Thursday, September 11, 2008

മാവേലി വരുമോ???

അങ്ങ് പാതാളത്തില്‍ ആകെ ബഹളമാണ്.പൂരാടം ആയിട്ടും മാവേലിക്ക് കേരളഠിലേക്ക് പോകാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിട്ടില്ല.മാവേലിഎന്തെങ്കിലും ഒന്നും പറഞ്ഞിട്ടുവേണ്ടേ ഒരുക്കങ്ങല്‍ തുടങ്ങാന്‍.ഒരു ഐഡിയായും ഇല്ല്ലാതെ നടത്തുന്ന സ്റ്റാ(താ)ര്‍ സിംങ്ങറിലെജഡ്‌ജിയെപ്പോലെ വെറുതെയങ്ങ് ചവച്ചുകൊണ്ടിരിക്കുകയാണ് മാവേലി.ചവയൊന്നു നിര്‍ത്തിയിട്ടുവേണ്ടേ എന്തെങ്കിലും ഒന്നു പറയാന്‍.പാതാളവാസികള്‍ പലരും പോയി മാവേലിയെ മുഖം കാണിച്ചു.മുഖങ്ങള്‍ കണ്ടിട്ടും ചവയ്‌ക്കൊരു കുറവും വന്നില്ലന്നമാത്രമല്ല വായൊട്ടു തുറന്നതുമില്ല.നാളെ ഉത്രാടവും കഴിഞ്ഞ് തിരുവോണനാളില്‍ നാട്ടിലോട്ട് വെറുതെയങ്ങ് ചെല്ലാന്‍ പറ്റുമോ?ആഭരണങ്ങളും രത്നകിരീടവും ഒക്കെവേണം.പണയത്തില്‍ വച്ചിരിക്കുന്ന ആഭരണങ്ങളും കിരീടവും പണയമെടുക്കാന്‍ തന്നെ നല്ലൊരു തുകവേണം.പാതാളത്തില്‍ കൃഷിയിറക്കാന്‍ആഭരണവും കിറീടവും പണയം വച്ചതാണ്.കാലം തെറ്റിവന്ന മഴയില്‍ നെല്ലുമില്ല കിരീടവും ഇല്ല എന്ന അവസ്ഥയായി.പട്ടിണിയും‌പരിവട്ടവുമാണങ്കിലുംഇല്ലായ്‌മ വെളിയില്‍ കാണിക്കാന്‍ പറ്റുമോ?ആനമെലിഞ്ഞാലും ആരും അതിനെ തൊഴുത്തില്‍ കെട്ടാറില്ലല്ലോ?

കേരളത്തിലാണങ്കില്‍ ഓണാഘോഷവും ടൂറിസവാരവും പായിസ്സമേളയും ഒക്കെതുടങ്ങുകയും ചെയ്തു.ഏതായാലും കേരളത്തില്‍ പോകാതിരിക്കാന്‍മാവേലിക്ക് പറ്റത്തില്ല.പണ്ട് വാമനനുമായി ഉണ്ടാക്കിയ കാരാറനുസരിച്ച് ആണ്ടില്‍ ഒരു പ്രാവിശ്യം പ്രജകളെ കാണാന്‍ പോകാമെന്നാണ്.ഈവര്‍ഷം പോകേണ്ടാ എന്ന് വച്ചാ‍ല്‍ അത് കരാര്‍ ലംഘനമാകും.കരാര്‍ ലംഘിച്ചാല്‍ കരാറ് തന്നെ ഇല്ലാതെയാകും.പിന്നെ തനിക്ക് എന്നെങ്കിലുംരണ്ട് കാശ്‌വരുന്ന സമയത്ത് പ്രജകളെ കാണാമെന്ന് വച്ചാല്‍ അത് നടക്കത്തില്ല.അതുകൊണ്ട് എവിടെ നിന്നെങ്കിലും വട്ടിപ്പലിശയ്ക്ക് പണംവങ്ങി പണയത്തിലിരിക്കുന്ന അടയാഭരണങ്ങള്‍ എടുത്തുകൊണ്ട് നാട്ടില്‍ പോകാം.തിരിച്ചുവരുമ്പോള്‍ വീണ്ടും പണയത്തിനുവച്ച് വട്ടിക്കാരന്റെകടംതീര്‍ക്കാം.കിരീടവും ആഭരണങ്ങളും ഇല്ലാതെചെന്നാല്‍ തന്നെ ഒറ്റൊഅരുത്തനും തിരിഞ്ഞുനോക്കത്തില്ല.അല്ലങ്കില്‍ തന്നെ താനിപ്പോള്‍കേരളത്തിന് ഒരു അധികപറ്റാണ്.തന്റെ പേരില്‍ മൂന്നാലുദിവസം അവിധികിട്ടും എന്നതുകൊണ്ടുമാത്രമാണ് തന്നെ ആളുകള്‍ സഹിക്കുന്നത്.ഏതായാലും കേരളത്തിലേക്ക് പോവുകതന്നെ.മാവേലിയുടെ ഉത്തരവ് കിട്ടേണ്ട താമസം പോകാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.

