പുട്ട് :
ആവിശ്യമായ സാധനങ്ങള്‍:
പുട്ടുപൊടി :ആവിശ്യത്തിന്
വെള്ളം :ആവിശ്യത്തിന്
ഉപ്പ് :ആവിശ്യത്തിന്
തേങ്ങാപ്പീര :ആവിശ്യത്തിനും അനാവിശ്യത്തിനും
പുട്ടുപൊടി ആവിശ്യത്തിന് എടുത്ത് ആവിശ്യത്തിന് ഉപ്പ് ഒഴിച്ച് വെള്ളം ഒഴിച്ച് നനയ്ക്കുക.ഈ നന മെനയായാല്‍പുട്ടു ചിലപ്പോള്‍ പുട്ടുകുറ്റിയില്‍ തന്നെ ഇരുന്നന്ന് വരും.അതുകൊണ്ട് നന ശരിയായ രീതിയിലാവാന്‍ നോക്കണം.പുട്ടുപൊടി നനയ്ക്കുമ്പോള്‍ വെള്ളം കൂറ്റിപ്പോയാല്‍ പുട്ടുപരുപാടി നിര്‍ത്തി ആ പൊടികൊണ്ട് കൊഴുക്കട്ടയോഇലയപ്പമോ ഉണ്ടാക്കാവുന്നതാണ്. പുട്ടുപൊടി വെള്ളത്തിലായിപ്പോയാല്‍ എത്രയും പെട്ടന്ന് കുറച്ച് പാലൊഴിച്ച്ഈസ്റ്റും ഇട്ട് പാലപ്പത്തിനുള്ള മാവാക്കുക.
പുട്ടുപൊടിയുടെ നനവ് എത്രമതിയന്ന് പറഞ്ഞുതരാന്‍ പറ്റാത്തതുകൊണ്ട് ചെയ്ത് ചെയ്ത് പുട്ടുപൊടി നനയ്ക്കാന്‍പഠിക്കുക.നനവ് ശരിയായന്ന് തോന്നിയാല്‍ പുട്ടുപൊടി പുട്ടുകൊടത്തിന്റെ പുട്ടുകുറ്റിയില്‍ നിറയ്ക്കുക.ഇടയ്ക്കിടെതേങ്ങാപ്പീരയും വയ്ക്കുക.പുട്ടുകുറ്റി അടച്ച് ആവികയറ്റുക.ആദ്യമായി പുട്ടു ഉണ്ടാക്കുന്നവര്‍ പുട്ടുകുറ്റിപൊട്ടിത്തെറിക്കാതിരിക്കാന്‍ സൂക്ഷിക്കണം.പുട്ടുപൊടികുത്തിക്കയറ്റി പുട്ടുകുറ്റി നിറച്ചാല്‍ ചിലപ്പോള്‍ ആവികയരുമ്പോള്‍ പുട്ടുകുറ്റി പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ട്.ഇടയ്ക്കിടെ പുട്ടുകുറ്റിയുടെ അടപ്പിന്റ്ടുത്ത്പോയി മൂക്ക് കൊണ്ടുപോയി വച്ച് പുട്ട്‌വെന്തമണം വരുന്നുണ്ടോ എന്ന് നോക്കുക.കുറ്റിക്ക് കൂടുതല്‍ അടുത്തോട്ട് മൂക്ക് കൊണ്ടുവച്ചാല്‍ മൂക്ക് വെന്തമണം വന്നന്നും ഇരിക്കും.
പുട്ട് വെന്തന്ന് ഉറപ്പായാല്‍ തവിക്കണകൊണ്ടോ തുടുപ്പുകൊണ്ടോ പുട്ട് തള്ളുക.ഇങ്ങനെ വെന്ത പുട്ട്തയ്യാറായി.ആദ്യം അഞ്ചാറു പ്രാവിശ്യം ഉണ്ടാക്കുമ്പോള്‍ പുട്ട് പൊട്ടിക്കാന്‍ ചുറ്റികയൊക്കെ വേണ്ടിവന്നന്ന്ഇരിക്കും.അതൊന്നും കാര്യമാക്കാനില്ല.കാരണം നിങ്ങള്‍ ഉണ്ടാക്കുന്നത് പുട്ടാണ്.
പയര്‍ :
ആവിശ്യമായ സാധനങ്ങള്‍:
ചെറുപയര്‍ :ആവിശ്യത്തിന്
വെള്ളം :ആവിശ്യത്തിന്
ഉപ്പ് :ആവിശ്യത്തിന്
തേങ്ങാപ്പീര :ആവിശ്യത്തിനും അനാവിശ്യത്തിനും
ചെറുപയര്‍ ആവിശ്യത്തിനെടുത്ത് ആവിശ്യത്തിന് വെള്ളം ഒഴിച്ച് കുക്കറില്‍ വയ്ക്കുക.രണ്ടു വിസിലടിക്കുമ്പോള്‍ചെറുപയര്‍ വെന്തമണം വരുന്നുണ്ടങ്കില്‍ കുക്കര്‍ വാങ്ങി വയ്ക്കുക.മൂടി തുറന്ന് തേങ്ങാപ്പീരയും ഉപ്പും ഒഴിച്ച്ഇളക്കിയെടുക്കുക.പുട്ടിന്റെ കൂടെ ഉപയോഗിക്കാനുള്ള പയര്‍ റെഡി.(പയര്‍ വെന്തുപോവുകയാണങ്കില്‍പരിപ്പുകറിയായി ഉപയോഗിക്കാം)
ചായക്കടയിലാണൊ പണി?
ReplyDeleteകലക്കി.
ReplyDelete:)
നല്ല പുട്ട് അതെനിക്ക് ബിരിയാണിയോടത്രതന്നെ ഇഷ്ടമുള്ളതാണ്. വിരല്‍ കൊണ്ട് ഞെക്കുമ്പൊള്‍ പൊടിയാതെ ചെറിയ റബ്ബര്‍ പോലെ താഴുന്നതാകണം പുട്ട്. വളരെ കുറവാളുകള്‍ക്കെ നല്ല പുട്ടുണ്ടാക്കാന്‍ പറ്റൂ എന്റെ അഭിപ്രായത്തില്‍ എല്ലാവരും ഉണ്ടാക്കും അതിനെ ആവിയില്‍ വെന്ത അരിപ്പൊടി എന്ന് വിളിക്കാനാണിഷ്ടം ;)
ReplyDeleteപടത്തില്‍ കാണുന്ന പയറും കൂട്ടി പുട്ടടിച്ചാല്‍ പുട്ടും, പയറും കൂടി തൊണ്ടയ്ക്ക് പിടിക്കുമല്ലോ ? അല്‍പം 'ഗ്രേവി' വേണ്ട ??
ReplyDelete