Friday, June 29, 2012

ആറന്മുള വിമാനത്താവളം പത്തനംതിട്ടയുടെ വികസനം ???


'ആറന്മുള വിമാനത്താവളം പത്തനംതിട്ടയുടെ വികസനം' എന്ന പേരിൽ 'യൂത്ത് ക്ലബ് പത്തനംതിട്ടയുടെ' പേരിലുള്ള ഒരു ഇമേജ് പലരും ഷെയർ ചെയ്ത് കണ്ടു. ആറന്മുള വിമാനത്താവളം എന്ങനെയാണ് പത്തനംതിട്ടയുടെ വികസനം സാധ്യമാക്കൂന്നത് എന്ങനെയാണന്ന് ആരും പറഞ്ഞ് കണ്ടില്ല. ഏതൊക്കെ മേഖലയിൽ ആണ് വിമാനത്താവളം കൊണ്ട് പത്തനംതിട്ടയ്ക്ക്/പത്തനംതിട്ട ജില്ലയ്ക്ക് വികസനം ഉണ്ടാകുന്നത്.???

ഈ വിമാനത്താവളനിർമ്മാണത്തിൽ സർക്കാരിന് ഒരു പങ്കും ഇല്ലന്നും ഇതൊരു സ്വകാര്യ പദ്ധതിയാണന്നും ഈ ഇമേജ് ഷെയർ ചെയ്യുന്ന എത്ര പേർക്കറിയാം?? ഈ വിമാനത്താവളത്തിന് എതിരെ ആറന്മുളയിലെ ജനന്ങൾ നടത്തുന്ന സമരത്തിന് കോൺഗ്രസ് ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികൾ ജനന്ങൾക്ക് പിന്തുണയും നൽകുന്നുണ്ട്. വിമാനത്താവളത്തിനു അനുകൂലമായി ഒരു പ്രകടനം നടത്താൻ ആ നാട്ടിൽ  നിന്ന് ആളെ ശരിയായ അളവിൽ കിട്ടാത്തതുകൊണ്ട് അടുത്ത സ്ഥലന്ങളിൽ നിന്ന് ആളെ ഇറക്കി പ്രകടനം നടത്തേണ്ടിയും വന്നു.

റോഡും റയിൽവേ വികസനവും കഴിഞ്ഞിട്ട് പോരേ വിമാനത്താവളം. വിമാനത്താവളം വന്നാൽ 45 മീറ്റർ വീതിയിൽ റോഡ് വരുമെന്നാ പറയുന്നത്. 45 മീറ്റർ വീതിയിൽ റോഡ് വന്നാൽ അനേകായിരന്ങൾ കുടിയിറന്ങേണ്ടതായി വരും. ആര് ഇവർക്ക് നഷ്ടപരിഹാരം നൽകും? സർക്കാരോ? വിമാനത്താവളം പണിയുന്ന സ്വകാര്യ കമ്പിനിയോ??

വിമാനത്താവളം വന്നാൽ ആറന്മുള വള്ളം കളി കാണാൻ വിദേശികൾ വരുമെന്നൊക്കെ കേട്ടു. അത് എന്ങനെയാണ് സംഭവിക്കുക. ആലപ്പുഴ നെഹ്റു ട്രോഫിപോലെ വലിയ ഒരു 'മത്സര വള്ളം കളി'യല്ല ആറന്മുളയുടേത്. പിന്നെ റോഡൊകേ 45  മിറ്റർ വീതി ആക്കി കഴിയുമ്പോൾ വള്ളം കളി നടക്കൂന്ന സത്രക്കടവൊക്കെ അവിടെ കാണുമോ ആവോ???

പരുമല,മഞ്ഞനിക്കര,ആറന്മുള,ശബരിമല തുടന്ങിയ സ്ഥലന്ങളിലേക്ക് തീർത്ഥാടകർക്ക്/മാരാമൺ കൺവൻഷൻ ചെറുകോൽ പെട്ടന്ന് എത്താൻ കഴിയുമെന്ന് പറയുന്നു. ഇതിൽ ശബരിമല ഒഴിച്ചുള്ള സ്ഥലന്ങളിലേക്ക് കേരളത്തിനു പുറത്ത് നിന്ന് എത്ര പേരാണ് എത്തുന്നത്? ശബരിമലയിലേക്ക് വരുന്ന സംസ്ഥാനത്തിനു പുറത്തു നിന്നുള്ള എത്ര തീർത്ഥാടകർക്ക് വിമാനത്തിൽ വരാനുള്ള ചിലവ് നൽകാൻ കഴിയും???

