Friday, September 25, 2009

രതി തേടുന്ന കുട്ടികള്‍ 1

ഈ പോസ്റ്റില്‍ പറയുന്ന ഓരോ സംഭവങ്ങളും നടന്നതാണങ്കിലും ഇവിടെ പറയുന്നതില്‍ കൂടുതല്‍ കാര്യങ്ങള്‍ ഇവയെക്കുറിച്ച് പറയുന്നതല്ല.



എന്തുകൊണ്ട് ഇങ്ങനെയൊരു വിഷയം ?

എന്തുകൊണ്ട് ഇങ്ങനെയൊരു വിഷയം തിരഞ്ഞെ
ടുത്തു? കഴിഞ്ഞമാസം ഇങ്ങനെയൊരു സംഭവം
കണ്ടു എന്നതുകൊണ്ടാണ് ഈ വിഷയത്തെക്കുറിച്ച് ഒരു ചെറിയ അന്വേഷ്ണം നടത്തിയത്. നമ്മുടെ വിദ്യാഭ്യാസ രീതികള്‍ ഉടച്ചുവാര്‍ക്കണോ എന്നുള്ള ചര്‍ച്ചകള്‍ ഇപ്പോഴും സജീവമാണ്. പാഠ്യപദ്ധ തിയില്‍ ഉള്‍പ്പെടുത്തി ലൈംഗിക വിദ്യാഭ്യാസം കൂടി കുട്ടികള്‍ക്ക് നല്‍കണമെന്ന് ഒരു പക്ഷം വാദിക്കു മ്പോള്‍ അത് ഒരിക്കലും അനുവദിക്കുകയില്ലന്ന് മറുപക്ഷം. വാദപ്രതിവാദങ്ങള്‍ക്കിടയില്‍ നമ്മള്‍ ആരും അത്രയും ഗൌരവമായി എടുക്കാത്ത ചിലതുണ്ട്. ജീവിത രീതിയിലും ഭക്ഷണക്രമങ്ങളിലും വന്ന മാറ്റം കൊണ്ട് കുട്ടിത്തം മാറി കൌമാരത്തിലേക്ക് കടക്കുന്ന കുട്ടികള്‍ പെട്ടന്ന് തന്ന ‘യൌവന’ത്തിലേക്കും കടക്കുകയാണ്. ശാരീരികമായ അവസ്ഥകള്‍ മാറിമറിയുന്ന സമയത്ത് ഒരു പക്ഷേ കൌതുകം കൊണ്ടോ മറ്റോ അവര്‍ ആകര്‍ഷിക്കപെടുകയും ചെയ്യുന്നു. മാധ്യമങ്ങള്‍, ഇലക്ട്രോണിക് വിപ്ലവങള്‍ തുടങ്ങിയവ തുറന്നു നല്‍കിയ പുത്തന്‍ അറിവുകള്‍ പരീക്ഷിക്കുവാന്‍ അവര്‍ ശ്രമിക്കുകയും ചെയ്യുന്നു.


:: ചില പഠനങ്ങള്‍ ::
വിവാഹത്തിനുമുമ്പുള്ള ലൈംഗിക ബന്ധം കൂടിവരുന്നതായി പഠനങ്ങള്‍ നടത്തുന്നവര്‍ പറയുന്നു. ഒട്ടുമിക്ക വനിതാപ്രസിദ്ധീകരണങ്ങളും മാഗസിനുകളും സ്ഥാനത്തും അസ്ഥാനത്തും നടത്തുന്ന പഠനറിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കാറുണ്ട്. തങ്ങളുടെ സര്‍ക്കുലേഷന്‍ വര്‍ദ്ധനയാണ് മാഗസിനുകളുടെ നോട്ടം എങ്കിലും വസ്തുതകള്‍ക്ക് നേരെ മുഖം തിരിഞ്ഞ് നില്‍ക്കേണ്ട കാര്യം ഇല്ല.