മാവേലിയുടെ പാതാള കവടിക്കാരന്‍ എത്തി കവടി നിരത്തി കേരളത്തിലേക്ക് പോകാനുള്ള സമയം കുറിച്ചു.സമയം കുറിച്ചതിന് പണംലഭിച്ചിട്ടും കവടിക്കാരന്റെ മുഖത്തൊരു തെളിച്ചം വന്നില്ല.”യാത്രയ്ക്ക് എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടോ കവടിക്കാരാ?”മാവേലിചോദിച്ചു.“കവടിയില്‍ പ്രശ്നങ്ങളൊന്നുംതെളിയുന്നില്ല തിരുമനസ്സേ..പക്ഷേ...” “എന്താണൊരു പക്ഷേ..????” “തിരുമനസ്സിനറിയാമല്ലോ കേരളത്തില്‍എപ്പോഴാ ,എങ്ങനയാ ഹര്‍ത്താല്‍ വരുന്നതന്ന് അറിയാന്‍ പറ്റത്തില്ലല്ലോ..ഈശ്വരനുപോലും ഇപ്പോള്‍ നിശ്ചയമില്ലാത്തത് കേരളത്തിലെഹര്‍ത്താലിന്റെ കാര്യത്തിലാ...”കവടിക്കാരന്‍ പറഞ്ഞപ്പോഴാണ് തന്റെ യാത്രയ്ക്ക് അങ്ങനെയൊരു തടസ്സം ഉണ്ടാകാം എന്ന് മാവേലിഓര്‍ത്തത്.ഏതായാലും ഹര്‍ത്താലാണന്ന് പറഞ്ഞ് കേരളത്തിലേക്കുള്ള യാത്രയ്ക്ക് ഭംഗം ഒന്നും വരുത്തേണ്ടാ..മോട്ടോര്‍ സൈക്കിളില്‍ പോയിട്ട്ആണങ്കിലും തന്റെ പ്രജകളുടെ ക്ഷേമം അന്വേഷിക്കണം.കിരീടം വയ്ക്കുന്ന താന്‍ ഹെല്‍മറ്റില്ലാതെ യാത്രചെയ്താല്‍ പോലീസ് പിടിക്കുമോ എന്ന്ആശങ്കമാത്രമേ മാവേലിക്ക് ഉണ്ടായിരുന്നുള്ളു.തന്നെ ഒരു ടൂറിസ്റ്റ് ആയി കണക്കാക്കണമന്ന് പറഞ്ഞ് മാവേലി ടൂറിസം‌മന്ത്രിക്ക് ഒരു ഫാക്സ്ചെയ്തു.(ഓണം കൊണ്ട് നാലുകാശ് ഉണ്ടാക്കുന്നത് ടൂറിസം വകുപ്പ് ആണല്ലോ?).ടൂറിസ്റ്റുകളെ ഹര്‍ത്താലോ പണിമുടക്കോ ബാധിക്കുകയില്ലന്ന്ടൂറിസംവകുപ്പ് മന്ത്രിപറഞ്ഞത് മാവേലിക്ക് ഒരു ഓര്‍മ്മയുണ്ടായിരുന്നു.ഫാക്സ് അയച്ചതിനുശേഷം ടിവി വച്ചപ്പോള്‍ അതാവരുന്നു ഞെട്ടിക്കുന്ന വാര്‍ത്തപണിമുടക്കുകാര്‍ വിദേശടൂറിസ്റ്റുകാരുടെ ഹൌസ്‌ബോട്ട് നടുകായലില്‍ കെട്ടിയിട്ടന്ന്.സ്വന്തം കുഴിതോണ്ടോന്‍ മലയാളികളെക്കാള്‍ മിടുക്കര്‍ ആരുമില്ലന്ന് ഒരുക്കല്‍ക്കൂടി മലയാളികള്‍ തെളിയിച്ചുവെന്ന് മാവേലി ചിന്തിച്ചു.

