Tuesday, June 3, 2008

കന്യാസ്ത്രിയാകാനുള്ള പ്രായം : വനിതാകമ്മീഷന്റെ ശുപാര്‍ശ

കന്യാസ്ത്രിയാകാനുള്ള കുറഞ്ഞ പ്രായം ഇരുപതുവയസാക്കി നിയമം നിര്‍മ്മിക്കണമെന്ന് വനിതാകമ്മീഷന്‍ഗവണ്‍‌മെന്റിനോട് ശുപാര്‍ശചെയ്തു.മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ നിര്‍ബന്ധിച്ച് കന്യാസ്ത്രികളാക്കുന്നത്നിരുത്സാഹപ്പെടുത്തേണ്ടതുതന്നെയാണ്. കന്യാസ്ത്രി ആയാലും മാതാപിതാക്കളുടെ സ്വത്തിന് അവര്‍ക്ക് അര്‍ഹതയുണ്ടായിരിക്കും എന്ന് വനിതാകമ്മീഷന്‍ പറഞ്ഞു.ഇടയ്ക്ക് വെച്ച് കന്യാസ്ത്രി ജീവിതം അവസാനിപ്പിക്കുന്നവര്‍ക്ക് ഒരു പുനരധിവാസ പദ്ധതി തയ്യാറാക്കണം. ജസ്റ്റിസ് ഡി.ശ്രിദേവി അദ്ധ്യക്ഷയായ വനിതാകമ്മീഷന്‍ ഇന്നാണ് (03-06-08) ഈ നിര്‍ദ്ദേശങ്ങള്‍ ഗവണ്‍‌മെന്റിനോട് ശുപാര്‍ശചെയ്തത്.(ഇന്നത്തെ മറ്റ്ചില ശുപാര്‍ശകള്‍ :അവിവാഹിതരായ സ്ത്രികള്‍ക്ക് പി.എസ്.സി. നിയമനങ്ങളില്‍ വയസ്സിളവ് നല്‍കുക,മിശ്രവിവാഹിതരുടെ മക്കള്‍ക്ക് ആനുകൂല്യങ്ങള്‍(സംവരണം) നല്‍കുന്നത് ആ കുട്ടികള്‍ വളരുന്ന മതപരമായ ചുറ്റുപാടുകളൂടെ അടിസ്ഥാനത്തില്‍ ആയിരിക്കണം) .

കന്യാസ്ത്രിയാകാനുള്ള കുറഞ്ഞ പ്രായം സംബന്ധിച്ച വനിതാകമ്മീഷന്റെ പുതിയ ശുപാര്‍ശയോട് ക്രിസ്ത്യന്‍സഭാനേതൃത്വം എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയണം.ചങ്ങനാശേരി രൂപതയുടെ പ്രതികരണംവന്നു കഴിഞ്ഞു.കാനോന്‍ നിയമങ്ങളില്‍ കന്യാസ്ത്രിയാകാനുള്ള പ്രായത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ടന്നും സഭാനിയമങ്ങളിലുള്ള അറിവില്ലായ്‌മ കൊണ്ടാണ് വനിതാ കമ്മീഷന്‍ ഇത്തരം ഒരു പരാമ‌ര്‍‌ശം നടത്തിയതന്നും,ഇരുപതു വയസ്സു കഴിയാതെ ആര്‍ക്കും സഭ തിരുവസ്ത്രം നല്‍കാറില്ലന്നും ,ആരയും നിര്‍ബന്ധിച്ച് കന്യാസ്ത്രിആക്കാറില്ല എന്നുമായിരുന്നു ആ പ്രതികരണം.

പലപെണ്‍കുട്ടികളേയും ചതിയിലൂടയും നിര്‍ബന്ധിപ്പിച്ചും കന്യാസ്‌ത്രികള്‍ ആക്കിയ സംഭവങ്ങള്‍ പലപ്പോഴായിപുറത്തുവന്നിട്ടുണ്ട്.ആയിരക്കണക്കിന് പെണ്‍കുട്ടികളെ വിദേശങ്ങളില്‍ എത്തിച്ച് കന്യാസ്ത്രികളാക്കിയ സംഭവം(നണ്‍ റണ്ണിംഗ് റാക്കറ്റ് ) റിപ്പോര്‍ട്ട് ചെയ്യപെട്ടിട്ടുണ്ട്.പ്രശസ്‌ത പത്രപ്രവര്‍ത്തക ലീലാ മേനോന്‍ കേരളശബ്‌ദത്തിലെ ‘വ്യക്തിപരം‘ എന്ന പംക്തിയില്‍(കേരളശബ്ദം ലക്കം 42,ജൂണ്‍ 8 ,പേജ് 6) എഴുതിയിട്ടുണ്ട്.


:കേരളശബ്‌ദത്തില്‍ പ്രസിദ്ധീകരിച്ച ലീലാ മേനോന്റെ ലേഖനം.