:: രതിയുടെ ആദ്യപാഠങ്ങള്‍ ::
‘കൊച്ചുപുസ്തക‘ങ്ങളിലൂടെ ആയിരുന്നു ‘കഴിഞ്ഞ തലമുറ‘വരെ രതിയുടെ ആദ്യാറിവുകള്‍ നേടിയിരുന്നതെങ്കില്‍ ഇന്നത് ‘വീഡിയോ’ അറിവുകള്‍ ആയി മാറി. ഒളിച്ചു പാത്തും ആളുകള്‍ ഇല്ലാത്ത ഇടവഴികളിലും ഒളിച്ചുനിന്ന് കണ്ട ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ വീഡിയോ ചിത്രങ്ങള്‍ ആയി പരിവര്‍ത്തനം ചെയ്തുകഴിഞ്ഞിരിക്കുന്നു. മൊബൈല്‍ ഉള്ളവര്‍ക്കും മൊബൈല്‍ ഉള്ളവരുടെ സുഹൃത്തുക്കള്‍ക്കും ഇത്തരം വീഡിയോ ചിത്രങ്ങള്‍ അപ്രാപ്യവുമല്ല. ബ്ലൂടൂത്ത് വഴി കൈമാറാവുന്ന ഈ വീഡിയോകള്‍ ക്ലാസ്‌മുറികളില്‍ ഇരുന്നുവരെ കാണാവുന്ന സൌകര്യവും ഉണ്ട്. രതിയുടെ വിര്‍ച്യല്‍ ക്ലാസുകള്‍ സമാന്തരമായി ക്ലാസ് മുറികളില്‍ സൃഷ്ടിക്ക പെട്ടിരിക്കു മ്പോഴാണ് ഒരു കൂട്ടര്‍ ലൈംഗിക വിദ്യാഭ്യാസത്തിനെതിരെ വാളെടുക്കുന്നത്. ശരിയായ രീതിയിലുള്ള ലൈഗിംക വിദ്യാഭ്യാസം ലഭിക്കാത്തതിന്റെ അഭാവം ഇവിടെ പ്രകടമാവുന്നുണ്ടോ എന്ന് സമുഹം മനസിരുത്തി ചിന്തിക്കേണ്ടിയിരിക്കുന്നു.

:: രണ്ട് ആത്മഹത്യാശ്രമങ്ങള്‍ ::
ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടി കിണറിന്റെ കെട്ടില്‍ കയറി നില്‍ക്കുന്നു എന്ന് സ്റ്റാഫ് റൂമില്‍ ചെന്ന് പറഞ്ഞപ്പോഴാണ് അദ്ധ്യാപകര്‍ കിണറ്റിന്‍ കരയിലേക്ക് ചെന്നത്. ഒരു പെണ്‍കുട്ടി നിലത്തിരുന്ന് വലിയവായില്‍ കരയുന്നുണ്ട്. അവളുടെ ചുറ്റും കുട്ടികള്‍ കൂട്ടം കൂടി നില്‍ക്കുന്നു. കിണറ്റില്‍ ചാടാനായി തുടങ്ങിയ പെണ്‍കുട്ടിയെ ചില കുട്ടികള്‍ ബലമായി പിടിച്ച് ഇറക്കിയതാണ്. അദ്ധ്യാപകര്‍ പെണ്‍കുട്ടിയെ സ്റ്റാഫ് റൂമിലേക്ക് കൊണ്ടുപോയി. ടീച്ചര്‍മാരുടെ സ്നേഹപൂര്‍ണ്ണമായ ഇടപെടലുകള്‍ക്ക് മുന്നില്‍ അവള്‍ മനസ് തുറന്നു. പ്രണയത്തിന്റെ മാസ്‌മരികതയില്‍ അവളുടെ കാമുകനായ പത്താംക്ലാസുകാരന്റെ കൂടെ അവന്‍ വിളിച്ചിടത്ത് പോയി. പുത്തന്‍ അനുഭൂതികളില്‍ ജീവിതം താളം തെറ്റുന്നത് അവള്‍ അറിഞ്ഞില്ല. ഒരു ദിവസം അവന്റെ കൂടെ ഒരിടത്ത് ചെന്നപ്പോള്‍ അവന്റെ ചില കൂട്ടുകാരും ഉണ്ടായിരുന്നു. താനൊരു ചതിക്കുഴിയില്‍ പെട്ടു എന്നുള്ള തിരിച്ചറിവ് ഉണ്ടായി അവള്‍ ആ സമയം തന്നെ തിരിച്ചുപോന്നു. കുറേ ദിവസം കാമുകന്‍ അവളുടെ മുന്നില്‍ വന്നില്ല. ഇന്ന് അവന്‍ അവളുടെ അടുത്ത് എത്തി വൈകിട്ട് അവന്റെ കൂടെ ചെല്ലണമെന്ന് പറഞ്ഞു. ഇനിയും അവന്റെ കൂടെ എങ്ങോട്ടും താനിനി വരില്ല എന്ന് അവള്‍ പറഞ്ഞു. വന്നില്ലങ്കില്‍ നീ എന്റെ കൂടെ വന്നത് എല്ലാവരോടും പറയും എന്ന് അവന്‍ പറഞ്ഞതോടെ പെണ്‍കുട്ടി ഭയപ്പെട്ടു. ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല എന്ന തോന്നല്‍ അവള്‍ക്കുണ്ടായി. ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.


