Friday, May 29, 2009

ക്യാമറ ദുരന്തങ്ങള്‍ : camera tragedy

ദിവസങ്ങള്‍ കഴിയുന്തോറും പുതിയ പുതിയ ടെക്‍നോളജി കടന്നുവരുന്നതോടൊപ്പം ലോകം ചുരുങ്ങി വിരല്‍ത്തുമ്പില്‍ എത്തിനില്‍ക്കുമ്പോള്‍ അറിയാതെ കൈ ഒന്നു വിറയ്ക്കുന്നില്ലേ? എല്ലാംകൊക്കുമ്പിളില്‍ ആകുമ്പോള്‍ നമ്മുടെ സ്വകാര്യതയും മറ്റുള്ളവരുടെ മുന്നില്‍ എത്തുമ്പോള്‍ പകച്ചു നില്‍ക്കാനേ കഴിയൂയൂയൂയൂ... ആധുനിക ടെക്നോളജിയുടെ ലോകത്ത് മറ്റുള്ളവരുടെമുന്നില്‍ സ്വയം പ്രദര്‍ശിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു ന്യൂനപക്ഷത്തെ കാണാതെ അല്ല തുടര്‍ന്നുവരുന്ന കാര്യങ്ങള്‍ പറയുന്നത്. ചിലപ്പോള്‍ ഈ ന്യൂനപക്ഷവും തങ്ങള്‍ വീഴാന്‍ പോകുന്ന അഗാധതയുടെ ആഴം അറിയാതെയാണ് സ്വയം പ്രദര്‍ശന വസ്തു ആകാന്‍ ശ്രമിക്കുന്നത്. പലപ്പോഴും അഗാധതയില്‍ നിന്ന് തങ്ങള്‍ക്ക് ഒരു ഉയര്‍ത്തെഴുന്നേല്‍പ്പ് ഉണ്ടാവില്ല എന്ന തിരിച്ചറിവില്‍ ആത്മഹത്യയില്‍ ജീവിതം അവസാനിപ്പിക്കേണ്ടിവരുന്നു. പലപ്പോഴും പറഞ്ഞിട്ടുള്ള കാര്യം തന്നെയാണ് പറയുന്നത്. മാധ്യമങ്ങള്‍ ചതിക്കുഴികള്‍ ഓര്‍മ്മിപ്പിക്കുന്നു എങ്കിലുംചിലര്‍ ഈയാമ്പാറ്റകളെപോലെ ഇതിലേക്ക് തന്നെ വീഴുന്നു. മൊബൈല്‍ ക്യാമറകള്‍ സര്‍വ്വസാധാരണമായപ്പോള്‍ മറ്റൊരു വൈകല്യം പലരുടേയും ഉള്ളില്‍ ഉടലെടുത്തു കഴിഞ്ഞു. മൈബൈല്‍ ക്യാമറകള്‍ക്ക് പലപ്പോഴും മറ്റുള്ളവരുടെ ജീവിതം വരെ ഇല്ലാതാക്കാന്‍ വരെ ശക്തിയുണ്ട് എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിനില്‍ക്കുന്ന ഈ സമയത്ത് ചില കാര്യങ്ങള്‍ഓര്‍മ്മിപ്പിക്കാന്‍ വേണ്ടി മാത്രമാണ് ഇത് എഴുതുന്നത്.


ഇന്ന് വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപെടുന്നത് മൊബൈല്‍ ക്യാമറകളാണ്. ‘ഫോണ്‍ ചെയ്യുക’ അല്ലങ്കില്‍ ‘മെസേജയിക്കുക’ എന്നതില്‍ കവിഞ്ഞ് ഒരു സ്ഥാനവും മൊബൈല്‍ ഫോണിന് നമ്മുടെ ഇടയില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് കഥമാറി ‘വേണമെങ്കില്‍ ഫോണ്‍ ചെയ്യുകയും ചെയ്യാം’ എന്ന നിലയിലേക്ക് മൊബൈലിന്റെ ഉപയോഗം എത്തി. ക്യാമറഫോണുകള്‍ വിപണി പിടിച്ചടക്കുമ്പോള്‍ ഇത്തരം ഫോണുകളുടെ ഉപഭോക്താക്കളില്‍ ഏറിയ പങ്കും കൌമാരക്കാര്‍ ആണ്. അവരെന്തിനുവേണ്ടിയാണ് ഇത്തരം ഫോണുകള്‍ ഉപയോഗിക്കുന്നത് ??? അന്വേഷണം നടത്തിയാല്‍ ഞെട്ടിക്കുന്ന കാര്യങ്ങളാവും നമുക്ക് കാണാന്‍ കഴിയുക. ബ്ലൂടൂത്ത് സാങ്കേതിക വിദ്യ എത്തിയതോടെ ‘കാതോട് കാതോരം ‘ പറഞ്ഞിരുന്ന ‘രഹസ്യ‘ങ്ങള്‍ ദൃശ്യാസംവേദനങ്ങളായി. മറ്റുള്ളവരുടെ ‘രഹസ്യ‘ങ്ങള്‍ തങ്ങളിലൂടെ പങ്കുവയ്‌ക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നവര്‍ രാത്രിയില്‍ പെട്രോമാക്സും ചാക്കുമായിതവളയെ പിടിക്കാന്‍ ഇറങ്ങുന്നതുപോലെ മൊബൈലുമായി ‘ഇര‘കളെത്തേടി ഇറങ്ങുന്നു. തങ്ങളുടെ കൂട്ടുകാരികളയോ , ടീച്ചര്‍മാരയോ, കാമുകിയോ , അയല്‍‌വക്കത്തുള്ളവരയോ എന്തിന് സ്വന്തം ഭാര്യയെപ്പോലും തങ്ങളുടെ ‘ഇര’കളാക്കുന്നു. 3gp ഫോര്‍മാറ്റും എം.എം.എസും എല്ലാം ഇത്തരം വേട്ടക്കാരുടെ മൂല്യം കൂട്ടുന്നു. തങ്ങളുടെ ഇടയില്‍ ജീവിക്കുന്ന വേട്ടക്കാരെ തിരിച്ചറിയാന്‍ ഇരകള്‍ക്ക് കഴിയാറും ഇല്ല.


[ഇന്റ്ര്‌നെറ്റ് വഴിയുള്ള (മൊബൈല്‍ ഫോണ്‍ ഉളപ്പെടെയുള്ള) കുറ്റകൃത്യങ്ങളില്‍ നമ്മുടെ കേരളത്തിന് ആദ്യ പത്തില്‍ സ്ഥാനം ഉണ്ട്. ] . ഇന്റ്ര്‌നെറ്റ് വഴിയും ബ്ലൂടൂത്ത് വഴിയും ഇപ്പോള്‍കേരളത്തില്‍ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പിങ്ങുകളില്‍ ഏറിയപങ്കും മൈബൈലില്‍ എടുത്തിട്ടുള്ള ‘ഹോട്ടു’കളാണ്. ഈ ‘ഹോട്ടു’കള്‍ക്ക് ഇരയാകേണ്ടി വരുന്നത് പെണ്‍കുട്ടികള്‍ ആണ് എന്ന് പ്രത്യേകം പറയേണ്ടതില്ലോ? ഹോസ്റ്റ്ല് റൂമില്‍ നിന്ന് തുണിമാറുന്ന ഒരു പെണ്‍കുട്ടിയാണ് ഇപ്പോള്‍ ‘ഹോട്ട് ‘. ബ്ലൂടൂത്ത് വഴി സഞ്ചരിക്കുന്ന ഈ ‘ഹോട്ടി’ന്റെ ഉറവിടം പെണ്‍കുട്ടിയുടെകൂട്ടുകാരിയുടെ മൊബൈലായിരുന്നു. ഒരു രസത്തിനുവേണ്ടി അവളെടുത്തത് അവളറിയാതെ കൂട്ടുകാരുടെ മൊബൈലിലേക്ക് എത്തിയതാണ് . അതാണ് ഇപ്പോള്‍ എല്ലായിടത്തും എത്തിയത്. പുരാണങ്ങളില്‍ ചില ആയുധങ്ങളെക്കുറിച്ച് പറയാറില്ലേ?; “ആവനാഴിയില്‍ നിന്ന് എടുക്കുമ്പോള്‍ ഒന്ന് തൊടുക്കുമ്പോള്‍ നൂറ് സഞ്ചരിക്കുമ്പോള്‍ ആയിരം ഏല്‍ക്കുമ്പോള്‍ പതിനായിരം“. ഇത്തരം ‘ഹോട്ടു’കളുടെ ഭീകരതയും ഇതു തന്നെയാണ് .