ഇരുപതു വയസ്സു തികയുന്നതിനു മുമ്പ് പെണ്‍കുട്ടികളെ കന്യാസ്ത്രികള്‍ ആക്കുന്നുണ്ടോ?ചെറിയ പ്രായത്തില്‍തന്നെ പെണ്‍കുട്ടികളെ കന്യാസ്ത്രിമഠങ്ങളില്‍ അന്തേവാസികളാക്കുന്നുണ്ട്.പലപ്പോഴും പ്രായം കുറഞ്ഞ കന്യാസ്ത്രികള്‍ക്ക് ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ മഠങ്ങളില്‍ നിന്ന് ഏറ്റുവാങ്ങേണ്ടി വരുന്നുണ്ട്.ചിലര്‍ പീഡനങ്ങളെ തുടര്‍ന്ന് കര്‍ത്താവിന്റെ മണവാട്ടിപട്ടം ഉപേക്ഷിച്ചിട്ടുണ്ട് ,ചിലര്‍ ആത്മഹത്യ ചെയ്തു,ചിലര്‍ കൊല്ലപെട്ടു,ചിലകൊലപാതകങ്ങള്‍ ആത്മഹത്യകളായി.സിസ്റ്റര്‍ അഭയും ,സിസ്റ്റര്‍ ജ്യോതിസ്സും(20-11-98 ല്‍കോഴിക്കോട് കല്ലുരുട്ടി സേക്രഡ് കോണ്‍‌വെന്റിലെ കിണറില്‍ മൃതശരീരം കണ്ടെത്തി)ഒക്കെ നമ്മുടെമുന്നില്‍ ഉദാഹരങ്ങളായി ഉണ്ട്.


: സിസ്റ്റര്‍ അഭയ

ചില കന്യാസ്ത്രികള്‍ ലൈഗിംകപീഡനങ്ങള്‍ക്ക് ഇരയാവേണ്ടി വരുന്നു എന്ന പരാതി പലപ്പോഴായി ഉയര്‍ന്നിട്ടുണ്ട്.പലയിടങ്ങളിലും പുരോഹിതന്മാരാണ് ആരോപണ വിധേയരാകുന്നത്.(ഇത്തരം പ്രവര്‍ത്തികളെചോദ്യം ചെയ്താണ് മാര്‍ട്ടിന്‍ ലൂഥര്‍ കത്തോലിക്കസഭയില്‍ നിന്ന് പുറത്തുപോകുന്നതും പ്രൊട്ടസറ്റ്ന്റ് സഭരൂപീകരിക്കുന്നതും. പുരോഹിതര്‍ നടത്തിയ അതിക്രമങ്ങള്‍ക്ക് മാര്‍പ്പാപ്പ ലോകജനതയോട് ക്ഷമചോദിക്കുകയും ചെയ്‌തതാണല്ലോ)
നിയമങ്ങള്‍ കൊണ്ട് ഒരിക്കലും മതപരമായ ഇത്തരം കാര്യങ്ങള്‍ (കന്യാസ്ത്രിയാകാനുള്ള പ്രായം) ഇല്ലാതാക്കാന്‍ പറ്റുകയില്ല.മതപരമായ കാര്യങ്ങളില്‍ നിയമനിര്‍മ്മാണം നടത്തുമ്പോള്‍ ഒരു പരിധിക്കപ്പുറത്തേക്ക് കടക്കാന്‍സാധിക്കുകയില്ല.മതപരമായ ബോധവത്‌ക്കരണമാണ് ഇത്തരം കാര്യങ്ങള്‍ക്ക് ആവിശ്യം.

23 comments:

  1. This comment has been removed by the author.

    ReplyDelete
  2. ചങ്ങനാശേരി അതിരൂപത വ്യക്തമാക്കിയതുതന്നെയാണ് യാഥാര്‍ത്ഥ്യം. കത്തോലിക്കാ സഭയില്‍ പ്രായപൂര്‍ത്തിയാകാതെ സന്യാസം സ്വീകരിക്കാനാവില്ല. കാനോന്‍ നിയമത്തെക്കുറിച്ചുള്ള അജ്ഞത തന്നെയാണ് വനിതാ കമ്മീഷന്‍റെ അഭിപ്രായ പ്രകടനത്തിന് കാരണം.

    ഏറ്റവും കുറഞ്ഞത് പത്താം ക്ലാസിനു ശേഷമാണ് നമ്മുടെ നാട്ടില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും സന്യാസാര്‍ഥികളാകുന്നത്. വര്‍ഷങ്ങള്‍ നീണ്ട പഠനത്തിനും പരിശീലനത്തിനും ശേഷമാണ് വ്രതവാഗ്ദാനം നടത്തുന്നത്. ഇതിനിടയില്‍ അവര്‍ക്ക് സന്യാസം ഉപേക്ഷിക്കാനും അവസരമുണ്ട്.

    മാതാപിതാക്കളുടെ നേര്‍ച്ച നിവര്‍ത്തിക്കാനും കുടുംബത്തിലെ ദരിദ്രാവസ്ഥമൂലവുമൊക്കെ സന്യാസാര്‍ഥികളാകുന്നവരുണ്ട്.അണുകുടുംബ സംസ്കാരം വ്യാപകമായതോടെ ഈ സ്ഥിതിയും മാറിയിരിക്കുന്നു. നേര്‍ച്ച നിവര്‍ത്തിക്കാന്‍ തയാറാകാതെ വിവാഹ ജീവിതം തെരഞ്ഞെടുക്കുന്നവരുമുണ്ട്.

    ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ സഭയില്‍ വ്യാപകമായി പീഡനങ്ങളും കൊലപാതകങ്ങളും നടക്കുന്നു എന്നിങ്ങനെ കാടടച്ച് വെടിവെക്കുന്നതില്‍ അര്‍ത്ഥമില്ല.
    സഭയിലെ പീഡനങ്ങളുടെ പേരില്‍ മാര്‍പ്പാപ്പ മാപ്പു ചോദിച്ചത് പലരും സ്ഥാനത്തും അസ്ഥാനത്തും പരാമര്‍ശിക്കാറുണ്ട്.
    മാപ്പപേക്ഷ നടത്തിയത്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ മാത്രമല്ല. അടുത്തയിടെ അമേരിക്കയില്‍ സന്ദര്‍ശനം നടത്തിയ വേളയില്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ അവിടുത്തെ വൈദികരുടെ ലൈംഗീക ചൂഷണങ്ങളുടെ പേരില്‍ മാപ്പു ചോദിച്ചിരുന്നു.