അവളുടെ വീട്ടില്‍ നിന്ന് അവളുടെ നിലവിളി കേട്ടുകൊണ്ട് ചിലര്‍ ഓടിചെന്നപ്പോള്‍ ചോര ഒലിക്കുന്ന കൈകളുമായി അവള്‍ നിലവിളിക്കുകയാണ്. ഉടനെ അവളെ ആശുപത്രിയില്‍ എത്തിച്ചു. കൈകളിലെ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതാണ്. പക്ഷേ ചോരകണ്ടപ്പോള്‍ അവള്‍ ഭയന്നു നിലവിളിച്ചപ്പോഴാണ് ആളുകള്‍ എത്തിയത്. എന്തിന് അവള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു.? പലരുചോദിച്ചിട്ടും അവള്‍ ഒന്നും പറഞ്ഞില്ല. ക്ലാസ്‌ ടീച്ചറുടെ മുന്നില്‍ അവള്‍ മനസ് തുറന്നു. അടുത്ത വീട്ടിലെ പ്ലസ്‌ടുവിന് പഠിക്കുന്ന ചേട്ടനുമായി അവള്‍ക്ക് ഇഷ്ടമായിരുന്നു. സമയം കിട്ടുമ്പോഴക്കെ അവരിങ്ങനെ സംസാരിച്ചുകൊണ്ടിരിക്കും. അന്ന് ശനിയാഴ്ച് ആയിരുന്നതുകൊണ്ട് വീട്ടിലുള്ളവര്‍ പണിക്കുപോയതുകൊണ്ട് അവള്‍ അവന്റെ വീട്ടിലേക്ക് ചെന്നു. സംസാരിച്ച് ഇരിക്കുമ്പോള്‍ അവനൊരു സിഡിയിട്ട് അവളെ കാണിച്ചു. അതുപോലെ നമുക്കും ചെയ്യാം എന്ന് പറഞ്ഞ് നിര്‍ബന്ധിച്ചപ്പോള്‍ അവള്‍ അവന്റെ അടുത്ത് നിന്ന് ഓടി തന്റെ വീട്ടിലെത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

:: മതിലു ചാടുന്നവര്‍ ::
തിരുവന്തപുരത്ത് നിന്ന് കഴിഞ്ഞമാസം റിപ്പോര്‍ട്ട് ചെയ്ത സംഭവം. ഒരു സ്കൂളിലെ രണ്ട്മൂന്ന് പെണ്‍കുട്ടികള്‍ സ്കൂളില്‍ എത്തിയതിനു ശേഷം മതിലുചാടി പുറത്ത് കടക്കും. അവരെ കാത്ത് അവരുടെ ‘സുഹൃത്തു‘ക്കള്‍ ഓട്ടോയുമായി കാത്തുനില്‍ക്കും. സ്കൂള്‍ യൂണിഫോം മാറ്റി അവര്‍ വേറെ വസ്ത്രം ധരിച്ച് അവരോടൊത്ത് ‘കറങ്ങാന്‍’ പോകും. മാസങ്ങളായി തുടര്‍ന്നുകൊണ്ടിരുന്ന ഈ മതിലു ചാട്ടം പെണ്‍കുട്ടികള്‍ തന്നെയാണ് തങ്ങളുടെ കൂട്ടുകാരികളോട് പറഞ്ഞത്. തങ്ങളുടെ ‘ചേട്ടന്മാരുടെ‘ ‘സ്വഭാവ‘ത്തെക്കുറിച്ചും തങ്ങള്‍ക്ക് ലഭിക്കുന്ന പുത്തന്‍ വസ്ത്രത്തെക്കുറിച്ചും മതിലു ചാടിയ പെണ്‍‌കുട്ടികളി ലൊരാള്‍ ഹോസ്റ്റലില്‍ വച്ച് കൂട്ടുകാരികളോട് പറഞ്ഞു. സംശയകരമായ സാഹചര്യത്തില്‍ പോലീസ് മതിലുചാടിയ പെണ്‍കുട്ടികളേയും അവരുടെ ചേട്ടന്മാരേയും ബീച്ചില്‍ നിന്ന് പിടിക്കുകയും ചെയ്തു.