കേരളത്തില്‍ ആദ്യമായി ഒരു ‘ഹോട്ട്’ പ്രചാരം നേടുന്നത് 90 കളുടെ പകുതിയിലാണ് . എറണാകുളം സെന്റ് തേരാസസിലെ നാലു പെണ്‍കുട്ടികളുടെ ഫോട്ടോ കേരളം മുഴുവന്‍ വ്യാപിച്ചു .അന്ന് മൊബൈല്‍ ഫോണുകള്‍ ഇല്ലായിരുന്നു എന്ന് ഓര്‍ക്കണം. ഫോട്ടോ സ്റ്റാറ്റ് പ്രിന്റുകള്‍ വഴിയാണ് ആ ഫോട്ടോകള്‍ നമ്മുടെ ക്യാമ്പസുകളില്‍ എത്തിയത്. പെണ്‍കുട്ടികളില്‍ ആര്‍ക്കോ തോന്നിയോ ‘ബുദ്ധിയില്‍’ നാലുപേരും ഫോട്ടോയ്ക്ക് പോസ് ചെയ്തു. ആ ഫോട്ടോയുടെ ഗൌരവം അറിയാതെ അവര്‍ ഫിലിം റോള്‍ വാഷ് ചെയ്യാന്‍ കൊടുത്തു. നേരിട്ട് സ്റ്റുഡിയോയില്‍ കൊടുക്കാതെ മറ്റൊരാള്‍ വഴി കൊടുത്ത ഫിലിം ‌റോള്‍ വാഷ് ചെയ്ത് എടുത്തപ്പോള്‍ ഇടനിലക്കാരന്‍ ഫോട്ടോയുടെ ‘സാധ്യത’ മനസിലാക്കി പെണ്‍കുട്ടികളെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചു. വെറുതെ ഒരു രസത്തിനുവേണ്ടി എടുത്ത ഫോട്ടോകള്‍ തങ്ങളുടെ ജീവിതം തകര്‍ക്കും എന്ന് പെണ്‍കുട്ടികള്‍ക്ക് മനസിലായത് തങ്ങളുടെ ഫോട്ടോകള്‍ ക്യാപസുകളില്‍ എത്തിയപ്പോഴാണ് . ഹോസ്റ്റലില്‍ നിന്ന് പുറത്താക്കപെട്ട ഈ പെണ്‍കുട്ടികളില്‍ രണ്ടുപേര്‍ അപമാനഭാരം കൊണ്ട് അവസാനം ആത്മഹത്യയില്‍ അഭയം തേടി. ഇതായിരിക്കണംഒരു പക്ഷേ നമ്മുടെ കൊച്ചുകേരളത്തിലെ ആദ്യ ‘ക്യാമറ ദുരന്തം’.

‘ഫോട്ടോ സ്റ്റാറ്റ്‘ യുഗത്തില്‍ നിന്ന് നമ്മള്‍ ‘ബ്ലൂടൂത്ത്‘ യുഗത്തില്‍ എത്തി നില്‍ക്കുന്നു. ഒളിക്യാമറകള്‍ സുലഭമായി ഇരകളെത്തേടുമ്പോള്‍ എവിടെയാണ് അപകടം പതിയിരിക്കുന്നത് എന്ന് മനസിലാക്കാന്‍ കഴിയില്ല. സൈബര്‍ ലോകത്ത് പ്രചരിക്കുന്ന ‘ഹോട്ടു’കളുടെ സൃഷ്ടികര്‍ത്താക്കള്‍ ‘ഇര’കളുടെ സുഹൃത്തോ കാമുകനോ അടുത്ത ബന്ധുവോ ഒക്കെയാണ്. തങ്ങളുടെകൂട്ടുകാരുടെ ‘രഹസ്യ’ങ്ങള്‍ ‘പരസ്യ‘മാക്കാന്‍ ശ്രമിക്കുന്നവര്‍ തന്നെയാണ് പലപ്പോഴും വില്ലന്മാര്‍ ആകുന്നത്. പ്രചരിക്കുന്ന ‘ഹോട്ടു’കള്‍ക്ക് സൈക്കന്റുകളുടെ ദൈര്‍ഘ്യം മാത്രമേ ഉള്ളൂ എങ്കിലും അതിനാണ് ആവിശ്യക്കാര്‍ ഏറയും. ഇത്തരം ‘ഹോട്ടു’കള്‍ വാങ്ങാന്‍ സ്കൂള്‍ പരിസരങ്ങളില്‍ ഏജന്റുമാര്‍ തന്നെയുണ്ടന്ന് കേള്‍ക്കുമ്പോള്‍ എങ്ങനെയാണ് ഞെട്ടാതിരിക്കുന്നത്???ഡല്‍ഹിയിലുള്ള ഒരു പെണ്‍കുട്ടി ഡ്രസ് മാറുന്ന ദൃശ്യം എടുത്തത് അവളുടെ സുഹൃത്ത് തന്നെയാണ്. ഈ ദൃശ്യങ്ങള്‍ കൂട്ടുകാര്‍വഴി വ്യാപിച്ചുകഴിഞ്ഞപ്പോഴാണ് പെണ്‍കുട്ടിപോലും അറിയുന്നത്.


പ്രണയം വഴിമാറുമ്പോളും ദുരന്തം ഉണ്ടാകാറുണ്ട്. കാമുകന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഹോട്ടല്‍ റൂമില്‍ എത്തപെടുമ്പോള്‍ ‘ഒരുമിച്ച് സ്പെന്‍ഡ് ചെയ്യാന്‍ കുറച്ച് സമയം’ എന്ന് മാത്രമായിരിക്കും ലക്ഷ്യം. ഈ ലക്ഷ്യത്തിനു പിന്നില്‍ മറ്റൊരു ഗൂഢലക്ഷ്യം ഉണ്ട് എന്നുള്ളത് പാവം കാമുകി അറിയാറില്ല. വിവേകം വികാരത്തിന് വഴിമാറുമ്പോള്‍ നാലാമതൊരു കണ്ണ് അവരെ കാണുന്നുണ്ട് എന്ന് അവള്‍ അറിയാറില്ല. താനൊരു ട്രാപ്പില്‍ അകപെട്ടു എന്ന് പെണ്‍കുട്ടി അറിയുമ്പോഴേക്കും ഏറെ വൈകിയിട്ടുണ്ടാവും.


കഴിഞ്ഞ വര്‍ഷം അമ്പലപ്പുഴയില്‍ നടന്ന പെണ്‍കുട്ടികളുടെ ആത്മഹത്യ പരിശോധിക്കുക. വില്ലന്മാരായത് സഹപാഠികളും മൊബൈല്‍ ക്യാമറകളും. തങ്ങളുടെ ചിത്രങ്ങള്‍ കാട്ടി തങ്ങളെഅവരുടെ ആവിശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്ന തിരിച്ചറിവില്‍ പെണ്‍കുട്ടികള്‍ ആത്മഹത്യയുടെ വഴി തിരഞ്ഞെടുത്തു. മൊബൈലില്‍ എടുത്ത് ചിത്രങ്ങള്‍ കാട്ടി പെണ്‍കുട്ടികളെബ്ലാക്ക്മെയില്‍ ചെയ്ത് ‘ഉപയോഗിക്കുക’യായിരുന്നു സഹപാഠികള്‍. അതിനവര്‍ പ്രണയത്തിന്റെ വഴി തിരഞ്ഞെടുക്കുകയും ചെയ്തു. പ്രണയത്തില്‍ ഇങ്ങനെയൊരു ചതിയുണ്ടാവുമെന്ന്ആരാണ് കരുതുന്നത്. “തങ്ങള്‍ പറയുന്നടത്ത് വന്നില്ലങ്കില്‍ നിങ്ങളുടെ ഫോട്ടോകള്‍ മൊബൈലുകള്‍ വഴി എല്ലായിടത്തും എത്തിക്കും” എന്നുള്ള ഭീക്ഷണിയില്‍ ഭയപ്പെട്ട് ആ പെണ്‍കുട്ടികള്‍ ജീവിതം അവസാനിപ്പിച്ചു. ഈ സംഭവത്തില്‍ ഉള്‍പെട്ട പെണ്‍കുട്ടികളെ മോശക്കാരായി ചിത്രീകരിച്ച് പ്രതികളെ സംരക്ഷിക്കാന്‍ ചിലര്‍ ശ്രമിക്കുകയും അതിന് നമ്മുടെ ചില രാഷ്ട്രീയക്കാര്‍ കൂട്ടു നില്‍ക്കുകയും ചെയ്തു. പ്രതികള്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴാണ് നമ്മുടെ സ്കൂളുകളില്‍ നടക്കുന്ന ‘മൊബൈല്‍ ഷൂട്ടിംങ്ങിന്റെ’ അപകടങ്ങള്‍ തിരിച്ചറിയപെട്ടത് .