    വ്യവസ്ഥാപിത ഘടനയുള്ള ലോകത്തിലെ ഏറ്റവും വലിയ വിശ്വാസ സമൂഹമാണ് കത്തോലിക്കാ സഭ. ലോകമെന്പാടുമുള്ള കോടിക്കണക്കിന് കത്തോലിക്കരെ നയിക്കുന്ന വ്യക്തിയാണ് മാര്‍പ്പാപ്പ.
    സഭക്കോ അതിലെ ഒരു സമൂഹത്തിനോ വിഴ്ച്ച പറ്റുന്പോള്‍ മാര്‍പ്പാപ്പ മാപ്പപേക്ഷിക്കുന്നതിനെ പര്‍വതീകരിച്ചു കാണേണ്ട കാര്യമില്ല.

    ReplyDelete
  3. പതാലി,
    ഇവിടെ തെക്കേടന്‍ ചൂണ്ടികാട്ടിയത് പോലെയും, താങ്കള്‍ പറഞ്ഞപോലെയും 10ല്‍ പഠിക്കുന്നവരെ മഠത്തിലാക്കുന്നുണ്ട്. അതായിരിക്കാം കമ്മീഷണും ഉദ്ദേശിച്ചത്.
    പിന്നെ മാപ്പ് പറഞ്ഞത്.. അതിന് കാരണമെന്തെന്ന് http://transcripts.cnn.com/TRANSCRIPTS/0003/12/sm.06.html നോക്കൂ...

    അല്ലാതെ പശ്ചാതാപമുണ്ടായിട്ടല്ല. അമേരിക്കയില്‍ അകന്നു പോയവരെ തിരിച്ച് കൊണ്ടു വരുവ്വാനുള്ള ബെനഡിക്ടിന്റെ ഒരു നമ്പറല്ലായിരുന്നോ?

    ReplyDelete
  4. മേല്പറഞ്ഞ കാനോന്‍ നിയമം അറിയല്ലാത്ത ആളാണു ജസ്റ്റിസ് ഡി.ശ്രിദേവി എന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ അല്പം പ്രയാസം ഉണ്ട്. ജസ്റ്റിസ് ഡി.ശ്രിദേവിയുടെ രീതി വച്ച് കാര്യമായ പഠനവും ഗ്രുഹപാഠവും നടത്തി തന്നെയാവണം, വനിതാകമ്മീഷന്‍ഗവണ്‍‌മെന്റിനോട് ശുപാര്‍ശചെയ്തത്, കാരണം വനിതാകമ്മീഷന് കാര്യമായ പരാതികള്‍ തീറ്ച്ചയയും കിട്ടിയിട്ടുണ്ടാവണം. ഇത്തരം പരാതികളില്‍ കഴമ്പുണ്ടെങ്കില്‍ സഭ തുറന്ന സമീപനം തന്നെ സ്വീകരിക്കണം,കാരണം ഇതൊരു സാമൂഹ്യ പ്രശ്നം തന്നെയാണു.ഇടയ്ക്ക് വെച്ച് കന്യാസ്ത്രി ജീവിതം അവസാനിപ്പിക്കുന്നവരോടുള്ള സഭയുടെയും കത്തോലിക്കരുടെയും സമീപനം മാറിയേ തീരൂ. കന്യാസ്ത്രി ആയാലും മാതാപിതാക്കളുടെ സ്വത്തിന് അവര്‍ക്ക് അര്‍ഹതയുണ്ടായിരിക്കണം എന്നതിനു നിയമപരമായ സംരക്ഷ അത്യാവശ്യമാണു. ഇത് കത്തോലിക്കാ സഭയിക്കു നേരേയുള്ള കടന്നു കയറ്റമയി കണെണ്ടതില്ല. വ്യക്തി സ്വാതന്ത്ര്യവും അവകാശങ്ങളും ഹനിക്കുന്ന വ്യവസ്ഥാപിത സംഘടനകളില്‍നിന്നും നിയമപരമായ സരക്ഷണം കിട്ടാനുള്ള ഒരു ഉപാധിയായി കണ്ടാല്‍ മതി. ഇതില്‍ ആരും വിറളി കൊള്ളേണ്ട കാര്യം ഇല്ലാ‍...

    ReplyDelete
  5. വനിതാകമ്മീഷന്‍ നടത്തിയ ഇടപെടല്‍ നന്നായിരുന്ന്നു.
    പിന്നെ കത്തോലിക്കാ സഭയുടെ നിയമമനുസരിച്ച് തന്നെ കാര്യങ്ങള്‍ നടക്കുന്നുണ്ടോ ബന്ധപ്പെട്ടവര്‍ അന്വേഷിക്കണം . അതൊരു വിവാദമാക്കേണ്ട് കാര്യമല്ലെന്നു തോനുന്നു.

    ReplyDelete
  6. മക്കളുടെ എണ്ണവും ദാരിദ്ര്യവും കുറഞ്ഞതുകൊണ്ട്, പെണ്‍കുട്ടികളെ നിര്‍ബന്ധിപ്പിച്ച് കന്യാസ്ത്രീ ആക്കുന്ന ഏര്‍പ്പാട് ഇപ്പോള്‍ കുറവാണെന്നു തോന്നുന്നു.