:: യൂത്ത് ഫെസ്റ്റുവല്‍
‘ഫെസ്റ്റുവല്‍’ ആകുമ്പോള്‍!!! ... ::

സ്‌കൂളുകളിലെ യൂത്ത് ഫെസ്റ്റുവല്‍ എല്ലാവര്‍ക്കും ആഘോഷമാണ്. ക്ലാസില്‍ കയറാതെ സിനിമയ്ക്ക് പോകുന്ന ചിലര്‍, കറങ്ങാ‍ന്‍ പോകുന്ന ചിലര്‍... കലാപരിപാടികള്‍ നടക്കുന്ന ഹാള്‍ ഒഴിച്ച് മറ്റൊരു ക്ലാസ് റൂമിലും ആളുകള്‍ ഉണ്ടാവാറില്ല. ഒരു സ്കൂളില്‍ യൂത്ത് ഫെസ്റ്റുവല്‍ നടക്കുന്ന സമയം ഒഴിഞ്ഞ ക്ലാസ് റൂമുകളില്‍ നിന്ന് കാമുകകാമുകീ സമാഗമത്തില്‍ ഏര്‍പ്പെട്ടിരുന്നവരെ അദ്ധ്യാപകര്‍ കൈയ്യോടെ പൊക്കി. മറ്റൊരു സ്കൂളില്‍ യൂത്ത് ഫെസ്റ്റുവല്‍ നടക്കുമ്പോള്‍ സ്കൂളിന് അടുത്തുള്ള ഗ്രൌണ്ടിലെ ഒഴിഞ്ഞ പുല്‍ത്തകിടി മെത്തകളാക്കിയവരെ കണ്ട് സഹപാഠികള്‍ കണ്ണ് മിഴിച്ചു നിന്നുപോയി. സ്കൂളിനു വെളിയില്‍ നിന്നുപോലും ‘ആളു‘കള്‍ സ്കൂളുകളില്‍ എത്തി കുട്ടികളെ ‘ഉപയോഗി‘ക്കാറുണ്ട് എന്ന് കേള്‍ക്കുമ്പോള്‍ ഞെട്ടാതിരിക്കുന്നത് എങ്ങനെ. സ്കൂള്‍ സമയത്ത് പെണ്‍കുട്ടികളെ സ്കൂളില്‍ നിന്ന് പുറത്ത് വിടരുത് എന്ന് കര്‍ശന നിര്‍ദ്ദേശം സ്കൂളുകള്‍ക്ക് ഇപ്പോള്‍ നല്‍കിയിട്ടുണ്ട്.