ഇനി മദ്ധ്യതിരുവതാംകൂറിലെ പ്രവാസികളുടെ കാര്യം.. ആറന്മുളയിൽ വിമാനത്താവളം വന്നാൽ അതിന്റെ ഗുണഭോക്താക്കൾ പ്രവാസികൾ ആയിരിക്കും എന്നതിൽ സംശയം ഇല്ല. സ്വകാര്യമേഖലയിൽ നിർമ്മിക്കുന്ന വിമാനത്താവളത്തിന്റെ ചിലവ് തിരികെപ്പിടിക്കാൻ ഈ വിമാനത്താവളം ഉപയോഗിക്കുന്നവരിൽ നിന്ന് സർവീസ് ചാർജ്/യൂസേഴ്സ് ഫീ എന്നിന്ങനെ പറഞ്ഞ് ഒരു വലിയ സംഖ്യ പിരിച്ചെടുത്താൽ എത്ര പ്രവാസികൾ ഈ വിമാനത്താവളം ഉപയോഗിക്കും??? ഏതായാലും കൊച്ചിക്കും തിരുവനന്തപുരത്തിനും ഇടയിൽ നിർമ്മിക്കുന്ന വിമാനത്താവളം ലാഭകരമാക്കാൻ അത്ര പെട്ടന്ന് കഴിയില്ല എന്ന് പകൽ പോലെ വ്യക്തമാണ്. നഷ്‌ടത്തിൽ ഓടൂന്ന വിമാനത്താവളം അടച്ചിട്ട് ആ ഭൂമി മറ്റ് ആവിശ്യന്ങൾക്ക് കൂടി ഉപയോഗിക്കാം എന്നുള്ള അതിബുദ്ധികൊണ്ടാണല്ലോ 'വ്യവസായ മേഖല'കൂടി നേടിയെടുത്തത്.(വ്യവസായ മേഖലയ്ക്ക് പ്രഖ്യാപനം ഉണ്ടന്നും ഇല്ലന്നും പറയുന്നു).
ഏതായാലും നഷ്ടത്തിൽ പൊയ്ക്കോട്ടെ എന്നു കരുതി ആരും ഒന്നും തുടന്ങില്ലല്ലോ....

നെടുമ്പാശേരി വിമാനത്താവളത്തിനു വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവരിൽ ചിലർക്ക് നൽകിയ തൊഴിൽ വിമാനത്താവളത്തിൽ ടാക്സിക്കുള്ള പെർമിറ്റാണ്. ഇന്ന് എത്ര പേർ വിമാനത്താവളത്തിൽ നിന്ന് വാഹന്മ് പിടിച്ച് സ്വന്തം വീട്ടിൽ എത്തും??? ഈ അനുഭവം വെച്ച് ആറന്മുള വിമാനത്താവളത്തിന്റെ പേരിൽ ആർക്കെങ്കിലും കുടിയൊഴിപ്പിക്കൻ വേണ്ടി വരികയാണങ്കിൽ അവർക്ക് നഷ്ടപരിഹാരവും തൊഴിലും കിട്ടുമെന്നുള്ള വ്യാമോഹം ഒന്നും അധികം വേണ്ട.....

വർഷന്ങളായി തുടന്ങിയ കോട്ടയം-കായംകുളം റയിൽവേപ്പാത ഇരട്ടിപ്പിക്കൽ അനന്തമായി നീളുകയാണ്.. ശബരി റയിൽ പാതയുടെ നിർമ്മാണം ഇപ്പോഴും ഫയലുകളിൽ തന്നെയാണ്. നിലവിൽ ഉള്ള ഈ പദ്ധതികൾ പൂർത്തിയാക്കുന്നതിനെക്കാൾ മുൻഗണന നമ്മുടെ ജനപ്രതിനിധികൾ സ്വകാര്യ വിമാനത്താവളത്തിന്റെ നിർമ്മാണത്തിന് എന്തിനാണ് നൽകുന്നത്???

ഇനി പത്തനംതിട്ടയുടെ വികസനം...
മൂന്നാലു പ്രാവിശ്യം ഉദ്ഘാടനം കഴിഞ്ഞ മുൻസിപ്പൽ ബസ്‌സ്റ്റാൻഡ് 'പണി തീരാത്ത വീടുപോലെ' നീളുകയാണ്. കോടിക്കളക്കിനു രൂപ തന്നെ പലിശയിനത്തിൽ കുടിശ്ശിഖയും അയി. പത്തനംതിട്ടയിലെ സ്റ്റേഡിയത്തോട് അനുബന്ധിച്ച് തുടന്ങും എന്ന് പറഞ്ഞ 'ഇൻഡോർ സ്റ്റേഡിയം' എവിടെ??? പത്തനംതിട്ടയിൽ ഒരു സുബല പാർക്ക്(പേര് ഇതു തന്നെയായിരുന്നു എന്നാണ് ഓർമ്മ. പഴയ കളക്ടർ വത്സലകുമാരി തുടന്ങിയത്)ഉണ്ടായിരുന്നു അതെവിടെ?? കോന്നിയിലെ ഇക്കോടൂറിസത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ് ???