    എന്റെ അഭിപ്രായത്തില്‍ കല്യാണത്തിനും കന്യാസ്ത്രീ ആകുന്നതിനും ഉള്ള മിനിമം പ്രായം ഒന്നായിരിക്കണം. ഇഷ്ടപ്പെട്ടില്ലെങ്കില്‍ രണ്ടില്‍ നിന്നും ഊരാം; പക്ഷേ ചെന്നു പെട്ടാല്‍ അതു കുറച്ചു ബുദ്ധിമുട്ടാണ് :-)

    ReplyDelete
  7. കത്തോലിയ്ക്കാ സഭയുടെ നിയമങ്ങളാണ് കാനോന്‍ നിയമങ്ങള്‍. അല്ലേ പതാലീ. അതിനെക്കുറിച്ച് ജസ്റ്റിസ് ഡി.ശ്രിദേവിയ്ക്ക് അറിവുണ്ടാകണമെന്നില്ല.

    പത്താം ക്ലാസു കഴിയുമ്പോള്‍ മുതലാണ് സഭയില്‍ സന്യാസ സമൂഹങ്ങളിലേയ്ക്കുള്ള പ്രവേശനം തുടങ്ങുന്നത് എന്നതു സത്യമാണ്. ഇതിന്റെ നടപടി ക്രമങ്ങളെക്കുറിച്ച് ഡീക്കന്‍ റൂ‍ബിന്റെ പോസ്റ്റില്‍ വളരെ വ്യക്തമാക്കിയിട്ടൂണ്ട്.

    നിത്യവൃതം സ്വീകരിയ്ക്കുമ്പോള്‍ എതാണ്ട് 20 വയസാകും എന്നത് കുറഞ്ഞപക്ഷം കത്തോലിയ്ക്കര്‍ക്കെങ്കിലും അറിയാവുന്ന കാര്യമാണ്. വൈദീകരുടെ കാര്യത്തിലാണെങ്കില്‍ ഏതാണ്ട് 25 വയസെങ്കിലും ആവും. ഇതിന്റെയൊക്കെ ഇടയില്‍ പലഘട്ടങ്ങളില്‍ സന്യാസവൃത്തി ഉപേക്ഷിച്ചവരെ എനിയ്ക്ക് അറിയാം. അവരെയൊന്നും സഭ പുറംതള്ളുകയോ രണ്ടാം തരര്‍ക്കാരാക്കുകയോ ഒന്നും ചെയ്തിട്ടില്ല.

    മാതാപിതാക്കളുടെ നേര്‍ച്ച നിവര്‍ത്തിക്കാനും കുടുംബത്തിലെ ദരിദ്രാവസ്ഥമൂലവുമൊക്കെ സന്യാസാര്‍ഥികളാകുന്നവരുണ്ടായിരുന്നു പണ്ട്. സഭ അതിനെ നിരുത്സാഹപ്പെടുത്തുന്നുണ്ട് വര്‍ഷങ്ങളായി. എന്നു തന്നെയല്ല ആ കാര്യം സാധിച്ചാന്‍ ഇത്രമെഴുകുതിരികത്തിയ്ക്കാം, തലമൊട്ടയടിയ്ക്കാം, അതുചെയ്തേക്കാം തുടങ്ങിയ പോലെ എഗ്രിമെന്റ് ടൈപ്പ് നേര്‍ച്ചകളെയൊക്കെ നിരുത്സാഹപ്പെടുത്തുന്നുണ്ട് സഭ.(ഇവിടെ നേര്‍ച്ചയുടെ സാങ്കേതിക വശമല്ല, നേര്‍ച്ച നേരുന്ന മനോഭാവമാണു പ്രശ്നം.)


    വസ്തുവകകളുടെ കാര്യം. കത്തോലിയ്ക്കാ‍ സഭയില്‍ ഒട്ടനവധി സന്യാസസമൂഹങ്ങളുണ്ട്. പലതും പല കര്‍മ്മ മണ്ഢലങ്ങളില്‍ വ്യാപരിയ്ക്കുന്നവ. അവയില്‍ പലതിലും ദാരിദ്യം എന്നത് വൃത വാഗ്ദാനത്തിന്റെ ഭാഗമാണ്. അങ്ങനെയല്ലാത്ത സമൂഹങ്ങളും ഉണ്ട്(സ്വന്തമായി സ്വത്തു സമ്പാദിച്ചു കൂട്ടുവാന്‍ അവസരമുണ്ടെന്നല്ല അര്‍ത്ഥം).

    സംഗതികള്‍ അങ്ങനെയാണെങ്കില്‍ പോലും സന്യാസിനീ-സന്യാസികള്‍ക്ക് സ്വത്തു ഭാഗം വയ്ക്കുമ്പോള്‍ വീതം നല്കാറുണ്ട്. സ്വന്തം ഭാഗം ഉപയോഗിച്ച് പള്ളിയുടെ അറ്റകുറ്റപ്പണി നടത്തുകയും നിര്‍ത്ഥനവിദ്യാര്‍ത്ഥികളെ പഠിപ്പിയ്ക്കുകയും ഒക്കെ ചെയ്ത സന്യാസികളെ എനിയ്ക്കറിയാം.

    അതുകൊണ്ട് ജസ്റ്റീസ് ശ്രീദേവിയുടെ ഉത്തരവ് വസ്തുതകളെ മനസിലാക്കിയിട്ടാണ് എന്നു തോന്നുന്നില്ല. അതിന്റെ ഉദ്ദ്യേശവും പിന്നില്‍ പ്രവര്‍ത്തിച്ചവരും ഒക്കെ അവ്യക്തവുമാണ്.