:: ഇത് അവളുടെ ജീവിതം ::
സ്പോര്‍ട്സില്‍ അവള്‍ മുന്നിലാണ്. യുപി സ്കൂളില്‍ പഠിക്കുമ്പോള്‍ അവള്‍ ജില്ല അത്‌ലറ്റിക് മീറ്റില്‍ സ്കൂളിനു വേണ്ടി അവള്‍ സമ്മാനം വാരിക്കൂട്ടിയിരുന്നു. ഹൈസ്കൂളില്‍ എത്തിയപ്പോഴും അവള്‍ സ്പോര്‍ട്സില്‍ പിന്നോട്ട് പോയില്ല. കറുത്തതാണങ്കിലും അവളെ കാണാന്‍ അഴകായിരുന്നു. അവള്‍ ഹൈ‌സ്കൂളില്‍ പഠിക്കുമ്പോള്‍ അമ്മ വേറെ ഒരുത്തന്റെ കൂടെ പോയി. അപ്പനാ ണങ്കില്‍ വല്ലപ്പോഴും വീട്ടില്‍ എത്തും. അവള്‍ക്ക് താഴെ അനുജത്തിയും അനുജനും. പത്താം ക്ലാസില്‍ അവള്‍ കുറേ ദിവസം ക്ലസില്‍ വരാതിരുന്നു. അവള്‍ എവിടെ എന്ന് ആര്‍ക്കും അറിയില്ല. അവളെ കാണാനില്ല എന്ന് പോലീസില്‍ പരാതി കിട്ടി.പോലീസ് അന്വേഷിച്ച് സ്കൂളിലും എത്തി. അവളെക്കുറിച്ച് ആര്‍ക്കും ഒന്നും അറിയില്ല. കുറെ ദിവസം കഴിഞ്ഞ് ചില ആണുങ്ങള്‍ അവള്‍ സ്കൂളില്‍ എത്തുന്നുണ്ടോ എന്ന് അന്വേഷിക്കാന്‍ എത്തി. അവളുടെ തുണിയില്ലാത്ത ഫോട്ടോ ഞങ്ങളുടെ കൈയ്യിലുണ്ടന്ന് അവളോട് പറഞ്ഞേക്ക് എന്ന് അവളുടെ ക്ലാസിലുള്ള കുട്ടികളോട് പറഞ്ഞ് അവര്‍ പോയി. ജീവിക്കാന്‍ വേണ്ടി അവള്‍ക്ക് ഒരുത്തന്‍ ഒരു മാര്‍ഗ്ഗം കാണിച്ചു കൊടുത്തതാണ് എല്ലാത്തിനും ആധാരം. ഇന്നും അവള്‍ ഉണ്ട്. വീണുപോയ കുഴിയില്‍ നിന്ന് എഴുന്നേല്‍ക്കാനാവാതെ ആരോ സമ്മാനമായി നല്‍കിയ ഒരു കുഞ്ഞുമായി അവളിന്നും ജീവിക്കുന്നു. തനിക്ക് പറ്റിയത് മറ്റൊരു പെണ്‍കുട്ടിക്കും പറ്റരുതേ എന്ന പ്രാര്‍ത്ഥനയുമായി അവളിന്നും ജീവിക്കുന്നു.

:: വലകളുമായി അവര്‍ കാത്തിരിക്കുന്നു. ::
ദിവസവും കോടിക്കണക്കിന് രൂപാ വരുമാനം ഉണ്ടാക്കുന്ന ഇന്ത്യന്‍ സെക്സ് വിപണിയില്‍ കേരളത്തില്‍ നിന്നുള്ള പെണ്‍കുട്ടികളെ എത്തിക്കാന്‍ മാത്രമായി ഏജന്റുമാര്‍ ഉണ്ടത്രെ!! സ്കൂളുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെ വലയില്‍ കുരുക്കാന്‍ അവര്‍ കാത്തുനി ല്‍ക്കുന്നു. ഇന്റെര്‍‌നെറ്റിനേയും കൂട്ട് പിടിച്ച് നടത്തുന്ന ബിസ്‌നസ്സില്‍ കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ പണം ഉണ്ടാക്കാം എന്നുള്ള പ്രലോഭനത്തില്‍ ചിലരൊക്കെ വീണുപോകുന്നു. ഈ വലികളില്‍ വീണുകഴിഞ്ഞാല്‍ വലമുറുകി ജീവിതം നഷ്ടപെടുകതന്നെ ചെയ്യും. വലമുറിച്ച് രക്ഷപെടാനും
സാധിക്കുകയില്ല.

അടുത്ത പോസ്റ്റില്‍ :: ‘ട്രാവത്സി‘ല്‍ രതി തേടുന്നകുട്ടികള്‍

17 comments:

  1. ....:: വലകളുമായി അവര്‍ കാത്തിരിക്കുന്നു. ...'
    vaLare zariyaanu

    ReplyDelete
  2. സമൂഹം യാഥാര്‍ത്ഥ്യബോധത്തോടെ പരിഹരിക്കേണ്ട കതലായ പ്രശ്നം തന്നെ.

