേക്കാണ് റേറ്റ്. റോഡില്‍ക്കൂടിയുള്ള ‘വിലാപയാത്രയില്‍‘ പാടുന്നതിനാണ് ഈ കാശ്. പക്ഷേ ഇപ്പോള്‍ മരണക്വയറില്‍ പാടാനായി ആരേയും വിളിക്കാരില്ല.മൈക്ക് സെറ്റുകാരോട് പറഞ്ഞ് സിഡിപ്ലയറിലൂടെ ‘ഫ്യൂണേറിയല്‍ ക്വയര്‍‘ നടത്തിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. അതാവുമ്പോള്‍ രണ്ടായിരിത്തഞ്ചൂറ് രൂപയില്‍ നില്‍ക്കും. മരിച്ചവീട്ടില്‍ ബന്ധുക്കളും, അയല്‍‌ വാസികളെല്ലാം കൂടി രാത്രിയില്‍ പാട്ടുപാടുന്ന പതിവ് നമ്മുടെ
നാട്ടിലുണ്ടായിരുന്നു. ഇപ്പോള്‍ ആ പാട്ട് പാടുന്ന പതിവും ചില സ്ഥലങ്ങളില്‍ മൈക്ക് സെറ്റുകാരുന്റെ സിഡിപ്ലയര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

ദൂരെയുള്ള മക്കളും ബന്ധുക്കളും വരുന്നതിനായി ഇന്ന് മൃതശരീരം മോര്‍ച്ചറിയില്‍ വയ്‌ക്കുന്നത് സര്‍വ്വ സാധാരണമാണ്. വാഹനങ്ങളുടെ അകമ്പടിയോടെ ബന്ധുക്കള്‍ മൃതശരീരം മോര്‍ച്ചറിയില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടുവരും . അകമ്പടി വാഹനങ്ങളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച്തങ്ങളുടെ വിലയും നിലയും സമൂഹത്തില്‍ കൂടുമന്നുള്ള ഒരു തെറ്റായ ധാരണ പലര്‍ക്കും ഉണ്ട്. മരിച്ചുകിടക്കുന്ന വ്യക്തി വയ്യാതെകിടന്നിരുന്ന സമയത്ത് വണ്ടി വിട്ടുകൊടുക്കാത്തവന്മാരാണ് മരിച്ചവന്റെ വര്‍ണ്ണ ചിത്രം ഗ്ലാസില്‍ ഒട്ടിച്ച് മൃതശരീരത്തിന് ‘അകമ്പടി’ സേവിക്കുന്നത്. ഈ യാത്രയില്‍ ഏറ്റവും മുന്നില്‍ മരിച്ചവന്റെ ‘മേന്മകള്‍’ വിളംബരം ചെയ്തുകൊണ്ട് ഒരു അനൌണ്‍സ്‌മെന്റ് കം ഫ്യൂണേറിയല്‍ ക്വയര്‍ വാഹനം ഉണ്ടായിരിക്കും.

ഇപ്പോള്‍ മൊബൈല്‍ മോര്‍ച്ചറികളുടെ കാലമാണല്ലോ ? അതുകൊണ്ട് മൃതശരീരം മോര്‍ച്ചറിയില്‍ കൊണ്ടുവയ്ക്കേണ്ട കാര്യമില്ല മോര്‍ച്ചറി മൃതശരീരത്തെ തേടി വീട്ടിലേക്ക് വരും.( മമ്മദ് മലയെത്തേടി ചെന്നില്ലങ്കില്‍ മല മമ്മദിനെത്തേടി വരുമെന്ന് പറയുന്നതുപോലെ.!!). പണ്ട് ഒരാള്‍
മരിച്ചു കഴിഞ്ഞാല്‍ നേരത്തോടു നേരത്തില്‍ കൂടുതല്‍ മൃതശരീരം വീടുകളില്‍ വയ്ക്കില്ലായിരുന്നു. ഇപ്പോള്‍ എത്രനേരം വേണമെങ്കിലും മൃതശരീരം വീട്ടില്‍ വയ്ക്കാം. ( അനാവിശ്യമായി ഈ സൌകര്യം ഉപയോഗിക്കുമ്പോള്‍ ഇതും ഒരു ആഡംബരം ആകുന്നു.) .