സൈബര്‍ ലോകത്ത് പ്രചരിക്കപെടുന്ന ‘ഹോട്ടു’കളില്‍ പകുതിയും പെണ്‍കുട്ടികളുടെ സമ്മതത്തോടെ ചിത്രീകരിക്കപെടുന്നതാണ്. തങ്ങള്‍ പുരോഗമനവാദികള്‍ ആണന്ന് മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി സ്വയം പ്രദര്‍ശിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. ആണുങ്ങളെപ്പോലെ തങ്ങള്‍ക്ക് എന്തുകൊണ്ട് ആയിക്കൂടാ എന്നായിരിക്കും അവരുടെ ചിന്ത. ശാരീരിക വെത്യാസങ്ങള്‍ഉള്ളടത്തോളം കാലം സ്ത്രിക്ക് പുരുഷനെപ്പോലെ സഞ്ചരിക്കാനോ വസ്ത്രം ധരിക്കാനോ കഴിയുകയില്ലന്ന് അവര്‍ മറക്കുന്നു. ഇന്നത്തെ ‘പുരോഗമനവാദികള്‍ക്ക്’ നാളെ തങ്ങള്‍ ചെയ്‌തത് തെറ്റായിരുന്നു വെന്ന് തോന്നിയാലും ഒരു പ്രയോജനവും ഉണ്ടാവില്ല. കാരണം ഒരിക്കല്‍ ഡിജിറ്റല്‍ ലോകത്ത് കയറിപ്പോയ ‘ചിത്രങ്ങള്‍ക്ക് മരണം ഉണ്ടാവില്ല’ എന്നതു തന്നെ. ഈ ചിത്രങ്ങള്‍ നോക്കുക.




തങ്ങളുടെ കൂട്ടുകാരികളുടെ ക്യാമറകള്‍ക്ക് പോസ് ചെയ്യുമ്പോള്‍ തങ്ങളുടെ ചിത്രങ്ങള്‍ മറ്റുള്ളവരുടെ കൈകളില്‍ അകപ്പെടും എന്ന് അവര്‍ ചിന്തിച്ചിട്ടു പോലുമുണ്ടാവില്ല. താന്‍ എടുത്തഫോട്ടോകള്‍ മറ്റുള്ളവരില്‍ എത്തും എന്ന് ഫോട്ടോ എടുത്ത ആളും മനസിലാക്കിയിട്ടുണ്ടാവില്ല.


കേരളത്തിലെ ഒരു റിയാലിറ്റി ഷോയുടെ അവതാരികയുടെ ഫോട്ടോകള്‍ ഈ മെയിലിലൂടെ കുറേ നാളുകള്‍ക്ക് മുമ്പ് പ്രചരിച്ചിരുന്നു. ഈ ‘അവതാരത്തെ‘ കാണാനായി മാത്രം ചിലര്‍ ആ റിയാലിറ്റി ഷോ കാണുന്നു എന്ന് പറയുമ്പോഴേ സംഗതി ഏത് വഴിക്കാണ് നീങ്ങുന്നതെന്ന് അറിയാം. വസ്ത്രത്തില്‍ പിശുക്ക് കാണിച്ച് നാക്കില്‍ ആ കുറവ് കാണിക്കാത്ത അവതാരികയുടെമദ്യപാന ചിത്രങ്ങള്‍ എന്നാണ് മെയില്‍ എത്തിയത്. ഫോട്ടോ എടുത്തത് അവതാരകയുടെ സമ്മതത്തോടെ(?) കൂട്ടത്തിലുള്ളവര്‍ ആണന്ന് ഉറപ്പാണ് . തന്റെ കൈയ്യിലിരുപ്പ് എല്ലാവരിലുംമെയില്‍ വഴി എത്തുമെന്ന് അവര്‍ വിചാരിച്ചിട്ടുണ്ടാവില്ല.
സ്ത്രികള്‍ മാത്രമാണ് ഇരകള്‍ എന്ന് ധരിക്കരുത്. ചില പുരുഷന്മാരും സൈബര്‍ ലോകത്തെ ക്യാമറ ദുരന്തനായകന്മാര്‍ ആവാറുണ്ട്. അങ്ങനെയൊരു സംഭവം. ഒരു പെണ്‍കുട്ടിയുടെ പേരിലുള്ള ഫോര്‍വേഡ് മെയിലെത്തുന്നു. ചാറ്റിംങ്ങ് വഴി പരിചയപെട്ട ഒരാളുമായി തന്റെ വിവാഹം കഴിഞ്ഞു എന്നും അയാളോടൊത്ത് കഴിഞ്ഞു എന്നും മാസംതോറും പതിനായിരംരൂപയ്ക്ക്ടുത്ത് തങ്ങള്‍ ഫോണ്‍ ചെയ്യാറുണ്ടെന്നും അയാളിപ്പോള്‍ തന്നെ ചതിച്ചു എന്നുമായിരുന്നു മെയില്‍. മെയിലിനോടൊപ്പം കുറെ ഫോട്ടോകളും ഫോണ്‍ ബില്ലിന്റെ കോപ്പികളും.(ആ ഫോട്ടോയാണ് താഴെ). കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ മറ്റൊരു മെയിലെത്തി. ഈ ഫോട്ടോയില്‍ കാണുന്ന യുവാവ് ആത്മഹത്യ ചെയ്തു എന്നായിരുന്നു മെയിലിലെ അറ്റാച്ച്മെന്റിലെ പത്രവാര്‍ത്ത... അപ്പോള്‍ ഫോട്ടോയിലെ പെണ്‍കുട്ടി... ????

ചില സെലിബ്രിറ്റികളുടെ ഫേയ്ക്ക് ചിത്രങ്ങളും വീഡിയോ ക്ലിപ്പിംങ്ങുകളും നെറ്റില്‍ പ്രചരിക്കാറുണ്ട്. നയന്‍താര, തൃഷ, തുടങ്ങിയവരുടെ ഫെയ്ക്ക് വീഡിയോകള്‍ ആണങ്കില്‍ നമിത വസ്ത്രം മാറുന്നരംഗം ഏതോ ലൊക്കേഷന്‍ അംഗം മൊബൈലില്‍ ചിത്രീകരിച്ച് സൈബര്‍ ലോകത്തിന് സംഭാവന(?) ചെയ്തതാണ്. രണ്ടുമാസമായി ഈ മെയില്‍ വഴി പ്രചരിക്കുന്ന മറ്റൊരു ഫോട്ടോ.അടുത്ത സമയത്ത് വിവാഹം കഴിഞ്ഞ യുവനടന്‍/സംവിധായകന്റെ വിവാഹത്തിനുമുമ്പുള്ള രംഗം എന്ന് പറഞ്ഞാണ് മെയില്‍ എത്തുന്നത്.


എന്താണ് രക്ഷ ???
വിവേകപൂര്‍ണ്ണമായ നീക്കത്തിലൂടെ ഇത്തരം അപകടങ്ങളില്‍ നിന്ന് രക്ഷപെടാം. ഒരു റിസോര്‍ട്ടില്‍ അവിധിക്കാലം ചിലവഴിക്കാനെത്തിയ പെണ്‍കുട്ടി. രണ്ടു ദിവസം കഴിഞ്ഞ് അവള്‍ താമസിക്കുന്ന മുറിയുടെ അടുത്ത മുറിയില്‍ താമസിക്കുന്ന ആള്‍ അവളെ കാണാന്‍ എത്തി. അവള്‍ കുളിക്കുന്ന ദൃശ്യങ്ങള്‍ താന്‍ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ടന്നും നാളെ തന്റെമുറിയില്‍ എത്തിയില്ലങ്കില്‍ അത് മറ്റുള്ളവരെ കാണിക്കും എന്നുമായിരുന്നു ഭീക്ഷണി. അവള്‍ ഉടന്‍ തന്നെ പോലീസിന്റെ സഹായം തേടി. പിറ്റേന്ന് പെണ്‍കുട്ടിയോടൊപ്പം പോലീസും തന്റെ മുറിയിലേക്ക് കടന്നുവന്നപ്പോള്‍ അയാള്‍ പ്രതിഷേധിച്ചു എങ്കിലും മൊബൈല്‍ ഫോണ്‍ പോലീസ് തെളിവായി കണ്ടെടുത്ത് അയാളെ അറസ്റ്റ് ചെയ്തു.