    എങ്കിലും ഉത്തരവ് അതിന്റെ വഴിയ്ക്കു നീങ്ങട്ടെ. പ്രത്യേകിച്ച് ഒന്നും ചെയ്യാനാനില്ലാത്ത ഒന്നായി മാത്രമേ ഇതിനെ ഞാന്‍ കാണുന്നുള്ളൂ.

    ReplyDelete
  8. ഇപ്പോള്‍ ആരെയും നിര്ബന്ധിചു സന്യാസത്തിനയക്കുന്നില്ല എന്ന കാര്യം ഞാന്‍ 100% അഗീകരിക്കുന്നു. പക്ഷേ പല കുട്ടികള്‍ ചിന്തിക്കാന്‍ പ്രായമകുന്നതിനു മുന്പ് ഇതിലേക്കു എടുത്തു ചാടുന്നത്, സഭക്കുമ്, കുട്ടികള്ക്കും , സമൂഹത്തിനും ദൊഷമാണുന്ടാക്കുന്നത് എന്ന നിരീക്ഷണം ആണു എന്റേതു.

    ReplyDelete
  9. നമുക്ക് നിയമങ്ങള്‍ അല്ല ആവിശ്യം.. ബോധവത്ക്കരണമാണ്.സതി നിയമം മൂലം നിര്‍ത്തലാക്കിയെതിനുശേസഹ്വും അനേകം പെണ്‍കുട്ടികള്‍ സതി അനുഷ്ഠിക്കാന്‍ നിര്‍ബന്ധിതരായി.ബോധവത്ക്കരണത്തിനു ശേഷമാണ് ഇതിനു കുറച്ചെങ്കിലും മാറ്റം വന്നത്.
    ശൈശവ വിവാഹം നിരോധിച്ചെങ്കിലും അത് നടക്കുന്നില്ലേ?എന്തിന് പുകവലി നിരോധനമുള്ള
    ഒരു സംസ്ഥാനം അല്ലേ നമ്മുടേത്..സഭകളെക്കുറിച്ച് ചര്‍ച്ചചെയ്താല്‍ നമ്മള്‍ ഒരിടത്തും എത്തത്തില്ല.വാദപ്രതിവാദങ്ങള്‍
    രണ്ടുപക്ഷത്തുനിന്നും ഉയര്‍ത്തികാട്ടാനുണ്ടാവും

    ReplyDelete
  10. സഭ പിന്തുടരുന്ന കാനോനിക നിയമം, വനിതാകമ്മീഷന്‍ പറഞ്ഞതു തന്നെ ആണെങ്കില്‍ ഇതില്‍ conflict അവിടെയാണ് ?

    കാനോനിക നിയമങ്ങള്‍ക്ക് എതിരെ ആകുമ്പോളല്ലേ പ്രതികരിക്കേണ്ട്ത്?

    എന്തൊ,എവിടെയോ ചീഞ്ഞു നാറുന്നതുകൊണ്ടല്ലേ ഈ മുന്‍ പടയോരുക്കം?

    അതോ, ആരെയെങ്കിലും ഭയപ്പെടുന്നുണ്ടോ?

    ഇല്ലെങ്കില്‍, വനിത കമ്മിഷനോട് യോചിക്കൂ...

    അത് ഒരു നിയമം ആകട്ടെ!

    കീചകന്‍ ചത്തിട്ടില്ലല്ലോ, പിന്നെയെന്തിനു ഭീമനെ പഴിക്കണം??

    ReplyDelete
  11. കാനോന്‍ നിയമപ്രകാരം 20 വയസ്സാണ് കന്യാസ്ത്രീയാകാ‍നുള്ള പ്രായമെന്നിരിക്കേ സംസ്ഥാന വനിതാ കമ്മീഷന്‍ എന്തിനാണിത്ര ഉത്കണ്ഠപ്പെടുന്നത് ?

    സഭയില്‍ എപ്പോള്‍ വേണമെന്‍nകിലും ഒരാള്‍ക്ക് സന്യാസി - സന്യാ‍സിനീ പദവി ഉപേക്ഷിക്കാം. ഇക്കാരണംകൊണ്ട് സഭ ആ വ്യക്തിയെ സഭയില്‍ നിന്നും പുറത്താക്കുകയോ പ്രതികാര നടപടികള്‍ കൈക്കൊള്ളുകയോ ചെയ്യില്ല. എത്രയോ വൈദികര്‍ ഇപ്പോഴും വിവാഹിതരായി സഭയോടൊപ്പം തന്നെ ജീവിക്കുന്നു. ഇക്കാരണം കൊണ്ട് ഒരാള്‍ക്കെങ്കിലും സഭ എന്തെങ്കിലും പ്രശ്നങ്ങള്‍ കേരളത്തില്‍ സൃഷ്ടിച്ചതായി അറിയില്ല.


    അപ്പോള്‍ ഈ ഒരു പ്രസ്താവനാ ഒരു പുകമറ സൃഷ്ടിക്കാന്‍ വേണ്ടി മാത്രമാണ് എന്ന് ചിന്തിക്കുന്നത് തെറ്റാണോ ?