    ReplyDelete
  3. വായിച്ചിട്ട് തല മരയ്ക്കുന്നു.. :(

    ReplyDelete
  4. എന്തൊരു കഷ്ടം.

    ReplyDelete
  5. ഒന്നും പറഞ്ഞിട്ടു കാര്യമില്ല. എത്ര വന്നാലും മനസ്സിലാക്കാത്ത രക്ഷകര്‍ത്താക്കള്‍ തന്നെയാണ് കുട്ടികളെ ബലികൊടുക്കുന്നതും. സ്കൂളില്‍ ലൈംഗിക വിദ്യാഭ്യാസം കിട്ടാതെ വരുമ്പോള്‍ സ്കൂളിനു വെളിയിലുള്ളവര്‍ അവരെ ലൈംഗിക വിദ്യ അഭ്യസിപ്പിക്കുമന്ന് ദൈവ്വത്തിന്റെ സ്വന്തം നാട്ടിലെ രക്ഷകര്‍ത്താക്കള്‍ തിരിച്ചറിയും വരെ സെക്സ് റാക്കറ്റുകളുടെ വലയില്‍ അവര്‍ പെടുകതന്നെ ചെയ്യും

    സമര്‍പ്പണം
    ഇണ ചേരലിന്റെ സുഖം ആദ്യം പകര്ന്നവള്‍ക്ക്
    എന്‍റെ പ്രണയം ആദ്യം കവര്ന്നവള്‍ക്ക്.


    പ്ലസ് വണ്‍ സ്റ്റുഡന്റ്‌ അയാളുടെ ഒരു കവിതക്ക് നല്‍കിയ സമര്‍പ്പണമാണിത്. ഇനി ചിന്തിക്കുക നമ്മുടെ കുട്ടികള്‍ എത്ര വളര്‍ന്നിരിക്കുന്നു എന്ന്.

    ReplyDelete
  6. എത്രയെത്ര ജീവിതങ്ങള്‍ ഇങ്ങനെ തകരുന്നു ...ലൈംഗീക വിദ്യാഭ്യാസം അത്യാവശ്യമായും നടപ്പിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

    ReplyDelete
  7. കാലത്തിനൊത്ത്‌ കുട്ടികളും മാറുന്നു. ഒരു പരസ്യ വാചകം പോലെ:- അവരും അറിയട്ടെ നമ്മളും മോഡേണ്‍ ആണെന്ന്. പിന്നെ അബോര്‍ട്ട്‌ ചെയ്യുന്നതിനും നല്ലതല്ലെ പ്രെഗ്നന്റ്‌ ആകാതിരിക്കുന്നത്‌. ഐ.പില്‍- 72 മണിക്കൂറിനുള്ളെയില്‍ കഴിച്ചാല്‍ പിന്നെ സേഫ്‌. ഇതൊക്കെ കണ്ടും കേട്ടും സേഫാകാന്‍ നോക്കുന്ന പുതിയ തലമുറ. ഇതൊക്കെ കണ്ടിട്ടും കാണാത്ത മട്ടില്‍ നടക്കുന്ന മാതാപിതാക്കള്‍, അദ്ധ്യാപകര്‍, സര്‍ക്കാരുകള്‍.

    നല്ല ചിന്തകളുമായി ഇനിയും വരിക.

    സസ്നേഹം,
    സെനു, പഴമ്പുരാണംസ്‌.