തങ്ങളുടെ അനുവാദം ഇല്ലാതെ മറ്റാരെങ്കിലും ഫോട്ടൊ എടുക്കുകയാണങ്കില്‍ അത് ചോദ്യം ചെയ്യാനുള്ള അവകാശം ഉണ്ട്. സ്ത്രികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍നമ്മുടെ പോലീസ് വളരെ ഗൌരവത്തോടെയാണ് കാണുന്നത്. നമ്മുടെ എല്ലാ ജില്ലകളിലും പോലിസിന്റെ വുമണ്‍സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്ത്രികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ എന്തുതന്നെയാണങ്കിലും നിങ്ങള്‍ക്ക് അവിടെ പരാതി നല്‍കാം. (വുമണ്‍സെല്ലില്‍ മാത്രമല്ല ഏത് പോലീസ് സ്റ്റേഷനിലും പരാതി നല്‍കാം).
കൊല്ലം Women Cell 0474 2742376
പത്തനംതിട്ട Women Cell 0468 2222927
കോട്ടയം Women Cell 0481 2302977
കൊച്ചിസിറ്റി Vanitha PS 0484 2394250
പാലക്കാട് Women’s Unit 0491 2522340
Anti harassment cell for women : 9947000100
ട്രയിന്‍ യാത്രയ്ക്കിടയില്‍ അതിക്രമങ്ങള്‍ ഉണ്ടാവുകയാണങ്കില്‍ ഈ ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക :
The Railway Help Numbers of Kerala Police are: 9846 200 100
The Police Helpline numbers of Kerala state are as follows:
Police Control Rooms of the different districts:
1. Thiruvananthapuram City: 100/0471-2331843
2. Thiruvananthapuram Rural: 100/0471-2316995
3. Kollam: 100/0474-2746000
4. Pathanamthitta: 100/0468-2222226
5. Alappuzha: 100/0477-2251166
6. Kottayam: 100/0481-5550400
7. Idukki: 100/04862-221100
8. Ernakulam City: 100/0484-2359200
9. Ernakulam Rural: 100/0484-2621100
10. Thrissur: 100/0487-2424193
11. Palakkad: 100/0491-2522340
12. Malappuram: 100/0483-2734966
13. Kozhikode City: 100/0495-2721831
14. Kozhikode Rural 100/0496-2523091
15. Wayanad: 100/04936-205808
16. Kannur: 100/0497-2763337
17. Kasargod: 100/04994-222960
The Helpline Numbers of Kerala Police are:
0471-3243000 0471-3244000 0471-3245000
The Highway Help Numbers of Kerala Police are: 9846 100 100
സൈബര്‍ ക്രൈമുകള്‍ എന്തുതന്നെ ആയാലും Hi-Tech Crime Enquiry(HTCEC) Cell ല്ലുമായി ബന്ധപ്പെട്ട് പരാതി നല്‍കാം :
HTCEC can be contacted over phone
0471 - 2722768,
0471 - 2721547 extension 1274
email :mailto:hitechcell@keralapolice.gov.in
ഓര്‍ഡര്‍ ഓര്‍ഡര്‍ : നമ്മുടെ സ്കൂളുകളില്‍ മൊബൈല്‍ ഫോണുകള്‍ നിരോധിച്ച കാര്യം എത്രപേര്‍ക്കറിയാം.. +2 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് ഫോണ്‍ വാങ്ങികൊടുക്കുമ്പോള്‍ ചിന്തിക്കുക : അവരെന്തിനുവേണ്ടിയായിരിക്കും ആ ഫോണുകള്‍ ഉപയോഗിക്കുക!!!!!!

ഇത് മറക്കരുത് :: നിങ്ങളുടെ മൊബൈലില്‍ നിന്ന് ‘ഹോട്ടു’കള്‍ ബ്ലൂടൂത്ത് വഴി മറ്റുള്ളവരുടെ ഫോണിലേക്ക് ട്രാന്‍‌സ്‌ഫര്‍ ചെയ്യുമ്പോള്‍ ഓര്‍ക്കുക.. ഒരു പക്ഷേ നാളെ മറ്റൊരാള്‍ ട്രാന്‍‌സ്ഫര്‍ ചെയ്യുന്ന ‘നീല ക്ലിപ്പിംങ്ങ്‘ നിങ്ങളുടെ ആരുടെയെങ്കിലും ആവാം.....

41 comments:

  1. may be your intentions are good... but whats the need of these photos in this post? for more hits?

    ReplyDelete
  2. this article is of course an an eye-opener.

    ReplyDelete
  3. പ്രീയ തെക്കേടാ,
    എത്ര അഭി നന്ദിച്ചാലും മതിയാകില്ല, താങ്കളുടെ ഈ ഉദ്യമത്തിനു.

    ReplyDelete
  4. gamberamayirikkunnu thanks for sharingggggggggg
    www.prajeshsen.blogspot.com


    http://3.bp.blogspot.com/_uCKLnWio9Qc/SJ6st8ijuCI/AAAAAAAAAOU/ZwbW002F71c/s1600-h/eyes.jpg


    ee link kudi nokkumallooo

    ReplyDelete
  5. da..gud one..keep it up... sandeep

    ReplyDelete
  6. പോസ്റ്റ്‌ വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് .. വളരുന്ന തലമുറ പരിചയിച്ചു വരുന്ന ഈ ദുശ്ശീലം മാനസിക വൈകൃതത്തിന്റെ മറ്റൊരു ഉദാഹരണം മാത്രം ..
    തെക്കേടന് അഭിനന്ദനങ്ങള്‍ .. അശ്ലീലം പരമാവധി മായ്ച്ചു കളഞ്ഞ ചിത്രങ്ങള്‍ ഈ പോസ്ടിലെക്ക് ഉപയോഗിച്ചതിന് ഒരു തെറ്റും പറയാനില്ല ...

    ReplyDelete
  7. ഈ പോസ്റ്റ് ഇന്നത്തെ തലമുറ നിശ്ചയം വായിച്ചിരിക്കേണ്ട ഒന്നാണ്.ഇത് മെയില്‍ വഴി ഫോര്‍വേഡ് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.ലിങ്ക് മാത്രം കൊടുത്താല്‍ മിക്ക ഓഫീസുകളിലും ഇത് വായിക്കാന്‍ കഴിയില്ല.താങ്കള്‍ക്ക് സമ്മതമാണെങ്കില്‍ താങ്കളുടെ പേരും വെബ്സൈറ്റ് ലിങ്കും വച്ച് ദയവായി പിഡിഎഫ് ഫോര്‍മാറ്റില്‍ അയച്ച് തരിക.
    ആശംസകള്‍:)

    ReplyDelete
  8. ഉപകാരപ്രദമായ പോസ്റ്റ്‌..തുടർന്നും എഴുതുമല്ലോ??

    ReplyDelete
  9. ബൂലോകത്ത് വന്നിട്ട് ആദ്യമായി ആത്മാര്ഥതയുള്ള കാലികമായ ഒരു പോസ്റ്റ്‌ വായിച്ചു..
    നന്ദി പറഞ്ഞു ചെറുതാക്കുന്നില്ല ഈ നല്ല മനസ്സിനെ..

    എന്റെ നാട്ടില്‍ കഴിഞ്ഞ വര്ഷം ഒരു ട്രെന്‍ഡ് ഉണ്ടായിരുന്നു .
    ഏതെങ്കിലും ലാന്‍ഡ്‌ നമ്പരില്‍ വിളിക്കുക...
    ഭര്‍ത്താവ് ഫോണ്‍ എടുത്താല്‍ ഭാര്യയ്ക്ക് കൊടുക്കാന്‍ പറയുക...
    ആരാണെന്ന് ചോദിച്ചാല്‍ അവള്‍ക്കറിയാം എന്നായിരിക്കും മറുപടി...
    ഭാര്യക്ക് കൊടുത്താല്‍ തലയും വാലുമില്ലാതെ സംസാരിച്ചു ആ കുടുംബം കലക്കും...
    കേട്ടപ്പോള്‍ എന്റെ കൈ തരിച്ചിരുന്നു..
    മനസ്സാക്ഷിയുള്ളവരുടെ കൂട്ടായ്മ മാത്രമാണ് എല്ലാറ്റിനും പരിഹാരം...

    ReplyDelete
  10. *****
    ഫൈവ് സ്റ്റാ‍ഴ്സ് എന്റെ വക.

    ‘ശാരീരിക വെത്യാസങ്ങള്‍ഉള്ളടത്തോളം കാലം സ്ത്രിക്ക് പുരുഷനെപ്പോലെ സഞ്ചരിക്കാനോ വസ്ത്രം ധരിക്കാനോ കഴിയുകയില്ലന്ന് അവര്‍ മറക്കുന്നു.’
    സ്ത്രീകൾ എപ്പോഴും ഓർക്കേണ്ട ഒരു സംഗതിയാണിത്.
    സഹോദരീ ശ്രദ്ധിക്കുക.. എപ്പോഴും.
    ഒരായിരം ഒറ്റക്കണ്ണുകളാണ് നിന്നെ ഒളിഞ്ഞു നോക്കുന്നത്.
    അയാൾക്കു വേണമെങ്കിൽ നിന്നെ ബലാൽക്കാരം ചെയ്യാം..
    പക്ഷെ നിനക്കാവില്ല. നീ അയാളെക്കാൾ ശക്തയാണെങ്കിൽ പോലും. അക്കാര്യത്തിൽ നീ അബല തന്നെ തീർച്ച.

    വളരെ നല്ല പോസ്റ്റ്.
    ഇനിയും ഉണർത്തുക നമ്മുടെ സമൂഹത്തെ.
    ആശംസകൾ.

    ReplyDelete
  11. Nalla post. (photokale patti kuttam parayaanilla.)