തന്റെ പ്രജകളെ കാണാന്‍ വെറുതെയങ്ങ് കൈയും വീശിയങ്ങ് ചെല്ലാന്‍ പറ്റുമോ?എന്തെങ്കിലും ആര്‍ക്കെങ്കിലും ഒക്കെ ഓണസമ്മാനം നല്‍കേണ്ടതല്ലേ?ഓണസമ്മാനമായി എന്ത് കൊടുക്കണം എന്ന് മാവേലി ചിന്തിച്ചു.കേരളത്തില്‍ ഉപ്പുതൊട്ട് കര്‍പ്പൂരം വരെ എല്ലാത്തിനും തീപിടിച്ച വിലയാണന്നാ പറയുന്നത്.പെട്രോളിന്റെ വിലകൂട്ടിയതുകൊണ്ടാണ് സാധനങ്ങള്‍ക്ക് വിലകൂടുന്നതന്ന് മന്ത്രിമാര്‍ പറയുന്നുണ്ട്.അപ്പോള്‍ പാലിനും വൈദ്യുതിക്കുംവിലകൂട്ടിയത് എന്തികൊണ്ടായിരിക്കും?മാവേലി ചിന്തിച്ചു.കേരളത്തിലെ കാര്യങ്ങളും പാതാളത്തിലെ ധനകാര്യവും ചിന്തകള്‍‌കൊണ്ട് അളക്കാനുംമനസ്സിലാക്കാനും പാടാണ്.അതു രണ്ടും ഒന്നും മനസ്സിലാക്കി എടുക്കണമെങ്കില്‍ പെടാപ്പാടുതന്നെ പെടണം.ചന്തയില്‍ ഒരുകിലോ പാവയ്ക്കായിക്ക്അമ്പതുരൂപയാണ്.പയറിനാണങ്കില്‍ നാല്പതും.അതുകൊണ്ട് പാതാളകൊട്ടാരത്തില്‍ ഇപ്പോള്‍ മൂന്നുനേരവും കഞ്ഞിയും പപ്പടം ചുട്ടതുമാണ്.അമേരിക്കയുടെ സാമ്പത്തികമാന്ദ്യം പാതാളത്തേയും ബാധിച്ചോ?അമേരിക്കയുടെ പുത്തന്‍ സാമ്പത്തിക സിദ്ധാന്തത്തിന്റെ ഫലമായിട്ടാ‍ണോഈ വിലക്കയറ്റം എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.അമേരിക്കയ്ക്ക് ഇതല്ലാതെ വേറെ പണിയൊന്നും ഇല്ല്ലേ എന്നും മാവേലി ചിന്തിച്ചു.കേരളത്തിലാണങ്കില്‍ അരിയാണങ്കില്‍ കണികാണാനും ഇല്ല.തമിഴന്റെ ലോറി വന്നില്ലങ്കില്‍ കേരളം പട്ടണിയിലാണ്.തന്റെ നാടിന് വന്ന വികസനം.!! അരിക്ക് പോലുംമറ്റുള്ളവന്റെ മുന്നില്‍ കൈ നീട്ടുന്നവര്‍‍.!!!!!!!!!!!