    ReplyDelete
  12. മനുഷ്യന്റെ ഭൗതിക മായ ആവശ്യങ്ങളിലുള്ള കടന്നു കയറ്റമല്ലേ ഈ കന്യാസ്ത്രീ വത്കരണം ?
    ഏത്‌ ബൈബിളില്‍ ആണു ഇങ്ങിനെ യേശുവിന്റെ മണവാട്ടിയാക്കാന്‍ കലിപ്പിച്ചിട്ടുള്ളത്‌ ?
    ഈ ശോ എത്ര മണവാട്ടിയെ സ്വീകരിക്കാനാവും
    അറിവുള്ളവര്‍ പറന്‍ഞ്ഞാലും

    ReplyDelete
  13. @ കാനോന്‍ നിയമപ്രകാരം 20 വയസ്സാണ് കന്യാസ്ത്രീയാകാ‍നുള്ള പ്രായമെന്നിരിക്കേ സംസ്ഥാന വനിതാ കമ്മീഷന്‍ എന്തിനാണിത്ര ഉത്കണ്ഠപ്പെടുന്നത് ?

    സാജു,
    പരാതി കിട്ടിയതു കോണ്ടല്ലേ വനിതാ കമ്മിഷന്‍ അങ്ങിനെ പറഞ്ഞത്?
    അത് നിയമം ആകുന്നതിനെ എന്തിനാണ് ഭയപ്പെടുന്നത്?


    പിന്നെ അനോനി പറഞ്ഞത് പച്ച്ച സത്യം. ബൈബിളില്‍ ക്രിസ്തുവിന്റെ മണവാട്ടി എന്നു പറയുന്നത് കല്യാണം കഴിക്കാത്ത ഒരു പെണ്‍കുട്ടിയേപ്പറ്റിയും അല്ല! ആണും പെണ്ണും അടങ്ങുന്ന തിരു സഭയെക്കുറിച്ച് ആണ്.

    ക്രിസ്തുവിന്റെ മണ് വാട്ടി എന്ന് ആരെങ്കിലും വ്യക്തിപരമായി പറഞ്ഞാല്‍ അത് ബൈബിള്‍ പ്രകാരമല്ല!

    ReplyDelete
  14. നിലവില്‍ നിയമമുള്ളപ്പോള്‍ പിന്നെ സഭയെന്തിനു ഭയക്കണം ? സഭയ്ക്ക് ഇതേക്കുറിച്ച ഭയപ്പെടേണ്ട യാതൊരു കാര്യവുമില്ല.
    പക്ഷേ, കാനോന്‍ നിയമം മനസ്സിലാക്കാതെ ഒരു റിട്ടയേഡ് ജഡ്ജ്ജി ഇങ്ങനെ ഒരു ശുപാര്‍ശ സര്‍ക്കാരിനു സമര്‍പ്പിക്കുന്നതെന്തിനാണ് ? ഒരു പുകമറ സൃഷ്ടിക്കാന്‍ വേണ്ടി മാത്രമല്ലേ ?

    ReplyDelete
  15. സഭയ്ക്ക് ഭയപ്പേടാന്‍ ഇല്ല്ലെങ്കില്‍, സഭ മിണ്ടാതിരിക്കണം! രാഷ്ട്രീയക്കാര്‍ അവരുടെ മുന്‍പില്‍ കിട്ടിയ പരാതി അനുസരിച്ച് നീയമ നിര്‍മ്മാണം നടത്തട്ട!
    അതി മഹത്തായ ഒരു ദൌത്യം സഭയ്ക്ക് ഭാരതത്തില്‍ ചെയ്യുവാനുണ്ട്,അത് സമൂ‍ഹത്തിന് ക്രിസ്തുവിനെ കാണിച്ച് കോടുക്കുക എന്നതാണ്. ഇത്തരം ലക്ഷ്യ ത്തില്‍ നിന്നു വ്യതിചലിക്കുന്ന പ്രവൃത്തികള്‍ എല്ലാം പ്രേഷിത പ്രവര്‍ത്തനത്തെ ബാധിക്കുന്നൂ.

    മാധ്യമങ്ങളും, സാംസ്കാരിക നായകന്മാരും പുരോഹിതന്മാരെ ആക്ഷേപിക്കുന്നു. ക്രിസ്തു ജീവ്വിച്ചിരുന്നപ്പോള്‍ ആയിരുന്നു ഇത് എങ്കില്‍, ക്രിസ്തു എന്തു ചെയ്യുമായിരുന്നു അന്ന് ചിന്തിക്കാത്തത് എന്ത്?

    ദൈവ സഭ ക്രിസ്തുവിന്റേതാണെങ്കില്‍ അതിനെ സരക്ഷിക്കേണ്ട് ഉത്തരവാദിത്വം യേശുവുനുണ്ട്.
    ഇക്കഴിഞ്ഞ രണ്ടായിരം വര്‍ഷം സഭ നില നിന്നത് ഭരണകൂടങ്ങല്‍ നിയമം നിര്‍മ്മിച്ച് സഭയെ വള്ര്ത്തിയതല്ല. അനേക ഭരണകൂടങ്ങള്‍ സഭക്ക് എതിരെ നിന്നപ്പോഴും സഭയുടെ ഉടമന്ഥനായ ക്രിസ്തു സംരക്ഷിതുകൊണ്ടാണ് ഇന്നും നില നില്‍ക്കുന്നത്.

    ഞാന്‍ എന്റെ സഭയെ പണിയും എന്നു ക്രിസ്തു പറഞ്ഞ്ഞതിന്റെ അര്‍ത്ഥം അതാണ്!