    ReplyDelete
  12. മൊബൈല്‍ ക്യാമറയെ ഇത്രയ്ക്ക് പേടിക്കുന്നതെന്തിന്? ഒരു പെണ്‍കുട്ടിയുടെ ശരീരം അവളറിയാതെ ക്യാമറയില്‍ പകര്‍ത്തിയാല്‍ നാണിക്കേണ്ടകാര്യം ഇല്ല എന്ന് അവളെ പറഞ്ഞു മനസിലാക്കണം. ഭയപ്പെട്ടു ആത്മഹത്യ ചെയ്യേണ്ട കാര്യവും ഇല്ല. ദൈവം സൃഷ്ടിച്ച തന്റെ സുന്ദര ശരീരത്തിന്റെ നഗ്നത ഒളിക്യാമറ വഴി പകര്‍ത്തി ആസ്വദിക്കുന്ന ഞരമ്പ്‌ രോഗികള്‍ അത് തുടരട്ടെ. പെണ്‍കുട്ടികള്‍ക്ക് എന്ത് നഷ്ടപ്പെടാനാണ്? അവര്‍ തെറ്റൊന്നും ചെയ്യുന്നില്ലല്ലോ?

    (അവിഹിത ബന്ധം ഉദാ: ആലുവ കന്യാസ്ത്രീ, ആരെങ്കിലും ഒളി ക്യാമറയില്‍ പകര്‍ത്തിയാല്‍ ഭയക്കണം) അല്ലാതെവരോട് പോകാന്‍ പറ. (ഇതാണ് ഞാന്‍ എന്റെ ഭാര്യയോടു പറഞ്ഞത്.) തെറ്റുചെയ്യാത്തവര്‍ ഭയക്കേണ്ടതില്ല.

    ReplyDelete
  13. This comment has been removed by the author.

    ReplyDelete
  14. ഈ പോസ്റ്റിന്റെ ആനുകാലിക പ്രസക്തി പറഞ്ഞു അറിയിക്കേണ്ടത് അല്ലെന്നറിയാം.
    എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് ... എന്താ ആരും ഒന്നും മിണ്ടാതെ എന്ന്... ചില സമയങ്ങളില്‍ നമ്മുടെ കൈകളിളുടെ കടന്നു പോകുന്ന clippings എന്നെ പലപ്പോഴും ചിന്തിപ്പിച്ചിട്ടുണ്ട്.. ഇത് ഒരു വിഷയമായി ചര്‍ച്ചക്ക് തുടക്കം കുറിച്ചതില്‍ എന്റെ ഹൃദ്യമായ അഭിനന്ദനങ്ങള്‍ :) !!!

    ReplyDelete
  15. വളരെയധികം ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു വസ്തൂതയാണിത്. അടിച്ചമര്‍ക്കുന്തോറും നൂറായിരമായി പൊണ്ടിവരുന്ന തൃഷ്ണ വൈകല്യവല്‍ക്കരിയ്ക്കപ്പെടുന്നുവെന്നത് സത്യം തന്നെ. ലൈംഗിക അതിക്രമങ്ങള്‍ക്കും വിവാഹേതരലൈംഗികബന്ധങ്ങള്‍ക്കും കടുത്ത ശിക്ഷ നല്‍കുന്ന രാഷ്ട്രങ്ങളില്‍ പോലും വേശ്യാവൃത്തിയും പരപുരുഷ,സ്ത്രീ ബന്ധങ്ങള്‍ നിലനില്‍ക്കുന്നത് കാണാന്‍ കഴിയും.
    മൊബൈല്ഫോണിനേയോ, ഇന്റര്‍നെറ്റിനെയോ അതിന് കുറ്റം പറയാന്‍ കഴിയില്ല. എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു ചീത്ത വശമുണ്ടെന്ന് തോന്നുന്നു. കുളിമുറിയില്‍ വെന്റിലേറ്ററുള്ളത് വായുസഞ്ചാരത്തിനാണെങ്കിലും ഞരമ്പുരോഗിയ്ക്ക് അതൊരു പീപ് ഹോള്‍ മാത്രമേ ആകുന്നുള്ളൂ.
    ലൈംഗിക അപചയങ്ങള്‍ പണ്ടും നിലനിന്നിരുന്നില്ലെ? കുളിക്കടവിലും മറ്റും ഒളിഞ്ഞുനോക്കുന്ന പഴയ നാടന്‍ സമൂഹം നമുക്കിടയിലുണ്ടായിരുന്നു.
    സ്തീ പുരുഷ നഗ്നതയുടെ ആസ്വാദനം ഈ 30 വര്‍ഷങ്ങളുടെ സംഭാവനയല്ല, അത് മനുഷ്യന്‍ ഉണ്ടായ സമയം മുതലുള്ളതാണ്, പക്ഷേ അതിനെ സദാചാരത്തിന്റെ മതിലുകള്‍ക്കുള്ളില്‍ ബന്ധിയ്ക്കുമ്പോഴാണ് ഇത്തരം ആഭാസങ്ങളിലേയ്ക്ക് വഴിതെളിയിക്കുന്നത്.
    ലോകത്ത് ഇന്നും നഗ്നരായി ജീവിയ്ക്കുന്ന മനുഷ്യരുണ്ട്, കേരളത്തില്‍ സ്ത്രീകള്‍ മാറുമറച്ച് തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടേ ആയിട്ടുള്ളൂ. നഗ്നതയ്ക്ക് ഇന്നത്തെ അര്‍ത്ഥമല്ലായിരിയ്ക്കാം അന്ന് ഉണ്ടായിരുന്നത്.
    ഇത് ഒരു കമന്റില്‍ എഴുതി തീര്‍ക്കവുന്ന ഒന്നല്ല, എങ്കിലും ഒരു കാര്യം എടുത്ത് പറയേണ്ടതായുണ്ട്. പല പെണ്‍കുട്ടികള്‍ക്കും ഇല്ലാത്ത ലൈംഗിക വിജ്ഞാനവും സാമാന്യബോധവും കൊണ്ടാണ് അവര്‍ പലപ്പോഴും ഈ അതിക്രമങ്ങള്‍ക്കും ഇരയാവുന്നത്. അതുകൊണ്ടുതന്നെയാവണം പലപ്പോഴും പുരുഷന്മാര്‍ ചിത്രങ്ങളില്‍ സ്ഥാനം പിടിയ്ക്കാതെ പോയത്. ശരിയായ ലൈംഗിക വിദ്യാഭാസം, തെറ്റിനെയും ശരിയെയും തിരിച്ചറിയാന്‍ കഴിയുന്ന സദാചാരബോധം, കബളിപ്പിയ്ക്കപ്പെടുന്നത് മനസ്സിലാക്കാനുള്ള പൊതുവിജ്ഞാനം എന്നിവ യുവതലമുറയ്ക്കുണ്ടായേ തീരൂ.

    പിന്നെ, ഇനി മുതല്‍ തനിയ്ക്ക് ആരും അശ്ലീല ചിത്രങ്ങല്‍ അയയ്ക്കരുതെന്ന് എല്ലാ പുരുഷന്മാരും തീരുമാനിച്ചാല്‍ തീരുന്ന പ്രശ്നമേയുള്ളൂ. യേത്...?

    ചര്‍ച്ച തുടരട്ടേ....

    ReplyDelete
  16. പ്രിയ സുഹൃത്തേ..ആദ്യമായി ഈ ഉദ്യമത്തിനു എല്ലാ ‍‍ആ‍ശംസകളും നേരുന്നു. തുടർന്നും ക്രിയാത്മകമായ ഇത്തരം പോസ്റ്റുകൾ പിറക്കറ്റെ.
    ഇത് അയച്ച് തന്ന അരുൺ കായംകുളത്തിനും നന്ദി.

    ReplyDelete
  17. നതാഷ (ആദ്യ കമന്റ് ) പറഞ്ഞ പോലെ ഈ ചിത്രങ്ങളിൽ ചിലത് അനാവശ്യമായി.. എന്ന അഭിപ്രായക്കാരനാണ് ഞാനും

    ReplyDelete
  18. interesting, informative and amazing post with niceful thought, A citizen like you is a blessing to our state

    ReplyDelete
  19. a very good post dear i would like to add this post in my thattukada.... its an open forum... thaankalde nalla posts i had added some there pls check : http://www.thattukadablog.com/

    ReplyDelete
  20. നല്ല ഇടപെടല്‍. വിവരങ്ങള്‍ക്ക് നന്ദി

    ReplyDelete
  21. http://www.youtube.com/watch?v=XQ3qqawAyRQ

    ReplyDelete
  22. ഷിബൂ - താങ്കളുടെ ഈ ലേഖനം മറ്റൊരു ബ്ലോഗില്‍ കോപ്പി അടിച്ച് കിടക്കുന്നുണ്ട്.