ഉത്രാടവെളുപ്പിനെ പാതാളത്തില്‍ ആഭ്യന്തരവകുപ്പിന്റെ ഫാക്സ് എത്തി.മാവേലിക്ക് ബോംബ് ഭീക്ഷണി ലഭിച്ചതിനാല്‍ യാത്രമാറ്റിവയ്ക്കണമെന്നുംഅല്ലങ്കില്‍ സ്വന്തം അംഗരക്ഷകരുടെ സംരക്ഷണത്തില്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ വേണമെങ്കില്‍ കേരളം സന്ദര്‍ശിക്കാം.ജീവനുംസ്വത്തിനും കേരളസര്‍ക്കാര്‍ ഉത്തരവാദികള്‍ അല്ല.Zക്യാറ്റഗറി സംരക്ഷണം ലഭിക്കാവുന്ന മാവേലിക്ക് ഈ പ്രാവിശ്യം ബ്ലാക്ക് ക്യാറ്റുകളുടെസംരക്ഷണം ഉറപ്പ് നല്‍കാന്‍ പറ്റുകയില്ല.കേരളത്തിലുള്ള പത്തിരുപ്പത്തിരണ്ട് ബ്ലാക്ക്ക്യാറ്റുകളില്‍ പത്തുപതിനെട്ട് പേര്‍ മുഖ്യമന്ത്രിക്ക്സംരക്ഷണം നല്‍കുകയാണന്ന്!!.ഫാക്സ് വായിച്ചിട്ടും മാവേലി തന്റെ തീരുമാനത്തില്‍ നിന്ന് മാറിയില്ല.പണ്ടേ വാക്ക് മാറാത്തവന്‍ ആണല്ലോമാവേലി.അതുകൊണ്ടാണല്ലോ വാമനന് ചവിട്ടാന്‍ തന്റെ തലതന്നെ കാണിച്ച് കൊടുത്തത്.കഴിഞ്ഞ ആഴ്ച മാവേലിക്ക് മലയാളിപ്പോലീസിലുള്ളഎല്ല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടതാണ്.എവിടയോ പോലീസ് സ്റ്റേഷനില്‍ കയറി ലോക്കപ്പില്‍ കിടന്നവനെ ആളുകള്‍ ഇറക്കികൊണ്ടുപോയന്ന്വായിച്ചതാണ്.

മാവേലി പാതാളമന്ത്രിസഭവിളിച്ചുകൂട്ടി.ആഭ്യന്തരവകുപ്പിന്റെ ഫാക്സ് അവര്‍ അടിയന്തരമായി ചര്‍ച്ചചെയ്തു.മൂക്കറ്റം കടത്തില്‍ നില്‍ക്കുന്ന പാതാളത്തിന്മാവേലിയുടെ കൂടെ അംഗരക്ഷകരെ അയിക്കാന്‍ ഒരുവഴിയുംപരഗതിയും ഇല്ല.മാവേലിയെ തനിയെ അയക്കാനും വയ്യ.മാവേലിക്ക് എന്തങ്കിലുംസംഭവിച്ചാല്‍ പാതാളത്തില്‍ വിവരം അറിയിക്കാന്‍ ഒരാളെങ്കിലും കൂടെ വേണമല്ലോ...മാവേലിയുടെ കൂടെ പാതാളത്തിലെ അഡ്മിനിസ്‌ട്രേഷന്‍മാനേജര്‍ നാണിയമ്മയെക്കൂടി കേരളത്തിലേക്ക് വിടാന്‍ പാതാളമന്ത്രിസഭ തീരുമാനിച്ചു പിരിഞ്ഞു.നാണിത്തള്ളയുടെ യാത്രാരേഖകള്‍ പെട്ടന്ന്ശരിയാക്കി.നാണിത്തള്ള വേഗം യാത്രയ്ക്ക് ആവിശ്യമായ കാര്യങ്ങള്‍ പൂര്‍ത്തിയാക്കി.കേരളത്തില്‍ നിന്ന് അടുത്ത വാര്‍ത്തയെത്തി.കേരളത്തില്‍പരക്കെമഴ.ഓലക്കുടയും‌കൊണ്ട് വന്നിട്ട് ഒരു കാര്യവും ഇല്ല.ഇനി ശീലക്കുടയ്ക്ക് എവിടെ നിന്ന് കടം വാങ്ങും എന്ന് മാവേലിമന്ത്രിസഭയ്ക്ക് ഒരു പിടിയുംകിട്ടിയില്ല.കാലാവസ്ഥവകുപ്പുമായി ബന്ധപ്പെട്ട് മഴതുടരുമോ എന്നറിയാന്‍ അവര്‍ തീരുമാനിച്ചതനുസരിച്ച് കാലാവസ്ഥാവകുപ്പുമായി ഫോണില്‍ബന്ധപ്പെട്ടു.“കാര്‍‌മേഘം വന്നാല്‍ മഴപെയ്യും കാര്‍മേഘം നിറഞ്ഞില്ലങ്കില്‍ മഴപെയ്യത്തില്ല.മഴക്കോള്‍ ഇല്ലങ്കില്‍ മേഘാവൃതമായ ആകാശവുംമഴക്കോള്‍ ആണങ്കില്‍ കാര്‍മേഘാവൃതമായ ആകാശവും ആയിരിക്കും.കാറ്റടിക്കാനും അടിക്കാതിരിക്കാനും സാധ്യതയുണ്ട്”.ഇതായിരുന്നുകാലാവസ്ഥാവകുപ്പിന്റെ നിലപാട്.