    ഇന്ന് ലോകത്തില്‍ ഏറ്റവും മത സ്വാതന്ത്രമുള്ള രജ്യങ്ങളില്‍ ഒന്ന് ഭാരതമാണ്. ഇവിടെ മാന്യമായി പ്രെഷിത പ്രവര്‍ത്തനംനടത്താന്‍ ഒരു തടസ്സവും ഇല്ലാ.
    ഇപ്പോള്‍ വെറുതെ സര്‍ക്കരുകള്‍ക്കെത്തിരെ സമരം ചെയ്ത്, ദൈവം തന്ന സമയം, അരമനകളില്‍ ഇരുന്ന് ആലോചിച് കുത്തിത്തിരിപ്പ് ഉണ്ടാക്കി, മനൂഷ്യരുടെ ഹ്രൃദയത്തില്‍ കൈപ്പ് നീറച്ച്, സ്വയം അപഹാസ്യരാക്കുന്നത് സഭ നിര്‍ത്തണം!

    എന്നിട്ട്, രാ‍ഷ്റ്റ്രീയക്കരെ വെറുതെ വിട്ടീട്ട്, സുവിശേഷ വയലിലേക്ക് ഇറങ്ങട്ടെ നമ്മുടെ പിതാക്കന്മാര്‍...

    എന്ന്നെത്തേക്കളും ഉപരിയായി സമൂ‍ഹത്തിന്‍ ഈശോയുടെ സന്ദേശങ്ങല്‍ ആവശ്യമുള്ള സമയം ആണ് ഇപ്പോള്‍!

    ReplyDelete
  16. എനിക്ക് തോന്നുന്നത് വനിതാ കമ്മീഷന്‍ ഉദ്ദേശിച്ചത് കന്യാസ്ത്രീ ആകുന്നതിനുള്ള ആദ്യ നടപടി തന്നെ 18 വയസ്സിനുശേഷമെ ആകാവൂ എന്നാണെന്നാണ്. ഇന്നു 15ല്‍ തുടങ്ങി 20ല്‍ അവസാനിക്കുന്നുവെങ്കില്‍ 18ല്‍ തുടങ്ങി 23ല്‍ അവസാനിക്കുന്ന ഒരു നടപടിക്രമം.

    yahoo വില്‍ പോള്‍ തെക്കേടത്ത് എന്ന സീറോ മലബാര്‍ കത്തോലിക്ക് ചര്‍ച്ച് വക്താവ് പറഞ്ഞത് പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ ശേഷമേ അനുവദിക്കുകയുള്ളൂ എന്നാണ്. ആദ്യവര്‍ഷം Aspirant 'തുടര്‍ന്ന് രണ്ട് വര്‍ഷം postulancy,തുടര്‍ന്ന് രണ്ട് വര്‍ഷം novitiate'. 30 വയസ്സെങ്കിലും ആയാലേ പൂര്‍ണ്ണമായും ഒരു കന്യസ്ത്രീ ആകൂ എന്നദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

    കൂടുതല്‍ വിശദവിവരങ്ങള്‍ ഈ വാര്‍ത്തയില്‍

    ReplyDelete
  17. ഇതാണെന്നു തോന്നുന്നു കാനോന്‍ നിയമത്തിലെ ഇവിടെ പ്രസക്തമായ ഭാഗം

    മൊത്തം നിയമം ഇവിടെ

    ReplyDelete
  18. നമുക്ക് നിയമങ്ങള്‍ക്ക് യാതൊരു കുറവുമില്ലന്ന് ഓര്‍ക്കണം.. ക്രിസ്തുവിന്റെ മണവാട്ടി(കന്യാസ്ത്രി )എന്നൊരു പദവി ആദിമസഭയില്‍ ഇല്ലായിരുന്നു.
    എന്നു മുതലാണ് ഇങ്ങനെയൊരു പദവി വന്നതന്ന്
    ഞാന്‍ വായിച്ചിട്ടുള്ള ബൈബിള്‍ പഠനങ്ങളില്‍ കണ്ടിട്ടില്ല.സഭാചരിത്രപുസ്തകങ്ങള്‍ കിട്ടാന്‍ എനിക്ക് ചില പരിമിതികള്‍ ഉണ്ടങ്കിലും ഞായറാഴ്ച് ആരോടെങ്കിലും ചോദിച്ചിട്ട് പറയാം...ഒരു കാര്യം ഉറപ്പാണ് പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് വനിതാകമ്മീഷന്‍ ചില നിരീക്ഷണങ്ങള്‍ നടത്തിയിരിക്കുന്നത്.‘പരാതിക്കാരന്‍ തൊടുപുഴയില്‍നിന്നുള്ള ഏതോ ഒരു ക്രിസ്ത്യാനി‘എന്ന് പറയുമ്പോള്‍ തന്നെ ആ പരാതിക്കാരനെ വിലക്കുറച്ച് കാണിക്കുകയല്ലേ എന്ന് സംശയിക്കുന്നു...

    ReplyDelete
  19. 'പരാതിക്കാരന്‍ തൊടുപുഴയില്‍നിന്നുള്ള ഏതോ ഒരു ക്രിസ്ത്യാനി'എന്നു പറയുമ്പോള്‍ തന്നെ ഒരു കാര്യം വ്യക്തം ...പരാതിക്കാരനെ താഴ്ത്തികെട്ടുക.. സഭാനേതൃത്വത്തോട് കലഹിച്ചുട്ടുള്ളവരോട് /സഭാനേതൃത്വththe ചോദ്യം ചെയ്തവരെ സഭ എന്താണ് ചെയ്തിട്ടൂള്ളതന്ന് ചരിത്രം നമ്മളെ ഓര്‍മ്മിപ്പിക്കൂന്നുണ്ട്..പൊന്‍‌കുന്നം വര്‍ക്കി ഉദാഹരണമായിട്ട് നമ്മുടെ മുന്നിലുണ്ട്.