കുളവും നെൽപ്പാടന്ങളും തണ്ണീർത്തടന്ങളും നികത്തി സ്വകാര്യ കമ്പിനി വിമാനത്താവളം നിർമ്മിച്ചു എന്നു തന്നെ ഇരിക്കട്ടെ... 'കാടെവിടെ മക്കളെ' എന്ന് വിലപിക്കുന്ന കഥാപാത്രത്തെപോലെ 'ഞന്ങളുടെ നാടെവിടെ,കുടിവെള്ളം എവിടെ' എന്നൊക്കെ ചോദിച്ച് നമ്മുടേ ഭാവി തലമുറ വിലപിക്കാൻ ഇടവരരുത് ...സർക്കാർ അല്ല ഈ വിമാനത്താവളം പണിയുന്നതും നടത്തുന്നതും. പിന്നെ എന്തിനു വേണ്ടിയാണ് ജനപ്രതിനിധികൾ ആ നാട്ടുകരെ(ആറന്മുളക്കാരെ) വിശ്വാസത്തിൽ എടുക്കാതെ വിമാനത്താവളത്തിനു വേണ്ടി നിലകൊള്ളുന്നത്???

ആറന്മുളയിൽ വിമാനത്താവളം വന്നാൽ ഏതൊക്കെ രീതിയിലാണ് പത്തനംതിട്ട(ജില്ല) വികസിക്കുന്നത്???? നിന്ങളുടെ അഭിപ്രായം അറിയാൻ താല്പര്യം ഉണ്ട്

(ഇത് എന്റെ വാദമുഖന്ങൾ മാത്രമാണ്. നിന്ങൾക്ക് വിമാനത്താവളവത്തെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യാം. പക്ഷേ എന്തുകൊണ്ട്? എന്നുള്ള ചോദ്യത്തിന് ഉത്തരം സ്വന്തം മനസാക്ഷിയോടെങ്കിലും യുക്തിസഹമായി പറഞ്ഞ് മനസിലാക്കിക്കണം)

8 comments:

  1. ആറന്മുളയിലെ ഭൂമിശാസ്ത്രം അനുസരിച്ച് ഇവിടെ വിമാനത്താവളം പ്രായോഗികമല്ല എന്നിട്ടും ഇതിനു വേണ്ടി ചിലര്‍ ചിലയ്ക്കുന്നത് സ്വകാര്യ ലാഭത്തിനു വേണ്ടിയാണ് ,ശബരി റെയില്‍ പാത ചില തോട്ടം മേഖലകളില്‍ കൂടി കടന്നു പോകും എന്ന് തിരിച്ചറിഞ്ഞു കൊണ്ട് അതിനെ പി .സി .ജോര്‍ജ്‌ അടക്കമുള്ള കോണ്‍ഗ്രസുകാര്‍ എതിര്‍ക്കുന്നത് ആര്‍ക്കു വേണ്ടിയാണെന്ന് വ്യക്തമാണ് ,ഈ കൂട്ടര്‍ തന്നെയാണ് വിമാനത്താവളം വേണമെന്ന് മുറവിളി കൂട്ടുന്നത്‌ ,പല പാരിസ്ഥിതികമായ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് വിമാനത്താവളത്തിന് അനുകൂല നിലപാട് കേന്ദ്രത്തില്‍ നിന്നും കോണ്‍ഗ്രസ്നേടിയെടുത്തത് .ആറന്മുളയില്‍ വിമാനത്താവളം എന്നത് ഇവിടുത്തെ മനുഷ്യരുടെ ചോരയില്‍ കുതിര്‍ന്നാലും നടക്കില്ല .

    ReplyDelete
  2. എതിരെ പറഞ്ഞാല്‍ വികസന വിരോധിയാവും എന്നാലും ഇത് നിക്ഷിപ്ത താല്പര്യം തന്നെയെന്ന് വ്യക്തം. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചി എയര്പോര്ട്ടിനെ തുരങ്കം വെക്കാന്‍ ചില തിരുവിതാം കൂര്‍ ബുധികെന്ദ്രങ്ങലാണ് ഇതിനു പിന്നില്‍.