    ഇതാണ് ലിങ്ക് - http://sheebaramachandran.blogspot.com/2010/10/blog-post_13.html

    ഞാന്‍ താങ്കളുടെ ഈ ലേഖനം മുന്‍പ് കണ്ടിട്ടില്ലായിരുന്നതുകൊണ്ട് അവിടെച്ചെന്ന് കമന്റിട്ടു. അതിന് പുറകേ വന്ന് കമന്റിട്ട ഒരാള്‍ പറഞ്ഞാണ് അത് മോഷണമാണെന്ന് അറിഞ്ഞത്. കോപ്പിയടി നല്ല ശീലമല്ല, പോസ്റ്റ് ഡിലീറ്റ് ചെയ്യണമെന്ന് പറഞ്ഞ് വീണ്ടും ഒരു കമന്റ് ഇട്ടു. മറ്റ് ചിലരും പോസ്റ്റിനെതിരെ ശബ്ദം ഉയര്‍ത്തി.

    അപ്പോള്‍ ബ്ലോഗുടമ പറയുന്നു. ബ്ലോഗ് ഹിറ്റാകാന്‍ താങ്കള്‍ പറഞ്ഞ് കൊടുത്ത മാര്‍ഗ്ഗമാണത്രേ വിവാദം ഉണ്ടാക്കിയാല്‍ മതി എന്നത്. എന്തായാലും ആ വകയില്‍ കൊള്ളാവുന്ന (കുരങ്ങന്മാരേ, വട്ടന്മാരേ എന്നൊക്കെയുള്ള) ചില സംബോധനകള്‍ എല്ലാവരും കേട്ടു.

    ഒന്നറിഞ്ഞാല്‍ കൊള്ളാം. താങ്കളുടെ അറിവോട് കൂടെയാണോ ഇതെല്ലാം ? (അവര്‍ പറയുന്നത് അങ്ങനെയാണ്.) ആണെങ്കില്‍ മോശം പ്രവണതയായിപ്പോയി എന്ന് പറയാതിരിക്കാന്‍ വയ്യ.

    അവരുടെ കമന്റ് ദാ താഴെയുള്ളതാണ്..

    Da...
    How is my entry??
    Njaan blog thudangeennu...thudangeee...yennokke paranjittu nammude kootathile Sreekuttan matre vannoolloo.....
    Shibuvinodu aayiram pravashyam paranju..onnu vaada yennu..Avan paranju nee thudangu njaan pinnale varaamnnu.Oru Social evil alleennu vechu ettappol kandillee collegil cheemutta yerinja swobhavam eniyengilum nirtheda kurangan maare...
    Entry kalakkiyillee..Avan yenthiyee aa Shibu avana paranjathu vivaadam undaakedee yennu...yennittu kandillee yellarum koodi .......Da asooyakyum...kashantikyum marunnilleedaaa........
    Nee eneem yeriyooo...aa kallu perukki ninakku njaan sneha smaarakam paniyum......bye da vattanmaare.

    ReplyDelete
  23. എത്ര പറഞ്ഞു കൊടുത്താലും മനസ്സിലാവാത്ത ചില തന്തമാരാന് ഇത്തരം ഹീന കൃത്യങ്ങള്‍ സൃഷ്ട്ടിക്കുന്നത്. കുട്ടികള്‍ക്കെന്തിനാ മൊബൈല്‍ ഫോണ്‍! നശിക്കട്ടെ, അത്തരം കൌമാരം. ഒരു വര്‍ഷത്തിനു ശേഷം ഈ പോസ്റ്റിലേക്ക് വഴി കാണിച്ചു തന്ന ഗൂഗിള്‍ ബസ്സിനു നന്ദി.

    ReplyDelete
  24. മനോജേട്ടന്,
    ഞാന്‍ ആ സ്ത്രിയെ/ബ്ലോഗ് പോസ്റ്റ് ഉടമയെ അറിയില്ല. ഇന്നലെ വൈകിട്ടാണ് ഞാന്‍ ഇങ്ങനെ ഒരാളെക്കുറിച്ച് കേള്‍ക്കുന്നതു തന്നെ. അവര്‍ ആ പോസ്റ്റ് അവിടെയിട്ടത് മാത്രമല്ലാതെ എന്നെക്കൂടി മറ്റുള്ളവരുടെ മുന്നില്‍ നാണം കെടുത്താന്‍ Shibuvinodu aayiram pravashyam paranju..onnu vaada yennu..Avan paranju nee thudangu njaan pinnale varaamnnu.Oru Social evil alleennu vechu ettappol kandillee collegil cheemutta yerinja swobhavam eniyengilum nirtheda kurangan maare...
    Entry kalakkiyillee..Avan yenthiyee aa Shibu avana paranjathu vivaadam undaakedee yennu...yennittu kandillee yellarum koodi ....... എന്നൊക്കെ പറഞ്ഞ് അവരെന്നെ ഇതിനകത്തേക്ക് വലിച്ചിഴച്ചത് എന്തിനാണന്ന് മനസിലാകുന്നില്ല.... അവരുടെ പ്രൊഫൈലില്‍ നിന്ന് Bachelor of Education,M.A Economics,Diploma in Computer Application from NIT Delhi. Ph.D in Ethics എന്ന് കണ്ടതുകൊണ്ടാണ് ഞാന്‍ ബസ് ഇറക്കിയത്. ഇത്രയും വിദ്യാഭ്യാസം ഉള്ള ഒരാളുടെ പേരില്‍ ഒരു പോസ്റ്റ് വരുമ്പോള്‍ അത് ശരിക്കെഴുതിയ ഏഴാം കൂലിയായ ഞാന്‍ അത് എഴുതിയത് ഞാനാണ് എന്ന് പറയുന്നതില്‍ തെറ്റില്ലന്ന് തോന്നി. ഒരു പക്ഷേ മറ്റാരെങ്കിലും ആയിരുന്നു പോസ്റ്റ് ഇട്ടത് എന്റെ ശ്രദ്ധയില്‍ പെട്ടിരുന്നെതെങ്കില്‍ അയാള്‍ക്ക് ഒരു മെയില്‍ അയിക്കുകയേ ഉള്ളായിരുന്നു. അത്താഴപട്ടിണിക്കാരന്‍ എന്റെ പോക്കറ്റില്‍ നിന്ന് ഒരു നൂറു രൂപ എടുത്തുകൊണ്ട് ഓടിയാല്‍ ഞാന്‍ ചിലപ്പോള്‍ ബഹളം വെയ്ക്കില്ലായിരിക്കും. പക്ഷേ ആഡംബര കാറില്‍ വന്നിറങ്ങിയ ഒരുത്തന്‍ എന്റെ പോക്കറ്റില്‍ നിന്ന് ന്‍ഊറു രൂപ എടുത്തുകൊണ്ട് ഓടിയാല്‍ കള്ളന്‍ കള്ളന്‍ എന്ന് ഞാന്‍ നിലവിളിക്കും.

    ഇപ്പോള്‍ ആ ബ്ലോഗ് പോസ്റ്റിന്റെ മുകളില്‍ This information rcvd as an E-Mail.This is just 4 social awareness.Pls act against social evil.Convey this to ur friends also..... എന്ന് കാണുന്നു. ഇന്നലെ ആ പോസ്റ്റ് കാണുമ്പോള്‍ അങ്ങനെയൊരു വാചകം ഉണ്ടായിരുന്നെങ്കില്‍ ഒരിക്കലും ഞാന്‍ പരാതിയുമായി എത്തില്ലായിരുന്നു.

    ReplyDelete
  25. അവസരോചിതമായ പൊസ്റ്റ്.. അഭിനന്ദനങ്ങള്‍.

    ReplyDelete
  26. @ ഷിബു - വിശദമായ മറുപടിയ്ക്ക് നന്ദി. ആ സ്ത്രീയ്ക്ക് എന്തിന്റെ കേടാണെന്ന് മനസ്സിലാകുന്നില്ല. എന്തായാലും വഴി തെറ്റി ആ പോസ്റ്റില്‍ ചൊരിഞ്ഞിട്ട് പോയ അഭിനന്ദനങ്ങള്‍ ശരിയായ പോസ്റ്റില്‍ അറിയിക്കുന്നു.

    വളരെ ഉപകാരപ്രദമാണ് ഫോണ്‍ നമ്പറുകള്‍ അടക്കം നല്‍കിക്കൊണ്ടുള്ള ഈ ബോധവല്‍ക്കരണം. നന്ദി :)

    ReplyDelete
  27. This comment has been removed by the author.

    ReplyDelete
  28. എനിക്ക് വ്യക്തിപരമായി അറിയുന്ന വ്യക്തി ആണ് ഷീബ ടീച്ചര്‍ .... കുറച്ചു കാലമായി പരിചയമുള്ളതും ... നല്ല രീതിയില്‍ മാത്രം കാര്യങ്ങള്‍ ചെയ്യുന്ന ഒരു വ്യക്തി ആണ് എന്ന് എനിക്ക് ഉറപ്പുള്ളത് കൊണ്ട് മാത്രമാണ് ഈ വിഷയത്തില്‍ ഇടപെടുന്നത് ...