    ReplyDelete
  8. സത്യം പറയട്ടെ, ഈ ലൈംഗികവിദ്യാഭ്യാസം കുട്ടികള്‍ക്ക് കൊടുക്കണം എന്ന് കുറെക്കാലമായി മുറവിളി ഉയരുന്നുണ്ടെങ്കിലും എന്താണുദ്ദേശിക്കുന്നതെന്ന് എനിക്ക് മനസ്സിലായിട്ടില്ല. ജീവശാസ്ത്രം പത്താം ക്ലാസ് വരെ പഠിക്കുമ്പോഴേക്കും നമ്മുടെ ശരീരം എന്തൊക്കെയാണെന്നും അതിന്റെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാണെന്നൊക്കെ സാമാന്യമായ ഒരറിവ് കുട്ടികള്‍ക്ക് ലഭിച്ചുകഴിയും. പിന്നെ മിക്ക കുട്ടികളും ഏതാണ്ടൊക്കെ ലൈംഗികകാര്യങ്ങളും കൌമാരപ്രായത്തില്‍ തന്നെ മനസ്സിലാക്കും. അതിനപ്പുറത്ത് അവര്‍ക്ക് ലഭിക്കാത്ത എന്ത് അറിവാണ് ഈ ലൈംഗികവിദ്യാഭ്യാസം കൊണ്ട് അര്‍ത്ഥമാക്കുന്നത്? ഇന്ന് പൊതുവെ സമൂഹത്തില്‍ മൂല്യബോധത്തിന്റെ ഒരു കുറവുണ്ട്.പൌരബോധവും തീരെയില്ല. ശരിക്ക് പറഞ്ഞാല്‍ മോറല്‍ സയന്‍സ് അല്ലേ കുട്ടികളെ പഠിപ്പിക്കേണ്ടത്? ശരിയായ പൌരബൊധവും സന്മാര്‍ഗ്ഗചിന്തകളും സിലബസ്സില്‍ ഉള്‍പ്പെടുത്തുകയല്ലേ വേണ്ടത്. അങ്ങനെ നല്ല പൌരന്മാരായി വളരുന്ന കുട്ടികള്‍ ആരോഗ്യകരമായ ലൈംഗികപാഠങ്ങള്‍ ലഭ്യമായ പ്രസിദ്ധീകരണങ്ങള്‍ വഴി സ്വയം പഠിക്കുകയില്ലേ? ഇന്നത്തെ ഈ ജീര്‍ണ്ണിച്ച സാമൂഹ്യചുറ്റുപാടുകളില്‍ വളരുന്ന കുട്ടികള്‍ക്ക് ഈ സോകോള്‍ഡ് ലൈംഗികവിദ്യാഭ്യാസം അഡീഷണലായി ലഭിച്ചാല്‍ മാത്രം യുവതലമുറ നേരെയാകുമെന്ന് കരുതുന്നുണ്ടോ?

    ReplyDelete
  9. കൌമാരവിദ്യാഭ്യാസവും ലൈം‌ഗിക വിദ്യാഭ്യാസവും കുട്ടികള്‍ക്ക് വര്‍ഷങ്ങളായി കൊടുത്ത അനുഭവം എനിക്കുണ്ട്. പത്താം ക്ലാസ്സ് വരെ പുസ്തകത്തില്‍ പഠിപ്പിക്കുന്നതില്‍ കൂടുതല്‍ ലൈംഗികവിദ്യാഭ്യാസം ഒരു കുട്ടിക്കും ആവശ്യമില്ല. (ക്ലാസ്സില്‍ നന്നായി പഠിപ്പിച്ചിരിക്കണം) പിന്നെ കൌമാര വിദ്യാഭ്യാസത്തില്‍ ആണ്‍-പെണ്‍ കുട്ടികളെ വേര്‍തിരിച്ച് ഒരു കൌണ്‍‌സിലിങ്ങ് തന്നെ വേണ്ടിവരും. പുറത്തുനിന്നുള്ള വലകളില്‍ കുടുങ്ങാതിരിക്കാന്‍ രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും അദൃശ്യമായ വലയും സംരക്ഷണവും എപ്പോഴും കുട്ടിയുടെ മേല്‍ ഉണ്ടായിരിക്കണം..ആണ്‍ കുട്ടിയായാലും പെണ്‍ കുട്ടിയായാലും.
    പിന്നെ പ്രത്യുത്പാദനം പഠിപ്പിച്ച അനുഭവങ്ങള്‍ എന്റെ മിനിനര്‍മ്മം വായിച്ചാല്‍ അറിയാം. സമയം പോലെ വായിക്കുക. http://mini-mininarmam.blogspot.com/2009/09/21-3.html
    വളരെ നന്നായിരിക്കുന്നു. സ്വബോധം നമ്മുടെ രക്ഷിതാക്കള്‍ക്കുണ്ടാവട്ടെ.