    ReplyDelete
  20. എന്ത് പറഞാലും കോടതി കോടതി എന്ന് പറയുന്ന ചിലര്‍ക്ക് ജസ്റ്റീസ് ശ്രീദേവിയെ കണ്ണിനു പീടിക്കുനില്ല..സഭക്കെതിരെ എന്ന് വ്യാഖ്യാനിക്കാവുന്ന കന്യാസ്തീ റെക്കമെന്റേഷന്‍ കാരണം..ഹാ ഹാ ഹാ

    കാണാന്‍ നല്ല ചേല്

    ReplyDelete
  21. ഈ വിഷയത്തില്‍ ദീപികയും സഭയും പിണങ്ങാന്‍ എന്തിരിക്കുന്നു എന്നു മനസ്സിലാവുന്നില്ല

    ഈ ലിങ്ക് ഒന്നു വായിച്ചു ന്നോക്കുമല്ലൊ

    ReplyDelete
  22. ആടിനെ പിടിച്ച് പട്ടിയാക്കലും അതിന് ഇടയലേഖനം ഇറക്കലും ഇവിടെയുള്ള ക്യസ്തീയ സഭയുടെ സ്ഥിരം ഏര്‍പ്പേടായി മാറിറ്യിരിക്കൂകയാണ്.കന്യാ സ്ത്രീആക്കാനുള്ള മിനിമം പ്രായം 20 വയസ്സ് ആക്കണം എന്ന അഭിപ്രായത്തില്‍ എവിടെയാണ് പ്രശ്നമുള്ളത്.10 ആം തരത്തില്‍ പഠ്ഹിക്കുന്ന കുട്ടികള്‍ക്ക് എന്തറിയാം ആപ്രായത്തില്‍ പാപവും കോപ്പും പഠിപ്പിച്ച് കുട്ടികളേ ബ്രെയിന്‍ വാഷ് ചെയ്ത് ഇരുപത് ആവുമ്പോഴത്തേക്കും പിന്നെ അവര്‍ കന്യാസ്ത്രീകള്‍ ആയിക്കൊള്ളും.കുട്ടികള്‍ക്ക് സ്വമേധയാ സന്യാസം സ്വീകരിക്കാനുള്ള സ്വാതന്ത്യം അനുവദിച്ച് കൊടുക്കേണ്ടതുണ്ട്.

    അല്ലെങ്കിലും ഈ ക്യസ്തീ‍ീയ പുരോഹിതര്‍ ഇങ്ങനെയാണ് തെറ്റ് കണ്ടെത്തിയാല്‍ പോലും അത് തിരുത്താനുള്ള മനസ്തിതി കാണിക്കാറില്ല.കാലാനുസ്യതമായ മാറ്റം എല്ലാ മതത്തിലും ആവശ്യമാണെന്നിരിക്കെ ഇതില്‍ മാത്രം എന്തിന് വാശി പീടിക്കണം ? അതിന് ഇത് അറിയില്ല മറ്റേതിന് മറ്റേതറിയില്ല എന്നിങ്ങനെ കുനിഴ്ട് ഇറക്കും.ഇനി ഏതെങ്കിലും ഒരു കന്യാ റ്സ്ത്രീ അവളുടേ തിരുവസ്ത്രം ഉപേക്ഷിച്ചാല്‍ അവളുടേ തറവാട് മൊത്തം ഇവന്മാര്‍ സഭയില്‍ നിന്ന് പുറത്താക്കും.ഇത്രക്കും അസഹിഷ്ണുതയുള്ള ഒരു വിഭാഗം ഈ ലോകത്തുണ്ടോ.മുസ്ലിം തീവ്ര മൌലിക വാദികളുടേ വലത്തു നില്‍ക്കും ഇവരും.

    മതങ്ങളുടേ ആചാരങ്ങള്‍ക്കപ്പുറത്ത് മനുഷ്യന്റെ സ്വാതന്ത്യത്തെ ഹനിക്കുന്ന ഒരു തരത്തിലുള്ള ഇത്തരം ആചാരങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല.

    സ്വമേധയാ അല്ലാതെ ഇങ്ങനെ മഠങ്ങളില്‍ എത്തിച്ചേരുന്ന മണവാട്ടിമാര്‍ ആണ് വേലിചാടുന്നതും മറ്റും.കാരണാം അവര്‍ക്ക് അത് നേരായ വിധം ഉള്‍കൊള്ളാന്‍ സാധിക്കാത്തത് ആണ് കാരണം.

    ഇനി ഡിക്കന്‍ റൂബിന്റെ ബ്ലോഗില്‍ വന്ന ഒരു കമന്റ്

    ===================================
    തെക്കേടന്‍ / THEKKEDAN said...
    'പരാതിക്കാരന്‍ തൊടുപുഴയില്‍നിന്നുള്ള ഏതോ ഒരു ക്രിസ്ത്യാനി'എന്നു പറയുമ്പോള്‍ തന്നെ ഒരു കാര്യം വ്യക്തം ...പരാതിക്കാരനെ താഴ്ത്തികെട്ടുക.. സഭാനേതൃത്വത്തോട് കലഹിച്ചുട്ടുള്ളവരോട് സഭ എന്താണ് ചെയ്തിട്ടൂള്ളതന്ന് ചരിത്രം നമ്മളെ ഓര്‍മ്മിപ്പിക്കൂന്നുണ്ട്..പൊന്‍‌കുന്നം വര്‍‌ക്കിയോട്
    എന്താണ് ചെയ്തത് ?

    June 04, 2008

    ReplyDelete