    ReplyDelete
  3. യുനെസ്കോ അംഗീകരിച്ച സംരക്ഷിക്കപ്പെടേണ്ട പ്രൈതൃക ഗ്രാമമായ ആറന്മുളയില്‍ പരസ്തിതിയെ ചൂഷണം ചെയ്തു കൊണ്ട് എങ്ങിനെയാണ് വിമാനത്താവളം സാധ്യമാവുക .ഇതു കോണ്‍ഗ്രസുകാര്‍ അവരുടെ ചില വ്യക്തികള്‍ക്ക് വേണ്ടി നടത്തുന്ന ദുരൂഹമായ ഇടപെടലാണ് ,ഇതിനെ എതിര്‍ക്കുക തന്നെ വേണം .

    ReplyDelete
  4. Nice post. Thanks for posting.

    ReplyDelete
  5. NINGAL ELLAM VIKASANA VIRODIKAL ANNU, VALARA MOSHAM

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. എയര്‍ പോര്‍ട്ടിനായി മുറവിളി കൂട്ടുന്ന സഹോദരന്‍ മാരും സഹോദരിമാരും ഇതൊന്നു വായിച്ചു മനസിലാക്കുക എനിയെങ്ങിലും കഥയറിയാതെ ആട്ടം കാണുന്നപോലെ ചുമ്മാ കമന്റ്സ് പാസ്‌ ആക്കാതെ
    1.കെ ജി സ് ഗ്രൂപിന്റ്റെ പക്കലുള്ളത്‌ ഇപ്പോ വെറും 43 ഏക്കര്‍ ഭൂമി മാത്രം. 43 ഏക്കറില്‍ ലോകത്തെങ്ങും ഇന്റര്‍നാഷനല്‌ എയര്‍പോര്‍ട്ട് ഉണ്ടാക്കിയതായി
    കേട്ടിട്ടില്ല
    2.മുന്‍ ഉടമ എബ്രഹാം കലാമണ്ണിലിന്റ്റെ പക്കല്‍ നിന്ന് വാങ്ങിയ 232 ഏക്കര്‍ പോക്കുവരവ് കളകറ്റര്‍ പിന്‍വലിച്ചു. സുഹുര്‍ത്തുക്കളെ 232 ഉം 43 കൂടെ
    കൂട്ടിയാലും 500 ഏക്കറാകില്ല. ഞങ്ങള്‍ ഇപ്പോ പണിയും പണിയും എന്ന് പറഞ്ഞു വിഡികളാക്കുന്നെ ആരെ?
    3.പ്രത്യേക ആവശ്യത്തിനു 15 ഏക്കറില്‍ കൂടുതല്‍ ഭൂമി കൈവശം വെക്കാം അതിനു കളകറ്റര്‍ ഓഫീസിലെ പ്രത്യേക സമിതിയുടെ ശുപാര്‍ശയോടെ
    സര്‍ക്കാരിനെ സമീപിക്കണം ഇതൊന്നും കെ ജി സ് ചെയ്തിട്ടില്ല.
    4.കളകറ്റര്‍ ഓഫീസിലെ പ്രത്യേക സമിതി അംഗങ്ങള്‍ എല്‍ ആര്‍ ഡെപ്യുറ്റി കളകറ്റര്‍ സ്ഥലം സഹസീല്‍ദാര്‍ വ്യവസായ വകുപ്പ് ജില്ലാ മേധാവി
    എന്നവരാണ് ഈ സമിതി പത്തനംതിട്ട ജില്ലയില്‍ കൂടിട്ടില്ല.
    5.റവന്യു വകുപ്പ് വിമാന കമ്പനി കൈവ ശമുണ്ടെന്നു പറയുന്ന ഭൂമി അളവ് തെറ്റാന്ന് കണ്ടു പിടിച്ചു.ഒരേ സര്‍വേ നമ്പര്‍ ആവര്‍ത്തിച്ച്‌ കാണിച്ചാണ്
    അളവ് കൂട്ടികാണിച്ചിരുന്നത്.
    6.മല്ലപുഴശ്ശേരി വില്ലേജില്‍ 84-18,92-18 എന്നീ നമ്പരുകളില്‍ 53 സെന്‍റ്,192-21-2 നമ്പരുകളില്‍ 16 സെന്‍റ്,137-1,116-13 എന്നീ നമ്പരുകളില്‍ 45 സെന്‍റ്,
    85-16,85-17 നമ്പരുകളില്‍ 3 ഏക്കര്‍ ആറന്മുള വില്ലേജില്‍ വിവിധ സര്‍വേ നമ്പരുകളില്‍ 40 ഏക്കര്‍ എന്നിങ്ങനെ ഇനിയും വില്‍ക്കാത്ത ഭൂമികള്‍ .
    7.റവന്യു വകുപ്പ് മിച്ചഭൂമിയായി കണ്ടെത്തിയ ഇടം സ്വകാര്യ പദ്ധതിക്ക് വിട്ടുകൊടുക്കുന്നതിലും തടസമുണ്ട് അത്തരം കീഴവഴക്കം കേരളത്തിലില്ല മിച്ചഭൂമി ഭൂരഹിതര്‍ക്ക് നല്‍കുകയാണ് നിയമപ്രകാരം ചെയ്യേണ്ടത്
    നിന്ങൾക്ക് വിമാനത്താവളവത്തെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യാം. പക്ഷേ എന്തുകൊണ്ട്? എന്നുള്ള ചോദ്യത്തിന് ഉത്തരം സ്വന്തം മനസാക്ഷിയോടെങ്കിലും യുക്തിസഹമായി പറഞ്ഞ് മനസിലാക്കിക്കണം