    ഞാന്‍ ഷീബ ടീച്ചറുമായി കോണ്‍ടാക്റ്റ്‌ ചെയ്തിരുന്നു ... അറിയാതെ സംഭവിച്ചു പോയതാണെന്നും .... ഷിബു എന്നാ ടീച്ചറുടെ സുഹ്ര്താണെന്ന് വിചാരിച്ചുമാണ് അങ്ങനെ ഈസി ആയി പ്രതികരിച്ചത് എന്നും അറിയിച്ചിരുന്നു .... ബ്ലോഗ്‌ കൈ കാര്യം ചെയ്തു പരിചയം ഇല്ലാത്തതു കൊണ്ടാണ് എവിടെ നിന്നാണ് എന്ന് എഴുതാത്തത് എന്നും അറിയിച്ചു .... ചെയ്തത് ശെരിയല്ല എന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണ് ഇപ്പോള്‍ അത് എഡിറ്റ്‌ ചെയ്തത് ... വിശതമായ ഇമെയില്‍ എന്റെ കയ്യില്‍ ഉണ്ട് ... ശിബുവുമായി പങ്കു വെക്കാന്‍ താല്പര്യപ്പെടുന്നു ... plz add me or pass me ur mail id.. i tried accessing ur buzz but i dont hav the permission to write thr... my email id is shani.rulz@gmail.com/shanidali@ymail.com ...

    ((ഞാന്‍ ബ്ലോഗ്‌ ലോകത്ത് അത്ര സജീവമല്ല .... ഓര്‍ക്കുട്ടില്‍ കുറച്ചു കാലമായി രാഷ്ട്രീയ സാംസ്‌കാരിക കംമുനിടികളില്‍ സജീവമായി ഉള്ള ആളാണ് ... കുറച്ചു പേര്‍ക്കെങ്കിലും എന്നെ അറിയാമായിരിക്കാം... ))

    ReplyDelete
  29. @ ഷാനിദ് അലി - തെറ്റ് ആര്‍ക്കും പറ്റും. അത് പോസ്റ്റ് ഇട്ടതിന്റെ കാര്യത്തില്‍ സമ്മതിക്കുന്നു. പക്ഷെ, അത് ചൂണ്ടിക്കാണിച്ചപ്പോള്‍ ടീച്ചര്‍ പ്രതികരിച്ചത് എങ്ങനാണ് ? ഷിബുവിനോട് മാത്രമല്ലല്ലോ ? എല്ലാവരേയും ചേര്‍ത്തല്ലേ വിളിച്ചത് കുരങ്ങന്മാരേ, വട്ടന്മാരേ എന്നൊക്കെ. ഇത്രയും വിദ്യാഭ്യാസവും ഉള്ള പൊതുജന-സാമൂഹികമായ കാര്യങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്ന ഒരാള്‍ പരസ്യമായി ഉപയോഗിക്കേണ്ട ഭാഷയാണോ അത് ? ദാ കിടക്കുന്നു ആ കമന്റ്

    Da...
    How is my entry??
    Njaan blog thudangeennu...thudangeee...yennokke paranjittu nammude kootathile Sreekuttan matre vannoolloo.....
    Shibuvinodu aayiram pravashyam paranju..onnu vaada yennu..Avan paranju nee thudangu njaan pinnale varaamnnu.Oru Social evil alleennu vechu ettappol kandillee collegil cheemutta yerinja swobhavam eniyengilum nirtheda kurangan maare...
    Entry kalakkiyillee..Avan yenthiyee aa Shibu avana paranjathu vivaadam undaakedee yennu...yennittu kandillee yellarum koodi .......Da asooyakyum...kashantikyum marunnilleedaaa........
    Nee eneem yeriyooo...aa kallu perukki ninakku njaan sneha smaarakam paniyum......bye da vattanmaare.

    വിവാദം ഉണ്ടാക്കി ശ്രദ്ധ പിടിച്ച് പറ്റാനായിരുന്നു ശ്രമം എന്ന് സ്വന്തം കമന്റില്‍ അവര്‍ തന്നെ പറഞ്ഞിരിക്കുന്നു. അതിനെന്ത് ന്യായീകരണമാണ് ഇനി ടീച്ചര്‍ക്ക് പറയാനുള്ളത്? ഒരു ടീച്ചര്‍/സാമൂഹ്യ പ്രവര്‍ത്തക ചിന്തിക്കുന്ന രീതി ഇങ്ങനാണോ ? കഷ്ടം. വിവാദം ഉണ്ടാക്കി എന്താണ് ടീച്ചര്‍ നേടാന്‍ ശ്രമിച്ചത്. എല്ലാം പൊളിഞ്ഞെന്ന് കണ്ടപ്പോള്‍ ഉരുണ്ട് കളിക്കുന്നതില്‍ ഒരു കാര്യവുമില്ല.

    ഇത്രയും വിദ്യാഭ്യാസമുള്ളവര്‍ക്ക് അറിയില്ലേ തന്റേതല്ലാത്ത മാറ്ററുകള്‍ അതിന്റെ ഒറിജിനല്‍ ലേഖകന് കോര്‍ട്ടസി കാണിക്കാതെ സ്വന്തം ബ്ലോഗില്‍ ഇട്ടാല്‍ കോപ്പി റൈറ്റ് വയലേഷന്‍ ആണെന്ന്. അതൊക്കെ മനസ്സിലാക്കാന്‍ എം.എ. വരെ യൊന്നും പഠിക്കേണ്ട ആവശ്യമില്ല സുഹൃത്തേ. കള്ളത്തരം പിടിക്കപ്പെട്ടപ്പോള്‍ ഈ-മെയില്‍ വഴി കിട്ടിയതാണെന്ന് വാചകം എഴുതിച്ചേര്‍ത്ത ബുദ്ധിസാമര്‍ത്ഥ്യത്തിന് വിശദീകരണം വല്ലതും പറയാനുണ്ടോ ടീച്ചര്‍ക്ക് ?

    ഒക്കെ സമ്മതിക്കാം. തെറ്റ് പറ്റിയെങ്കില്‍ നിലവില്‍ അവരുടെ ബ്ലോഗില്‍ കിടക്കുന്ന 2 കോപ്പിയടി പോസ്റ്റുകള്‍ എന്തുകൊണ്ട് ഡിലീറ്റ് ചെയ്യുന്നില്ല. (കാന്താരിയുടെ പോസ്റ്റ് നോക്ക് - http://bayangarabittugal.blogspot.com/2010/10/blog-post.html#comments. അതില്‍ എല്ലാം ഉണ്ട്.)

    താന്‍ പിടിച്ച മുയലിന് കൊമ്പ് മൂന്ന് എന്നാണോ അടുത്ത വിശദീകരണം. ഒരു കാര്യം ടീച്ചര്‍ മനസ്സിലാക്കിയാല്‍ നന്ന്. ടീച്ചറുടെ കൈയ്യില്‍ നിന്ന് പോയി കാര്യങ്ങള്‍. ഇനി വിശദീകരണത്തിന് മുകളില്‍ വിശദീകരണം നല്‍കി എല്ലാം നേരെയാക്കിയെടുക്കാന്‍ ശ്രമിച്ചിട്ട് വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല.

    ചെയ്യാന്‍ പറ്റുന്ന ചില കാര്യങ്ങള്‍ ഉണ്ട്.
    ടീച്ചറിന്റേതല്ലാത്ത കൃതികള്‍ ഡിലീറ്റ് ചെയ്യുക. തുടര്‍ന്നെങ്കിലും മാന്യമായ ഭാഷയില്‍ എല്ലാവരോടും സംസാരിക്കാനും പ്രതികരിക്കാനും ശ്രമിക്കുക. തല്‍ക്കാലത്തെ നാണക്കേട് ഒഴിവാക്കാന്‍ അത്ര മതിയാകും.

    ReplyDelete
  30. This comment has been removed by the author.

    ReplyDelete
  31. le me quote sheebas email that she send me wen i asked for explanation...