മാവേലി ഒരുങ്ങി കുട്ടപ്പനായിട്ടിരുന്നു.ഒരു വര്‍ഷത്തിനുശേഷം തന്റെ പ്രജകളെ കാണാന്‍ പോവുകയാണ്.മലയാളിക്ക് ഇപ്പോള്‍ എന്തെല്ലാംമാറ്റം വന്നിട്ടുണ്ടാവും.ഓരോന്ന് ചിന്തിച്ചിരിക്കുമ്പോള്‍ നാണിത്തള്ള കയറിവന്നു.ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായന്ന് പറയാന്‍ വന്നതാണവര്‍.നാണിത്തള്ളയുടെ വസ്ത്രധാരണം കണ്ട മാവേലി പൊട്ടിത്തെറിച്ചു.സെറ്റ് സാരിക്ക് പകരം ടൈറ്റ്ജീന്‍സും ടീഷര്‍ട്ടും.മര്യാദയ്ക്ക് വസ്ത്രം ഇട്ടോട്ട്നടന്നിട്ട് കേരളത്തിലെ പെണ്ണുങ്ങള്‍ക്ക് തിരക്കിനിടയില്‍ രക്ഷയില്ല.അപ്പോള്‍ നാണിത്തള്ള ഈ ഡ്രസ്സ് ഇട്ടോണ്ട് ഓണത്തിരക്കിലങ്ങാണം പെട്ട് പോയാല്‍ചാനലുകാരായി,പോലീസായി,തെളുവെടുപ്പായി.......മാവേലിയുടെ കോപം ഒന്ന് തണുത്തപ്പോള്‍ നാണിത്തള്ള താന്‍ എന്തുകൊണ്ട് സാരിയുടുത്തില്ലഎന്ന് പറഞ്ഞു.കേരളത്തില്‍ എത്തുമ്പോള്‍ വല്ല ഹര്‍ത്താലങ്ങാണം കയറിവന്നാല്‍ യാത്രയ്ക്ക് ബൈക്കുകളാണ് ശരണം.സാരിയുടുത്തുകൊണ്ട്ബൈക്കുകളുടെ പുറകില്‍ വശം തിരിഞ്ഞുള്ള യാത്ര നിരോധിക്കാന്‍ നിയമനിര്‍മ്മാണം നടത്താന്‍ സര്‍ക്കാരിനോട് കോടതി ആവിശ്യപ്പെട്ടിട്ടുണ്ട്.മലയാളിക്ക് ഓണസമ്മാനമായി ഈ നിയമം സര്‍ക്കാര്‍ നല്‍കിയാല്‍ തങ്ങളുടെ യാത്ര നടക്കാതെ വരും.അതുകൊണ്ടാണ് താന്‍ ടീഷര്‍ട്ടുംജീന്‍സും ഇട്ടിരിക്കുന്നത്.ഒരു നീക്ക്‍പോക്കിന് മാവേലിയും തയ്യാറായി.ഒരു ഷാളുംകൂടി നാണിത്തള്ള ഇടണം.ഷാളില്ലാത്തതാണ് കേരളത്തിലിപ്പോള്‍ഫാഷനെന്ന്‍ നാളിത്തള്ള പറഞ്ഞുനോക്കിയെങ്കിലും മാവേലി കുലുങ്ങിയില്ല.അവസാനം മനസ്സില്ലാമനസ്സോടെ ഷാളിടാന്‍ നാണിത്തള്ള സമ്മതിച്ചു.