അടുത്ത സമയം മുതല്‍ ‘വിലാപയാത്രയില്‍‘ ‘ഡ്രസ്സ് കോഡു‘കള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ടത്രെ!!!. രണ്ടുമാസം മുമ്പ് പത്തനം‌തിട്ടയ്ക്ക് അടുത്തുകിടക്കുന്ന ഒരു സ്ഥലത്ത് നടന്ന് ശവമടക്ക് ചടങ്ങുകളില്‍ മരിച്ചയാളിന്റെ മക്കളും മരുമക്കളും കൊച്ചുമക്കളും കറുത്ത വസ്ത്രങ്ങള്‍ ധരിച്ച് പങ്കെടുത്തത് പറഞ്ഞ് ജനങ്ങള്‍ ഇപ്പോഴും പരിഹാസത്തോടെ ചിരിക്കാറുണ്ട്. (എല്ലാവര്‍ക്കും കറുത്തഡ്രസ് കിട്ടുന്നതിനു വേണ്ടിശവമടക്ക് ഒരു ദിവസം താമസിപ്പിച്ചന്നും , അതല്ല ഇവന്റ് മാനേജു‌മെന്റ് ഗ്രൂപ്പാണ് വസ്ത്രങ്ങള്‍ നല്‍കിയതെന്നും പറയുന്നുണ്ട്.). മരണചടങ്ങുകളില്‍
പോലും വേഷം കെട്ടി ആടുന്നവരെക്കുറിച്ച് എന്ത് പറയാന്‍. ????

ഇപ്പോള്‍ ഫ്യുണേറിയല്‍ ഇവന്റ് മാനേജു‌മെന്റ് ഗ്രൂപ്പുകള്‍ സജീവമായിക്കൊണ്ടിരിക്കുകയാണ് . ശവമടക്ക് ചടങ്ങുകള്‍ അവരെ ഏല്‍പ്പിച്ചു കഴിഞ്ഞാല്‍മൃതശരീരം മോര്‍ച്ചറിയില്‍ വയ്ക്കുന്നത് മുതല്‍ അടിയന്തരം വരെയുള്ള കാര്യങ്ങള്‍ അവര്‍ നോക്കിക്കൊള്ളും. പണം അല്പം കൂടുതലായാലും
ബന്ധുക്കള്‍ക്ക് ‘സമാധാന‘മായി മരണച്ചടങ്ങുകളില്‍ പങ്കെടുക്കാം.

പണ്ട് നടന്നിട്ടുള്ള ശവമടക്കുകളില്‍ ആഡംബരമായി നമ്മള്‍ കണ്ടിരുന്നത് ‘ബാന്റ്‌മേള’ക്കാരെ യായിരുന്നു. അതും നൂറില്‍ ഒരു ശവമടക്കിനുമാത്രം. ഡിജിറ്റല്‍ യുഗത്തില്‍ ഈ ‘ബാന്റ്‌മേള’ക്കാര്‍ കാലത്തിന്റെ മറവിയില്‍ എവിടേക്കോ പോയിക്കഴിഞ്ഞിരിക്കുന്നു.

ഇപ്പോഴുള്ളതൊന്നും ആഡംബരങ്ങള്‍ അല്ലന്ന് നിങ്ങള്‍ക്ക് പറയാം. എന്തിനേയും എതിര്‍ക്കുന്നവന്റെ മനോഭാവം എന്ന് പറഞ്ഞ് നിങ്ങള്‍ക്കിത് തള്ളിക്കളയാം . എന്നാലും ഒന്ന് ഓര്‍ക്കുക ;ഈ ധൂര്‍ത്തിന്റെ ഒരല്പം ഉണ്ടങ്കില്‍ സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ട് ചികിത്സയ്ക്കും വിവാഹത്തിനും കഴിയാതെ കണ്ണീര്‍ പൊഴിക്കുന്ന ഒരാളുടെ എങ്കിലും കണ്ണീരൊപ്പാന്‍ കഴിയും. അതായിരിക്കും മരിച്ചവനുവേണ്ടിയുള്ള നമുക്ക് ചെയ്യാവുന്ന ശരിയായ
ആദരാഞ്ജലി ....