Thursday, December 25, 2008

കേരളത്തില്‍ സാമ്പത്തിക പ്രതിസന്ധി ഇല്ലേല്ലേല്ലേ.. :

ലോകം മുഴുവന്‍ സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോള്‍ കേരളത്തില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടോ? കേരളത്തിലും പ്രതിസന്ധിയുണ്ടന്ന് ധനവകുപ്പ് മന്ത്രി പറഞ്ഞന്നിരിക്കും. സാമ്പത്തിക പ്രതിസന്ധി കേരളത്തിന്റെ ഏഴയലോക്ക ത്തുകൂടെ പോയിട്ടില്ല.ലോകം മുഴുവന്‍ വാങ്ങാനുള്ള കഴിവ് (ബൈയിംങ്ങ് കപ്പാസിറ്റി) കുത്തനെ താഴോട്ട് പോകുമ്പോള്‍കേരളത്തില്‍ അത് മുകളിലേക്ക് തന്നെയാണ് . സംശയം ഉണ്ടങ്കില്‍ 23,24 തീയതികളില്‍ നമ്മുടെ കൊച്ചുകേരളത്തിലെ ബിവറേജസ് കൌണ്ടറിലെ വരുമാനക്കണക്ക് നോക്കുക.. രണ്ടു ദിവസത്തെ വിറ്റുവരവ് 40 കോടിയിലധികമാണ്. കഴിഞ്ഞവര്‍ഷത്തെക്കാ‍ള്‍ പത്തുകോടിയുടെ വര്‍ദ്ധനവ് !!! എന്നു പറഞ്ഞാല്‍ മലയാളികള്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ അധികമായി പത്തുകോടിരൂപയുടെ മദ്യമാണ് വാങ്ങി അകത്താക്കിയത്. രണ്ടുദിവസം കൊണ്ട് 40 കോടിയുടെ മദ്യം വാങ്ങിക്കുടിക്കണമെങ്കില്‍ ഈനാട്ടില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടോ???

ബിവറേജസ് കൌണ്ടറുകളെക്കൂടി ഗ്രാന്‍ഡ് ഷോപ്പിംങ്ങ് ഫെസ്റ്റുവലില്‍ ഉള്‍പ്പെടുത്തിയിരുന്നുങ്കെല്‍ എന്താവുമായിരുന്നുഅവസ്ഥ......!!! സ്വര്‍ണ്ണക്കടകളിലും ഇലക്‍ട്രോണിക് കടകളിലും തുണിക്കടകളിലും കിട്ടുന്ന സമ്മാനം ബിവറേജ്സ് കോര്‍പ്പറേഷന്‍ കൌണ്ടറുകളിലൂടെ ‘പാവപ്പെട്ട കുടിയന്മാര്‍ക്ക് ‘ കിട്ടിയേനെ... ഈ നാട്ടില്‍ ‘പാവം പിടിച്ച കുടിയന്മാരുടെ’ പണത്തിന് വിലയില്ലേ?

അടുത്തവര്‍ഷം മുതലെങ്കിലും ബിവറേജസ് കൌണ്ടറുകളെക്കൂടി ഗ്രാന്‍ഡ് ഷോപ്പിംങ്ങ് ഫെസ്റ്റുവലില്‍ ഉള്‍പ്പെടുത്തി പ്രിയപ്പെട്ടമദ്യസ്‌നേഹികള്‍ക്ക് കൂടി കൈനിറയെ സ്വര്‍ണ്ണം നേടാന്‍ അവസരം ഉണ്ടാക്കി കൊടുക്കണമെന്ന് താഴ്മയായി അഭ്യര്‍ത്ഥിക്കട്ടെ.

3 comments:

  1. ഈ കുടിക്കുന്ന മദ്യം കേരളത്തില്‍ തന്നെ ഉണ്ടാക്കുകയായിരുന്നേല്‍ എത്രയോ തൊഴിലവസരങ്ങള്‍!

    കള്ള് ഉല്പാദിപ്പിക്കാന്‍ കേര കര്‍ഷകനു ഒരു അനുവാദം മാത്രം മതി, കേര കര്‍ഷകന്‍ രക്ഷപ്പെടാന്‍.. പക്ഷേ അത് ഏത് പാര്‍ട്ടി നടപ്പിലാക്കും? പാവപ്പെട്ടവന്റെ പാര്‍ട്ടി ഇന്ന് വിസ്മയ പാര്‍ക്ക് നടത്തി ജനങ്ങളെ സേവിക്കുന്നു. വലതുപക്ഷം പിന്നെ കൈയിട്ടുവാരാന്‍ മാത്രമേ ആലോചിക്കുന്നുള്ളല്ലോ?

    ദാ ഇവിടെ (കള്ള് ഒരു കേരള പാനീയം) കൂടുതല്‍

    ReplyDelete
  2. കേന്ദ്രം പുറത്തിറക്കിയ ഒക്ടോബറിലെ കണക്ക് പ്രകാരം വളര്‍ച്ച് കാണിച്ച ചുരുക്കം ചില മേഖലയില്‍ പ്രമുഖനാണ് ബിവറേജ് :)

    ReplyDelete