മാവേലിക്കും നാണിത്തള്ളയ്ക്കും പാതാളവാസികള്‍ യാത്രയയപ്പ് നല്‍കാനായികൂടി.ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി കഴിഞ്ഞിരുന്നു.യാത്രയയപ്പ്കഴിഞ്ഞയുടനെ കേരളത്തില്‍ നിന്ന് മറ്റൊരു വാര്‍ത്ത് എത്തി.കാലം തെറ്റിപ്പെയ്യുന്ന മഴയില്‍ കേരളത്തില്‍ പലയിടത്തും വെള്ളപ്പൊക്കം.ഉത്രാടത്തിനും ആരോടുള്ള വാശി തീര്‍ക്കുന്നതുപോലെ മഴപെയ്തു തകര്‍ക്കുകയാണ്..ഓണവെയില്‍ പരക്കേണ്ടിടത്ത് തോരാമഴയാണ്.തന്റെ പ്രജകളുടെ സന്തോഷം കാണാന്‍ യാത്രതിരിക്കാന്‍ തയ്യാ‍റായി നില്‍ക്കുന്ന മാവേലി പൊട്ടിക്കരഞ്ഞുകൊണ്ട് തന്റെ മുറിയിലേക്ക് പോയി.എന്തുചെയ്യണമെന്ന് അറിയാതെ പാതാളവാസികള്‍ നിന്നു.കേരളത്തില്‍ ഓണവെയില്‍ പരക്കുന്നതും നോക്കി.................................................




7 comments:

  1. മാവേലി ഇനി ഇങ്ങോട്ടില്ല എന്നാണല്ലോ പ്രഹ്ലാദപൗത്രന്‍ പറഞ്ഞത്‌. പിന്നെ അദ്ദേഹത്തേയും കാത്തിരിക്കണോ?

    ആശംസകള്‍

    ReplyDelete
  2. കേരളത്തെ പ്രശ്നങ്ങളിലൂടെ ഒരെത്തിനോട്ടം....പോസ്റ്റ് നന്നായി മാഷെ....

    താങ്കളുടെ ബ്ലോഗുകള്‍ പുതിയ ബ്ലോഗ് അഗ്രിഗേറ്റര്‍ കാണിക്കുന്നുണ്ട്

    ഒ ടോ:ഇപ്പോള്‍ കിട്ടിയത് :മാവേലി കേരളം സന്ദര്‍ശിക്കാത്തതില്‍ പ്രതിഷേധിച്ചു തിരുവോണ നാളില്‍ പാതാളത്തിലേക്ക് ഈര്‍ക്കിലി പാര്‍ട്ടി മാര്‍ച്ച നടത്തുന്നു..പങ്കെടുക്കുക വിജയിപ്പിക്കുക

    ReplyDelete
  3. കേരളത്തിലെ വാർത്തകള് കേൾക്കുംബോൽ മാവേലിക്ക് മാത്രമല്ല ഗൽഫ് മലയാളികൾക്കും നാട് ഒരു പേടിസ്വപ്നമാണ്.
    പോസ്റ്റിന് അഭിനന്ദനങ്ങൽ.

    ReplyDelete
  4. മാവേലി വന്നില്ലെന്കിലെന്താ നാടു മുഴുവന്‍ മാവേലി മാരല്ലേ ? ഡ്യൂപ്ലിക്കേറ്റ്‌ പെരുകുമ്പോള്‍ ഒറിജിനല്‍ തോറ്റുപോകും , അങ്ങോര്‍ അവിടെങ്ങാനും കിടന്നോട്ടെ , നമുക്കു ഇവിടെ അല്പം 'സ്പിരിറ്റും' അണ്ണാച്ചി കോഴിയും അടിച്ചു കലക്കാം, Good Bye Maveli

    ReplyDelete
  5. വളരെ നല്ല പോസ്റ്റ് കേരളത്തിലെ പല സമകാലിക സംഭവങ്ങളിലൂടെയും സഞ്ചരിച്ചു. രസിപ്പിച്ചു.
    ഓണാശംസകൾ

    ReplyDelete
  6. മാവേലിന്‍ വരും. ആ വരവിന്റെ പ്രതീകാത്മകമായ കാഴ്ച്ചകളാണ് നാം ചുറ്റിനും ഓണാഘോഷം എന്ന പേരില്‍ കാണുന്നത്. അതെല്ലാം നിലയ്ക്കുന്ന കാലത്ത് നമുക്ക് പറയാം, മാവേലി വന്നില്ലാന്ന്...

    ഓണാശംസകള്‍.....

    ReplyDelete