    Dear Seena & Other Friends,
    Indeed its my pride&privilege 2 get -U like honorable personalities as my friends.
    I take this opportunity 2 appreciate d Unity & Team spirit of Boolookam.
    I read all d comments( which I rcvd through Seena).
    If it is E-mail we will forward..If it is Facebook we will share....sameway I thought of communicating a social evil with my friends especially d younger generation.I read similar article many places in group Mail,personal mail....including govt.organizations which promoting humanity.So there is no question of obligation as it should be spread to d public.Moreover U may noticed that I never mentioned my name on it.When I rcvd d negative comments I thought It may be my college mates.To them we usually without any formality uses Da..Poda...Manda...Kuranga...to express our intimacy & affection(Only 2 my intimate friends)Later I called my friend Shibu whom he is working in Delhi based leading Daily to confirm the event , bcoz one week before I told him Facebook 5000 friends r d limit & I crossed d line....He adviced me for a web site..i just thought of a blog first.He told me "U just commence...i will be behind u" Atlast before dropping d phone he added as a joke...I will be behind u with contraversory.......so I thought its my college mates creation.)If u feel u r my intimate friends...take that mandan..kurangan..etc from my affectionate heart...orelse considering d situation forgive d same. But I never expected this much bad languague(Thalla...yedi..Thanthakku pirakkathaval,......, ........ other two words- sorry my dignity is not allowing me to write here)from a civilized intellectuals like u, whom he/she is representing urself with a blog I.D.Iam taking that positively as one of my F.B friend told...if there is anger that shows there is deep love.I know u cant hate me.......Me too....Considering u as my young brothers & sisters...I love u alllllllllllllllllll.


    I just gone through ur comments here...first I thought may be bcoz of jealousy...but later realized that it's ur unity.Highly appreciating d same...I rcvd that information as an E.Mail...(That I mentioned below d photo. Obviously in future also good valuble information can be shared...through sharing indeed we r showing our reverence to the writer's alphabet....irrespective of their caste...creed...national boundaries.


    Yente prarthanakalil Aksharangale snehikyunna yellavareyum ormikyum.....
    "Sheeba Vadham" yennu perittu Yenikyu thanna ee snehathinu.....hredayathinte bhashayil nandhi parayunnu.


    With love& respect........
    Sheeba.

    ReplyDelete
  32. This comment has been removed by the author.

    ReplyDelete
  33. This comment has been removed by the author.

    ReplyDelete
  34. wil req sheeba teacher to delete other two posts as welll..

    ReplyDelete
  35. ഈ ലേഖനം ഞാൻ ഇപ്പോഴാ‍ണ് വായിക്കുന്നത്!
    വളരെയധികം ആഴത്തിൽ കാര്യങൾ പഠിച്ച്, ഇന്നത്തെ സമൂഹത്തിലെ പെൺകുട്ടികളുടെ നന്മയെക്കരുതിയും സുരക്ഷയെ കരുതിയും എഴുതിയ ഈ ലേഖനം അഭിനന്ദനീയം!!!

    ReplyDelete
  36. @shanid ali

    ഓരോരുത്തര്‍ കഷടപ്പെട്ടെഴുതിയ പൊസ്റ്റെടുത്ത് ഒരു ബ്ലോഗ് തന്നെയുണ്ടാക്കിയിട്ട്,അത് ചൂണ്ടിക്കാണിച്ചവന്മാരെ വട്ടന്മാരെന്നും കുരങ്ങന്മാരെന്നും വിളിച്ചതും പോരാഞ്ഞ്,പിന്നെയും മുറുമുറുപ്പോ ??

    ഷീബ രാമചന്ദ്രന്‍ എന്ന ആ വ്യാജപ്പേരുകാരിയെ/കാരനെ വിളിച്ചതൊന്നും അധികമല്ല..

    ഡിഗ്രിയുടെ വലിപ്പം പ്രൊഫൈല്പേജിലല്ല കാണിക്കേണ്ടത്,പെരുമാറ്റത്തിലാണ്.മറ്റുള്ളവരുടേ കഷ്ടപ്പാടിനു പ്രതിഫലം പറ്റലാണോ നിങ്ങള്‍ പഠിച്ച എത്തിക്സ്? സാമൂഹ്യപ്രവര്‍ത്തകറ് ആണത്രേ ..കൊള്ളാം !കോപ്പിയടിയെ സാമൂഹ്യപ്രവര്‍ത്തനമായി അംഗീകരിച്ചത് ഇപ്പൊഴാണറിഞ്ഞത്.

    കൂടെ പഠിച്ച ഇന്റിമേറ്റ് ഫ്രണ്ട്സ് ആണെന്ന് വിചാരിച്ചത്രേ !!..എന്താണ് പറയുന്നതെന്ന് വല്‍ല ബോധവുമുണ്ടോ തനിയ്ക്ക്?? ആ പോസ്റ്റ് കോപ്പിയടിയാണെന്ന് കമന്റിട്ടവരെല്ലാം ഷിബുവിന്റെ ബ്ലോഗ് ലിങ്ക് കമന്റില്‍ വച്ചിട്ടുണ്ടായിരുന്നു..ഇപ്പറയുന്ന ഇന്റിമേറ്റ് ഫ്രണ്ട് അല്ല അതെന്ന് ഫോട്ടോ കണ്ടിട്ടും മനസ്സിലായില്ലല്ലേ?നിങ്ങളുടെ തലച്ചോറിനു കാര്യമായ എന്തോ അസുഖമുണ്ട്..അതുകൊണ്ടാണ് ഇന്റിമേറ്റ് ഫ്രണ്ട്സിനെപ്പോലും തിരിച്ചറിയാനാകാതെ ,കാണുന്നവരെല്ലാം ഇന്റിമേറ്റ് ഫ്രണ്ട്സ് ആണെന്ന് തോന്നുന്നതും..പോസ്റ്റ് അടിച്ചുമാറ്റി പ്രശസ്തനാകാന്‍ തോന്നുന്നതും.

    ആ ബ്ലോഗില്‍ റിട്ടണ്‍ ബൈ ഷീബ എന്നെഴുതിയിട്ടില്ല എന്ന വാദം നില നില്‍ക്കില്ല.പുസ്തകത്തില്‍ എഴുതുന്നത് പോലെ,ബ്ലോഗില്‍ പോസ്റ്റ് ചെയ്യുകയാണ് ചെയ്യുക..അതിബുദ്ധി കാണിച്ച് മുട്ടാപ്പോക്ക് ന്യായങ്ങള്‍ കണ്ടെത്തുന്നതിനു മുന്നേ ചിന്തിക്കുക.

    വൈറസ് കേറിയ ബ്ലോഗില്‍ നിന്നും കമന്റ്സൊക്കെ ഡിലീറ്റ് ചെയ്യാന്‍ പറ്റുന്നുണ്ടല്ലേ..?

    അസൂയ !!..അസൂയപ്പെടാന്‍ പറ്റിയ മൊതലു തന്നെ..!കള്ളന്മാരോടും പിടിച്ചുപറിക്കാരോടും നാട്ടുകാര്‍ക്ക് അസൂയ ഉണ്ടായ ചരിത്രമില്ല.

    ഇത്രയും കാര്യങ്ങള്‍ കൊണ്ട് വ്യക്തമായി ഷീബയുടേയും ശ്രീക്കുട്ടന്‍ എന്ന ശ്രീജിത്തിന്റേയും ഷാനിദ് അലിയുടേയും ഉള്ളുകള്ളികള്‍ ..

    ആഹ് പിന്നെ,ഈയൊരു മറുപടി ഇടാന്‍ താങ്കള്‍ കഷ്ടപ്പെട്ട് ഒരു ബ്ലോഗുണ്ടാക്കേണ്ട ആവശ്യമൊന്നുമില്ലായിരുന്നു ചങ്ങാതീ..

    ഇത് ഷാനിദ് ഫേസ്ബുക്കില്‍ പറഞ്ഞത്:
    Shanid Koleth gud article sheeba aunty... keep going !!!!

    ടീച്ചര്‍ ആന്റിയായി മാറിയതും ഇന്റിമസി കാരണമായിരിയ്ക്കുമല്ലേ..??

    ഇത്തരം സാമൂഹ്യപ്രവര്‍ത്തനവുമായി ബ്ലോഗിലേക്ക് വരുന്നതിനു മുന്‍പ് രണ്ടുവട്ടമെങ്കിലും ചിന്തിക്ക് കേട്ടോ

    ReplyDelete
  37. കാലിക പ്രസക്തിയുള്ള പോസ്റ്റ്.
    അഭിനന്ദനങ്ങൾ!

    ഈ പറയുന്ന വിവാദ നായിക ഷീബ രാമചന്ദ്രനെ എനിക്കറീയാം. മുമ്പ് ബുറൈദ ഇന്ത്യൻ സ്കൂളിലെ ടീച്ചറായിരുന്നു. വിദ്യാർത്ഥികളെ കോപ്പിയടിച്ച് പിടിച്ചാലുള്ള ശിക്ഷകളൊക്കെ ടീച്ചർക്കും ബാധകമാകുമോ ഷീബ ടീച്ചറേ?

    ReplyDelete
  38. എന്തായാലും പുള്ളിക്കാരി കമന്റ്‌ ഒക്കെ ഡിലീറ്റ് ചെയ്തു ബ്ലോഗ്‌ നല്ല നീറ്റ് ആക്കി വെച്ചിട്ടുണ്ട്. അടിച്ചു മാറ്റിയ പോസ്റ്റുകള്‍ ഒക്കെ അങ്ങനെ തന്നെ ഉണ്ട്!!

    ReplyDelete