    ReplyDelete
  8. കേരളത്തില്‍ ഏറ്റവുമധികം പ്രവാസികളുള്ള ജില്ലകളിലൊന്നാണ് പത്തനംതിട്ട. പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ 2,000 കോടി രൂപ മുതൽമുടക്കിൽ നിർമിക്കാനുദ്ദേശിക്കുന്ന വിമാനത്താവളമാണ് ആറന്മുള ഇന്റർനാഷണൽ എയർപോർട്ട്. ഏകദേശം 700 ഏക്കർ ഭൂമിയിലാണ് വിമാനത്താവളം പണിയാനുദ്ദേശിച്ചിരുന്നത്. ഈ പദ്ധതി നേരിട്ട് 1,500 ആൾക്കാർക്കും നേരിട്ടല്ലാതെ 6,000 ആൾക്കാർക്കും തൊഴിൽ ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.എയർബസ് എ-300, ബോയിംഗ്-747 എന്നിവ ഇറക്കുവാൻ പാകത്തിൽ വിമാനത്താവളം നിർമ്മിക്കാനാണ് പദ്ധതി. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ കോട്ടയം എന്നീ ജില്ലകളിലെ പ്രവാസികളെ ലക്ഷ്യമിട്ടാണ് ഇവിടെ വിമാനത്താവളം നിർമ്മിക്കുന്നത്.കേരളത്തില്‍ ഏറ്റവുമധികം പ്രവാസികളുള്ള ജില്ലകളിലൊന്നയാ പത്തനംതിട്ടയുടെ പരിസരത്തുനിന്ന് ഒരു ദിവസം നെടുമ്പാശ്ശേരിയിലേക്കും തിരുവനന്തപുരത്തേക്കും ഓടുന്ന കാറുകളുടെ എണ്ണമെടുത്തു നോക്കിയാലറിയാം ഇവിടെ ഒരു ഇന്റർനാഷണൽ എയർപോർട്ട് ആവശ്യമാണെന്ന് . റോഡിലുണ്ടാകുന്ന തിരക്കുകൾ കുറക്കുന്നതിനും നാടിൻറെ കൂടുതൽ മുന്നോട്ടുള്ള വളർച്ചക്കും എയർപോർട്ട് ആവശ്യമാണ് . നാടിന്റെ പൊതുവായ ആവശ്യത്തിനാകണം പരിഗണന കൊടുക്കേണ്ടത്. വിമാനത്താവളം വരുന്നതോടെ പത്തനംതിട്ട ജില്ലയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വർദ്ധിക്കും.വികസനത്തിൽ ഒരു കുതിച്ചു ചട്ടം തന്നെ ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല . വിമാനത്താവളം വന്നാൽ പുതിയ റോഡുകളും ശബരിമലയിലെക്കുള്ള യാത്ര സൗകര്യങ്ങളും വർദ്ധിക്കും. കൃഷിയിറക്കാതെ തരിശായി കിടക്കുന്ന പാടങ്ങള്‍ കേരളത്തിൽ എമ്പാടും പതിനായിരക്കണക്കിനു ഏക്കര് ഉണ്ട് അവിടെ ഒന്നും കൃഷി ചെയ്യാതെ ഇവിടെ മാത്രം വെറുതെ സമരം ചെയ്തു വികസനം വഴി മുട്ടിക്കുന്നവരാണ് നമ്മുടെ നാടിൻറെ ശാപം .
    malayalatthanima.blogspot.in

    ReplyDelete