    ReplyDelete
  10. ലൈംഗിക വിദ്യാഭ്യാസമല്ല വേണ്ടത്‌. നമ്മുടെ കുഞ്ഞുങ്ങള്‍ സദാചാരലംഘനം നടത്താതിരിക്കാനുള്ള ബോധവത്കരണമാണ്‌ വേണ്ടത്‌. കുട്ടികളുടെ സംശയങ്ങള്‍ തുറന്ന് ചര്‍ച്ച ചെയ്യാനൂള്ള വേദിയൊരുക്കുന്നതാണ്‌ ഏറ്റവും നല്ലത്‌!

    ReplyDelete
  11. മലയാള സിനിമയിലെ കൂതറ പേക്കൂത്തുകള്‍, മാധ്യമങ്ങളിലെ പുക്കിള്‍ പരസ്യങ്ങള്‍, സീരിയലിലെ അനാവൃത വസ്ത്രധാരണം, യൂ റ്റ്യൂബിലെ അനാവശ്യം, മൊബൈല്‍ ഫോണീലെ ക്യാമറ, കാബിന്‍ തിരിച്ചുള്ള ഇന്‍റര്‍ നെറ്റ്, വല്ലവന്‍റെയും അമ്മയെയും പെങ്ങളെയും ഭാര്യയെയും വല്ലാതെ കാണാനുള്ള മോഹം ഒക്കെ നിര്‍ത്തുന്ന അന്ന് കൊച്ചുങ്ങളും നന്നാകും. നടക്ക്വോ...

    ReplyDelete
  12. രതി ജീവിതവും രതിമൂര്‍ച മരണവുമെന്നു ആചാര്യന്‍ പറഞപ്പോല്‍ കുട്ടികള്‍ വിചാരിച്ചു ശരിക്കും അതിനു ഒരര്‍ഥമേ ഉള്ളു എന്നു...ദ്വയാര്‍ഥം ഇപ്പോഴാര്‍കും വേണ്ടല്ലോ...

    ReplyDelete
  13. സത്യത്തിന്റെ മുഖം വികൃതമാണല്ലൊ,എപ്പൊഴും...കേരളത്തിനകത്തുള്ളഒരു കോളെജിൽ.. നാടകം,മോണോ ആക്റ്റ്,മിമിക്രി എന്നിവയുടെ മത്സരത്തിന് വിധികർത്താവായി ചെന്നിരിക്കുകയാണ് ഞാൻ.ഇടവെളയിൽ, യൂറിനൽ ഷെഡിലേക്ക് പോകുവാനായി തിരഞ്ഞ്ടുത്തവഴി നേർവഴി അല്ലായിരുന്നു.. ഒരു ക്ലാസ്സ് മുറി തുറന്ന് മറുവശ വാതിലിലൂടെ കടന്നാൽ പെട്ടെന്ന് പൊയിവരാം... മുറിതുറന്ന് അകത്ത് കടന്നപ്പോൾ,കണ്ട കാഴ്ച!!!! വിവസ്ത്രരായ നാല് പെൺകുട്ടികളും,നാല് ആൺകുട്ടികളും..ക്രീഡയിൽ... പ്രക്രിയയിൽ തടസ്സക്കാരനായ എന്നെ നോക്കി..അതിലോരുവൻ ഗർജ്ജിച്ചു “ ആരെടാ...അവിടെ,,,, ഞാൻ തിരിഞ്ഞോടി..ഇല്ലെങ്കിൽ..ഒരു പക്ഷേ ഈ കമന്റിടാൻ ഞാൻ കാണുകയില്ലായിരുന്നു.......

    ReplyDelete
  14. കെപിഎസ് ചോദിച്ച പോലെ എന്താണീ ലൈംഗിക വിദ്യാഭാസം? സ്വന്തം വീട്ടില്‍ നിന്നും ആരംഭിക്കേണ്ട സദാചാര വിദ്യാഭ്യാസമാണ് ഇന്നത്തെ തലമുറയ്ക്ക് ആവശ്യം.

    ReplyDelete
  15. ഒരു വർഷത്തിന് മുൻപേ എഴുതിയ സംഭവങ്ങൾ ഇന്ന് അതിനേക്കാളും വിപുലമായ രീതിയിൽ നടന്നുകൊണ്ടിരിക്കുന്നു. കേരളം പുരോഗമനത്തിലേക്ക് എന്ന് പറയുന്നത് വെറുതേയല്ല...!!! :(

    ReplyDelete